Jump to content

ഹിമാലയം

Coordinates: 27°59′N 86°55′E / 27.983°N 86.917°E / 27.983; 86.917
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Himalaya എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹിമാലയം
The arc of the Himalayas (also Hindu Kush and Karakorams) showing the eight-thousanders (in red); Indo-Gangetic Plain; Tibetan plateau; rivers Indus, Ganges, and Yarlung Tsangpo-Brahmaputra; and the two anchors of the range (in yellow)
ഉയരം കൂടിയ പർവതം
PeakMount Everest,
China and Nepal
Elevation8,848.86 മീ (29,031.7 അടി)
Coordinates27°59′N 86°55′E / 27.983°N 86.917°E / 27.983; 86.917
വ്യാപ്തി
നീളം2,400 കി.മീ (1,500 മൈ)
മറ്റ് പേരുകൾ
Native nameHimālaya  (language?)
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
Mount Everest and surrounding peaks as seen from the north-northwest over the Tibetan Plateau. Four eight-thousanders can be seen, Makalu (8,462 m), Everest (8,848 m), Cho Oyu (8,201 m), and Lhotse (8,516 m).
Countries Sovereignty in the Kashmir region is disputed by China, India, and Pakistan.
ഭൂവിജ്ഞാനീയം
OrogenyAlpine orogeny
Age of rockCretaceous-to-Cenozoic
Type of rock

ഏഷ്യൻ ഭൂഖണ്ഡത്തിലെ പ്രധാനപ്പെട്ട പർവ്വതനിരയാണ്‌ ഹിമാലയം. ഈ പർവ്വതനിര ഇന്ത്യൻ ഉപഭൂഖണ്ഡത്തെയും ടിബറ്റൻ ഫലകത്തെയും തമ്മിൽ വേർതിരിക്കുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ഭൂമിശാസ്ത്രപരവും സാംസ്കാരികവും ആയ വ്യത്യസ്തതകൾക്കുളുള്ള മുഖ്യ കാരണമാണ് ഹിമാലയ പർവ്വതനിര. ഹിമാലയം എന്ന പദത്തിന് മഞ്ഞിന്റെ വീട് എന്നാണ് അർത്ഥം. ലോകത്തിൽ വച്ചു തന്നെ ഏറ്റവും ഉയരമുള്ള ഹിമാലയം ഒരൊറ്റ നിരയല്ല , സമാന്തരമായി 200 നാഴികയോളം വീതിയിൽ കിടക്കുന്ന മൂന്നു നിരകളാണ്.

ഭൂമിയിലെ ഏറ്റവും വലിയ പർവ്വതനിരയാണ്‌ ഹിമാലയം. ലോകത്തെ ഏറ്റവും വലിയ കൊടുമുടികളായ എവറസ്റ്റ്‌ കൊടുമുടി , കെ2 തുടങ്ങിയവ ഹിമാലയത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇതിലുള്ള കൊടുമുടികളുടെ ഉയരത്തിന്റെ വന്യത മനസ്സിലാക്കണമെങ്കിൽ തെക്കേ അമേരിക്കയിലെ ആൻഡെസ് പർവ്വതനിരയിലുള്ള അകൊൻകാഗ്വ കൊടുമുടിയുടെ ഉയരം താരതമ്യം ചെയ്താൽ മതിയാകും, അകോൻകാഗ്വയാണ്‌ ഏഷ്യയ്ക്ക് പുറത്തുള്ള ഉയരം കൂടിയ കൊടുമുടി ഇതിന്റെ ഉയരം 6,962 മീറ്ററാണ്‌ അതേസമയം 7,200 മീറ്ററിനു മുകളിൽ ഉയരമുള്ള 100 ൽ കൂടുതൽ കൊടുമുടികൾ ഹിമാലയത്തിലുണ്ട്.[1]

ഹിമാലയത്തിന്റെ ഉപഗ്രഹചിത്രം

ഏഴ് രാജ്യങ്ങളിലായി ഹിമാലയം വ്യാപിച്ച് കിടക്കുന്നു : ഇന്ത്യ , നേപ്പാൾ , ഭൂട്ടാൻ , ചൈന , പാകിസ്താൻ , അഫ്ഗാനിസ്താൻ , മ്യാൻമാർ എന്നിവയാണ്‌ ഈ രാജ്യങ്ങൾ . ഇന്ത്യയുടെ വടക്കുപടിഞ്ഞാറുനിന്നു തെക്കുകിഴക്കായി 1500 നാഴിക നീളത്തിൽ ഹിമാലയ പർവതം കിടക്കുന്നു . ഹിമാലയത്തിന്റെ കിഴക്കെ അഗ്രം ബമ്മയിൽക്കൂടി തെക്കോടു വ്യാപിച്ചുനിൽക്കുന്നു. അവിടെയുള്ള നിരകൾക്ക് അരാക്കൻ യോമാസ് , പെഗുയോമാസ് എന്നാണ് പേര് . ഇന്ത്യയുടെ വടക്കുപടിഞ്ഞാറായി കിടക്കുന്ന അഫ്ഗാനിസ്ഥാൻ , പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളിലൂടെ തെക്കോട്ടു വ്യാപിച്ചുകിടക്കുന്ന സുലൈമാൻ പർവതവും ഹിമാലയത്തിൻ്റെ ശാഖ തന്നെയാണ് . ലോകത്തിലെ പ്രധാനപ്പെട്ട നാല് നദീതടവ്യവസ്ഥകളുടേയും ഉൽഭവസ്ഥാനവും ഇതിലാണ്‌, സിന്ധു, ഗംഗ, ബ്രഹ്മപുത്ര, യാങ്ങ്സെ എന്നിവയാണീ നദികൾ, ഏതാണ്ട് 130 കോടി ജനങ്ങൾ ഹിമാലയൻ നദീതടങ്ങളെ ആശ്രയിക്കുന്നു. പടിഞ്ഞാറ് സിന്ധൂ നദീതടം മുതൽ കിഴക്ക് ബ്രഹ്മപുത്ര നദീതടം വരെ ഏകദേശം 2,400 കി.മീ നീളത്തിൽ ഒരു ചന്ദ്രക്കലാകൃതിയിൽ ഹിമാലയം സ്ഥിതി ചെയ്യുന്നു[2]‌. പശ്ചിമഭാഗത്തെ കാശ്മീർ-ചിൻജിയാങ്ങ് മേഖലയിൽ 400 കി.മീ യും കിഴക്ക് ടിബറ്റ്-അരുണാചൽ പ്രദേശ് മേഖലയിൽ 150 കി.മീ എന്നിങ്ങനെ വീതിയിൽ വ്യത്യാസം കാണപ്പെടുന്നു.

ഹിമാലയത്തിൽ സ്ഥിതി ചെയ്യുന്ന പർവതങ്ങൾ

[തിരുത്തുക]
Global Rank Peak Name Other names and meaning Elevation Prominence Isolation Region Coordinates Country First Ascent Notes
m ft
1 എവറസ്റ്റ്‌ കൊടുമുടി Sagarmatha, Chomolungma 8,850 29,029 8,848 infinite Mahalangur

27°59′17″N 86°55′31″E / 27.98806°N 86.92528°E / 27.98806; 86.92528 (1. Mount Everest / Sagarmatha / Chomolungma (8848 m))

Nepal • China 1953 HP World
3 Kanchenjunga "Five treasures of great snow" 8,586 28,169 3,922 124.3 E Nepal/Sikkim 27°42′12″N 88°08′51″E / 27.70333°N 88.14750°E / 27.70333; 88.14750 (3. Kangchenjunga (8586 m)) Nepal • India 1955 Easternmost 8000m peak, HP India
4 Lhotse "South Peak" 8,516 27,940 610 2.7 Mahalangur 27°57′42″N 86°55′59″E / 27.96167°N 86.93306°E / 27.96167; 86.93306 (4. Lhotse (8516 m)) Nepal • China 1956 Part of Everest massif.
5 Makalu "The Great Black" 8,485 27,838 2,378 17.2 Mahalangur 27°53′23″N 87°05′20″E / 27.88972°N 87.08889°E / 27.88972; 87.08889 (5. Makalu (8485 m)) Nepal • China 1955 east of Mt. Everest
6 Cho Oyu "Turquoise Goddess" 8,188 26,864 2,340 28.5 Mahalangur 28°05′39″N 86°39′39″E / 28.09417°N 86.66083°E / 28.09417; 86.66083 (6. Cho Oyu (8188 m)) Nepal • China 1954 Easiest 8000m peak
7 Dhaulagiri I "White Mountain" 8,167 26,795 3,357 317.6 Central 28°41′48″N 83°29′35″E / 28.69667°N 83.49306°E / 28.69667; 83.49306 (7. Dhaulagiri I (8167 m)) Nepal 1960 west of Gandaki River
8 Manaslu Kutang, "Mountain of the Spirit" 8,163 26,781 3,092 105.6 Central 28°33′00″N 84°33′35″E / 28.55000°N 84.55972°E / 28.55000; 84.55972 (8. Manaslu (8163 m)) Nepal 1956
9 Nanga Parbat Diamir, "Naked Mountain" 8,126 26,660 4,608 188.5 Gilgit-Baltistan (GB) region 35°14′14″N 74°35′21″E / 35.23722°N 74.58917°E / 35.23722; 74.58917 (9. Nanga Parbat (8126 m)) Pakistan 1953 Westernmost peak of Himalayas, rises 7000m above Indus River.
10 Annapurna I "Goddess of the Harvests" 8,091 26,545 2,984 33.9 Central 28°35′44″N 83°49′13″E / 28.59556°N 83.82028°E / 28.59556; 83.82028 (10. Annapurna I (8091 m)) Nepal 1950 north of Pokhara
14 Shishapangma "Crest above the grassy plains", Gosainthan 8,027 26,335 2,897 91.3 Central 28°21′12″N 85°46′43″E / 28.35333°N 85.77861°E / 28.35333; 85.77861 (14. Shishapangma (8027 m)) China 1964 about 10 km north of Nepal border.
15 Gyachung Kang unknown 7,952 26,089 672 7.6 Mahalangur 28°05′53″N 86°44′32″E / 28.09806°N 86.74222°E / 28.09806; 86.74222 (15. Gyachung Kang (7952 m)) Nepal • China 1964 Highest mountain under 8,000m
Nuptse "West Peak" in Tibetan 7,861 25,791 305 3.4 Mahalangur Nepal 1961 sub peak of Lhotse
23 Nanda Devi "Bliss-giving Goddess" 7,816 25,643 3,139 388.7 Garhwal 30°22′33″N 79°58′15″E / 30.37583°N 79.97083°E / 30.37583; 79.97083 (23. Nanda Devi (7816 m)) India 1936 HP Uttarakhand. Highest peak entirely within India.
28 Namcha Barwa 7,782 25,531 4,106 707.8 Assam 29°37′52″N 95°03′19″E / 29.63111°N 95.05528°E / 29.63111; 95.05528 (28. Namcha Barwa (7782 m)) China 1992 Eastern end of Himalaya
29 Kamet 7,756 25,446 2,825 70.3 Garhwal 30°55′12″N 79°35′30″E / 30.92000°N 79.59167°E / 30.92000; 79.59167 (29. Kamet (7756 m)) India 1931
34 Gurla Mandhata 7,694 25,243 2,788 127.5 West Tibetan 30°26′19″N 81°17′48″E / 30.43861°N 81.29667°E / 30.43861; 81.29667 (34. Gurla Mandhata (7694 m)) China 1985
40 Gangkhar Puensum Gankar Punzum, "Three Mountain Siblings" 7,570 24,836 2,995 228.1 Bhutanese 28°02′50″N 90°27′19″E / 28.04722°N 90.45528°E / 28.04722; 90.45528 (40. Gangkhar Puensum (7570 m)) Bhutan • China unclimbed HP Bhutan. World's highest unclimbed peak. Off-limits.
45 Kula Kangri 7,538 24,731 1,654 25.4 Bhutanese 28°13′37″N 90°36′59″E / 28.22694°N 90.61639°E / 28.22694; 90.61639 (45. Kula Kangri (7538 m)) China (Bhutan)[3] 1986
62 Yangra Ganesh I 7,422 24,350 2,352 48.1 Central 28°23′29″N 85°07′38″E / 28.39139°N 85.12722°E / 28.39139; 85.12722 (62. Yangra / Ganesh I (7422 m)) Nepal • China 1955
75 Labuche Kang 7,367 24,170 1,957 38.3 Central 28°18′15″N 86°21′03″E / 28.30417°N 86.35083°E / 28.30417; 86.35083 (75. Labuche Kang (7367 m)) China 1987
78 Jomolhari 7,326 24,035 2,065 106 Bhutanese 27°49′36″N 89°16′04″E / 27.82667°N 89.26778°E / 27.82667; 89.26778 (78. Jomolhari (7326 m)) Bhutan • China 1937
84 Gyala Peri 7,294 23,930 2,942 20.4 Assam[4] 29°48′52″N 94°58′07″E / 29.81444°N 94.96861°E / 29.81444; 94.96861 (84. Gyala Peri (7294 m)) China 1986
98 Langtang Lirung 7,227 23,711 1,534 24.5 Central 28°15′22″N 85°31′01″E / 28.25611°N 85.51694°E / 28.25611; 85.51694 (98. Langtang Lirung (7227 m)) Nepal 1978
102 Tongshanjiabu 7,207 23,645 1,757 38.8 Bhutanese 28°11′12″N 89°57′27″E / 28.18667°N 89.95750°E / 28.18667; 89.95750 (102. Tongshanjiabu (7207 m)) Bhutan • China[5] unclimbed
104 Noijin Kangsang 7,206 23,642 2,160 88.4 East Tibetan 28°56′48″N 90°10′42″E / 28.94667°N 90.17833°E / 28.94667; 90.17833 (104. Noijin Kangsang / Norin Kang (7206 m)) China 1986
120 Nun 7,135 23,409 2,404 166.7 Punjab 33°58′48″N 76°01′18″E / 33.98000°N 76.02167°E / 33.98000; 76.02167 (Nun) India 1953
148 Kangto 7,060 23,163 2,195 189.6 Assam 27°51′54″N 92°31′57″E / 27.86500°N 92.53250°E / 27.86500; 92.53250 (Kangto) India • China
Machapuchare "Fish Tail" 6,993 22,943 1233 9.2 Central 28°29′42″N 83°56′57″E / 28.49500°N 83.94917°E / 28.49500; 83.94917 (Machapuchare) Nepal 1957 (short of summit.) Sacred to Shiva, off-limits.
Dorje Lakpa "Langtang Himal" 6,966 22,854 796 15.1 Central 28°10′26″N 85°46′45″E / 28.17389°N 85.77917°E / 28.17389; 85.77917 (Dorje Lakpa) Nepal 1992 NW of Kathmandu.
Ama Dablam "Mother And Her Necklace" 6,814 22,356 1027 10.3 Mahalangur 27°51′40″N 86°51′40″E / 27.86111°N 86.86111°E / 27.86111; 86.86111 (Ama Dablam (6814m)) Nepal 1961
Mount Kailash Kang Rinpoche (Precious Snow Peak) 6,638 21,778 1319 66.0 West Tibetan[6] 31°4′0″N 81°18′45″E / 31.06667°N 81.31250°E / 31.06667; 81.31250 (Mount Kailash) China Unclimbed Sacred to four religions, near sources of four major rivers.

ചരിത്രം, രൂപവൽക്കരണം

[തിരുത്തുക]
ഹിമാലയം:രൂപവത്കരണം

ഭൂമിയിലെ ഏറ്റവും പ്രായം കുറഞ്ഞ പർവതനിരകളിൽ പ്പെടുന്ന ഹിമാലയം, ഫലകചലനം നിമിത്തം സെഡിമെന്ററി പാറകളുടേയും മെറ്റാമോർഫിക് പാറകളുടേയും മുകളിലേക്കുള്ള ഉയർച്ച കൊണ്ട് രൂപമെടുത്തതാണ്‌. ഇന്തോ-ആസ്ത്രേലിയൻ ഭൂഫലകം, യൂറേഷ്യൻ ഭൂഫലകം എന്നിവയുടെ കൂട്ടിമുട്ടലിൽ നിന്നുമാണ്‌ മടക്കു പർവതങ്ങളിൽ പെടുന്ന ഹിമാലയം ഉടലെടുത്തത്‌. ഏതാണ്ട്‌ 70 ദശലക്ഷം വർഷങ്ങൾക്കുമുൻപാണീ കൂട്ടിയിടി നടന്നത്‌. ഇതിനു മുൻപ് ഇപ്പോൾ ഹിമാലയം നിലനിൽക്കുന്ന പ്രദേശം ടെത്തീസ് കടലിന്റെ അടിത്തട്ടായിരുന്നു. ഈ കൂട്ടിയിടി മൂലമുള്ള ഉയർച്ച ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുന്നു[2].

സാംസ്കാരികപ്രാധാന്യം

[തിരുത്തുക]

ഭാരത ചരിത്രവുമായി ഹിമാലയം ചേർത്തുകെട്ടപ്പെട്ടിരിക്കുന്നു. ക്രിസ്തുവിനു രണ്ടായിരം വർഷങ്ങൾക്കു മുമ്പെങ്കിലും തന്നെ ഹിമവാൻ, ഹിമാലയം, ഹൈമവതി മുതലായ വാക്കുകൾ ഉപയോഗിച്ചിരിക്കുന്നതായി കാണാം. ഹൈന്ദവ ചരിത്രവുമായി ഹിമാലയത്തിന്‌ അഭേദ്യമായ ബന്ധങ്ങളുണ്ട്‌. പരമശിവന്റെ ആസ്ഥാനമായ കൈലാസം ഹിമാലയത്തിലാണ്‌. പാർവതി ദേവി ഹിമവാന്റെ പുത്രിയാണെന്നാണ്‌ വിശ്വാസം. രാമായണം, മഹാഭാരതം എന്നിവകളിലും പുരാണങ്ങളിലുമെല്ലാം തന്നെ ഹിമാലയത്തെ പരാമർശിച്ചിരിക്കുന്നതു കാണാം.

പ്രത്യേകതകൾ

[തിരുത്തുക]
ഹിമാലയം ടിബറ്റിൽ നിന്നുള്ള ദൃശ്യം

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പർവ്വത നിരയാണ്‌ ഹിമാലയ പർവ്വത നിര. ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടിയായ എവറസ്റ്റ്‌ ഹിമാലയത്തിലാണ്‌. 2410 കിലോമീറ്റർ ആണ്‌ ഹിമാലയത്തിന്റെ നീളം. പടിഞ്ഞാറ്‌ സിന്ധു നദി മുതൽ കിഴക്ക്‌ ബ്രഹ്മപുത്ര നദി വരെ ഉള്ള പർവ്വതങ്ങളെ ആണ്‌ ഹിമാലയം എന്നതുകൊണ്ടുദ്ദേശിക്കുന്നത്‌.

സമാന്തരമായ മൂന്നു പർവ്വതനിരകളും അവയെ വേർതിരിച്ചുകൊണ്ടുള്ള കശ്മീർ പോലെയുള്ള വൻ താഴ്വരകളും പീഠഭൂമികളും അടങ്ങിയതാണ്‌ ഹിമാലയം. ഹിമാദ്രി(Greater Himalaya), ഹിമാചൽ (Lesser Himalaya), ശിവാലിക് (Outer Himalaya) എന്നിവയാണ്‌ ഈ നിരകൾ[2]. ടിബറ്റൻ ഹിമാലയം (Trans Himalaya) ഹിമാലയത്തിന്റെ വടക്കായി നിലകൊള്ളുന്നു.

ലോകത്ത് ധ്രുവങ്ങളിലല്ലാതെയുള്ള ഏറ്റവും വിശാലമായ ഹിമാനികൾ ഹിമാലയത്തിലാണുള്ളത്. ഇവ ഉരുകുന്ന ജലമാണ് ഹിമാലയത്തിൽ നിന്നുള്ള മഹാനദികളുടെ സ്രോതസ്സ്. കശ്മീരിലെ ഗിൽഗിതിലെ ഹുത്സാ താഴ്വരയിലുള്ള ബാൽതോരോ ഹിമാനി, 48 കിലോമീറ്ററോളം‍ നീളമുള്ളതാണ്. ഇതിലെ മഞ്ഞിന്റെ കനം ഏതാണ്ട്‌ നാനൂറ്‌ അടിയോളം വരും.ഹിമാലയത്തിലെ ഹിമാനികളുടെ മുകൾഭാഗം മിക്കവാറും മണ്ണും മറ്റവശിഷ്ടങ്ങളും ചേർന്ന മൊറൈനിക് പദാർത്ഥങ്ങൾ കൊണ്ട് മൂടപ്പെട്ടിരിക്കും ഇവിടെ കശ്മീരി ഇടയന്മാർ കാലിക്കൂട്ടങ്ങളെ മേയാൻ കൊണ്ടുവരാറുണ്ട്.

ഇവിടത്തെ നദികൾ പർവതങ്ങളേക്കാൾ പുരാതനമാണ്. അതുകൊണ്ട് നദികളുടേയും സമീപപ്രദേശങ്ങളുടേയും ഘടനക്ക് ഐക്യം ഉണ്ടാകാറില്ല. നദിക്കിരുവശവും സാധാരണ മറ്റിടങ്ങളിൽ കാണപ്പെടുന്ന താഴ്വരകൾക്കു പകരം ചെങ്കുത്തായ മലകൾ ഇവിടെ കണ്ടുവരുന്നു.ഗിൽഗിത്തിൽ ഇത്തരത്തിൽ ഗംഗാനദി, ഇരുവശവും 17000 അടി ഉയരമുള്ള ഒരു വിടവിൽക്കൂടി പ്രവഹിക്കുന്നുണ്ട്[2].

ഉപവിഭാഗങ്ങൾ

[തിരുത്തുക]

ഹിമാദ്രി/ആന്തര ഹിമാലയ നിര

[തിരുത്തുക]

ഹിമാലയത്തിന്റെ വടക്കേ നിരയാണിത്‌. ഏറ്റവും ഉയരം കൂടിയതും നിരകളിൽ ആദ്യമുണ്ടായവയും ആണ്‌ ഈ നിര.അതുകൊണ്ടുതന്നെ ഹിമാലയത്തിന്റെ നട്ടെല്ല് എന്നിതിനെ വിശേഷിപ്പിക്കുന്നു. എവറസ്റ്റ്‌, കാഞ്ചൻ ജംഗ, നംഗ പർവതം, നന്ദാ ദേവി തുടങ്ങി ഒട്ടനവധി കൊടുമുടികൾ ഈ നിരയിലാണുള്ളത്‌. തണുത്തുറഞ്ഞ ഈ കൊടുമുടികളുടെ തെക്കുഭാഗം അതായത് ഇന്ത്യയുടെ ഭാഗം ചെങ്കുത്തായതാണ്. എന്നാൽ തിബത്ത് മേഖലയിലേക്കുള്ള വടക്കുവശം ക്രമേണ ഉയരം കുറഞ്ഞുവരുന്ന രീതിയിലാണ്[2].

ഹിമാചൽ/മധ്യ ഹിമാലയ നിര

[തിരുത്തുക]

ഹിമാദ്രിക്കു തൊട്ടു തെക്കായുള്ള ഈ നിര അത്ര തന്നെ ഉയരമില്ലാത്ത പർവ്വതങ്ങളെ ഉൾക്കൊള്ളുന്നു. ശരാശരി ഉയരം 3000 മീറ്റ്ർ ഡാർജിലിംഗ്‌, മസ്സൂറി, നൈനിറ്റാൾ തുടങ്ങി ഒട്ടനവധി സുഖവാസ കേന്ദ്രങ്ങളെ ഈ പ്രദേശം ഉൾക്കൊള്ളുന്നു. ഹിമാചൽ ഏകദേശം പൂർണ്ണമായും ഇന്ത്യയിലാണുള്ളത്‌. ഹിമാചലിനും ഹിമാദ്രിക്കും ഇടയിലാണ്‌ കശ്മീർ താഴ്വര സ്ഥിതി ചെയ്യുന്നത്[2].

ശിവാലിക്/ബാഹ്യ ഹിമാലയ നിര

[തിരുത്തുക]

ഗംഗാസമതലത്തിനു തൊട്ടു വടക്കായി അതായത് ഹിമാലയത്തിൽ ഏറ്റവും തെക്കുവശത്തുള്ള നിരയാണ്‌ ശിവാലിക് പർവതനിര. താരതമ്യേന ഉയരം കുറഞ്ഞ ഈ പർവതനിര, ഇതിനു വടക്കുള്ള പർവതങ്ങളുടെ നാശം മൂലമുള്ള അവശിഷ്ടങ്ങൾ കൊണ്ട് നിർമ്മിതമാണ്. അതുകൊണ്ട് ശിവാലികിനെ പ്രധാനഹിമാലയത്തിന്റെ സൃഷ്ടിയായി കണക്കാക്കാറുണ്ട്[2].

ഉരുൾ പൊട്ടൽ, ഭൂകമ്പം എന്നിവ ഈ നിരയിൽ സാധാരണമാണ്‌. എന്നറിയപ്പെടുന്ന വിസ്തൃത താഴ്‌വരകൾ ശിവാലിക്‌ നിരയിലാണ്‌ (ഉദാ: ഡെറാഡൂൺ).

പ്രാദേശിക ഉപവിഭാഗങ്ങൾ

[തിരുത്തുക]

ഹിമാലയത്തിൽ തന്നെ വലിയതോതിൽ പ്രാദേശികവ്യത്യാസങ്ങളുണ്ട്. ഭൂപ്രകൃതി , പർവതനിരകളുടെ ക്രമീകരണം. ഭൂരൂപങ്ങൾ എന്നിവയിലുള്ള വ്യത്യാസങ്ങളുടെ അടിസ്ഥാനത്തിൽ ഹിമാലയത്തെ താഴെപ്പറയുന്ന ഉപവിഭാഗങ്ങളായി തിരിക്കാം.

  • പടിഞ്ഞാറൻ ഹിമാലയം
    • കാശ്മീർ ഹിമാലയം
  • മധ്യ ഹിമാലയം
    • പഞ്ചാബ് ഹിമാലയം
    • ഹിമാചൽ ഹിമാലയം
    • ഗർഹ്വാൾ-കുമയോൺ ഹിമാലയം
    • നേപ്പാൾ ഹിമാലയം
  • കിഴക്കൻ ഹിമാലയം
    • ഡാർജിലിങ് സിക്കിം ഹിമാലയം
    • ഭൂട്ടാൻ ഹിമാലയം
    • അരുണാചൽ-ആസാം ഹിമാലയം
    • കിഴക്കൻ കുന്നുകളും പർവതങ്ങളും

പടിഞ്ഞാറൻ ഹിമാലയം

[തിരുത്തുക]

കാശ്‌മീർ ഹിമാലയം

കാശ്‌മീർ ഹിമാലയത്തെ ഉപ-ഹിമാലയൻ കാശ്മീർ(പൂഞ്ച്,ജമ്മു) , പിർപഞ്ചൽ മലനിരകൾ , കാശ്മീർ താഴ്‌വര , ലഡാക്ക്-ബാൾട്ടിസ്താൻ , കോഹിസ്താൻ-ഗിൽജിത് എന്നീ മേഖലകളായി തിരിക്കാം . അഫ്ഗാൻ-ഇറാനിയൻ സംസ്കാരത്തിന്റെ സ്വാധീനം കാശ്മീർ ഹിമാലയത്തിൻ്റെ പടിഞ്ഞാറൻ ഭാഗത്ത് പ്രബലമാണ് . ഹിന്ദുമതം , ബുദ്ധമതം എന്നിവ തെക്കൻ മേഖലകളിലും , വടക്കൻ മേഖലകളിലും സ്വാധീനം ചെലുത്തുന്നു . കാരക്കോറം, ലഡാക്ക്, സസ്കർ, പിർപഞ്ചൽ എന്നീ പർവതനിരകൾ ഇതിലുൾപ്പെടുന്നു. കാശ്മീർ ഹിമാലയത്തിന്റെ വടക്ക് കിഴക്ക് ഭാഗം ഒരു ശീതമരുഭൂമിയാണ്. അത് ഹിമാദ്രിക്കും കാരക്കോറം പർവതനിരയ്ക്കുമിടയിലാണ്. ലോക പ്രശസ്തമായ കാശ്മീർ താഴ്വരയും ദാൽ തടാകവും ഹിമാദ്രിയ്ക്കും പിർപഞ്ചൽ പർവതനിരയ്ക്കുമിടയിലായി സ്ഥിതി ചെയ്യുന്നു . ദക്ഷിണേഷ്യയിലെ പ്രധാനപ്പെട്ട ഹിമാനികളായ സിയാച്ചിനും ബോൽതാരോയും ഈ പ്രദേശത്ത് കാണപ്പെടുന്നു. കുങ്കുമപ്പൂവ് കൃഷിക്ക് അനുയോജ്യമായ കരേവ മണ്ണിനത്തിനും കാശ്മീർ ഹിമാലയം പ്രസിദ്ധമാണ്. ഹിമാദ്രിയിലെ സോജില, പിർപഞ്ചലിലെ ബനിഹാൾ, സസ്കർ പർവതനിരയിലെ ഫോട്ടുലാ, ലഡാക് മലനിരയിലെ കർദുങ് ലാ എന്നിവയാണ് ഈ പ്രദേശത്തിലെ പ്രധാന ചുരങ്ങൾ . ദാൽ, വൂളാർ എന്നീ ശുദ്ധജല തടാകങ്ങളും പാംഗോങ് സോ (Panggong Tso), സോ-മൊരിരി എന്നീ ലവണ ജല തടാകങ്ങളും ഈ മേഖലയിൽ കാണപ്പെടുന്നു. സിന്ധുനദിയും അതിന്റെ പോഷകനദികളായ ചിനാബ് , ഝലം എന്നിവയുമാണ് കാശ്മീർ ഹിമാലയത്തിലെ പ്രധാന നദികൾ . കാശ്മീരും വടക്കുകിഴക്കൻ ഹിമാലയവും ദൃശ്യമനോഹാരിതയാലും പ്രകൃതിസുന്ദരമായ ഭൂപ്രകൃതിയാലും അറിയപ്പെടുന്ന പ്രദേശമാണ്. സാഹസിക വിനോദസഞ്ചാരികൾക്ക് ഹിമാലയൻ ഭൂപ്രകൃതി ഒരു ആകർഷണകേന്ദ്രമാണ്. പ്രധാന തീർഥാടനകേന്ദ്രങ്ങളായ വൈഷ്ണോദേവി, അമർനാഥ് ഗുഹ, ചരാർ ഇ-ഷെരീഫ് തുടങ്ങിയവ ഈ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. ധാരാളം തീർത്ഥാടകർ ഓരോ വർഷവും ഈ കേന്ദ്രങ്ങൾ സന്ദർശിക്കുന്നു .

ജമ്മുകാശ്മീർ സംസ്ഥാനത്തിന്റെ തലസ്ഥാന നഗരിയായ ശ്രീനഗർ ഝലംനദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്. കാശ്മീർ താഴ്വരയിലൂടെ ഒഴുകുന്ന ഝലം നദി യുവത്വഘട്ടത്തിലാണെങ്കിൽ പോലും വക്രവലയങ്ങൾ രൂപപ്പെടുത്തുന്നു. ഈ പ്രദേശത്തിന്റെ ഏറ്റവും തെക്കുഭാഗത്ത് ഡൂണുകൾ എന്നറിയപ്പെടുന്ന ദൈർഘ്യമേറിയ താഴ്വരകൾ കാണപ്പെടുന്നു. ജമ്മുഡൂൺ, പതാൻകോട്ട് ഡൂൺ , ഉധംപൂർ ഡൂൺ , എന്നിവ ഉദാഹരണങ്ങളാണ്.

മധ്യ ഹിമാലയം

[തിരുത്തുക]

കിഴക്കൻ ഹിമാലയം

[തിരുത്തുക]

പരിസ്ഥിതി

[തിരുത്തുക]

വളരെയധികം വൈവിധ്യം നിറഞ്ഞ ജീവജാലങ്ങൾ ഇവിടെയുള്ളതിനാൽ ലോകത്തിലെ മഹാ വൈവിധ്യ പ്രദേശങ്ങളിൽ ഒന്നായി ഈ പ്രദേശത്തെ കണക്കാക്കുന്നു. യതി മുതലായ ഇന്നും തീർച്ചപ്പെടുത്താൻ കഴിയാത്ത ജീവികളും ഇവിടെ ഉണ്ടെന്നാണ്‌ തദ്ദേശവാസികൾ പറയുന്നത്‌. ആഗോള താപനവും മലകയറ്റക്കാരും പരിസ്ഥിതിക്ക്‌ നാശം വരുത്തുന്നതായി കരുതുന്നു.

ഭൂമിശാസ്ത്രം

[തിരുത്തുക]

ഏഷ്യൻ ഭൂഖണ്ഡത്തിലെ പ്രധാനപ്പെട്ട പർവ്വതനിരയാണ്‌ ഹിമാലയം. ഈ പർവ്വതനിര ഇന്ത്യൻ ഉപഭൂഖണ്ഡത്തെയും ടിബറ്റൻ ഫലകത്തെയും തമ്മിൽ വേർതിരിക്കുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൻറെ ഭൂമിശാസ്ത്രപരവും സാംസ്കാരികവും ആയ വ്യത്യസ്തതക്കുള്ള മുഖ്യ കാരണഹേതുവായ പർവ്വത നിരയാണ്‌ ഹിമാലയ പർവ്വതം. മഞ്ഞിൻറെ വീട്‌ എന്നാണ്‌ ഹിമാലയം എന്ന നാമത്തിൻറെ അർത്ഥം.

ഭൂമിയിലെ ഏറ്റവും വലിയ പർവ്വതനിരയാണ്‌ ഹിമാലയം, ലോകത്തെ ഏറ്റവും വലിയ കൊടുമുടികൾ സ്ഥിതി ചെയ്യുന്നത് ഇതിലാണ്‌. എവറസ്റ്റ്, കെ2 (പാകിസ്താൻറെ ഉത്തര മേഖല) എന്നിവ ഇതിൽപ്പെടുന്നു. ഇതിലുള്ള കൊടുമുടികളുടെ ഉയരത്തിൻറെ വന്യത മനസ്സിലാക്കണമെങ്കിൽ തെക്കേ അമേരിക്കയിലെ ആൻഡെസ് പർവ്വതനിരയിലുള്ള അകൊൻകാഗ്വ കൊടുമുടിയുടെ ഉയരം താരതമ്യം ചെയ്താൽ മതിയാകും, അകോൻകാഗ്വയാണ്‌ ഏഷ്യയ്ക്ക് പുറത്തുള്ള ഉയരം കൂടിയ കൊടുമുടി ഇതിന്റെ ഉയരം 6,962 മീറ്ററാണ്‌ അതേസമയം 7,200 മീറ്ററിനു മുകളിൽ ഉയരമുള്ള 100-ൽ കൂടുതൽ കൊടുമുടികൾ ഹിമാലയത്തിലുണ്ട്.

ആറ് രാജ്യങ്ങളിലായി ഹിമാലയം വ്യാപിച്ച് കിടക്കുന്നു: ഭൂട്ടാൻ, ചൈന, ഇന്ത്യ, നേപ്പാൾ, പാകിസ്താൻ, അഫ്ഗാനിസ്ഥാൻ എന്നിവയാണ്‌ ഈ രാജ്യങ്ങൾ. ലോകത്തിലെ പ്രധാനപ്പെട്ട മൂന്ന് നദീതടവ്യവസ്ഥകളുടേയും ഉൽഭവസ്ഥാനവും ഇതിലാണ്‌, സിന്ധു, ഗംഗ - ബ്രഹ്മപുത്ര, യാങ്ങ്സെ എന്നിവയാണീ നദികൾ, ഏതാണ്ട് 130 കോടി ജനങ്ങൾ ഹിമാലയൻ നദീതടങ്ങളെ ആശ്രയിക്കുന്നു. പടിഞ്ഞാറ് സിന്ധൂ നദീതടം മുതൽ കിഴക്ക് ബ്രഹ്മപുത്ര നദീതടം വരെ ഏകദേശം 2,400 കി.മീ നീളത്തിൽ ഒരു ചന്ദ്രക്കലാകൃതിയിൽ ഹിമാലയം സ്ഥിതി ചെയ്യുന്നു‌. പശ്ചിമഭാഗത്തെ കാശ്മീർ - ചിൻജിയാങ്ങ് മേഖലയിൽ 400 കി.മീ യും കിഴക്ക് ടിബറ്റ് - അരുണാചൽ പ്രദേശ് മേഖലയിൽ 150 കി.മീ എന്നിങ്ങനെ വീതിയിൽ വ്യത്യാസം കാണപ്പെടുന്നു.

ഭൂമിയിലെ ഏറ്റവും പ്രായം കുറഞ്ഞ പർവതനിരകളിൽ ഉൾപ്പെടുന്ന ഹിമാലയം, ഫലകചലനം നിമിത്തം സെഡിമെന്ററി പാറകളുടേയും മെറ്റാമോർഫിക് പാറകളുടേയും മുകളിലേക്കുള്ള ഉയർച്ച കൊണ്ട് രൂപമെടുത്തതാണ്‌. ഇന്തോ - ആസ്ത്രേലിയൻ ഭൂഫലകം, യൂറേഷ്യൻ ഭൂഫലകം എന്നിവയുടെ കൂട്ടിമുട്ടലിൽ നിന്നുമാണ്‌ മടക്കു പർവതങ്ങളിൽ പെടുന്ന ഹിമാലയം ഉടലെടുത്തത്‌. ഏതാണ്ട്‌ 70 ദശലക്ഷം വർഷങ്ങൾക്കു മുൻപാണ് ഈ കൂട്ടിയിടി നടന്നത്‌. ഇതിനു മുൻപ് ഇപ്പോൾ ഹിമാലയം നിലനിൽക്കുന്ന പ്രദേശം ടെത്തീസ് കടലിൻറെ അടിത്തട്ടായിരുന്നു. ഈ കൂട്ടിയിടി മൂലമുള്ള ഉയർച്ച ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുന്നു. == ഭൂമിശാസ്ത്രം ==

ഏഷ്യൻ ഭൂഖണ്ഡത്തിലെ പ്രധാനപ്പെട്ട പർവ്വതനിരയാണ്‌ ഹിമാലയം. ഈ പർവ്വതനിര ഇന്ത്യൻ ഉപഭൂഖണ്ഡത്തെയും ടിബറ്റൻ ഫലകത്തെയും തമ്മിൽ വേർതിരിക്കുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൻറെ ഭൂമിശാസ്ത്രപരവും സാംസ്കാരികവും ആയ വ്യത്യസ്തതക്കുള്ള മുഖ്യ കാരണഹേതുവായ പർവ്വത നിരയാണ്‌ ഹിമാലയ പർവ്വതം. മഞ്ഞിൻറെ വീട്‌ എന്നാണ്‌ ഹിമാലയം എന്ന നാമത്തിൻറെ അർത്ഥം.

ഭൂമിയിലെ ഏറ്റവും വലിയ പർവ്വതനിരയാണ്‌ ഹിമാലയം, ലോകത്തെ ഏറ്റവും വലിയ കൊടുമുടികൾ സ്ഥിതി ചെയ്യുന്നത് ഇതിലാണ്‌. എവറസ്റ്റ്, കെ2 (പാകിസ്താൻറെ ഉത്തര മേഖല) എന്നിവ ഇതിൽപ്പെടുന്നു. ഇതിലുള്ള കൊടുമുടികളുടെ ഉയരത്തിൻറെ വന്യത മനസ്സിലാക്കണമെങ്കിൽ തെക്കേ അമേരിക്കയിലെ ആൻഡെസ് പർവ്വതനിരയിലുള്ള അകൊൻകാഗ്വ കൊടുമുടിയുടെ ഉയരം താരതമ്യം ചെയ്താൽ മതിയാകും, അകോൻകാഗ്വയാണ്‌ ഏഷ്യയ്ക്ക് പുറത്തുള്ള ഉയരം കൂടിയ കൊടുമുടി ഇതിന്റെ ഉയരം 6,962 മീറ്ററാണ്‌ അതേസമയം 7,200 മീറ്ററിനു മുകളിൽ ഉയരമുള്ള 100-ൽ കൂടുതൽ കൊടുമുടികൾ ഹിമാലയത്തിലുണ്ട്.

ആറ് രാജ്യങ്ങളിലായി ഹിമാലയം വ്യാപിച്ച് കിടക്കുന്നു: ഭൂട്ടാൻ, ചൈന, ഇന്ത്യ, നേപ്പാൾ, പാകിസ്താൻ, അഫ്ഗാനിസ്ഥാൻ എന്നിവയാണ്‌ ഈ രാജ്യങ്ങൾ. ലോകത്തിലെ പ്രധാനപ്പെട്ട മൂന്ന് നദീതടവ്യവസ്ഥകളുടേയും ഉൽഭവസ്ഥാനവും ഇതിലാണ്‌, സിന്ധു, ഗംഗ - ബ്രഹ്മപുത്ര, യാങ്ങ്സെ എന്നിവയാണീ നദികൾ, ഏതാണ്ട് 130 കോടി ജനങ്ങൾ ഹിമാലയൻ നദീതടങ്ങളെ ആശ്രയിക്കുന്നു. പടിഞ്ഞാറ് സിന്ധൂ നദീതടം മുതൽ കിഴക്ക് ബ്രഹ്മപുത്ര നദീതടം വരെ ഏകദേശം 2,400 കി.മീ നീളത്തിൽ ഒരു ചന്ദ്രക്കലാകൃതിയിൽ ഹിമാലയം സ്ഥിതി ചെയ്യുന്നു‌. പശ്ചിമഭാഗത്തെ കാശ്മീർ - ചിൻജിയാങ്ങ് മേഖലയിൽ 400 കി.മീ യും കിഴക്ക് ടിബറ്റ് - അരുണാചൽ പ്രദേശ് മേഖലയിൽ 150 കി.മീ എന്നിങ്ങനെ വീതിയിൽ വ്യത്യാസം കാണപ്പെടുന്നു.

ഭൂമിയിലെ ഏറ്റവും പ്രായം കുറഞ്ഞ പർവതനിരകളിൽ ഉൾപ്പെടുന്ന ഹിമാലയം, ഫലകചലനം നിമിത്തം സെഡിമെന്ററി പാറകളുടേയും മെറ്റാമോർഫിക് പാറകളുടേയും മുകളിലേക്കുള്ള ഉയർച്ച കൊണ്ട് രൂപമെടുത്തതാണ്‌. ഇന്തോ - ആസ്ത്രേലിയൻ ഭൂഫലകം, യൂറേഷ്യൻ ഭൂഫലകം എന്നിവയുടെ കൂട്ടിമുട്ടലിൽ നിന്നുമാണ്‌ മടക്കു പർവതങ്ങളിൽ പെടുന്ന ഹിമാലയം ഉടലെടുത്തത്‌. ഏതാണ്ട്‌ 70 ദശലക്ഷം വർഷങ്ങൾക്കു മുൻപാണ് ഈ കൂട്ടിയിടി നടന്നത്‌. ഇതിനു മുൻപ് ഇപ്പോൾ ഹിമാലയം നിലനിൽക്കുന്ന പ്രദേശം ടെത്തീസ് കടലിൻറെ അടിത്തട്ടായിരുന്നു. ഈ കൂട്ടിയിടി മൂലമുള്ള ഉയർച്ച ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുന്നു.

ചിത്രശാല

[തിരുത്തുക]

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Yang, Qinye (2004). Himalayan Mountain System. ISBN 9787508506654. Retrieved 2007-08-07.
  2. 2.0 2.1 2.2 2.3 2.4 2.5 2.6 HILL, JOHN (1963). "6 - Northern India (Himalaya)". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. pp. 177–178. {{cite book}}: Cite has empty unknown parameter: |coauthors= (help)
  3. Wholly claimed by China as a part of its Tibet Autonomous Region; on the border with Bhutan according to Bhutan
  4. Strictly not in the Himalaya, but in the Nyenchen Tanglha Shan in East Tibet
  5. Wholly claimed by Bhutan, but on the border of the Tibet Autonomous Region according to China.
  6. Strictly not in the Himalaya, but in the Transhimalaya on the Tibetan plateau

കൂടുതൽ വായനക്ക്

[തിരുത്തുക]
  • Aitken, Bill, Footloose in the Himalaya, Delhi, Permanent Black, 2003. ISBN 81-7824-052-1
  • Berreman, Gerald Duane, Hindus of the Himalayas: Ethnography and Change, 2nd rev. ed., Delhi, Oxford University Press, 1997.
  • Bisht, Ramesh Chandra, Encyclopedia of the Himalayas, New Delhi, Mittal Publications, c2008.
  • Everest, the IMAX movie (1998). ISBN 0-7888-1493-1
  • Fisher, James F., Sherpas: Reflections on Change in Himalayan Nepal, 1990. Berkeley, University of California Press, 1990. ISBN 0-520-06941-2
  • Gansser, Augusto, Gruschke, Andreas, Olschak, Blanche C., Himalayas. Growing Mountains, Living Myths, Migrating Peoples, New York, Oxford: Facts On File, 1987. ISBN 0-8160-1994-0 and New Delhi: Bookwise, 1987.
  • Gupta, Raj Kumar, Bibliography of the Himalayas, Gurgaon, Indian Documentation Service, 1981
  • Hunt, John, Ascent of Everest, London, Hodder & Stoughton, 1956. ISBN 0-89886-361-9
  • Isserman, Maurice and Weaver, Stewart, Fallen Giants: The History of Himalayan Mountaineering from the Age of Empire to the Age of Extremes. Yale University Press, 2008. ISBN 978-0-300-11501-7
  • Ives, Jack D. and Messerli, Bruno, The Himalayan Dilemma: Reconciling Development and Conservation. London / New York, Routledge, 1989. ISBN 0-415-01157-4
  • Lall, J.S. (ed.) in association with Moddie, A.D., The Himalaya, Aspects of Change. Delhi, Oxford University Press, 1981. ISBN 0-19-561254-X
  • Nandy, S.N., Dhyani, P.P. and Samal, P.K., Resource Information Database of the Indian Himalaya, Almora, GBPIHED, 2006.
  • Palin, Michael, Himalaya, London, Weidenfeld & Nicolson Illustrated, 2004. ISBN 0-297-84371-0
  • Swami Sundaranand, Himalaya: Through the Lens of a Sadhu. Published by Tapovan Kuti Prakashan (August 2001). ISBN 81-901326-0-1
  • Swami Tapovan Maharaj, Wanderings in the Himalayas, English Edition, Madras, Chinmaya Publication Trust, 1960. Translated by T.N. Kesava Pillai.
  • Tilman, H. W., Mount Everest, 1938, Cambridge University Press, 1948.
  • ‘The Mighty Himalaya: A Fragile Heritage,’ National Geographic, 174:624-631(November 1988).
  • cricbuzz

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
ഇന്ത്യയിലെ മലനിരകൾ
ഹിമാലയം | പശ്ചിമഘട്ടം | വിന്ധ്യ പർ‌വതനിരകൾ | സത്പുര | പൂർവ്വാചൽ‌ | പൂർവ്വഘട്ടം
കൊടുമുടികൾ
കെ.2 | നംഗപർവ്വതം | നന്ദാദേവി | കാഞ്ചൻ‌ജംഗ | ആനമുടി | അഗസ്ത്യകൂടം
"https://ml.wikipedia.org/w/index.php?title=ഹിമാലയം&oldid=4088701" എന്ന താളിൽനിന്ന് ശേഖരിച്ചത്