Jump to content

ഹൗ യിഫൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹൗ യിഫൻ
Hou Yifan at the 2016 Chess Olympiad in Baku.
രാജ്യംChina
ജനനം (1994-02-27) 27 ഫെബ്രുവരി 1994  (30 വയസ്സ്)[1]
Xinghua, Jiangsu[2]
സ്ഥാനംGrandmaster (2008)
വനിതാലോകജേതാവ്2010–2012
2013–2015
2016–2017
ഫിഡെ റേറ്റിങ്2659 (സെപ്റ്റംബർ 2024)
ഉയർന്ന റേറ്റിങ്2686 (March 2015)
ഹൗ യിഫൻ
Medal record
Representing  China
Asian Games
Gold medal – first place 2010 Guangzhou Women's Individual
Gold medal – first place 2010 Guangzhou Women's Team
ഹൗ യിഫൻ
Chinese侯逸凡

ഒരു ചൈനീസ് ചെസ്സ് ഗ്രാൻഡ് മാസ്റ്ററും, മൂന്ന് തവണ ലോക വനിതാ ചെസ്സ് ചാമ്പ്യനും ആയ വനിതയുമാണ് ഹൗ യിഫൻ (ചൈനീസ്: 侯逸凡; പിൻയിൻ: Hóu Yìfán ഉച്ചാരണം; ജനനം 27 ഫെബ്രുവരി 1994)[2][3] ഒരു ചെസ് ബാലപ്രതിഭയും, ഗ്രാൻഡ്മാസ്റ്റർ എന്ന പദവിക്ക് അർഹയായ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരിയും, ലോക വനിതാ ചെസ്സ് ചാമ്പ്യൻഷിപ്പ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരിയുമാണ് അവർ.

12 വയസ്സുള്ളപ്പോൾത്തന്നെ വുമൻസ് വേൾഡ് ചാമ്പ്യൻഷിപ്പിൽ (യെകാർതെറിൻബർഗ്ഗ് 2006) പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരിയും ചെസ്സ് ഒളിമ്പ്യാഡ് (ടോരിനോ 2006) ആയും ഹൗ മാറിയിരുന്നു.[4] 2007 ജൂണിൽ, അവൾ ഏറ്റവും പ്രായം കുറഞ്ഞ എക്കാലത്തെയും ചൈനീസ് വനിതാ ചാമ്പ്യൻ ആയി മാറി. 2004 ജനുവരിയിൽ വനിത FIDE മാസ്റ്റർ ശീർഷകം അവൾ നേടി. വനിത ഗ്രാൻഡ്മാസ്റ്റർ 2007 ജനുവരിയിൽ, ഓഗസ്റ്റ് 2008-ൽ ഗ്രാൻഡ്മാസ്റ്റർ എന്നിവയും നേടിയിരുന്നു. 2010-ൽ, 16 വയസ്സിൽ തുർക്കിയിൽ ഹട്ടെയിലെ 2010 ലോക വനിതാ ചാമ്പ്യൻഷിപ്പിൽ അവർ വിജയിച്ചു. അടുത്ത മൂന്നു ചാമ്പ്യൻഷിപ്പുകളും (2011, 2013, 2016) അവർ കരസ്ഥമാക്കി.

മായ ചിബുർദാനിദ്സെ, ജൂഡിറ്റ് പോൾഗാർ എന്നിവർക്കു ശേഷം ലോകത്തെ ഏറ്റവും മികച്ച 100 കളിക്കാർക്കിടയിൽ റേറ്റു ചെയ്യപ്പെടുന്ന മൂന്നാമത്തെ വനിതയാണ് ഹൗ.

കളിയരങ്ങ്

[തിരുത്തുക]

അഞ്ച് വയസ് പ്രായമുള്ളപ്പോൾത്തന്നെ ഹൗ യിഫൻ പതിവായി  ചെസ് കളിക്കാൻ തുടങ്ങിയിരുന്നു.[5] എന്നാൽ കേവലം മൂന്ന് വയസു പ്രായമായപ്പോൾത്തന്നെ ചെസ് കളി അവളെ ത്രസിപ്പിച്ചിരുന്നു. ഒരു മജസ്ട്രേട്ടായിരുന്ന[6] ഹൌവിന്റ പിതാവ് ഹൌ ക്സ്വെജിയാൻ പലപ്പോഴും തന്റെ പുത്രിയെ അത്താഴത്തിനുശേഷം ഒരു പുസ്തകശാലയിൽ കൊണ്ടുപോകാറുണ്ടായിരുന്നു. ജനലിനു പിന്നിലെ ഗ്ലാസ് ചെസ്സ് കരുക്കളിൽ പെൺകുട്ടിയുടെ കണ്ണുകളുടക്കുന്നതും അവ ആസ്വദിക്കാൻ അവൾ ഇഷ്ടപ്പെടുന്നതും അദ്ദേഹം തിരിച്ചറിഞ്ഞു. അങ്ങനെ തന്റെ മകൾക്ക് ഒരു ചെസ് സെറ്റ് അദ്ദേഹം ആദ്യമായി സമ്മാനിക്കുകയുണ്ടായി. ഏതാനും ആഴ്ചകൾക്കു ശേഷം തന്റെ പിതാവിനെയും മുത്തശ്ശിയെയും ചെസു കളിയിൽ തോൽപ്പിക്കുവാൻ ഈ മൂന്നു വയസുകാരിക്കു  സാധിച്ചു. 1999-ൽ ഹൗ യിഫന്റെ പിതാവ് ഒരു ചെസ്സ് മാർഗ്ഗദർശിയും ഇന്റർനാഷണൽ മാസ്റ്ററുമായിരുന്ന ടോങ് യുവാൻമിംഗുമായി തന്റെ 5 വയസുള്ള മകൾക്കു വേണ്ടി ഒരു പരിശീലനക്കരാറിലേർപ്പെട്ടു.[7] "ശക്തമായ ആത്മവിശ്വാസം, അസാമാന്യ ഓർമ്മശക്തി, കണക്കുകൂട്ടൽ കഴിവ്,  ചടുലമായ പ്രതികരണം എന്നിവ ഒത്തിണങ്ങിയ ഹൗ യിഫൻ ഒരു അസാധാരണമായ പ്രതിഭയാണെന്ന് ടൌ പിന്നീടു പറയുകയുണ്ടായി.[8] ഈ കരുക്കൾ തന്നെ ഭ്രമിപ്പിച്ചതിനാലാണു താൻ ഈ രംഗത്തെത്തിയതെന്നു ഹൌ സ്വയമേവ പറയുകയുണ്ടായി.[9]

2003-ൽ, ചൈനീസ് ദേശീയ പുരുഷ, വനിതാ ചെസ്സ് ടീമുകളുടെ ചീഫ് കോച്ചായിരുന്ന യെ ജിയാങ്ചുവാനുമായി ആദ്യമായി ഹൌ ചെസ് കളിക്കുകയുണ്ടായി. കേവലം ഒൻപത് വയസുള്ള ഈ ബാലികക്കു തന്റെ എല്ലാ ദുർബല നീക്കങ്ങളേയും തിരിച്ചറിയാൻ കഴിഞ്ഞത് ചെസ്സ് മാസ്റ്ററിൽ അത്യധികമായ ആശ്ചര്യമുളവാക്കി. "അപ്പോഴെനിക്കു മനസ്സിലായി അവൾ ഒരു അസാധാരണനായ പ്രതിഭയാണെന്ന്” യെ കൂട്ടിച്ചേർത്തു. ആ വർഷം, ദേശീയ ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായിരുന്ന ഹൂ, ലോക യുവജന ചാംപ്യൻഷിപ്പിലെ പത്ത് വയസ്സിൽ താഴെയുള്ള പെൺകുട്ടികളുടെ മത്സരത്തിൽ ആദ്യസ്ഥാനം കരസ്ഥമാക്കി.  2007 ജൂണിൽ ചൈനയിലെ എക്കാലത്തേയും ഏറ്റവും പ്രായം കുറഞ്ഞ ദേശീയ ചാമ്പ്യയായി മാറി.[10]

രാജ്യത്താകമാനമുള്ള യുവപ്രതിഭകൾക്കുള്ള ഒരു അക്കാഡമിയായ നാഷണൽ ചെസ്സ് സെന്ററിൽ അവൾ പ്രവേശനം നേടി.[11] പത്താമത്തെ വയസിൽ[12] ബീജിംഗിൽവച്ച് അവളുടെ പരിശീലകരായിരുന്നത് ചൈനയിലെ പ്രധാന ഗ്രാൻറ് മാസ്റ്റർമാരായിരുന്ന യെ ജിയാങ്ചുവാൻ, യു ഷാവോട്ടെങ് എന്നിവരായിരുന്നു.[13][14]

അവളുടെ ചെസ്സ് ജീവിതം പരിപോഷിപ്പിക്കുന്നതിനായി കുടുംബം 2003 ൽ ബെയ്ജിങ്ങിലേക്ക് ലാവണം മാറി. ഒരു മുൻ നഴ്സായിരുന്നു ഹൂവിന്റെ മാതാവ് അന്താരാഷ്ട്ര ടൂർണമെന്റുകളിൽ പങ്കെടുക്കുന്നതിനായി അവളെ അനുഗമിച്ചിരുന്നു.[15] വീട്ടിലിരുന്നു വിദ്യാഭ്യാസം[16] നേടിയ ഹൂവിന് വായനയും പഠനവും ഒരുപോലെ താത്പര്യമുള്ള വിഷയങ്ങളാണ്. അതുപോലെതന്നെ അവളുടെ പ്രിയപ്പെട്ട കളിക്കാരൻ ബോബി ഫിഷർ എന്ന ചെസ് കളിക്കാരനാണ്.[17][18] ചെറുപ്പകാലത്ത് മാതാവായ വാങ് ക്വിയാനാണ് പല അന്താരാഷ്ട്ര മത്സരങ്ങളിലും പങ്കെടുക്കുന്നതിനു് ഒപ്പം പോയിരുന്നത്.

ചെസിനു പുറത്തുള്ള ജീവിതം

[തിരുത്തുക]

ചെസ് കളിയും ചെസിനു പുറത്തുള്ള ജീവിതവും തമ്മിലുള്ള ബാലൻസ് നിലനിറുത്താൻ ഹൌ ശ്രമിച്ചിരുന്നു. 2012 ൽ ഹൌ പെക്കിംഗ് യൂനിവേഴ്സിറ്റിയിൽ പഠനത്തിനു ചേരുകയും തന്റെ പരിശീലകന്റെ താൽപര്യത്തിനു വിരുദ്ധമായി ഇന്റർനാഷണൽ റിലേഷൻസ് പഠിക്കുകയും ചെയ്തു. അവൾ ഒരു പൂർണ്ണ കോഴ്സിന്റെ ഭാരമേറ്റെടുക്കുകയും നിരവധി പാഠ്യേതരപദ്ധതികളിൽ പങ്കെടുക്കുകയും ചെയ്തു. ഒരു റോഡെസ് സ്കോളർഷിപ്പ് വാഗ്ദാനം നേടാവുന്ന രീതിയിൽ നന്നായി പരിശീലിക്കുകയും ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ 2018 ൽ എം.എസ്.സി. പഠിക്കുവാനുള്ള യോഗ്യത നേടുകയും ചെയ്തു.[19]

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Hou Yifan Archived 2012-09-06 at Archive.is New in Chess NICBase Online Info.
  2. 2.0 2.1 候逸凡 (in ലളിതമാക്കിയ ചൈനീസ്). China Chess League. 2006-06-13. Archived from the original on 2009-01-04. Retrieved 2019-01-31.
  3. "chesspawn.net". chesspawn.net. Archived from the original on 14 March 2012. Retrieved 25 April 2014.
  4. Newsmakers, Beijing Review PEOPLE/POINTS NO.40, 2008
  5. tradimo.com - learn to trade (2016-08-22), Interview with Hou Yifan, Women's Chess World Champion | tradimo, retrieved 2016-08-23
  6. Diana Mihajlova (5 February 2009). "Hou Yifan, a Chinese chess prodigy". Chess News.
  7. "Chess for success". Chinadaily.com.cn. 2008-10-07. Retrieved 2011-12-03.
  8. "Chess for success". Chinadaily.com.cn. 2008-10-07. Retrieved 2011-12-03.
  9. "Chess grandmaster Hou, 13, is no square!", by Adrian Butler, Liverpool Echo, 4 September 2007
  10. "Chess for success". Chinadaily.com.cn. 2008-10-07. Retrieved 2011-12-03.
  11. WWCC 2006 Ekaterinburg, Russia. Hou Yifan: "Dreaming of a house in Paris"[പ്രവർത്തിക്കാത്ത കണ്ണി], wwcc2006.fide.com, 22 March 2006
  12. Biography of Yifan Hou. V. Marx György Memorial, 4–15 August 2007 Paks, Hungary.
  13. Interview at the Women's World Chess Championship 2006 by the tournament's organisers Archived 2006-05-28 at the Wayback Machine.; accessed March 24, 2006.
  14. "ChessBase". Chessbase.de. 23 January 2008. Retrieved 3 December 2011.
  15. Diana Mihajlova (5 February 2009). "Hou Yifan, a Chinese chess prodigy". Chess News.
  16. Diana Mihajlova (5 February 2009). "Hou Yifan, a Chinese chess prodigy". Chess News.
  17. WWCC 2006 Ekaterinburg, Russia. Hou Yifan: "Dreaming of a house in Paris"[പ്രവർത്തിക്കാത്ത കണ്ണി], wwcc2006.fide.com, 22 March 2006
  18. "Chess grandmaster Hou, 13, is no square!", by Adrian Butler, Liverpool Echo, 4 September 2007
  19. "Queen of Chess Win Rhodes Scholarships among 12,000 Global Candidates". 11 December 2017. Archived from the original on 2018-11-08. Retrieved 2019-02-07.

പുറംകണ്ണികൾ

[തിരുത്തുക]
മുൻഗാമി Women's Chinese Chess Champion
2007, 2008
പിൻഗാമി
മുൻഗാമി Women's World Chess Champion
2010–2012
പിൻഗാമി
മുൻഗാമി Women's World Chess Champion
2013–2015
പിൻഗാമി
മുൻഗാമി Women's World Chess Champion
2016-2017
പിൻഗാമി
"https://ml.wikipedia.org/w/index.php?title=ഹൗ_യിഫൻ&oldid=4101742" എന്ന താളിൽനിന്ന് ശേഖരിച്ചത്