കല്ലിശേരി
ദൃശ്യരൂപം
(Kallissery എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കല്ലിശേരി | |
---|---|
ഗ്രാമം | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | ആലപ്പുഴ |
സമയമേഖല | UTC+5.30 (IST) |
തപാൽ കോഡ് | 689124 |
ഏരിയ കോഡ് | 0479 |
വാഹന കോഡ് | KL-30, KL-4 |
വെബ്സൈറ്റ് | http://alappuzha.gov.in/ |
ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ താലൂക്കിലെ, തിരുവൻവണ്ടൂർ വില്ലേജിൽ സ്ഥിതിചെയ്യുന്ന ഒരു പ്രദേശമാണ് കല്ലിശേരി. തിരുവല്ലക്കും ചെങ്ങന്നൂരിനുമിടയിലാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്. വാണിജ്യപരമായി വളരെയധികം പ്രാധാന്യമുള്ള സ്ഥലമാണ് ഇത്. ഇവിടുത്തെ ജനങ്ങളിൽ ഭൂരിഭാഗവും ഹൈന്ദവരാണ്, ചെറിയൊരു ശതമാനം സുറിയാനി ക്രിസ്ത്യാനികളും ഇവിടെയുണ്ട്. 1580ൽ പണികഴിപ്പിച്ച സെന്റ് മേരീസ് ക്നാനായ വലിയപള്ളി കല്ലിശേരിയിലാണ് സ്ഥിതി ചെയ്യുന്നത്.[1] മാരാമൺ കൺവൻഷന്റെ ചരിത്രത്തിൽ സുപ്രധാനമായ കടവിൽ മാളികയും കല്ലിശേരിയിലാണ് സ്ഥിതിചെയ്യുന്നത്.[2] ഗതാഗതത്തിനായി ജനങ്ങൾ കൂടുതലായി ആശ്രയിക്കുന്നത് ബസുകളെയും, റെയിൽ ഗതാഗതത്തെയുമാണ്. ഈ പ്രദേശത്തിന്റെ സമീപത്തുള്ള നഗരങ്ങൾ ചെങ്ങന്നൂരും, തിരുവല്ലയുമാണ്. ഏറ്റവും അടുത്തുള്ള റയിൽവേ സ്റ്റേഷൻ ചെങ്ങന്നൂരാണ് സ്ഥിതി ചെയ്യുന്നത്.
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-04-24. Retrieved 2013-05-19.
- ↑ http://mtconvention.com/news/?page_id=2[പ്രവർത്തിക്കാത്ത കണ്ണി]