പഥേർ പാഞ്ചാലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Pather Panchali എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
പഥേർ പാഞ്ചാലി
പഥേർ പാഞ്ചാലിയുടെ ടൈറ്റിൽ കാർഡ്
സംവിധാനംസത്യജിത് റേ
നിർമ്മാണംപശ്ചിമബംഗാൾ സർക്കാർ
രചനസത്യജിത് റേ
ബിഭൂതിഭൂഷൺ ബന്ദോപാദ്ധ്യായ (കഥ)
അഭിനേതാക്കൾസുബീർ ബാനർജി,
കനു ബാനർജി,
കരുണാ ബാനർജി,
ഉമ ദാസ്‌ഗുപത,
ചുനിബാല ദേവി
സംഗീതംരവിശങ്കർ
ഛായാഗ്രഹണംസുബ്രതാ മിത്ര
ചിത്രസംയോജനംദുലാൽ ദത്ത
റിലീസിങ് തീയതി1955
രാജ്യംഇന്ത്യ
ഭാഷബംഗാളി
ബജറ്റ്രൂപ 1.5 ലക്ഷം ($3000)
സമയദൈർഘ്യം115 മിനുട്ടുകൾ, 122 മിനുട്ടുകൾ (പശ്ചിമബംഗാൾ)[1]
ചിത്രത്തിൽ നിന്ന്

സത്യജിത് റേ സം‌വിധാനം ചെയ്ത് പശ്ചിമ ബംഗാൾ സർക്കാർ നിർമ്മിച്ച് 1955-ൽ പുറത്തിറങ്ങിയ ഒരു ബംഗാളി ചലച്ചിത്രമാണ്‌ പഥേർ പാഞ്ചാലി (ബംഗാളി: পথের পাঁচালী, Pôther Pãchali, IPA: [pɔt̪ʰer pãtʃali], ഇംഗ്ലീഷ്: Song of the Little Road). ബിഭൂതിഭൂഷൺ ബന്ദോപാദ്ധ്യായ എഴുതിയ പഥേർ പാഞ്ചാലി എന്ന നോവലിനെ ആസ്പദമാക്കി നിർമ്മിച്ചിരിക്കുന്ന ഈ ചലച്ചിത്രം സത്യജിത് റേയുടെ ആദ്യ സം‌വിധാനസം‌രഭമാണ്‌. അപു ത്രയത്തിലെ ആദ്യ ചലച്ചിത്രമായ ഇത് പ്രധാന കഥാപാത്രമായ അപുവിന്റെ ബാല്യകാലത്തിലൂടെ1920 കളിലെ ബംഗാളിന്റെ ഗ്രാമ്യജീവിതത്തെ വരച്ചു കാട്ടുന്നു.

ചെലവുചുരുക്കി[2] നിർമ്മിച്ച (1.5 ലക്ഷം രൂപ[3]) ഈ ചിത്രത്തിലെ പല കഥാപാത്രങ്ങളെയും അവതരിപ്പിച്ചിരിക്കുന്നത് അമേച്വർ നടീനടന്മാരും പുതുമുഖങ്ങളുമാണ്‌[4][5] . പഥേർ പാഞ്ചാലി വളരെ നിരൂപക പ്രശംസയും ജനപ്രീതിയും പിടിച്ചു പറ്റിയിട്ടുണ്ട്. സത്യജിത് റേയെ സ്വാധീനിച്ച ഇറ്റാലിയൻ നവറിയലിസം കാരണം റേ തന്നെ തന്റേതായ ഒരു റിയലിസ്റ്റിക് രീതിയാണ് ഈ ചിത്രത്തിൽ സ്വീകരിച്ചിരിക്കുന്നത്. സ്വാതന്ത്രാനന്തര ഇന്ത്യയിൽ നിന്നും ആഗോള നിരൂപക പ്രശംസ പിടിച്ചു പറ്റിയ ആദ്യ ചലച്ചിത്രമായ പഥേർ പാഞ്ചാലി 1956-ലെ കാൻ ഫിലിം ഫെസ്റ്റിവെലിലെ ബെസ്റ്റ് ഹ്യൂമൺ ഡോക്യുമെന്റ്[6] പുരസ്കാരം നേടുകയുണ്ടായി. എക്കാലത്തെയും ഏറ്റവും മികച്ച ചലച്ചിത്രങ്ങളിലൊന്നായി പഥേർ പാഞ്ചാലിയെ ഇന്നു പലരും കണക്കാക്കുന്നുണ്ട്[7][8][9][10].

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Pather Panchali". Media Resource Center FilmFinder. University of North Carolina at Chapel Hill. Retrieved 2008-06-19.
  2. Robinson 2003, p. 77
  3. Pradip Biswas (September 16, 2005). "50 years of Pather Panchali". Screen Weekly. Retrieved 2009-04-23.
  4. Robinson 2003, p. 78
  5. Robinson 2003, p. 79
  6. "Festival de Cannes: Pather Panchali". festival-cannes.com. Retrieved 2009-02-05.
  7. The Best 1,000 Movies Ever Made, THE FILM CRITICS OF THE NEW YORK TIMES, The New York Times, 2002
  8. "All-time 100 Movies". Time. Time Inc. 2005. Retrieved 2008-05-19.
  9. "Take One: The First Annual Village Voice Film Critics' Poll". The Village Voice. 1999. Archived from the original on 2007-08-26. Retrieved 2006-07-27.
  10. "The Sight & Sound Top Ten Poll: 1992". Sight & Sound. British Film Institute. Retrieved 2008-05-20.
"https://ml.wikipedia.org/w/index.php?title=പഥേർ_പാഞ്ചാലി&oldid=2991012" എന്ന താളിൽനിന്ന് ശേഖരിച്ചത്