ഐസോടോൺ
ഒരേ ന്യൂട്രോൺ സംഖ്യയും N, എന്നാൽ വ്യത്യസ്ത പ്രോട്ടോൺ സംഖ്യയുമുള്ള Z രണ്ട് ന്യൂക്ലൈഡുകൾ ഐസോടോണുകളാണ്. ഉദാഹരണത്തിന്, ബോറോൺ-12 ഉം കാർബൺ-13. ഇവ രണ്ടിന്റേയും ന്യൂക്ലിയസ്സുകളിൽ 7 ന്യൂട്രോണുകൾ അടങ്ങിയിരിക്കുന്നു. അതുപോലെ 36S, 37Cl, 38Ar, 39K, and 40Ca ഇവയെല്ലാം 20 ന്യൂട്രോണുകൾ അടങ്ങിയിട്ടുള്ള ഐസോടോണുകളാണ്. " ഒരേ വലിച്ചു നീട്ടൽ" എന്ന് അർത്ഥം വരുന്ന ഗ്രീക്ക് വാക്കിനോടുള്ള സാമ്യം ഒഴിവാക്കാൻ വേണ്ടി ജർമ്മൻ ഭൗതികശാസ്ത്രജ്ഞനായ K. Guggenheimer [1] ആണ് isotope ലെ p യ്ക്ക് പകരം neutron ലെ n എന്ന വാക്ക് ചേർത്ത് വാക്ക് രൂപീകരിച്ചത്. [2]
നിരീക്ഷിച്ചതിൽ സ്ഥിരതയുള്ള ന്യൂക്ലൈഡുകൾ ഏറ്റവും കൂടുതലുള്ളത് 50 ഐസോടോണുകൾക്കും (5; 86Kr, 88Sr, 89Y, 90Zr, 92Mo) 82 ഐസോടോണുകൾക്കുമാണ് (6; 138Ba, 139La, 140Ce, 141Pr, 142Nd, 144Sm). 19, 21, 35, 39, 45, 61, 89, 115, 123, 127 എന്നീ ന്യൂട്രോൺ നമ്പറുകൾക്ക് സ്ഥിരതയുള്ള ഐസോടോണുകൾ ഇല്ല. 43, 61, 83 [3] എന്നീ പ്രോട്ടോൺ നമ്പറുകൾക്ക് സ്ഥിരതയുള്ള ഐസോടോപ്പുകൾ ഇല്ല. ന്യൂക്ലിയസ്സിൽ പൂർണ്ണമായ ഷെല്ലുകൾ രൂപീകരിക്കുന്ന ന്യൂക്ലിയോണുകളുടെ എണ്ണമായ മാജിക്ക് നമ്പറുകളുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. ഉദാ: 2, 8, 20, 28, 50, 82, 126. 1 (2H and 3He), 5 (9Be and 10B), 7 (13C and 14N), 55 (97Mo and 99Ru), 107 (179Hf and 180mTa) എന്നിവയൊഴിച്ച് ഒന്നിൽക്കൂടുതൽ സ്ഥിരതയൂള്ള ന്യൂക്ലൈഡുകൾക്ക് ഒരേ ഒറ്റ സംഖ്യാ ന്യുട്രോൺ നമ്പർ ഉണ്ടായിരിക്കുകയില്ല. ഒറ്റ സംഖ്യാ ന്യുട്രോൺ സംഖ്യകളോടുകൂടിയ സ്ഥിരതയുള്ള ന്യൂക്ലൈഡും primordial radionuclide ഉം 27 (50V), 65 (113Cd), 81 (138La), 85 (147Sm), and 105 (176Lu) ഇവയാണ്. രണ്ട് primordial nuclides കളോടുകൂടിയ ന്യൂട്രോൺ സംഖ്യകൾ ഉള്ളവ 88 (151Eu, 152Gd) and 112 (187Re, 190Os) എന്നിവയാണ്.
ഇതും കാണുക
[തിരുത്തുക]- Isotopes are nuclides having the same number of protons; e.g. carbon-12 and carbon-13.
- Isobars are nuclides having the same mass number (i.e. sum of protons plus neutrons); e.g. carbon-12 and boron-12.
- Nuclear isomers are different excited states of the same type of nucleus. A transition from one isomer to another is accompanied by emission or absorption of a gamma ray, or the process of internal conversion. (Not to be confused with chemical isomers.)
കുറിപ്പുകൾ
[തിരുത്തുക]- ↑ http://jnm.snmjournals.org/content/19/6/581.full.pdf
- ↑ Pauling, Linus (1998). General Chemistry. Dover. p. 94. ISBN 0-486-65622-5.
- ↑ via File:NuclideMap_stitched.png; note also Isotopes of bismuth