റേഡിയോ ഐസോട്ടോപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


അണുകേന്ദ്രഭൗതികം
റേഡിയോ ആക്റ്റിവിറ്റി ക്ഷയം
അണുവിഘടനം
അണുസം‌യോജനം

ഒരു മൂലകത്തിന്റെ റേഡിയോആക്റ്റിവിറ്റി പ്രകടമാക്കുന്ന ഐസോട്ടോപ്പുകളെ റേഡിയോഐസോട്ടോപ്പ് എന്നു വിളിക്കുന്നു. ഉദാഹരണത്തിന് കാർബൺ എന്ന മൂലകത്തിന്റെ ഏറ്റവും അധികമായി കാണുന്ന ഐസോട്ടോപ്പ് ആയ കാർബൺ-12 റേഡിയോആക്റ്റീവ് അല്ല. എന്നാൽ രണ്ടു ന്യൂട്രോണുകൾ അധികമായുള്ള കാർബൺ-14 ഒരു റേഡിയോആക്റ്റീവ് ഐസോട്ടോപ്പ് ആണ്.

ഒരു മൂലകത്തിന്റെ അണുക്കളിൽ ന്യൂട്രോണുകളെ പതിപ്പിച്ച് അതിനെ റേഡിയോആക്റ്റീവ് ആക്കി മാറ്റാൻ സാധിക്കും. ഇത്തരം കൃത്രിമ റേഡിയോആക്റ്റീവ് ഐസോട്ടോപ്പുകളാണ് വൈദ്യശാസ്ത്രരംഗത്തും വ്യാവസായികരംഗത്തും റേഡിയോആക്റ്റിവിറ്റിയുടെ സ്രോതസ്സ് ആയി ഉപയോഗപ്പെടുത്തുന്നത്.

അവലംബം[തിരുത്തുക]

  • ഡോർലിങ് കിൻഡർസ്ലെയ് - കൺസൈസ് എൻസൈക്ലോപീഡിയ സയൻസ് - ലേഖകൻ: നീൽ ആർഡ്‌ലി

കൂടുതൽ അറിവിന്‌[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=റേഡിയോ_ഐസോട്ടോപ്പ്&oldid=1695373" എന്ന താളിൽനിന്ന് ശേഖരിച്ചത്