പണ്ഡിറ്റ് രവിശങ്കര്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ലോകപ്രസിദ്ധനായ ഇന്ത്യന്‍ സിതാറിസ്റ്റ് രവിശങ്കര്‍ 1920 ഏപ്രില്‍ 7-ന് കാശിയില്‍ ജനിച്ചു. നര്‍ത്തകനായ ഉദയശങ്കര്‍ അദ്ദേഹത്തിന്‍റെ സഹോദരനാണ്‌‍. നാടോടി സംഗീതമാണ് ആദ്യം പഠിച്ചതെങ്കിലും ഉസ്താദ് അലാവുദ്ദീന്‍ ഖാനില്‍ നിന്നു സിതാര്‍ വായന അഭ്യസിച്ചതോടെയാണ് അദ്ദേഹം പ്രശസ്തനായത്‌.

കുറച്ചു കാലം അദ്ദേഹം പാശ്ചാത്യരാജ്യങ്ങളിലെ സംഗീതവിദ്യാലയങ്ങളില്‍ ഭാരതീയ സംഗീതാധ്യാപകനായി പ്രവര്‍ത്തിച്ചു. സത്യജിത്റേയുടെ “പഥേര്‍ പാഞ്ചാലി”, “അപരാജിത” തുടങ്ങിയ സിനിമകളുടെ സംഗീത സം‌വിധാനവും നടത്തി. ദല്‍ഹിയില്‍ “നാഷണല്‍ ഓര്‍ക്കെസ്‌ട്രാ” രൂപവല്‍കരിക്കാന്‍ മുന്‌ കൈയെടുത്തു. യു.എസിലും ബോംബെയിലും “കിന്നര” സംഗീതവിദ്യാലയം സ്ഥാപിച്ചു.

ഇന്ത്യയില്‍ മാത്രമല്ല, പാശ്ചാത്യരാജ്യങ്ങളിലും രവിശങ്കറിന്‍ ആരാധകരുണ്ട്‌. ഉസ്താദ് അല്ലാരാഖയുമൊത്ത് വുഡ്സ്റ്റോക്ക് കണ്‍സര്‍ട്ട് നടത്തിയിട്ടുണ്ട്‌. ആന്ദ്രേ പ്രെവിന്‍റെ സം‌വിധാനത്തില്‍ ലണ്ടന്‍ ഫില്‍ഹാര്‍മോണിക് ഓര്‍കസ്‌ട്രയുമായി സിതാര്‍വാദനം നടത്തി. 1985-ല് കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ട്സില്‍നിന്നു ലഭിച്ച ഡോക്‌ടറേറ്റിനു പുറമെ 1999-ലെ ഭാരത രത്നം[1] ഉള്‍പ്പെടെ പല ബഹുമതികളും അദ്ദേഹം നേടിയിട്ടുണ്ട്‌.

രണ്ട്‌ ഇംഗ്ലീഷ് ഗ്രന്ഥങ്ങളുടെയും ഒരു ബംഗാളി ഗ്രന്ഥത്തിന്‍റെയും കര്‍ത്താവുകൂടിയാണ് രവിശങ്കര്‍.

[തിരുത്തുക] അവലംബം

  1. http://india.gov.in/myindia/bharatratna_awards_list1.php

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം