എം.പി. ഗംഗാധരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(M.P. Gangadharan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
എം.പി. ഗംഗാധരൻ


ഏഴാം കേരളനിയമസഭയിലെ ജലസേചനവകുപ്പ് മന്ത്രി
പദവിയിൽ
മേയ് 24 1982 – മാർച്ച് 12 1986
മുൻ‌ഗാമി എ. സുബ്ബറാവു
പിൻ‌ഗാമി ബേബി ജോൺ
നിയോജക മണ്ഡലം പൊന്നാനി

മൂന്നും, നാലും കേരള നിയമസഭയിലെ അംഗം
പദവിയിൽ
ഏപ്രിൽ 24 1970 – 1977
മുൻ‌ഗാമി ഇല്ല
പിൻ‌ഗാമി ആര്യാടൻ മുഹമ്മദ്
നിയോജക മണ്ഡലം നിലമ്പൂർ

അഞ്ചാം കേരള നിയമസഭയിലെ അംഗം
പദവിയിൽ
1977 – 1979
മുൻ‌ഗാമി എം.വി. ഹൈദ്രോസ് ഹാജി
പിൻ‌ഗാമി കെ. ശ്രീധരൻ
നിയോജക മണ്ഡലം പൊന്നാനി

ആറാം കേരള നിയമസഭയിലെ അംഗം
പദവിയിൽ
1980 – 1982
മുൻ‌ഗാമി ഇ.പി. ഗോപാലൻ
പിൻ‌ഗാമി കെ.ഇ. ഇസ്മായിൽ
നിയോജക മണ്ഡലം പട്ടാമ്പി

ഏഴാം കേരള നിയമസഭയിലെ അംഗം
പദവിയിൽ
1982 – 1987
മുൻ‌ഗാമി കെ. ശ്രീധരൻ
പിൻ‌ഗാമി പി.ടി. മോഹനകൃഷ്ണൻ
നിയോജക മണ്ഡലം പൊന്നാനി

പതിനൊന്നാം കേരള നിയമസഭയിലെ അംഗം
പദവിയിൽ
2001 – ജൂലൈ 5 2005
മുൻ‌ഗാമി പാലോളി മുഹമ്മദ് കുട്ടി
പിൻ‌ഗാമി പാലോളി മുഹമ്മദ് കുട്ടി
നിയോജക മണ്ഡലം പൊന്നാനി
ജനനം(1934-07-15)ജൂലൈ 15, 1934
മഞ്ചേരി
മരണംഒക്ടോബർ 31, 2011(2011-10-31) (പ്രായം 77)
തിരുവനന്തപുരം
ഭവനംമഞ്ചേരി
രാഷ്ട്രീയപ്പാർട്ടി
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
ജീവിത പങ്കാളി(കൾ)എ.കെ. ശാന്തകുമാരി
കുട്ടി(കൾ)ദിനേശ്, രമേശ്, ബിന്ദു

മൂന്ന്, നാല്, അഞ്ച്, ആറ്, ഏഴ്, പതിനൊന്ന് കേരളനിയമസഭയിലെ അംഗവും[1] മുൻ ജലസേചനവകുപ്പ് മന്ത്രിയുമായിരുന്നു എം.പി. ഗംഗാധരൻ (15 ജൂലൈ 1934 - 31 ഒക്ടോബർ 2011). പി. ശങ്കരപ്പണിക്കരുടേയും എം. മാധവിയമ്മയുടെയും മകനായി 1934 ജൂലൈ 15നാണ് എം.പി. ഗംഗാധരൻ ജനിച്ചത്. എ.കെ. ശാന്തകുമാരിയാണ് ഭാര്യ, രണ്ട് ആൺകുട്ടികളും ഒരു പെൺകുട്ടിയും ഇദ്ദേഹത്തിനുണ്ട്. ഹൃദയാഘാതത്തെത്തുടർന്ന്[2] 2011 ഒക്ടോബർ 31-ന് തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ച് മരണമടഞ്ഞു.[3][4]

രാഷ്ട്രീയ ജീവിതം[തിരുത്തുക]

നിയമത്തിൽ ബിരുദധാരിയായ ഇദ്ദേഹം 1970-ലെ‍ ഉപതെരഞ്ഞെടുപ്പിലൂടെയാണ് കേരളനിയമസഭയിൽ അംഗമാകുന്നത്. മൂന്നും നാലും നിയമസഭകളിൽ നിലമ്പൂർ നിയോജകമണ്ഡലത്തേയും, അഞ്ചും, ഏഴും, പതിനൊന്നും നിയമസഭകളിൽ പൊന്നാനി മണ്ഡലത്തേയും, ആറാം നിയമസഭയിൽ പട്ടാമ്പി നിയോജകമണ്ഡലത്തേയുമാണ് ഇദ്ദേഹം പ്രതിനിധീകരിച്ചത്. പതിനൊന്നാം നിയമസഭയിൽ എംഎൽഎയായെങ്കിലും കരുണാകരന്റെ നേതൃത്തിൽ കോൺഗ്രസിലുണ്ടായ പിളർപ്പിനെ തുടർന്ന് 2005 ജൂലൈ 5-ന് അംഗത്വം രാജിവച്ചു. 1982 മുതൽ 86 വരെ കരുണാകരൻ മന്ത്രിസഭയിൽ ജലസേചനമന്ത്രിയായി പ്രവർത്തിച്ച അദ്ദേഹത്തിന് മകളെ പ്രായപൂർത്തിയവാതെ വിവാഹം ചെയ്തയച്ചതിന് രാജിവെക്കേണ്ടി വന്നു. ജലസേചനമന്ത്രിയായിരിക്കുമ്പോൾ പൈപ്പിടലിന്റെ പേരിലുള്ള ആരോപണങ്ങൾക്കും വിധേയനാവേണ്ടി വന്നിട്ടുണ്ട്. കോൺഗ്രസ് പാർലമെന്റ് പാർട്ടി ഉപനേതാവ്, മലപ്പുറം ഡി.സി.സി പ്രസിഡന്റ്, ഐ.എൻ.സി വർക്കിങ് കമ്മറ്റി മെമ്പർ, കെ.പി.സി.സി ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കരുണാകരൻ രൂപീകരിച്ച ഡി.ഐ.സി.കെയിൽ സജീവമായിരുന്നു. ഡി.ഐ.സി സ്ഥാനാർഥിയായി തിരുവനന്തപുരത്ത് മൽസരിച്ച് തോറ്റു. കരുണാകരൻ കോൺഗ്രസിലേക്ക് മടങ്ങിയപ്പോഴും മുരളീധരനോടൊപ്പം എൻ.സി.പിയിൽ തുടർന്നു. വാട്ടർ അഥോറിട്ടിയുടെയും കെ.ടി.ഡി.സിയുടെയും ചെയർമാനായിരുന്നു.[5]

അവലംബം[തിരുത്തുക]

  1. http://niyamasabha.org/codes/members/m160.htm
  2. http://www.mathrubhumi.com/online/malayalam/news/story/1251251/2011-11-01/kerala
  3. "മുൻ മന്ത്രി എം.പി. ഗംഗാധരൻ അന്തരിച്ചു". മലയാള മനോരമ.
  4. "മുൻ മന്ത്രി എം.പി. ഗംഗാധരൻ അന്തരിച്ചു". മാതൃഭൂമി.
  5. "മുൻ മന്ത്രി എം.പി. ഗംഗാധരൻ അന്തരിച്ചു". ദേശാഭിമാനി.
"https://ml.wikipedia.org/w/index.php?title=എം.പി._ഗംഗാധരൻ&oldid=2617669" എന്ന താളിൽനിന്ന് ശേഖരിച്ചത്