Jump to content

ജൂഡിറ്റ് പോൾഗാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജൂഡിറ്റ് പോൾഗാർ
Judit Polgár at the Sparkassen Chess-Meeting
മുഴുവൻ പേര്ജൂഡിറ്റ് പോൾഗാർ
രാജ്യംഹംഗറി
ജനനം (1976-07-23) ജൂലൈ 23, 1976  (48 വയസ്സ്)
ബുഡാപെസ്റ്റ്, ഹംഗറി
സ്ഥാനംഗ്രാന്റ്മാസ്റ്റർ
ഫിഡെ റേറ്റിങ്2701
(No. 47 player and No. 1 woman in the September 2011 FIDE World Rankings)
ഉയർന്ന റേറ്റിങ്2735
(No. 8 player and No. 1 woman in the July 2005 FIDE World Rankings)

ഹങ്കേറിയൻ വനിതാ ഗ്രാൻഡ് മാസ്റ്ററും ചെസ്സ് ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയയായ ചെസ്സ് കളിക്കാരിയുമാണ് ജൂഡിത്ത് പോൾഗർ. (ജനനം: ജൂലൈ 23, 1976). കേവലം 15 വയസ്സായപ്പോൾ തന്നെ ഗ്രാൻഡ് മാസ്റ്റർ പദവി കരസ്ഥമാക്കുകയുണ്ടായി. എക്കാലത്തെയും ശക്തമായ വനിതാ ചെസ്സ് കളിക്കാരിയായി അവർ കണക്കാക്കപ്പെടുന്നു.[1] കാർപ്പോവിനെയും(1998), കാസ്പറോവിനെയും കൂടാതെ മുൻനിരയിലുള്ള പല ലോകചാമ്പ്യന്മാരെയും ജൂഡിത്ത് പരാജയപ്പെടുത്തിയിട്ടുണ്ട്. സഹോദരിയായ സൂസൻ പോൾഗറും പ്രശസ്തയായ വനിതാ ഗ്രാൻഡ് മാസ്റ്റർ ആണ്.

കഴിഞ്ഞ 25 വർഷത്തോളം വനിതാ ചെസ്സിൽ ഒന്നാം സ്ഥാനത്താണ്‌ ജൂഡിത്ത്‌ പോൾഗാർ. 1991 ൽ 15 വയസ്സും 4 മാസവും പ്രായമുള്ളപ്പോൾ ഏറ്റവും പ്രായംകുറഞ്ഞ ഗ്രാൻഡ്മാസ്റ്റർ എന്ന ബോബി ഫിഷറുടെ റെക്കോർഡ്‌ തകർത്തിരുന്നു. 2005ൽ 2735 എന്ന ഇലോ റേറ്റിങ്ങോടെ പൊതുലോക റങ്കില്ങ്ങിൽ എട്ടാംസ്ഥാനത്തു വരത്തു വരെ ജൂഡിത്ത്‌ എത്തി.ആക്രമണ ചെസ്സിന്റെ പ്രിയതാരം. ചൈനീസ് കളിക്കാരി ഹൗ യിഫനെ മറികടന്ന് 1989 ജനുവരി മുതൽ 2015 മാർച്ച് വരെയുള്ള റേറ്റിംഗ് പട്ടികയനുസരിച്ച് ലോകത്തെ ഒന്നാം റാങ്കുള്ള വനിതാ ചെസ് കളിക്കാരിയായിരുന്നു അവർ. ഫിഡെ വേൾഡ് റാങ്കിംഗിൽ അവസാനമായി പ്രത്യക്ഷപ്പെട്ട ആഗസ്റ്റ് 2015 ൽ വനിതാ റേറ്റിംഗ് പട്ടികയിൽ അവർ വീണ്ടും ഒന്നാം സ്ഥാനത്തെത്തിയിരുന്നു.

ഹേസ്റ്റിംഗ്സ് 1993, മാഡ്രിഡ് 1994, ലിയോൺ 1996, യു.എസ്. ഓപ്പൺ 1998, ഹൂഗവീൻ 1999, സിഗെമാൻ & കോ 2000, ജാപ്‌ഫ 2000, നജ്ഡോർഫ് മെമ്മോറിയൽ 2000 തുടങ്ങിയ ചെസ് ടൂർ‌ണമെന്റുകളിൽ അവർ ജയിക്കുകയോ ഒന്നാം സ്ഥാനങ്ങൾ പങ്കുവയ്ക്കുകയോ ചെയ്തിരുന്നു.[2]

നിലവിലുണ്ടായിരുന്ന ഒരു ലോക ഒന്നാം നമ്പർ കളിക്കാരനെതിരെ കളിച്ചു ജയിച്ച ഒരേയൊരു വനിതയാണ് പോൾഗോർ. വാസ്‌ലി സ്മൈസ്സ്ലോവ്‌, ബോറിസ്‌ സ്പാസ്കി, അനാറ്റോലി കാർപോവ്‌, ഗാരി കാസ്പറോവ്‌, വിശ്വനാഥൻ ആനന്ദ്‌, മാഗ്നസ്‌ കാൾസൻ, വ്‌ളാഡിമിർ ക്രാംനിക്, വെസെലിൻ ടോപലോവ്, റുസ്‌ലാൻ പൊനോമാരിയോവ്, അലക്സാണ്ടർ ഖാലിഫ്മാൻ, റുസ്തം കാസിംദ്‌ഷാനോവ് തുടങ്ങി നിലവിലെ അല്ലെങ്കിൽ മുൻ ലോക ചാമ്പ്യന്മാരായ പതിനൊന്ന് പേരെ റാപ്പിഡ് ചെസ് അല്ലെങ്കിൽ ക്ലാസിക്കൽ ചെസ്സിൽ അവർ പലപ്പോഴായി പ്രതിരോധിക്കുകയും തോല്പ്പിക്കുകയും ചെയ്തിട്ടുണ്ട്‌.[3][4]

2014 ഓഗസ്റ്റ് 13 ന് മത്സര ചെസ്സിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു.[5][6][7] 2015 ജൂണിൽ ഹംഗേറിയൻ ദേശീയ പുരുഷ ടീമിന്റെ പുതിയ ക്യാപ്റ്റനും ഹെഡ് കോച്ചും ആയി പോൾഗറിനെ തിരഞ്ഞെടുത്തു.[8] 2015 ഓഗസ്റ്റ് 20 ന് ഹംഗറിയുടെ ഏറ്റവും ഉയർന്ന ബഹുമതിയായ ‘ദ ഗ്രാൻഡ് ക്രോസ് ഓഫ് ദ ഓർഡർ ഓഫ് സെന്റ് സ്റ്റീഫൻ ഓഫ് ഹംഗറി’ അവർക്ക് ലഭിച്ചു.[9]

ആദ്യകാലം

[തിരുത്തുക]

1976 ജൂലൈ 23 ന് ബുഡാപെസ്റ്റിൽ ഒരു ഹംഗേറിയൻ ജൂത കുടുംബത്തിലാണ്  പോൾഗർ ജനിച്ചത്. വളരെ ചെറുപ്പം മുതൽക്കു തന്നെ ഒരു പ്രത്യേക വിഷയത്തിൽ പരിശീലനം നേടിയാൽ കുട്ടികൾക്ക് അസാധാരണമായ നേട്ടങ്ങൾ കൈവരിക്കാനാകുമെന്ന് തെളിയിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി  അവരുടെ പിതാവ് ലാസ്ലെ പോൾഗർ നടത്തിയ ഒരു വിദ്യാഭ്യാസ പരീക്ഷണത്തിന്റെ ഭാഗമായിരുന്നു പോൾഗറും അവളുടെ രണ്ട് മൂത്ത സഹോദരിമാരായ ഗ്രാൻഡ്മാസ്റ്റർ സൂസനും ഇന്റർനാഷണൽ മാസ്റ്റർ സോഫിയയും. "പ്രതിഭകൾ ജനിക്കുന്നില്ല, അവർ സൃഷ്ടിക്കപ്പെടുന്നു " എന്നതായിരുന്നു ലോസ്ലിയുടെ നിലപാട്. അദ്ദേഹവും പത്നി ക്ലാരയും അവരുടെ മൂന്ന് പെൺമക്കളെ വീട്ടിൽ വിദ്യാഭ്യാസം കൊടുക്കുകയും ചെസ്സ് പഠനത്തിൽ പ്രത്യേക വിഷയമാക്കുകയും ചെയ്തു. ലോസ്ലി തന്റെ മൂന്ന് പെൺമക്കളെ അന്താരാഷ്ട്ര ഭാഷയായ എസ്പെരാന്റോയും പഠിപ്പിച്ചു. ഗൃഹാദ്ധ്യാപനം ഒരു "സോഷ്യലിസ്റ്റ്" സമീപനമല്ലാത്തതിനാൽ അവർക്ക് ഹംഗേറിയൻ അധികാരികളിൽ നിന്ന് എതിർപ്പു നേരിട്ടു. ഒരു സാധാരണ കുട്ടിക്കാലം സഹോദരിമാർക്കു നഷ്ടപ്പെടുത്തിയതിന് ചില പാശ്ചാത്യ വ്യാഖ്യാതാക്കളിൽ നിന്നും അവർക്ക് അക്കാലത്ത് വിമർശനങ്ങളും ലഭിച്ചിരുന്നു.

പരമ്പരാഗതമായി, ചെസ്സ് പുരുഷ മേധാവിത്വമുള്ള പ്രവർത്തനമായി കണക്കാക്കുകയും സ്ത്രീകളെ പലപ്പോഴും ദുർബലരായ കളിക്കാരായി കാണുകയും ചെയ്തിരുന്നതിനാൽ ഒരു വനിതാ ലോക ചാമ്പ്യൻ എന്ന ആശയം മുന്നോട്ട് വയ്ക്കപ്പെട്ടു. എന്നിരുന്നാലും, തുടക്കം മുതൽക്കുതന്നെ, തന്റെ പെൺമക്കൾ  വനിതകൾ മാത്രമുള്ള പരിപാടികളിൽ പങ്കെടുക്കണം എന്ന ആശയത്തിന് എതിരായിരുന്നു ലോസ്ലെ. "ബുദ്ധിപരമായ പ്രവർത്തന മേഖലകളിൽ, പുരുഷന്മാരുടേതിന് സമാനമായ ഫലങ്ങൾ നേടാൻ വനിതകൾക്കു കഴിയും," അദ്ദേഹം എഴുതി. "ചെസ്സ് ഒരു ബൌദ്ധിക പ്രവർത്തനമായതിനാൽ ഇത് ചെസ്സിനും ബാധകമാണ്. അതനുസരിച്ച്, ഇക്കാര്യത്തിൽ ഏതെങ്കിലും തരത്തിലുള്ള സ്ത്രീ-പുരുഷ വിവേചനം ഞങ്ങൾ നിരസിക്കുന്നു." ഇത് പോൾഗേഴ്സിനെ  സ്ത്രീകൾക്ക് മാത്രമുള്ള ടൂർണമെന്റുകളിൽ സ്ത്രീകൾ കളിക്കണമെന്ന നയം സ്വീകരിച്ചിരുന്ന അക്കാലത്തെ ഹംഗേറിയൻ ചെസ് ഫെഡറേഷനുമായി ആശയസംഘട്ടനത്തിനിടയാക്കി.  പോൾഗറിന്റെ മൂത്ത സഹോദരി സൂസൻ ആദ്യമായി ഉദ്യോഗസ്ഥമേധാവിത്വത്തെ നേരിട്ടത് പുരുഷ ടൂർണമെന്റുകളിൽ കളിച്ചുകൊണ്ടും വനിതാ ടൂർണമെന്റുകളിൽ കളിക്കാൻ വിസമ്മതിച്ചുകൊണ്ടുമായിരുന്നു. 1985 ൽ, 15 വയസുള്ള ഇന്റർനാഷണൽ മാസ്റ്ററായിരുന്നപ്പോൾ, പതിനൊന്ന് തവണ മാനദണ്ഡം പാലിച്ചിട്ടും തനിക്ക് ഗ്രാൻഡ്മാസ്റ്റർ പദവി ലഭിക്കാതിരുന്നത് ഈ ആശയ സംഘട്ടനത്തിന്റെ ഫലമായിരുന്നുവെന്ന് സൂസൻ പറഞ്ഞു.

ഔദ്യോഗികം

[തിരുത്തുക]

നിർദ്ദിഷ്ട വനിതാ ടൂർണമെന്റുകളിലോ ഡിവിഷനുകളിലോ പോൾഗോർ അപൂർവമായി മാത്രമേ കളിച്ചിട്ടുള്ളൂ, വനിതാ ലോക ചാമ്പ്യൻഷിപ്പിൽ ഒരിക്കലും മത്സരിച്ചിട്ടുമില്ല: “പുരുഷ കളിക്കാരെപ്പോലെ മികച്ചവരാണെന്ന ആത്മവിശ്വാസം സ്ത്രീകൾക്ക് ഉണ്ടായിരിക്കണമെന്ന് ഞാൻ എപ്പോഴും പറയുന്നു, എന്നാൽ പുരുഷ കളിക്കാരെ പോലെ കളിയെ ഗൗരവമായി എടുക്കുകയും  പ്രവർത്തിക്കാൻ തയ്യാറാണെങ്കിൽ മാത്രം " മികച്ച ചെസ്സ് പരിശീലകനെന്ന ബഹുമതി ലോസ്ലെ പോൾഗറിനുണ്ടായിരുന്നെങ്കിലും ഹംഗേറിയൻ ചാമ്പ്യൻ ഐ എം ടിബോർ ഫ്ലോറിയൻ, ജി എം പാൽ ബെൻകോ, റഷ്യൻ ജി എം അലക്സാണ്ടർ ചെർനിൻ എന്നിവരുൾപ്പെടെയുള്ള പ്രൊഫഷണൽ ചെസ്സ് കളിക്കാരെ തന്റെ പെൺമക്കളെ പരിശീലിപ്പിക്കാൻ പോൾഗേഴ്‌സ് നിയോഗിച്ചിരുന്നു. ടൂർണമെന്റുകളിൽ വിജയിച്ചുകൊണ്ട് ചെസ്സിൽ പ്രാധാന്യം നേടിയ സഹോദരിമാരിൽ മൂത്തയാളും സോഫിയയേക്കാൾ 5½ വയസും ജുഡിറ്റിനേക്കാൾ 7 വയസും കൂടുതൽ പ്രായമുള്ള സൂസൻ പോൾഗർ, 1986 ആയപ്പോഴേക്കും ലോകത്തെ ഏറ്റവും മികച്ച റേറ്റിംഗ് നേടിയ വനിതാ ചെസ്സ് കളിക്കാരിയായിത്തീർന്നിരുന്നു . തുടക്കത്തിൽ, ഏറ്റവും ഇളയവളായതിനാൽ, പരിശീലനത്തിനിടയിൽ ജൂഡിറ്റ് അവളുടെ സഹോദരിമാരിൽ നിന്ന് മാറ്റിനിർത്തപ്പെട്ടിരുന്നു. എന്നിരുന്നാലും, ഇത് ജുഡിറ്റിന്റെ ജിജ്ഞാസ വർദ്ധിപ്പിക്കാൻ സഹായിച്ചു. ചെസ് നിയമങ്ങൾ പഠിച്ച ശേഷം, അവർ നിലവിൽ പഠിച്ചുകൊണ്ടിരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ജൂഡിറ്റിന് കഴിയുമെന്ന് സഹോദരിമാർ കണ്ടെത്തുകയും, അവളെ ഗ്രൂപ്പിലേക്ക് ക്ഷണിക്കാൻ തുടങ്ങുകയും ചെയ്തു. ഒരു സായാഹ്നത്തിൽ, സൂസൻ അവരുടെ പരിശീലകനായ ഒരു ശക്തമായ ഇന്റർനാഷണൽ മാസ്റ്ററുമായി ഒരു എൻഡ് ഗെയിം പഠിക്കുകയായിരുന്നു. പരിഹാരം കണ്ടെത്താൻ കഴിയാതെ അവർ കിടക്കയിൽ ഉറങ്ങുകയായിരുന്ന ജുഡിറ്റിനെ ഉണർത്തി പരിശീലന മുറിയിലേക്ക് കൊണ്ടുപോയി. പകുതി ഉറക്കത്തിലായിരുന്ന ജുഡിറ്റ്, പ്രശ്നം എങ്ങനെ പരിഹരിക്കാമെന്ന് കാണിച്ചുകൊടുക്കുകയും അതിനുശേഷം അവർ അവളെ വീണ്ടും ഉറങ്ങാൻവിടുകയും ചെയ്തു. ലോസ്ലെ പോൾഗറുടെ പരീക്ഷണം ഒരു ഇന്റർനാഷണൽ മാസ്റ്റർ, രണ്ട് ഗ്രാന്റ്മാസ്റ്റർമാർ എന്നിവരുൾപ്പെട്ട ഒരു കുടുംബത്തെ സൃഷ്ടിക്കുകയും സ്ത്രീകൾക്ക് ചെസ്സ് ഗ്രാന്റ് മാസ്റ്റർമാരാകാകമെന്നുള്ള വാദത്തെ തെളിയിക്കുകയും ചെയ്തു.

ബാലപ്രതിഭ

[തിരുത്തുക]

ഒടുവിൽ വനിതാ ലോക ചാമ്പ്യനായിത്തീർന്ന  സഹോദരി സൂസനിൽനിന്നും ആദ്യകാലങ്ങളിൽ പരിശീലനം നേടിയ ജൂഡിറ്റ് പോൾഗർ ചെറുപ്പം മുതലേ ഒരു പ്രതിഭയായിരുന്നു. അഞ്ചാം വയസ്സിൽ, അവൾ ഒരു കുടുംബ സുഹൃത്തിനെ ബോർഡിലേയ്ക്കു നോക്കാതെ പരാജയപ്പെടുത്തി. കളിക്ക് ശേഷം സുഹൃത്ത് തമാശ പറഞ്ഞു: "താങ്കൾ ചെസ്സിൽ നല്ലതാണ്, പക്ഷേ ഞാൻ ഒരു നല്ല പാചകക്കാരനാണ്." ജുഡിറ്റ് മറുപടി പറഞ്ഞു: "നിങ്ങൾ സ്റ്റൌവിലേയ്ക്കു നോക്കാതെ പാചകം ചെയ്യുന്നുണ്ടോ?"  എന്നിരുന്നാലും, സൂസന്റെ അഭിപ്രായത്തിൽ, ജുഡിറ്റ് ഏറ്റവും കഴിവുള്ള സഹോദരിയായിരുന്നില്ല, "ജുഡിത്തിന്റേത് മന്ദഗതിയിലുള്ള തുടക്കമായിരുന്നു, പക്ഷേ അവൾ കഠിനാധ്വാനിയായിരുന്നു." പോൾഗർ ആ പ്രായത്തിലെ തന്റെ ചെസ്സിനെക്കുറിച്ചുള്ള ചിന്തയെ ‘ഒഴിയാബാധ’ എന്ന് സ്വയം വിശേഷിപ്പിച്ചു. അവൾ ആദ്യമായി ഒരു ഇന്റർനാഷണൽ മാസ്റ്ററായ ഡോൾഫി ഡ്രൈമറിനെ തന്റെ 10 ആം വയസ്സിൽ പരാജയപ്പെടുത്തുകയും പതിനൊന്നാമത്തെ വയസ്സിൽ ഒരു ഗ്രാൻഡ്മാസ്റ്ററായിരുന്ന ലെവ് ഗുട്ട്മാനെ പരാജയപ്പെടുത്തുകയും ചെയ്തു.

ജുഡിറ്റ് 6 വയസ്സുള്ളപ്പോൾ ടൂർണമെന്റുകളിൽ കളിക്കാൻ തുടങ്ങുകയും, ഒൻപതാം വയസ്സിൽ ഹംഗേറിയൻ ചെസ് ഫെഡറേഷനിലെ അവളുടെ റേറ്റിംഗ് 2080 ആയിരുന്നു. മാസ്റ്റർ ലെവൽ കളിക്കാരിൽ നിന്ന് ചെസ് അനുഭവങ്ങൾ ലഭിക്കുമായിരന്ന ബുഡാപെസ്റ്റിലെ ഒരു ചെസ്സ് ക്ലബ്ബിൽ അംഗമായിരുന്നു അവർ. 1984 ൽ, ബുഡാപെസ്റ്റിൽ, സോഫിയയും ജുഡിത്തും യഥാക്രമം 9, 7 വയസ്സുള്ളപ്പോൾ, രണ്ട് ഗ്രാൻറ് മാസ്റ്റർമാർക്കെതിരെ കണ്ണടച്ച് ചെസ്സ് (സാൻസ് വോയിർ) കളിക്കുകയും അവർ വിജയിക്കുകയും ചെയ്തു. ഒരു ഘട്ടത്തിൽ, എതിരാളികളിൽ ഒരാൾ വളരെ സാവധാനം കളിക്കുന്നുവെന്ന് പെൺകുട്ടികൾ പരാതിപ്പെടുകയും ഒരു ക്ലോക്ക് ഉപയോഗിക്കണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു.

മികച്ച രീതിയിലുള്ള ആക്രമണശൈലിയാണ് ജൂഡിത്ത് പോൾഗർ കാഴ്ചവയ്ക്കുന്നത്. സമയക്രമം പാലിയ്ക്കാനുള്ള കഴിവും പോൾഗറെ മറ്റു കളിക്കാരിൽനിന്ന് വ്യത്യസ്തയാക്കുന്നു.

അവലംബം

[തിരുത്തുക]
  1. Sources citing Polgár as by far the strongest female chess player of all time:
    • "Anand wins chess "Battle of the Sexes"". Milwaukee Journal Sentinel. Associated Press. 2003-08-18. p. 6A. note: The Associated Press story on Aug.17/18, 2003 on the Polgár–Anand match explicitly refers to Polgár with the words "by far the strongest woman chess player ever"
    • "Polgar, Judit". Encyclodedia Britannica Online. Retrieved January 22, 2015. note: explicitly uses "by far": "By far the strongest female player of all time".
    • "Super-GM tournament in Sofia starts". Chessbase.com. 12 May 2005. Retrieved 18 April 2010.
    • "Judit Polgár: 'I can work myself into the top ten again'". ChessBase. 2007-11-11. Retrieved 2008-02-04.
    • McClain, Dylan Loeb (2006-12-24). "Chess; The Secret of Playing Blindfold: Memory May Be the Least of It". The New York Times. Retrieved 13 April 2010.
    • "Women Grandmasters in Chess". MichaelBluejay. Retrieved 2010-04-13.
    • Pein, Malcolm (2009-09-22). "A crown for Kosteniuk". London: Telegraph Media Group Limited. Retrieved 2010-04-18. Malcolm Pein, British IM and Executive Editor of CHESS magazine, when speaking of A. Kosteniuk's victory over Hou Yifan for the Women's World Champtionship, said "Currently Judit Polgár is in another league from any other female player."
    • "Elite Players Of Chess To Compete". The New York Times. 2005-05-17. Retrieved 2010-04-18.
    • Humber, James M.; Almeder, Robert F. (1998-08-07). Human cloning. Humana Press inc. p. 87. ISBN 0-89603-565-4.
    • Weber, Bruce (1996-12-22). "Next Move? Chess enthusiasts puzzle over game's gender imbalance". Milwaukee Journal Sentinel. p. 17A.
    • Wolff, Patrick (2002). Complete Idiot's guide to chess. Penguin Group (USA) Inc. p. 277. ISBN 0-02-864182-5.
    • Kavalek, Lubomir (2005-01-17). "Chess". The Washington Post. p. C12. Kavalek, GM in the top 100 players for 26 years, called Polgár, "the all-time best female player"
    • Pandolfini, Bruce (2007). Treasure Chess: Trivia, Quotes, Puzzles, and Lore from the World's Oldest Game. Random House. p. 84. ISBN 978-0-375-72204-2. Panolfini, chess author and coach, writes "Judit Polgár is simply the strongest female chess player in history."
    • The January 1996 FIDE ratings list was a landmark as Polgár's 2675 rating made her the No. 10 ranked player in the world, the only woman ever to enter the world's Top Ten. Berry, Jonathan (1996-01-06). "Kramnick, 20 Tops the rating list". The Globe and Mail. Toronto. p. A12.
    • "All Time Rankings:FIDE Top 10 1970–1997". The University of Edinburgh. Archived from the original on 2009-11-26. Retrieved 2010-05-15.
  2. Avrukh, Boris (2009-06-25). "SUPER-TOURNAMENT – PARTICIPANTS". Boris Avrukh. Retrieved 2010-04-22.
  3. "Judit Polgár". Judit Polgár. Retrieved Feb 10, 2014.
  4. 2014 ഓഗസ്റ്റ്‌ 14 പേജ്‌ 18 മലയാള മനോരമ ദിനപത്രം
  5. Moody, Oliver (2014-08-13). "Queen who exposed the arrogance of kings". The Times. Archived from the original on 2015-10-03. Retrieved 5 September 2015.
  6. Friedel, Frederic. "Judit Polgar to retire from competitive chess". ChessBase. Retrieved 2014-08-16.
  7. Her official statement on her retirement Archived 2015-03-18 at the Wayback Machine.
  8. "Judit Polgar new captain of the Hungarian National Men's Chess Team". Chessdom. 12 June 2015. Retrieved 5 September 2015.
  9. "ORDER OF SAINT STEPHEN: PRESIDENT ÁDER HANDS OVER HUNGARY'S HIGHEST STATE DECORATION". Hungary Today. 24 August 2015. Archived from the original on 2015-12-24. Retrieved 5 September 2015.
"https://ml.wikipedia.org/w/index.php?title=ജൂഡിറ്റ്_പോൾഗാർ&oldid=4020674" എന്ന താളിൽനിന്ന് ശേഖരിച്ചത്