Jump to content

ജോൺ ക്വിൻസി ആഡംസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(John Quincy Adams എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജോൺ ക്വിൻസി ആഡംസ്
ഓഫീസിൽ
March 4, 1825 – March 4, 1829
Vice PresidentJohn Calhoun
മുൻഗാമിJames Monroe
പിൻഗാമിAndrew Jackson
വ്യക്തിഗത വിവരങ്ങൾ
ജനനം(1767-07-11)ജൂലൈ 11, 1767
Braintree, Massachusetts Bay (now Quincy)
മരണംഫെബ്രുവരി 23, 1848(1848-02-23) (പ്രായം 80)
Washington, D.C., U.S.
രാഷ്ട്രീയ കക്ഷിWhig (1838–1848)
മറ്റ് രാഷ്ട്രീയ
അംഗത്വം
Federalist (Before 1808)
Democratic-Republican (1808–1830)
National Republican (1830–1834)
Anti-Masonic (1834–1838)
പങ്കാളിLouisa Johnson
കുട്ടികൾLouisa
George
John
Charles
അൽമ മേറ്റർHarvard University
തൊഴിൽLawyer
ഒപ്പ്Cursive signature in ink.

അമേരിക്കൻ ഐക്യനാടുകളുടെ ആറാമത്തെ പ്രസിഡന്റ് ആണ് ജോൺ ക്വിൻസി ആഡംസ്. അമേരിക്കയിലെ രണ്ടാമത്തെ പ്രസിഡന്റായ ജോൺ ആഡംസിന്റെയും (1735-1826) അബിഗെയിലി (1744-1818) ന്റെയും പുത്രനായി, മാസാച്ചുസെറ്റ്സിലെ ക്വിൻസി (ബ്രെയിൻട്രി) യിൽ 1767 ജൂലൈ 11-ന് ജനിച്ചു. 1825-ൽ ഇദ്ദേഹം യു.എസ്. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. യു.എസ്സിലെ ആറാമത്തെ പ്രസിഡന്റായ ക്വിൻസി ആഡംസ് 1828 വരെ തത്സ്ഥാനത്തു തുടർന്നു. അടിമത്ത നിരോധനത്തിന്റെ ഒരു വക്താവുംകൂടി ആയിരുന്ന ആഡംസ് 1848 ഫെ. 23-ന് വാഷിങ്ടൺ ഡി.സി.യിൽ അന്തരിച്ചു. ക്വിൻസി ആഡംസ് തന്റെ 60 വർഷത്തെ ജീവിതകഥ, ഡയറിയായി എഴുതിവച്ചിരുന്നു. 12 വാല്യങ്ങളായി അത് ചാൾസ് ഫ്രാൻസിസ് ആഡംസ് മെമ്വാർസ് ഒഫ് ജോൺ ക്വിൻസി ആഡംസ് (1874-77) എന്ന പേരിൽ പ്രസിദ്ധീകരിച്ചു.


ജീവിതം

[തിരുത്തുക]

ഒരു നയതന്ത്ര ഉദ്യോഗസ്ഥനായി പിതാവ് യൂറോപ്പിലേക്കു പോയപ്പോൾ 10 വയസ്സായ ക്വിൻസി ആഡംസും അദ്ദേഹത്തെ അനുഗമിച്ചു. പാരിസിലെ ഒരു സ്വകാര്യവിദ്യാലയത്തിൽച്ചേർന്നു ഫ്രഞ്ചുഭാഷ പഠിച്ചു; തുടർന്നു ഡച്ചുഭാഷയിൽ സാമാന്യജ്ഞാനവും നേടി. 14-ാമത്തെ വയസ്സിൽ ലെയിഡൻ യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന കാലത്താണ് റഷ്യൻ സ്ഥാനപതിയായി നിയമിതനായ ഫ്രാൻസിസ് ഡാനയോ(1743-1811)ടൊപ്പം സർവകലാശാലയിൽ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായും ദ്വിഭാഷിയായും ആഡംസ് റഷ്യയിലേക്കു പോയത്. ഒരു വർഷത്തിനുശേഷം പാരിസിൽ മടങ്ങിയെത്തി. അമേരിക്കൻ സ്വാതന്ത്ര്യസമരാനന്തരം, അവിടെവച്ച് നടന്ന സമാധാനസമ്മേളനങ്ങളിൽ പങ്കെടുത്ത അമേരിക്കൻ കമ്മിഷണർമാരെ ഇദ്ദേഹം അനൗദ്യോഗികമായി സഹായിച്ചു. 1787-ൽ ഹാർവേർഡ് കോളജിൽ ചേർന്ന് ബിരുദം നേടുകയും 1790-ൽ ബോസ്റ്റണിൽ അഭിഭാഷകനായി ജീവിതം ആരംഭിക്കുകയും ചെയ്തു. ഈ കാലഘട്ടത്തിൽ ആനുകാലിക പ്രസിദ്ധീകരണങ്ങളിലും വർത്തമാനപത്രങ്ങളിലും ലേഖനങ്ങളെഴുതിത്തുടങ്ങി. നിഷ്പക്ഷതാനയത്തെ അനുകൂലിച്ചുകൊണ്ട് ക്വിൻസി ആഡംസെഴുതിയ ലേഖനം വാഷിങ്ടനെ ആകർഷിച്ചു. അതിനാൽ വാഷിങ്ടൺ 1794 മേയിൽ ആഡംസിനെ നെതർലൻഡിലെ യു.എസ്. സ്ഥാനപതിയായി നിയമിച്ചു. 1796-ൽ പോർച്ചുഗലിലെ സ്ഥാനപതിയായി ആഡംസിനെ മാറ്റി; ആ വർഷം തന്റെ പിതാവ് ജോൺ ആഡംസ് യു.എസ്. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതോടെ, ആഡംസിനെ ബർലിനിലേക്ക് സ്ഥലംമാറ്റി നിയമിച്ചു. തുടർന്ന് അദ്ദേഹം പ്രഷ്യയിലെ സ്ഥാനപതിയായി. 1797 ജൂലൈ 26-ന് ലണ്ടനിൽവച്ച് ആഡംസ്, ലൂയിസ കാതറിൻ ജോൺസ(1775-1852)നെ വിവാഹം ചെയ്തു.

രാഷ്ട്രീയ ജീവിതം

[തിരുത്തുക]

1803-ൽ മാസാച്ചുസെറ്റ്സ് നിയമസഭ, ഇദ്ദേഹത്തെ യു.എസ്. സെനറ്റംഗമായി തെരഞ്ഞെടുത്തു. 1808 വരെ തത്സ്ഥാനത്ത് തുടർന്നു. ഹാർവേർഡ് കോളജിൽ ഭാഷാശാസ്ത്രത്തിന്റെ ബോയ് ൽസ്റ്റൺ പ്രൊഫസറായി 1806 മുതൽ 1809 വരെ ഇദ്ദേഹം സേവനം ചെയ്തിരുന്നു. 1809-ൽ പ്രസിഡന്റ് മാഡിസൻ, ആഡംസിനെ റഷ്യയിലെ യു.എസ്. സ്ഥാനപതിയായി നിയമിച്ചു; തുടർന്ന് 1805-ൽ ബ്രിട്ടനിലെയും. 1817-ൽ 5-ാമത്തെ യു.എസ്. പ്രസിഡന്റ് മൺറോ (1758-1831) ആഡംസിനെ സ്റ്റേറ്റ് സെക്രട്ടറിയായി നിയമിച്ചു. ഫ്ളോറിഡ യു.എസ്സിന് ലഭിക്കാൻ കാരണക്കാരൻ ആഡംസായിരുന്നു. 1819-ൽ ഇദ്ദേഹം സ്പെയിൻകാരുമായി സന്ധിയുണ്ടാക്കി. അത്ലാന്തിക്കിൽനിന്നും പസിഫിക്ക് വരെയുള്ള യു.എസ്സിന്റെ അതിർത്തി നിർണയിച്ചത് ആഡംസായിരുന്നു. മൺറോ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് മൺറോ ആയിരുന്നെങ്കിലും അതിന്റെ പിന്നിലെ ശക്തി ആഡംസായിരുന്നു.1831 മുതൽ 48 വരെ ആഡംസ് ജനപ്രതിനിധിസഭാംഗമായി സേവനമനുഷ്ഠിച്ചു.


കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ആഡംസ്,_ജോൺ_ക്വിൻസി_(1767_-_1848) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.

അവലംബം

[തിരുത്തുക]
  1. Nagel, Paul. "John Quincy Adams: A Public Life, a Private Life". p43.
"https://ml.wikipedia.org/w/index.php?title=ജോൺ_ക്വിൻസി_ആഡംസ്&oldid=3106034" എന്ന താളിൽനിന്ന് ശേഖരിച്ചത്