പുലിജന്മം
| പുലിജന്മം | |
|---|---|
| സംവിധാനം | പ്രിയനന്ദനൻ |
| നിർമ്മാണം | എം.ജി. വിജയ് |
| രചന | എൻ. പ്രഭാകരൻ |
| അഭിനേതാക്കൾ | മുരളി സിന്ധു മേനോൻ വിനീത് കുമാർ സംവൃത സുനിൽ സലീം കുമാർ |
| സംഗീതം | കൈതപ്രം വിശ്വനാഥൻ |
| ഗാനരചന | കൈതപ്രം കെ. സച്ചിദാനന്ദൻ |
| ഛായാഗ്രഹണം | കെ.ജി. ജയൻ |
| ചിത്രസംയോജനം | വേണുഗോപാൽ |
| സ്റ്റുഡിയോ | അമ്മ ഫിലിംസ് |
| റിലീസിങ് തീയതി | 2006 മേയ് |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടിയ ഒരു മലയാളചലച്ചിത്രമാണ് പുലിജന്മം. ചെറുകഥാകൃത്തും നോവലിസ്റ്റുമായ എൻ. പ്രഭാകരൻ രചിച്ച നാടകത്തെ അടിസ്ഥാനമാക്കി എൻ.ശശിധരനും എൻ. പ്രഭാകരനും ചേർന്ന് രചിച്ച തിരക്കഥയാണ് ചലച്ചിത്രത്തിന് ആധാരം. പ്രിയനന്ദനൻ ആണ് ഈ ചിത്രത്തിന്റെ സംവിധായകൻ. 2006-ലെ കേന്ദ്ര ഗവൺമെന്റിന്റെ മികച്ച ചിത്രത്തിനുള്ള സുവർണ്ണ കമലം ഈ ചിത്രത്തിനു ലഭിച്ചു.[1]. മുരളി, സിന്ധു മേനോൻ, വിനീത് കുമാർ, സംവൃത സുനിൽ, സലീം കുമാർ എന്നിവരാണ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തത്.
അഭിനേതാക്കൾ [തിരുത്തുക]
- മുരളി – പ്രകാശൻ, കാരി ഗുരുക്കൾ
- സിന്ധു മേനോൻ – വെള്ളാച്ചി, ഷെഹനാസ്
- സംവൃത സുനിൽ – പ്രകാശന്റെ അനിയത്തി
- വിനീത് കുമാർ
- വി.കെ. ശ്രീരാമൻ
- സലീം കുമാർ
അവലംബം [തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് പുലിജന്മം
- പുലിജന്മം – മലയാളസംഗീതം.ഇൻഫോ
|
||||||||||||||