റേഡിയോ ഐസോട്ടോപ്പ്
ദൃശ്യരൂപം
(Radionuclide എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അണുകേന്ദ്രഭൗതികം | ||
---|---|---|
| ||
ഒരു മൂലകത്തിന്റെ റേഡിയോആക്റ്റിവിറ്റി പ്രകടമാക്കുന്ന ഐസോട്ടോപ്പുകളെ റേഡിയോഐസോട്ടോപ്പ് എന്നു വിളിക്കുന്നു. ഉദാഹരണത്തിന് കാർബൺ എന്ന മൂലകത്തിന്റെ ഏറ്റവും അധികമായി കാണുന്ന ഐസോട്ടോപ്പ് ആയ കാർബൺ-12 റേഡിയോആക്റ്റീവ് അല്ല. എന്നാൽ രണ്ടു ന്യൂട്രോണുകൾ അധികമായുള്ള കാർബൺ-14 ഒരു റേഡിയോആക്റ്റീവ് ഐസോട്ടോപ്പ് ആണ്.
ഒരു മൂലകത്തിന്റെ അണുക്കളിൽ ന്യൂട്രോണുകളെ പതിപ്പിച്ച് അതിനെ റേഡിയോആക്റ്റീവ് ആക്കി മാറ്റാൻ സാധിക്കും. ഇത്തരം കൃത്രിമ റേഡിയോആക്റ്റീവ് ഐസോട്ടോപ്പുകളാണ് വൈദ്യശാസ്ത്രരംഗത്തും വ്യാവസായികരംഗത്തും റേഡിയോആക്റ്റിവിറ്റിയുടെ സ്രോതസ്സ് ആയി ഉപയോഗപ്പെടുത്തുന്നത്.
അവലംബം
[തിരുത്തുക]- ഡോർലിങ് കിൻഡർസ്ലെയ് - കൺസൈസ് എൻസൈക്ലോപീഡിയ സയൻസ് - ലേഖകൻ: നീൽ ആർഡ്‌ലി