സംവാദം:പഥേർ പാഞ്ചാലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ചലച്ചിത്രത്തിന്റെ പേര് പഥേർ പാഞ്ചലി എന്നല്ലേ? തലകെട്ട് മാറ്റട്ടെ? അഭിപ്രായം അറിയിക്കുക....--♥Aswini (സംവാദം) 05:40, 2 ഫെബ്രുവരി 2013 (UTC)

ബംഗാളിയിലും ഹിന്ദിയിലും ദീർഘം കാണുന്നുണ്ടല്ലോ. അപ്പോൾ പാഞ്ചാലി തന്നെയല്ലേ ശരി? --സിദ്ധാർത്ഥൻ (സംവാദം) 05:55, 2 ഫെബ്രുവരി 2013 (UTC)
ദീർഘത്തിന്റെ കാര്യത്തിൽ സംശയമില്ല. ദീർഘമുണ്ട്. പാഞ്ചാലിയുടെ ഉച്ചാരണം ഇംഗ്ലീഷിൽ കൊടുത്തിരിക്കുന്നിടത്ത് പാചാലി എന്നാണല്ലോ. --Vssun (സംവാദം) 18:17, 2 ഫെബ്രുവരി 2013 (UTC)
ഹിന്ദിയിലും (पथेर पांचाली) ഇംഗ്ലീഷിലും (https://en.wikipedia.org/wiki/Pather_Panchali) പാഞ്ചാലി എന്നു തന്നെയാണ് കാണുന്നത്. -- Raghith 12:36, 4 ഫെബ്രുവരി 2013 (UTC)

പ്രസിദ്ധമായ മാതൃഭുമി ദിനപത്രത്തിൽ "പഥേർ പാഞ്ചലി" എന്നാണ് അതുകൊണ്ടാണ് ചർച്ചയ്ക്ക് ഇട്ടതു. തുടർന്നും അഭിപ്രായങ്ങൾ ക്ഷണിക്കുന്നു. കൂടാതെ എവിടെയോ വായിച്ച ഓർമയുണ്ട്. സത്യജിത് റേ ബിഭൂതിഭൂഷൺ ബന്ദോപാധ്യായോട്
യഥാർത്ഥ പേരിനെക്കുറിച്ച് അന്വേഷിച്ചത്ര..... --♥Aswini (സംവാദം) 14:42, 4 ഫെബ്രുവരി 2013 (UTC)

എല്ലാം സംശയങ്ങളാണ്. ഇപ്പോൾ നമുക്ക് ലഭ്യമായ വിവരങ്ങൾ അനുസരിച്ച് പാഞ്ചാലിയാണ്. അതല്ല മാതൃഭൂമി പാഞ്ചലി എന്ന് പ്രസിദ്ധീകരിച്ചത് കൃത്യമായി പേരിനെക്കുറിച്ച് അറിവ് ലഭിച്ചതിന്റെയടിസ്ഥാനത്തിലാണെങ്കിൽ അത് നമുക്കും പിന്തുടരാം. പക്ഷേ ആ അറിവിന്റെ അടിസ്ഥാനം നമുക്കും അറിയണമെന്നു മാത്രം. --സിദ്ധാർത്ഥൻ (സംവാദം) 15:36, 4 ഫെബ്രുവരി 2013 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:പഥേർ_പാഞ്ചാലി&oldid=1639779" എന്ന താളിൽനിന്ന് ശേഖരിച്ചത്