കല്ലിശേരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


കല്ലിശേരി
ഗ്രാമം
രാജ്യംഇന്ത്യ ഇന്ത്യ
സംസ്ഥാനംകേരളം
ജില്ലആലപ്പുഴ
സമയമേഖലUTC+5.30 (IST)
തപാൽ കോഡ്
689124
ഏരിയ കോഡ്0479
വാഹന കോഡ്KL-30, KL-4
വെബ്സൈറ്റ്http://alappuzha.gov.in/

ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ താലൂക്കിലെ, തിരുവൻവണ്ടൂർ വില്ലേജിൽ സ്ഥിതിചെയ്യുന്ന ഒരു പ്രദേശമാണ് കല്ലിശേരി. തിരുവല്ലക്കും ചെങ്ങന്നൂരിനുമിടയിലാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്. വാണിജ്യപരമായി വളരെയധികം പ്രാധാന്യമുള്ള സ്ഥലമാണ് ഇത്. ഇവിടുത്തെ ജനങ്ങളിൽ ഭൂരിഭാഗവും ഹൈന്ദവരാണ്, ചെറിയൊരു ശതമാനം സുറിയാനി ക്രിസ്ത്യാനികളും ഇവിടെയുണ്ട്. 1580ൽ പണികഴിപ്പിച്ച സെന്റ് മേരീസ് ക്നാനായ വലിയപള്ളി കല്ലിശേരിയിലാണ് സ്ഥിതി ചെയ്യുന്നത്.[1] മാരാമൺ കൺവൻഷന്റെ ചരിത്രത്തിൽ സുപ്രധാനമായ കടവിൽ മാളികയും കല്ലിശേരിയിലാണ് സ്ഥിതിചെയ്യുന്നത്.[2] ഗതാഗതത്തിനായി ജനങ്ങൾ കൂടുതലായി ആശ്രയിക്കുന്നത് ബസുകളെയും, റെയിൽ ഗതാഗതത്തെയുമാണ്. ഈ പ്രദേശത്തിന്റെ സമീപത്തുള്ള നഗരങ്ങൾ ചെങ്ങന്നൂരും, തിരുവല്ലയുമാണ്. ഏറ്റവും അടുത്തുള്ള റയിൽവേ സ്റ്റേഷൻ ചെങ്ങന്നൂരാണ് സ്ഥിതി ചെയ്യുന്നത്.

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-04-24. Retrieved 2013-05-19.
  2. http://mtconvention.com/news/?page_id=2‎[പ്രവർത്തിക്കാത്ത കണ്ണി]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കല്ലിശേരി&oldid=3627833" എന്ന താളിൽനിന്ന് ശേഖരിച്ചത്