ജവഹർലാൽ നെഹ്റു സ്റ്റേഡിയം, കൊച്ചി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം കലൂർ
Kaloor.jpg
സ്ഥലം കൊച്ചി, ഇന്ത്യ
ഉദ്ഘാടനം 1996
ഉടമസ്ഥത ഗ്രേറ്റർ കൊച്ചിൻ ഡെവെലപ്‌മെന്റ് അതോറിറ്റി (G.C.D.A)
നടത്തിപ്പ് ഗ്രേറ്റർ കൊച്ചിൻ ഡെവെലപ്‌മെന്റ് അതോറിറ്റി
പ്രതലം Grass
ശേഷി 75,000[1]


കേരളത്തിലെ എറണാകുളം ജില്ലയിൽ കൊച്ചി നഗരത്തിൽ കലൂരിൽ സ്ഥിതി ചെയ്യുന്ന അന്താരാഷ്ട്രസ്റ്റേഡിയമാണ് ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയം. ഇന്ത്യയിലെ വലിപ്പമേറിയ നാലാമത്തെ സ്റ്റേഡിയമാണ് ഇത്. 1996 - ൽ കെ. കരുണാകരൻ കേരള മുഖ്യമന്ത്രി ആയിരുന്ന കാലത്താണ്‌ ഇതിന്റെ നിർമ്മാണം പൂർത്തിയായത്. ജി.സി.ഡി.എ (Greater Cochin Development Authority) ആണ് ഇതിന്റെ നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്. പല അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾക്കും ഇവിടം വേദിയായിട്ടുണ്ട്. 75000 വരെ കാണികളെ ഉൾക്കൊള്ളുവാനുള്ള ശേഷിയാണ് ഈ സ്റ്റേഡിയത്തിനുള്ളത്[2][3]. രാത്രികാലമത്സരങ്ങൾ നടത്തുവാനുള്ള വെളിച്ചസംവിധാനങ്ങളും ഇതിന്റെ പ്രത്യേകതയാണ്. 7 അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളാണു് ഇവിടെ നടന്നിട്ടുള്ളത്. പലപ്പോഴും ഈ സ്റ്റേഡിയം നെഹ്റു കപ്പ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് വേദിയായിട്ടുണ്ട്.


പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Commons:Category
വിക്കിമീഡിയ കോമൺസിലെ Jawaharlal Nehru Stadium, Kochi എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:

ചിത്രങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "PARKS AND OPEN SPACES". GCDA - Greater Cochin Development Authority. 
  2. "PARKS AND OPEN SPACES". GCDA - Greater Cochin Development Authority. 
  3. http://www.cricinfo.com/india/content/ground/58230.html

മികച്ച കളി സ്ഥലമാണ് കലൂര് സ്റ്റേഡിയം