ലോവർ സാക്സണി
Lower Saxony Niedersachsen | |||
---|---|---|---|
| |||
Coordinates: 52°45′22″N 9°23′35″E / 52.75611°N 9.39306°E | |||
Country | Germany | ||
Capital | Hanover | ||
• ഭരണസമിതി | Landtag of Lower Saxony | ||
• Minister-President | Stephan Weil (SPD) | ||
• Governing parties | SPD / CDU | ||
• Bundesrat votes | 6 (of 69) | ||
• Total | 47,614.07 ച.കി.മീ.(18,383.90 ച മൈ) | ||
(2017-12-31)[1] | |||
• Total | 7,962,775 | ||
• ജനസാന്ദ്രത | 170/ച.കി.മീ.(430/ച മൈ) | ||
സമയമേഖല | UTC+1 (CET) | ||
• Summer (DST) | UTC+2 (CEST) | ||
ISO കോഡ് | DE-NI | ||
GDP (nominal) | €247 billion (2013)[2] | ||
GDP per capita | €31,100 (2013) | ||
NUTS Region | DE9 | ||
HDI (2017) | 0.920[3] very high · 11th of 16 | ||
വെബ്സൈറ്റ് | www |
വടക്കുപടിഞ്ഞാറൻ ജർമ്മനിയിൽ സ്ഥിതി ചെയ്യുന്ന ഒരു സംസ്ഥാനമാണ് ലോവർ സാക്സണി അഥവാ നീഡർസാക്സൺ (ജർമ്മൻ: Niedersachsen; ഇംഗ്ലീഷ്: Lower Saxony). ജർമ്മനിയിലെ സംസ്ഥാനങ്ങളിൽ വിസ്തീർണ്ണത്തിൽ രണ്ടാം സ്ഥാനത്തും (47,624 ചതുരശ്ര കിമീ) ജനസംഖ്യയിൽ നാലാം സ്ഥാനത്തുമുള്ള (79 ലക്ഷം) സംസ്ഥാനമാണ് ലോവർ സാക്സണി.
ഭൂമിശാസ്ത്രം
[തിരുത്തുക]ജർമ്മനിയുടെ വടക്കുപടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന ഈ സംസ്ഥാനം നോർത്ത് സീ, നെതർലാൻഡ്സ്, ജർമ്മൻ സംസ്ഥാനങ്ങളായ ഷ്ലെസ്വിഗ്-ഹോൾസ്റ്റൈൻ, ഹാംബുർഗ്, മെക്ക്ലെൻബുർഗ്-ഫൊർപ്പോമേൻ, ബ്രാൺഡൻബുർഗ്, സാക്സണി-അൻഹാൾട്ട്, തുറിഞ്ചിയ, ഹെസ്സെ, നോർത്ത് റൈൻ-വെസ്റ്റ്ഫാലിയ എന്നിവയുമായി അതിർത്തി പങ്കിടുന്നു.
പേരിനു പിന്നിൽ
[തിരുത്തുക]ജർമ്മൻ ഗോത്രവിഭാഗമായ 'സാക്സണിൽ' നിന്നാണ് സാക്സണി എന്ന പേര് വരുന്നത്.
ഭാഷ
[തിരുത്തുക]ജർമ്മൻ ആണ് ലോവർ സാക്സണിയിലെ ഔദ്യോഗിക ഭാഷ. ഗ്രാമീണ മേഖലകളിൽ, വടക്കൻ ലോ സാക്സൺ (ലോ ജർമൻ ഭാഷയുടെ ഒരു വകഭേദം), ഫ്രിഷ്യൻ ഭാഷാഭേദമായ സാറ്റർലാൻഡ്സ് ഫ്രിഷ്യൻ എന്നിവ ഇപ്പോഴും സംസാരിക്കാറുണ്ടെങ്കിലും ഇത് സംസാരിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നു.
പ്രധാന നഗരങ്ങൾ
[തിരുത്തുക]സംസ്ഥാന തലസ്ഥാനമായ ഹാനോവർ (Hanover), ബ്രൗൺഷ്വൈഗ് (Braunschweig), ല്യൂണെബുർഗ് (Lüneburg), ഓസ്നാബ്രുക്ക് (Osnabrück), ഓൾഡൻബുർഗ് (Oldenburg), ഹിൽഡെസ്ഹൈം (Hildesheim), വോൾഫൻബ്യൂട്ടൽ (Wolfenbüttel), വൂൾഫ്സ്ബുർഗ് (Wolfsburg), ഗ്യോട്ടിൻഗൻ (Göttingen) എന്നിവയാണ് പ്രധാന നഗരങ്ങൾ.
അവലംബം
[തിരുത്തുക]- ↑ Landesamt für Statistik Niedersachsen, Tabelle 12411: Fortschreibung des Bevölkerungsstandes, Stand 31. Dezember 2017
- ↑ "Regional GDP per capita in the EU28 in 2013". Retrieved 10 September 2015.
- ↑ "Sub-national HDI - Area Database - Global Data Lab". hdi.globaldatalab.org (in ഇംഗ്ലീഷ്). Retrieved 2018-09-13.