"അവളുടെ രാവുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) വർഗ്ഗം:എ ടി ഉമ്മർ സംഗീതം പകർന്ന ചലച്ചിത്രങ്ങൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക്യ... |
→അഭിനേതാക്കൾ: linking |
||
വരി 43: | വരി 43: | ||
== അഭിനേതാക്കൾ == |
== അഭിനേതാക്കൾ == |
||
*[[സീമ]] |
*[[സീമ]] |
||
*രവികുമാർ |
*[[രവികുമാർ]] |
||
*സുകുമാരൻ |
*[[സുകുമാരൻ]] |
||
*തോപ്പിൽ ഭാസി |
*[[തോപ്പിൽ ഭാസി]] |
||
*ബഹദൂർ |
*[[ബഹദൂർ]] |
||
*[[കവിയൂർ പൊന്നമ്മ]] |
*[[കവിയൂർ പൊന്നമ്മ]] |
||
*[[ഉമ്മർ]] |
*[[കെ.പി. ഉമ്മർ]] |
||
*[[സോമൻ]] |
*[[എം.ജി. സോമൻ]] |
||
*[[മാള അരവിന്ദൻ]] |
*[[മാള അരവിന്ദൻ]] |
||
*ജനാർദ്ദനൻ |
*[[ജനാർദ്ദനൻ]] |
||
*ശങ്കരാടി |
*[[ശങ്കരാടി]] |
||
==അവലംബം== |
==അവലംബം== |
11:46, 24 ഒക്ടോബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
അവളുടെ രാവുകൾ | |
---|---|
സംവിധാനം | ഐ.വി. ശശി |
നിർമ്മാണം | മുരളി മൂവീസ് /എം. പി. രാമചന്ദ്രൻ |
രചന | ആലപ്പി ഷറീഫ് |
അഭിനേതാക്കൾ | സീമ |
സംഗീതം | എ.ടി.ഉമ്മർ |
ഛായാഗ്രഹണം | വിപിൻ ദാസ് |
ചിത്രസംയോജനം | കെ.നാരായണൻ |
വിതരണം | സിതാര റിലീസ് |
റിലീസിങ് തീയതി | 1978 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ഐ.വി. ശശിയുടെ സംവിധാനത്തിൽ 1978-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് അവളുടെ രാവുകൾ. സീമയുടെ ഏറ്റവും നല്ല ചിത്രങ്ങളിൽ ഒന്നായി ഇത് കണക്കാക്കപ്പെടുന്നു. മലയാളത്തിൽ ആദ്യമായി ഏ ഗ്രേഡ് സർട്ടിഫിക്കറ്റ് (അഡൽസ് ഒൺലി) ലഭിച്ച ചിത്രവുമാണ് അവളുടെ രാവുകൾ[1]. ഒരു ലൈംഗികതൊഴിലാളിയുടെ ജീവിതവും അവളെ ചുറ്റിയുള്ള സമൂഹത്തിൽ അവളുടെ ജീവിതം ഉണ്ടാക്കുന്ന തരംഗങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. അക്കാലത്തെ മറ്റ് മലയാളചലച്ചിത്രങ്ങളെ അപേക്ഷിച്ച് നഗ്നതാപ്രദർശനം ഈ ചിത്രത്തിൽ കൂടുതൽ ആയിരുന്നു. ലൈംഗികത പ്രധാന കഥാതന്തുവായി വരുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിന് ഉണ്ടായിരുന്നു. ഇറങ്ങിയ സമയത്ത് അശ്ലീലചിത്രമെന്ന് മുദ്ര കുത്തപ്പെട്ടെങ്കിലും പിന്നീട് ഗൗരവമായ സ്ത്രീപക്ഷ വായനയ്ക്കു വിധേയമാവുകയും മികച്ച ചലച്ചിത്രമാണ് അതെന്ന് വിലയിരുത്തപ്പെടുകയും ചെയ്തിട്ടുണ്ട്.
മറ്റൊരു പ്രത്യേകത ഈ ചിത്രത്തിൽ നായകൻ, വില്ലൻ ഇങ്ങനെ ഉള്ള വേർതിരിവുകൾ ഇല്ല എന്നതാണ്. വളരെ നല്ലവരായ നായകന്മാരും അതിക്രൂരന്മാരായ വില്ലന്മാരും ഉള്ള മലയാളചലച്ചിത്രരംഗത്ത് പകുതി നല്ലവരും പകുതി ചീത്തയുമായ കഥാപാത്രങ്ങളെ ഈ ചിത്രം അവതരിപ്പിച്ചു. ഈ ചിത്രത്തിലെ രാഗേന്ദുകിരണങ്ങൾ എന്നു തുടങ്ങുന്ന ഗാനം പ്രശസ്തമാണ്.
പാട്ടുകൾ
ഈ സിനിമയുടെ ഗാനരചന ബിച്ചു തിരുമലയും സംഗീതം എ. ടി .ഉമ്മറും നിർവഹിച്ചിരിക്കുന്നു .
ക്രമ നമ്പർ | പാട്ട് | രാഗം |
---|---|---|
1 | രാഗേന്ദു കിരണങ്ങൾ | |
2 | അന്തരിന്ദ്രിയ ദാഹങ്ങൾ | |
3 | ഉണ്ണി ആരാരിരോ |
അഭിനേതാക്കൾ
- സീമ
- രവികുമാർ
- സുകുമാരൻ
- തോപ്പിൽ ഭാസി
- ബഹദൂർ
- കവിയൂർ പൊന്നമ്മ
- കെ.പി. ഉമ്മർ
- എം.ജി. സോമൻ
- മാള അരവിന്ദൻ
- ജനാർദ്ദനൻ
- ശങ്കരാടി
അവലംബം