അരിസ്റ്റോട്ടില്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അരിസ്റ്റോട്ടില്‍
പാശ്ചാത്യ തത്വചിത
Ancient philosophy
പൂര്‍ണ്ണനാമം അരിസ്റ്റോട്ടില്‍(Ἀριστοτέλης, Aristotélēs)
School/tradition Peripatetic school
Aristotelianism
Main interests Physics, Metaphysics, Poetry, Theatre, Music, Rhetoric, Politics, Government, Ethics, Biology, Zoology
Notable ideas Golden mean, Reason, Logic, Passion


ഒരു ഗ്രീക്ക് തത്വചിന്തകനാണ്‌ അരിസ്റ്റോട്ടില്‍ (ഇംഗ്ലീഷ്: Aristotle, ഗ്രീക്ക്: Ἀριστοτέλης Aristotélēs) (ബി.സി.ഇ. 384 - 322) . അലക്സാണ്ടര്‍ ചക്രവര്‍ത്തി അരിസ്റ്റോട്ടിലിന്റെ ശിഷ്യനും പ്രഖ്യാത ഗ്രീക്ക് ചിന്തകന്‍ പ്ലേറ്റോ ഗുരുവും ആയിരുന്നു. ഭൗതികശാസ്ത്രം, മെറ്റാഫിസിക്സ്, കവിത, ലോജിക്, പ്രസംഗകല, രാഷ്ട്രതന്ത്രം, ഭരണകൂടം, സന്മാര്‍‍ഗശാസ്ത്രം, ജീവശാസ്ത്രം, ജന്തുശാസ്ത്രം എന്നിങ്ങനെ നിരവധി വിഷയങ്ങളില്‍ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. സോക്രട്ടീസ്, പ്ലേറ്റോ എന്നിവര്‍ക്കൊപ്പം ഗ്രീക്ക് തത്വചിന്തകരിലെ മഹാരഥന്‍മാരിലൊരാളായാണ്‌ അരിസ്റ്റോട്ടിലിനെ കണക്കാക്കുന്നത്.


ഉള്ളടക്കം

[തിരുത്തുക] ജനനം, വിദ്യാഭ്യാസം

ബി.സി.ഇ. 384-ല്‍ വടക്കന്‍ ഗ്രീസിലെ സ്റ്റാജിറ എന്ന ഗ്രാമത്തിലാണ് അരിസ്റ്റോട്ടില്‍ ജനിച്ചത്‌. അതുകൊണ്ട് അദ്ദേഹത്തെ സ്റ്റാജിറക്കാരന്‍ (സ്റ്റാജിറൈറ്റ്) എന്നു വിളിക്കാറുണ്ട്. പിതാവ്‌ ഒരു നാട്ടു വൈദ്യനായിരുന്നു. അഛന്റെ ആഗ്രഹപ്രകാരം വൈദ്യം പഠിച്ചെങ്കിലും ഇടക്ക്‌വെച്ച്‌ അത് നിര്‍ത്തി പട്ടാളത്തില്‍ ചേര്‍ന്നു. സൈനികസേവനവും ഇഷ്ടമാകഞ്ഞതിനാല്‍ ഒളിച്ചോടിഏഥന്‍സിലെത്തി പ്ലേറ്റോയുടെ ശിഷ്യനായി. പ്ലേറ്റോയുടെ കലാശാലയായ അക്കാഡമയില്‍ പഠിച്ച് അരിസ്റ്റോട്ടില്‍ എല്ലാ വിഷയങ്ങളിലും അറിവ്‌ നേടി.

[തിരുത്തുക] അദ്ധ്യാപനം, ചിന്ത, രചനകള്‍

മാസിഡോണിയായിലെ അന്നത്തെ ചക്രവര്‍ത്തി ഫിലിപ്പ്‌ രാജാവ്‌ തന്റെ മകന്‍ അലക്സാണ്ടറിനെ പഠിപ്പിക്കാന്‍ അരിസ്റ്റോട്ടിലിനെ ക്ഷണിച്ചു. ആ ക്ഷണം സ്വീകരിച്ച അരിസ്റ്റോട്ടില്‍ അലക്സാണ്ടറുടെ ഗുരുവായി. അദ്ദേഹം ശാസ്ത്രം, കല, സാഹിത്യം, രാഷ്‌ട്രീയം തുടങ്ങിയ വിഷയങ്ങളില്‍ ധാരാളം ഗ്രന്ഥങ്ങള്‍ രചിച്ചു. തന്റെ ഗുരുവായ പ്ലേറ്റോയുടെ പഠനങ്ങളില്‍ നിന്ന് വ്യത്യസ്തമായിരുന്നു അരിസ്റ്റോട്ടിലിന്റെ സിദ്ധാന്തങ്ങള്‍. പ്ലേറ്റോ ആദര്‍ശവാദിയായിരുന്നപ്പോള്‍ അരിസ്റ്റോട്ടില്‍ പ്രയോഗികവാദിയായിരുന്നു. ഗുരുവിന്റെ അബദ്ധങ്ങള്‍ ചൂണ്ടിക്കാണിക്കാനും അദ്ദേഹം മടിച്ചില്ല. ശാസ്ത്രത്തെ പ്രകൃതിശാസ്ത്രം, ജീവശാസ്ത്രം, രാജ്യതന്ത്രം, തത്വശാസ്ത്രം എന്നിങ്ങനെ തരം തിരിച്ചത്‌ അരിസ്റ്റോട്ടിലാണ്‌. അദ്ദേഹത്തിന്റെ കാവ്യശാസ്ത്രം (പോയറ്റിക്സ്‌) ലോകപ്രശസ്തമായ ഒരു കൃതിയാണ്‌. സന്മാര്‍ഗ്ഗശാസ്ത്രത്തെക്കുറിച്ചെഴുതിയ നിക്കോമാക്കിയന്‍ എത്തിക്സും പ്രസിദ്ധമാണ്.


[തിരുത്തുക] പ്ലേറ്റോയും അരിസ്റ്റോട്ടിലും

അക്കാദമിയില്‍ സം‌വാദത്തിലേര്‍പ്പെട്ടിരിക്കുന്ന പ്ലേറ്റോയും അരിസ്റ്റോട്ടിലും, നവോദ്ധാനചിത്രകാരന്‍ റഫേലിന്റെ ഭാവനയില്‍

അരിസ്റ്റോട്ടില്‍ തന്റെ ഗുരുവായിരുന്ന പ്ലേറ്റോയുടെ ചിന്തയിലെ പല നിലപാടുകളുമായും വിയോജിപ്പിലായിരുന്നു. മാതൃകകളുടെ സിദ്ധാന്തം(Theory of forms) തുടങ്ങി പ്ലേറ്റോയുടെ തത്ത്വചിന്തയിലെ പല മൗലിക ആശയങ്ങളേയും അരിസ്റ്റോട്ടില്‍ നിരാകരിച്ചു. തീരെ ലളിതവത്കരിച്ചതെന്നു പറയാവുന്ന താരതമ്യത്തില്‍, പ്ലേറ്റോ ആശയവാദിയും അരിസ്റ്റോട്ടില്‍ യാഥാര്‍ഥ്യവാദിയും ആയിരുന്നു എന്ന് പറയാറുണ്ട്. അക്കാദമിയില്‍ പ്ലേറ്റോയും അരിസ്റ്റോട്ടിലും സം‌വാദത്തിലേര്‍പ്പെട്ടിരിക്കുന്നത് ചിത്രീകരിക്കുന്ന നവോദ്ധാനചിത്രകാരന്‍ റഫേലിന്റെ ചിത്രം പ്രസിദ്ധമാണ്. [1] ഇരുവരുടേയും അംഗവിക്ഷേപങ്ങള്‍ അവരുടെ നിലപാടുകളിലെ വ്യത്യാസം വെളിപ്പെടുത്തുന്നു. ആശയവാദിയായ ഗുരു മുകളിലേക്കു വിരല്‍ ചൂണ്ടിയിരിക്കുമ്പോള്‍, യാഥാര്‍ഥ്യവാദിയായ അരിസ്റ്റോട്ടില്‍ വലംകൈപ്പത്തി ഭൂമിക്കു സമാന്തരമാക്കി നിര്‍ത്തിയിരിക്കുന്നു.


പ്ലേറ്റോയും അരിസ്റ്റോട്ടിലും തമ്മിലുണ്ടായിരുന്ന ബന്ധത്തിന്റെ ഏകദേശരൂപം, പ്രഖ്യാത ചരിത്രകാരന്‍ വില്‍ ഡുറാന്റിന്റെ ഈ വര്‍ണ്ണനയില്‍ നിന്ന് ലഭിക്കും:-


അരിസ്റ്റോട്ടില്‍ വലിയ പുസ്തകപ്രേമിയായിരുന്നു. അരിസ്റ്റോട്ടിലിന്റെ വീടിനെ വായനക്കാരന്റെ വീടെന്ന് പ്ലേറ്റോ വിശേഷിപ്പിച്ചതായി പറയപ്പെടുന്നു. അത് പ്രശംസാവചനമായാണ് ഉദ്ദേശിക്കപ്പെട്ടതെങ്കിലും ശിഷ്യനിലുണ്ടായിരുന്ന ഒരുതരം പുസ്തകപ്പുഴുഭാവത്തിനെതിരായ ചടുലമായ വിമര്‍ശനവും ആ പ്രശംസയില്‍ ഗുരു ഒളിച്ചുവച്ചിരുന്നുവെന്ന് കരുതുന്നവരുണ്ട്. കുറേക്കൂടി അടിസ്ഥാനപരമായ കലഹം പ്ലേറ്റോയുടെ ജീവിതാവസാനത്തോടടുത്ത് നടന്നതായി കരുതാന്‍ ന്യായമുണ്ട്. മഹത്വാകാക്ഷിയായിരുന്ന യുവശിഷ്യന്‍ തത്ത്വചിന്താസുന്ദരിയോടുള്ള പ്രണയത്തില്‍ തന്റെ ആത്മീയപിതാവുമായി മത്സരിച്ച്, "ഈഡിപ്പസ്-കോം‌പ്ലക്സ്" പ്രകടിപ്പിക്കുകയും പ്ലേറ്റോയോടൊപ്പം വിജ്ഞാനം മരിക്കാന്‍ പോകുന്നില്ലെന്ന് പറഞ്ഞു നടക്കുകയും ചെയ്തു. പാലൂട്ടി വലുതാക്കിയ പാവം തള്ളയെ പുറകാലിന് തൊഴിക്കുന്ന പൈക്കുട്ടിയെന്നാണ് അരിസ്റ്റോട്ടിലിനെ പ്ലേറ്റോ വിശേഷിപ്പിച്ചത്.[2]

[തിരുത്തുക] ജീവിതാന്ത്യം

ഏഥന്‍സുകാര്‍ ഏറെ ഇഷ്ടപ്പെടാതിരുന്ന അലക്സാണ്ടര്‍ചക്രവര്‍ത്തിയെ ന്യായീകരിച്ച്‌ പ്രസംഗങ്ങള്‍ നടത്തിയ അരിസ്റ്റോട്ടിലിന്‌ ധാരാളം ശത്രുക്കള്‍ ഉണ്ടായി. അലക്സാണ്ടറുടെ മരണശേഷം ഏഥന്‍സില്‍ തുടരുന്നത് അപകടകരമാണെന്നു തോന്നിയപ്പോള്‍ അരിസ്റ്റൊട്ടില്‍ ഏഥന്‍സ്‌ വിട്ടു. നേരത്തേ ഏഥന്‍സുകാര്‍ പ്ലേറ്റോയുടെ ഗുരുവായിരുന്ന തത്ത്വചിന്തകന്‍ സോക്രട്ടീസിനെ വധിച്ചതിനെ ഓര്‍‍മ്മിപ്പിച്ച്, ഏഥന്‍സുകാര്‍ തത്ത്വചിന്തക്കെതിരെ രണ്ടുവട്ടം പാതകം ചെയ്തവരായിക്കാണാന്‍ താന്‍ ആഗ്രിഹിക്കുന്നില്ലെന്നു പറഞ്ഞാണ് അദ്ദേഹം ഏഥന്‍സില്‍ നിന്നു പോയത്. ബി.സി.ഇ. 322-ല്‍ അറുപത്തി രണ്ടാം വയസ്സില്‍ അരിസ്റ്റോട്ടില്‍ മരണമടഞ്ഞു.

പ്ലേറ്റോയുടെ കലാശാലയായ അക്കഡമി പോലെ പ്രസിദ്ധമായിരുന്നു അരിസ്റ്റോട്ടലിന്റെ കലാശാല, ലൈസിയം.


[തിരുത്തുക] അവലംബം

  1. http://en.wikipedia.org/wiki/Image:Sanzio_01.jpg
  2. Will Durant - The Story of Philosophy - പുറം 42

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം
ഇതര ഭാഷകളില്‍