കുരുവട്ടൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kuruvattur എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

കോഴിക്കോട് നഗരത്തിൽ നിന്നും ഏകദേശം 15 കിലോമീറ്റർ കിഴക്കായി സ്ഥിതിചെയ്യുന്ന ചെറിയ ഒരു ഗ്രാമമാണ് കുരുവട്ടൂർ. ചരിത്ര പ്രാധാന്യമുള്ള ശ്രീ പോലൂർ സുബ്രഹ്മണ്യക്ഷേത്രം, ശ്രീനാരായണപുരം വിഷ്ണു ക്ഷേത്രം എന്നിവ കുരുവട്ടൂർ ഗ്രാമപഞ്ചായത്തിലാണ് സ്ഥിതിചെയ്യുന്നത്. പോലൂർ ബാലസുബ്രഹ്മണ്യക്ഷേത്രത്തിന് അടുത്തുനിന്നുമാണ് നവീനശിലായുഗത്തിലേതെന്ന് കരുതുന്ന ഗുഹയുടെയും,മൺപാത്രങ്ങളുടെയും അവശിഷ്ടങ്ങൾ കണ്ടെടുത്തത്. നാറാണത്തുഭ്രാന്തൻ വന്നിരുന്ന ക്ഷേത്രമെന്ന നിലയിൽ ശ്രീനാരായണപുരം വിഷ്ണുക്ഷേത്രവും വളരെ പ്രശസ്തമാണ്. പ്രധാനമായും ക്ഷേത്രങ്ങളുടെയും ഉത്സവങ്ങളുടെയും ഗ്രാമമാണ് കുരുവട്ടൂർ.എല്ലാ വർഷവും കുംഭം 10 ന് നടന്നുവരുന്ന പുല്ലാട്ട് തിറ മഹോത്സവം ഇതിൽ പ്രധാനപ്പെട്ട ഒരു ഉത്സവമാണ്. കേരള സംസ്ഥാനരൂപീകരണത്തിന് ശേഷം തുടർച്ചയായി കമ്മ്യൂണിസ്റ്റ് പാർട്ടി ഭരിക്കുന്ന ഈ പ്രദേശം കമ്മ്യൂണിസ്റ്റിന്റെ ഒരു പ്രധാന ശക്തികേന്ദ്രം കൂടിയാണ്.

"https://ml.wikipedia.org/w/index.php?title=കുരുവട്ടൂർ&oldid=3334195" എന്ന താളിൽനിന്ന് ശേഖരിച്ചത്