അലക്‌സാന്ദ്ര കോസ്റ്റെനിയുക്ക്
Alexandra Kosteniuk | |
---|---|
മുഴുവൻ പേര് | Alexandra Konstantinovna Kosteniuk |
രാജ്യം | Russia |
ജനനം | Perm, Russian SFSR, Soviet Union | 23 ഏപ്രിൽ 1984
സ്ഥാനം | Grandmaster (2004) |
വനിതാലോകജേതാവ് | 2008–10 |
ഫിഡെ റേറ്റിങ് | 2530 (നവംബർ 2024) |
ഉയർന്ന റേറ്റിങ് | 2561 (January 2018) |
2008 മുതൽ 2010 വരെ വനിതാ ലോക ചെസ്സ് ചാമ്പ്യൻ ആയിരുന്ന ഒരു റഷ്യൻ ചെസ്സ് ഗ്രാൻഡ്മാസ്റ്റർ ആണ് അലക്‌സാന്ദ്ര കോൺസ്റ്റാന്റിനോവ്ന കോസ്റ്റെനിയുക്ക് (Russian: Алекса́ндра Константи́новна Костеню́к ; ജനനം 23 ഏപ്രിൽ 1984). 2004-ൽ യൂറോപ്യൻ വനിതാ ചാമ്പ്യനും 2005-ലും 2016-ലും രണ്ട് തവണ റഷ്യൻ വനിതാ ചെസ് ചാമ്പ്യനുമായ ഇവർ 2010, 2012, 2014 വർഷങ്ങളിൽ വനിതാ ചെസ് ഒളിമ്പ്യാഡുകളിൽ റഷ്യക്കായി സ്വർണ മെഡൽ നേടിയ ടീമിലും 2017 ലെ വനിതാ ലോക ടീം ചെസ് ചാമ്പ്യൻഷിപ്പിലും അംഗമായിരുന്നു.[1] 2007, 2009, 2011, 2015, 2017 വർഷങ്ങളിലെ വനിതാ യൂറോപ്യൻ ടീം ചെസ്സ് ചാമ്പ്യൻഷിപ്പുകളും ഇവർ നേടി. 2021 ലെ വനിതാ ലോക റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പ് കോസ്റ്റെനിയുക്ക് നേടി.
ചെസ്സ് കരിയർ
[തിരുത്തുക]അഞ്ചാം വയസ്സിൽ പിതാവാണ് കോസ്റ്റെനിയുക്കിനെ ചെസ്സ് കളിക്കാൻ പഠിപ്പിച്ചത്. 2003-ൽ മോസ്കോയിലെ റഷ്യൻ സ്റ്റേറ്റ് അക്കാദമി ഓഫ് ഫിസിക്കൽ എജ്യുക്കേഷനിൽ നിന്ന് ഒരു സർട്ടിഫൈഡ് പ്രൊഫഷണൽ ചെസ്സ് പരിശീലകയായി ബിരുദം നേടി.
1994
[തിരുത്തുക]യൂറോപ്യൻ യൂത്ത് ചെസ് ചാമ്പ്യൻ ഷിപ്പിൽ അണ്ടർ 10 പെൺ കുട്ടികളുടെ വിഭാഗത്തിൽ അലക്സാന്ദ്ര ജേതാവായി.
1996
[തിരുത്തുക]യൂറോപ്യൻ യൂത്ത് ചാമ്പ്യൻഷിപ്പിലും ലോക യൂത്ത് ചെസ് ചാമ്പ്യൻഷിപ്പിലും അണ്ടർ 12 പെൺകുട്ടികളുടെ കിരീടം അലക്‌സാന്ദ്ര നേടിയിരുന്നു. പന്ത്രണ്ടാം വയസ്സിൽ റാപ്പിഡ് ചെസ്സിൽ റഷ്യൻ വനിതാ ചാമ്പ്യൻ കൂടിയായി. [2]
2001
[തിരുത്തുക]2001-ൽ, 17-ആം വയസ്സിൽ, ലോക വനിതാ ചെസ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലെത്തി, ഷു ചെനിനോട് പരാജയപ്പെട്ടു.
2001-2004
[തിരുത്തുക]ജർമ്മനിയിലെ ഡ്രെസ്ഡനിൽ നടന്ന ടൂർണമെന്റിൽ വിജയിച്ച് കോസ്റ്റെനിയുക്ക് യൂറോപ്യൻ വനിതാ ചാമ്പ്യനായി. [3] ഈ നേട്ടത്തോടെ 2004 നവംബറിൽ, അവർക്ക് ഗ്രാൻഡ്മാസ്റ്റർ പദവി ലഭിക്കുകയും ലോക ചെസ് ഫെഡറേഷന്റെ (FIDE ) ഏറ്റവും ഉയർന്ന കിരീടം നേടുന്ന പത്താമത്തെ വനിതയായി മാറുകയും ചെയ്തു. അതിനു മുമ്പ്, അവർക്ക് സ്ത്രീ ഗ്രാൻഡ്മാസ്റ്റർ പദവി 1998 ലും ഇന്റർനാഷണൽ മാസ്റ്റർ പദവി 2000 ലും ലഭിച്ചു.
2005
[തിരുത്തുക]റഷ്യൻ വനിതാ ചാമ്പ്യൻഷിപ്പ് കോസ്റ്റെനിയുക്ക് നേടി. [4]
2006-2008
[തിരുത്തുക]ഓഗസ്റ്റിൽ, ജർമ്മനിയുടെ മുൻനിര വനിതാ താരം എലിസബത്ത് പത്‌സിനെ 5½–2½ എന്ന സ്‌കോറിന് തോൽപ്പിച്ച് അവർ ആദ്യത്തെ ചെസ്സ്960 വനിതാ ലോക ചാമ്പ്യനായി. 2008-ൽ കാറ്ററീന ലാഹ്‌നോയെ 2½–1½. ന് തോൽപ്പിച്ച് അവർ ആ കിരീടം വിജയകരമായി സംരക്ഷിച്ചു. [5] 2008-ലെ വനിതാ ലോക ചെസ്സ് ചാമ്പ്യൻഷിപ്പിൽ 2½–1½. സ്‌കോറിന് ചൈനീസ് യുവതാരം ഹൂ യിഫാനെ തോൽപ്പിച്ചതാണ് അവളുടെ ഇതുവരെയുള്ള ഏറ്റവും വലിയ വിജയം.[6] [7] അതേ വർഷം തന്നെ, 2008-ൽ ബെയ്ജിംഗിൽ നടന്ന വേൾഡ് മൈൻഡ് സ്പോർട്സ് ഗെയിംസിന്റെ വനിതാ വ്യക്തിഗത ബ്ലിറ്റ്സ് ഇനത്തിൽ അവർ വിജയിച്ചു. [8]
2010
[തിരുത്തുക]2010-ലെ വനിതാ ലോക ചെസ് ചാമ്പ്യൻഷിപ്പിൽ, പിന്നീട് റണ്ണറപ്പായ റുവാൻ ലുഫെയോട് പരാജയപ്പെട്ട് മൂന്നാം റൗണ്ടിൽ പുറത്താവുകയും കിരീടം നഷ്ടമാവുകയും ചെയ്തു.
2013
[തിരുത്തുക]2013-ൽ പുരുഷന്മാരുടെ സ്വിസ് ചെസ് ചാമ്പ്യൻഷിപ്പ് നേടുന്ന ആദ്യ വനിതയായി കോസ്റ്റെനിയുക്ക്. [9] സ്വിസ് ചാമ്പ്യൻ പട്ടവും അവർ നേടി.
2014
[തിരുത്തുക]2014-ൽ, ഖാന്തി-മാൻസിസ്‌കിൽ നടന്ന വനിതാ ലോക റാപ്പിഡ് ചാമ്പ്യൻഷിപ്പിൽ കാതറീന ലഗ്നോയുമായി ഒന്നാം സ്ഥാനം പങ്കിട്ടു, ടൈബ്രേക്കിൽ ലഗ്നോ നേരിട്ടുള്ള ഏറ്റുമുട്ടലിൽ വെള്ളി മെഡൽ നേടി. [10]
2015
[തിരുത്തുക]2015-ൽ കോസ്റ്റെനിയുക്ക് കുറ്റെയ്സിൽ നടന്ന യൂറോപ്യൻ എസിപി വനിതാ റാപിഡ് ചാമ്പ്യൻഷിപ്പ് നേടി. [11] അതേ വർഷം ജൂലൈയിൽ, അവൾ സ്വിസ് ചാമ്പ്യൻഷിപ്പ് പ്ലേഓഫിൽ വാഡിം മിലോവിനോട് തോറ്റു, വനിതാ സ്വിസ് ചാമ്പ്യനായി പ്രഖ്യാപിക്കപ്പെട്ടു. [12]
2016
[തിരുത്തുക]റഷ്യൻ വനിതാ ചാമ്പ്യൻഷിപ്പ് കോസ്റ്റെനിയുക്ക് വീണ്ടും നേടി. [4]
2017
[തിരുത്തുക]2017 ൽ മോണ്ടെ കാർലോയിൽ നടന്ന യൂറോപ്യൻ എസിപി വനിതാ ബ്ലിറ്റ്സ് ചാമ്പ്യൻഷിപ്പ് നേടി. [13]
2019
[തിരുത്തുക]മെയ് അവസാനത്തിൽ, Chess.com ആതിഥേയത്വം വഹിച്ച ഓൺലൈൻ ബ്ലിറ്റ്‌സ്, ബുള്ളറ്റ് മത്സരമായ 2019 വനിതാ സ്പീഡ് ചെസ്സ് ചാമ്പ്യൻഷിപ്പിന്റെ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ അലക്‌സാന്ദ്ര ഉക്രേനിയൻ-അമേരിക്കൻ ഇന്റർനാഷണൽ മാസ്റ്റർ അന്ന സറ്റോൺസ്‌കിഹിനെ നേരിട്ടു. [14] മത്സരത്തിൽ ആധിപത്യം പുലർത്തിയ കോസ്റ്റെനിയുക്ക് 20-8 എന്ന സ്‌കോറിന് വിജയിച്ചു. [15] നവംബർ അവസാനത്തിൽ, മൊണാക്കോയിൽ നടന്ന യൂറോപ്യൻ വനിതാ റാപ്പിഡ്, ബ്ലിറ്റ്സ് ചാമ്പ്യൻഷിപ്പുകളിൽ കോസ്റ്റെനിയുക്ക് വിജയിച്ചു. [16] [17] ഡിസംബറിൽ, മൊണാക്കോയിൽ നടന്ന FIDE വിമൻസ് ഗ്രാൻഡ് പ്രിക്സ് 2019-20 ന്റെ രണ്ടാം പാദത്തിൽ അവർ ഒന്നാം സ്ഥാനം പങ്കിട്ടു. [18] ഡിസംബറിൽ അവർ ബെൽറ്റ് ആൻഡ് റോഡ് വേൾഡ് ചെസ് വുമൺ സമ്മിറ്റിൽ ഹൗ യിഫാന് പിന്നിൽ രണ്ടാം സ്ഥാനവും നേടി. [19]
2020
[തിരുത്തുക]2020 ഓഗസ്റ്റിൽ, ഓൺലൈൻ ചെസ് ഒളിമ്പ്യാഡിൽ ഇന്ത്യയ്‌ക്കൊപ്പം സ്വർണ്ണ മെഡൽ പങ്കിട്ട റഷ്യൻ ടീമിന്റെ ഭാഗമായിരുന്നു അലക്‌സാന്ദ്ര. [20] ഈ ഫലത്തിൽ അവർ അതൃപ്തരായിരുന്നു, കൂടാതെ ഈ വിഷയത്തിൽ ട്വീറ്റ് ചെയ്ത് നിരവധി ചെസ്സ് അനുയായികളിൽ നിന്ന് അവർ വിമർശനം ഏറ്റുവാങ്ങി. [21]
2021
[തിരുത്തുക]2021 ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ, ഓപ്പൺ ചെസ് ലോകകപ്പിന് സമാന്തരമായി റഷ്യയിലെ സോചിയിൽ നടന്ന 103 കളിക്കാർ അടങ്ങിയ നോക്കൗട്ട് ടൂർണമെന്റായ ഉദ്ഘാടന വനിതാ ചെസ് ലോകകപ്പിൽ കോസ്റ്റെനിയുക്ക് പങ്കെടുത്തു. ടൂർണമെന്റിൽ 14-ാം സീഡായ അവൾ, ടൈബ്രേക്ക് കളിക്കേണ്ട ആവശ്യമില്ലാതെ തന്റെ എല്ലാ ക്ലാസിക്കൽ മത്സരങ്ങളും ജയിച്ചു, ഡെയ്‌സി കോറി, പിയ ക്രാംലിംഗ്, മരിയ മുസിചുക്, വാലന്റീന ഗുണിന, ടാൻ സോങ്‌യി എന്നിവരെ പരാജയപ്പെടുത്തി, ഫൈനലിൽ ടോപ്പ് സീഡ് അലക്‌സാന്ദ്ര ഗോറിയച്ച്‌കിനെതിരെ 1.5 - 0.5 സ്കോറിന് ടൂർണമെന്റ് വിജയിച്ചു. സമ്മാനത്തുകയിൽ $50,000 കൂടാതെ, അവൾ 43 റേറ്റിംഗ് പോയിന്റുകളും വനിതാ കാൻഡിഡേറ്റ്സ് ടൂർണമെന്റ് 2022-ൽ ഒരു സ്ഥാനവും നേടി. [22]
വാർസോയിൽ നടന്ന വനിതാ ലോക റാപ്പിഡ് ചാമ്പ്യൻഷിപ്പിൽ 11-ൽ 9.0 സ്കോറുമായി തോൽവിയറിയാതെയും സമാനതകളില്ലാതെയും കോസ്റ്റെനിയുക്ക് ഈ വർഷം അവസാനിപ്പിച്ചു. [23] ബ്ലിറ്റ്‌സ് ചാമ്പ്യൻഷിപ്പിൽ ഐഎം ബിബിസാര അസ്സൗബയേവയ്ക്ക് പിന്നിൽ രണ്ടാം സ്ഥാനവും നേടി.
മറ്റു പ്രവർത്തനങ്ങൾ
[തിരുത്തുക]കോസ്റ്റെനിയുക്ക് ഒരു മോഡലായി പ്രവർത്തിക്കുകയും സ്റ്റാനിസ്ലാവ് ഗോവോറുഖിന്റെ ബ്ലെസ് ദി വുമൺ എന്ന സിനിമയിൽ അഭിനയിക്കുകയും ചെയ്തു. [3]
മൊണാക്കോ ആസ്ഥാനമായുള്ള അന്താരാഷ്ട്ര സംഘടനയായ പീസ് ആൻഡ് സ്‌പോർട് സൃഷ്‌ടിച്ച "ചാമ്പ്യൻസ് ഫോർ പീസ്" ക്ലബ്ബിലെ അംഗമാണ് കോസ്റ്റെനിയുക്ക്, സ്‌പോർട്‌സിലൂടെ ലോകത്ത് സമാധാനം നിലനിർത്താൻ പ്രതിജ്ഞാബദ്ധരായ 54 പ്രശസ്ത എലൈറ്റ് അത്‌ലറ്റുകളുടെ ഗ്രൂപ്പാണ്. [24] [25]
സ്വകാര്യ ജീവിതം
[തിരുത്തുക]പെർമിൽ ജനിച്ച കോസ്റ്റെനിയുക്ക് 1985 ൽ മോസ്കോയിലേക്ക് താമസം മാറ്റി [3] അവർക്ക് ഒക്സാന എന്ന് പേരുള്ള ഒരു അനുജത്തിയുണ്ട്, അവൾ വുമൺ ഫിഡെ മാസ്റ്റർ ലെവൽ ചെസ്സ് കളിക്കാരിയാണ്.
കോസ്റ്റെനിയിക്കിന് ഇരട്ട സ്വിസ്-റഷ്യൻ പൗരത്വമുണ്ട്. [9] കൊളംബിയൻ വംശജനായ, [26] പതിനെട്ടു വയസ്സുള്ളപ്പോൾ സ്വിസ് വംശജനായ ഡീഗോ ഗാർസെസിനെ അവൾ വിവാഹം കഴിച്ചു. 2007 ഏപ്രിൽ 22-ന് അവൾ ഫ്രാൻസെസ്ക മരിയ എന്ന മകൾക്ക് ജന്മം നൽകി. ഫ്രാൻസെസ്‌ക രണ്ടര മാസം മാസം തികയാതെ ജനിച്ചുവെങ്കിലും 8 ആഴ്ചത്തെ ആശുപത്രി വാസത്തിന് ശേഷം പൂർണമായി സുഖം പ്രാപിച്ചു. [27] 2015 ൽ, കോസ്റ്റെനിയുക്ക് റഷ്യൻ ഗ്രാൻഡ്മാസ്റ്റർ പവൽ ട്രെഗുബോവിനെ വിവാഹം കഴിച്ചു. [28]
ശ്രദ്ധേയമായ ഗെയിമുകൾ
[തിരുത്തുക]- ദി വേൾഡ് vs അലക്സാന്ദ്ര കോസ്റ്റെനിയുക്ക്, 2004, സിസിലിയൻ ഡിഫൻസ്: നജ്ഡോർഫ് വേരിയേഷൻ. ഇംഗ്ലീഷ് അറ്റാക്ക് (B90), 0–1
- അലക്സാണ്ടർ കോസ്റ്റെനിയുക്ക് vs അലക്സാണ്ടർ ഒനിഷുക്, കോറസ്, ഗ്രൂപ്പ് ബി 2005, സ്പാനിഷ് ഗെയിം: ക്ലാസിക്കൽ വേരിയേഷൻ (C65), 1-0
- അന്ന ഉഷെനിന vs അലക്സാന്ദ്ര കോസ്റ്റെനിയുക്ക്, WWCh. 2008, നിംസോ-ഇന്ത്യൻ ഡിഫൻസ്: ക്ലാസിക്കൽ, നോവ വേരിയേഷൻ (E34), 0–1
ഗ്രന്ഥസൂചിക
[തിരുത്തുക]- Kosteniuk, Alexandra (2001). How I became a grandmaster at age 14. Moscow. ISBN 5829300435.5829300435
- കാക് സ്റ്റാറ്റ് ഗ്രോസ്മെയിസ്റ്ററോം 14 ലെറ്റ്. മോസ്കോ, 2001. 202, [2] സെ., [16] എൽ. അല്ലെങ്കിൽISBN 5-89069-053-1ഐ.എസ്.ബി.എൻ 5-89069-053-1 .
- കാക് നൗച്ചിത് ഷാഹ്മതം : ഡോഷ്കോൾന്ыയ് ഷാഹ്മത്ന്ыയ് ഉചെബ്നിക് / അലക്സാന്ദ്ര കോസ്റ്റെനിക്, നതാലിയ കോസ്റ്റെൻയുക്. മോസ്കോ : റഷ്യൻ ചെസ്സ് ഹൗസ്, 2008. 142 സെISBN 978-5-94693-085-7 .
- Kosteniuk, Alexandra (2009). Diary of a Chess Queen. Mongoose Press. ISBN 978-0-9791482-7-9.978-0-9791482-7-9
അവലംബം
[തിരുത്തുക]- ↑ McGourty, Colin (2017-06-28). "Flawless China retain World Team Championship". chess24.com. Retrieved 2017-09-21.
- ↑ "Alexandra Kosteniuk: "The victory was so close!"". FIDE Women World Rapid and Blitz Championships 2014. FIDE. 2014-04-24. Retrieved 9 January 2016.
- ↑ 3.0 3.1 3.2 "The 2004 European Women's Chess Champion". ChessBase. 2004-04-04. Retrieved 18 November 2015.
- ↑ 4.0 4.1 Silver, Albert (2016-11-01). "Riazantsev and Kosteniuk are 2016 Russian champions". Chess News. ChessBase. Retrieved 2017-10-24.Silver, Albert (2016-11-01). "Riazantsev and Kosteniuk are 2016 Russian champions". Chess News. ChessBase. Retrieved 2017-10-24.
- ↑ "Mainz 2008: Kosteniuk wins Chess960, Rybka and Shredder qualify". Chess News. Aug 1, 2008. Retrieved Oct 2, 2020.
- ↑ Alexandra Kosteniuk is Women's World Champion ChessBase
- ↑ The crowning of Kosteniuk as a World Champion Archived 2017-10-18 at the Wayback Machine. Chessdom
- ↑ "Kosteniuk wins WMSG blitz title" Archived 2015-01-24 at the Wayback Machine.. Chessdom.
- ↑ 9.0 9.1 "chessqueen.com - Chess Queen Alexandra Kosteniuk's Chess Blog". Archived from the original on 2015-08-13. Retrieved 2014-07-31.
- ↑ "Title: Kateryna Lagno crowned Women's World Rapid Champion". FIDE Women World Rapid and Blitz Championships 2014. FIDE. 2014-04-25. Retrieved 9 January 2016.
- ↑ "Alexandra Kosteniuk wins European-ACP Women's Rapid Championship". Chessdom. 2015-06-04. Retrieved 18 November 2015.
- ↑ "Abschluss der SEM in Leukerbad: Erster Titel für GM Vadim Milov" (in ജർമ്മൻ). Swiss Chess Federation. 2015-07-17. Archived from the original on 19 January 2016. Retrieved 4 January 2016.
- ↑ "Anna Muzychuk & Alexandra Kosteniuk won the European ACP Women's Rapid & Blitz Chess Championship". FIDE. 2017-10-24. Retrieved 2017-10-24.
- ↑ "Nakamura Defeats So To Repeat As Speed Chess Champion". Chess.com. Retrieved Oct 2, 2020.
- ↑ Doggers, Peter (27 May 2019). "Women's Speed Chess: Kosteniuk Too Strong For Zatonskih". Chess.com.
- ↑ "Chess-Results Server Chess-results.com - European Women Individual Blitz Chess Championship 2019". chess-results.com. Retrieved 2020-02-20.
- ↑ "Chess-Results Server Chess-results.com - European Women Individual Rapid Chess Championship 2019". chess-results.com. Retrieved 2020-02-20.
- ↑ "Alexandra Kosteniuk wins the Monaco Women's Grand Prix". www.fide.com (in ഇംഗ്ലീഷ്). Retrieved 2020-02-20.
- ↑ "The Week in Chess 1311". theweekinchess.com. Retrieved 2020-07-09.
- ↑ "India, Russia announced joint winners of Chess Olympiad after controversial finish". Aug 31, 2020. Retrieved Oct 2, 2020.
- ↑ chessqueen (2020-08-30). "Let's clarify one thing: India didn't win the Olympiad, but was rather named by FIDE a co-champion. imho, there is a huge difference between actually "winning" the gold or just being awarded one without winning a single game in the final #onlineolympiad" (Tweet) (in ഇംഗ്ലീഷ്). Archived from the original on 2021-06-16. Retrieved 2021-08-10 – via Twitter.
{{cite web}}
: Cite has empty unknown parameter:|dead-url=
(help) - ↑ chess24.com [chess24com] (2021-08-02). "Congratulations to Alexandra Kosteniuk (@chessqueen) on winning the 2021 Women's #FIDEWorldCup, earning $50k (40k after FIDE's cut) and picking up an amazing 43 rating points in the process! t.co/SHpthl7K4q #c24live t.co/gESpcdmJZ1" (Tweet) (in ഇംഗ്ലീഷ്). Archived from the original on 2021-08-07. Retrieved 2021-08-10 – via Twitter.
{{cite web}}
: Cite has empty unknown parameter:|dead-url=
(help)CS1 maint: numeric names: authors list (link) - ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-12-28. Retrieved 2022-01-09.
- ↑ "The Chess Queen Becomes Champion for Peace". chessblog.com. 2010-03-03. Retrieved 10 October 2015.
- ↑ Champions for peace Archived 2015-11-19 at the Wayback Machine. Peace and Sport
- ↑ "Various photos of Frascati". Archived from the original on March 4, 2016. Retrieved Oct 2, 2020.
- ↑ "Francesca Maria Kosteniuk enters the world". ChessBase. 2007-06-21. Retrieved 10 October 2015.
- ↑ "Alexandra Kosteniuk Marries Pavel Tregubov". chess-news.ru. 2015-08-08. Archived from the original on 2015-08-10. Retrieved 10 October 2015.