ജവഹർലാൽ നെഹ്റു സ്റ്റേഡിയം, കൊച്ചി
ദൃശ്യരൂപം
സ്ഥലം | കൊച്ചി, ഇന്ത്യ |
---|---|
ഉടമസ്ഥത | ഗ്രേറ്റർ കൊച്ചിൻ ഡെവെലപ്‌മെന്റ് അതോറിറ്റി (G.C.D.A) |
നടത്തിപ്പ് | ഗ്രേറ്റർ കൊച്ചിൻ ഡെവെലപ്‌മെന്റ് അതോറിറ്റി |
ശേഷി | 38,000[1] |
പ്രതലം | പുല്ല് |
തുറന്നത് | 1996 |
കേരളത്തിലെ എറണാകുളം ജില്ലയിൽ കൊച്ചി നഗരത്തിൽ കലൂരിൽ സ്ഥിതി ചെയ്യുന്ന അന്താരാഷ്ട്രസ്റ്റേഡിയമാണ് ജവഹർലാൽ നെഹ്റു സ്‌റ്റേഡിയം. ഇന്ത്യയിലെ വലിപ്പമേറിയ നാലാമത്തെ സ്റ്റേഡിയമാണ് ഇത്. 1996 - ൽ കെ. കരുണാകരൻ കേരള മുഖ്യമന്ത്രി ആയിരുന്ന കാലത്താണ് ഇതിന്റെ നിർമ്മാണം പൂർത്തിയായത്. ജി.സി.ഡി.എ (Greater Cochin Development Authority) ആണ് ഇതിന്റെ നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്. പല അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾക്കും ഇവിടം വേദിയായിട്ടുണ്ട്. 38000 വരെ കാണികളെ ഉൾക്കൊള്ളുവാനുള്ള ശേഷിയാണ് ഈ സ്റ്റേഡിയത്തിനുള്ളത്[1]. രാത്രികാലമത്സരങ്ങൾ നടത്തുവാനുള്ള വെളിച്ചസംവിധാനങ്ങളും ഇതിന്റെ പ്രത്യേകതയാണ്. 7 അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളാണു് ഇവിടെ നടന്നിട്ടുള്ളത്. പലപ്പോഴും ഈ സ്റ്റേഡിയം നെഹ്റു കപ്പ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് വേദിയായിട്ടുണ്ട്.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Jawaharlal Nehru Stadium, Kochi എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
ചിത്രങ്ങൾ
[തിരുത്തുക]-
ജവഹർലാൽ നെഹ്റു സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന കലൂർ നഗരം
-
നിറഞ്ഞ ഗ്യാലറി
-
കവാടം