പഥേർ പാഞ്ചാലി
| പഥേർ പാഞ്ചാലി | |
|---|---|
പഥേർ പാഞ്ചാലിയുടെ ടൈറ്റിൽ കാർഡ് |
|
| സംവിധാനം | സത്യജിത് റേ |
| നിർമ്മാണം | പശ്ചിമബംഗാൾ സർക്കാർ |
| രചന | സത്യജിത് റേ ബിഭൂതിഭൂഷൺ ബന്ദോപാദ്ധ്യായ (കഥ) |
| അഭിനേതാക്കൾ | സുബീർ ബാനർജി, കനു ബാനർജി, കരുണ ബാനർജി, ഉമ ദാസ്‌ഗുപത, ചുനിബാല ദേവി |
| സംഗീതം | രവിശങ്കർ |
| ഛായാഗ്രഹണം | സുബ്രതാ മിത്ര |
| ചിത്രസംയോജനം | ദുലാൽ ദത്ത |
| റിലീസിങ് തീയതി | 1955 |
| സമയദൈർഘ്യം | 115 മിനുട്ടുകൾ, 122 മിനുട്ടുകൾ (പശ്ചിമബംഗാൾ)[1] |
| രാജ്യം | ഇന്ത്യ |
| ഭാഷ | ബംഗാളി |
| ബജറ്റ് | രൂപ 1.5 ലക്ഷം ($3000) |
സത്യജിത് റേ സംവിധാനം ചെയ്ത് പശ്ചിമ ബംഗാൾ സർക്കാർ നിർമ്മിച്ച് 1955-ൽ പുറത്തിറങ്ങിയ ഒരു ബംഗാളി ചലച്ചിത്രമാണ് പഥേർ പാഞ്ചാലി (ബംഗാളി: পথের পাঁচালী, Pôther Pãchali, IPA: [pɔt̪ʰer pãtʃali], ഇംഗ്ലീഷ്: Song of the Little Road). ബിഭൂതിഭൂഷൺ ബന്ദോപാദ്ധ്യായ എഴുതിയ പഥേർ പാഞ്ചാലി എന്ന നോവലിനെ അധികരിച്ചു നിർമ്മിച്ചിരിക്കുന്ന ഈ ചലച്ചിത്രം സത്യജിത് റേയുടെ ആദ്യ സംവിധാനസംരഭമാണ്. അപു ത്രയത്തിലെ ആദ്യ ചലച്ചിത്രമായ ഇത് പ്രധാന കഥാപാത്രമായ അപുവിന്റെ ബാല്യകാലത്തിലൂടെ1920 കളിലെ ബംഗാളിന്റെ ഗ്രാമ്യജീവിതത്തെ വരച്ചു കാട്ടുന്നു.
ചെലവുകുറച്ചു[2] നിർമ്മിച്ചിരിക്കുന്ന (1.5 ലക്ഷം രൂപ[3]) ഈ ചിത്രത്തിലെ പല കഥാപാത്രങ്ങളെയും അവതരിപ്പിച്ചിരിക്കുന്നത് അമേച്വർ നടീനടന്മാരും പുതുമുഖങ്ങളുമാണ്[4][5] . പഥേർ പാഞ്ചാലി നിരവധി നിരൂപക പ്രശംസയും ജനപ്രിയതയും പിടിച്ചു പറ്റിയിട്ടുണ്ട്. സത്യജിത് റേയെ സ്വാധീനിച്ച ഇറ്റാലിയൻ നവറിയലിസം കാരണം റേ തന്നെ തന്റേതായ ഒരു റിയലിസ്റ്റിക് രീതിയാണ് ഈ ചിത്രത്തിൽ സ്വീകരിച്ചിരിക്കുന്നത്. സ്വാതന്ത്രാനന്തര ഇന്ത്യയിൽ നിന്നും ആഗോള നിരൂപക പ്രശംസ പിടിച്ചു പറ്റിയ ആദ്യ ചലച്ചിത്രമായ പഥേർ പാഞ്ചാലി 1956-ലെ കാൻ ഫിലിം ഫെസ്റ്റിവെലിലെ ബെസ്റ്റ് ഹ്യൂമൺ ഡോക്യുമെന്റ്[6] പുരസ്കാരം നേടുകയുണ്ടായി. എക്കാലത്തെയും ഏറ്റവും മികച്ച ചലച്ചിത്രങ്ങളിലൊന്നായി പഥേർ പാഞ്ചാലിയെ ഇന്നു പലരും കണക്കാക്കുന്നുണ്ട്[7][8][9][10].
[തിരുത്തുക] പുറമെ നിന്നുള്ള കണ്ണികൾ
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് Pather Panchali
- Pather Panchali at Allmovie
- Pather Panchali റോട്ടൻ ടൊമാറ്റോസിൽ
- Pather Panchali at SatyajitRay.org
- Pather Panchali at Ray Film and Study Collection University of California - Santa Cruz
- In depth critique of Pather Panchali
- New York Times Review of Pather Panchali
[തിരുത്തുക] അവലംബം
- ↑ "Pather Panchali". Media Resource Center FilmFinder. University of North Carolina at Chapel Hill. http://www.lib.unc.edu/house/mrc/films/full.php?film_id=3768, ശേഖരിച്ചത്: 2008-06-19.
- ↑ Robinson 2003, p. 77
- ↑ Pradip Biswas (September 16, 2005). "50 years of Pather Panchali". Screen Weekly. http://www.screenindia.com/old/archive/archive_fullstory.php?content_id=11150, ശേഖരിച്ചത്: 2009-04-23.
- ↑ Robinson 2003, p. 78
- ↑ Robinson 2003, p. 79
- ↑ "Festival de Cannes: Pather Panchali". festival-cannes.com. http://www.festival-cannes.com/en/archives/ficheFilm/id/3659/year/1956.html, ശേഖരിച്ചത്: 2009-02-05.
- ↑ The Best 1,000 Movies Ever Made, THE FILM CRITICS OF THE NEW YORK TIMES, The New York Times, 2002
- ↑ "All-time 100 Movies". Time. Time Inc. 2005. http://www.time.com/time/2005/100movies/the_complete_list.html, ശേഖരിച്ചത്: 2008-05-19.
- ↑ "Take One: The First Annual Village Voice Film Critics' Poll". The Village Voice. 1999. Archived from the original on 2007-08-26. http://web.archive.org/web/20070826201343/http://www.villagevoice.com/specials/take/one/full_list.php3?category=10, ശേഖരിച്ചത്: 2006-07-27.
- ↑ "The Sight & Sound Top Ten Poll: 1992". Sight & Sound. British Film Institute. http://www.bfi.org.uk/sightandsound/topten/history/1992.html, ശേഖരിച്ചത്: 2008-05-20.
|
||||||||||||||