Jump to content

ജു വെൻജുൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ju Wenjun എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജു വെൻജുൻ
Ju Wenjun at the 2016 Chess Olympiad.
രാജ്യംChina
ജനനം (1991-01-31) 31 ജനുവരി 1991  (33 വയസ്സ്)
Shanghai
സ്ഥാനംGrandmaster (2014)
ഫിഡെ റേറ്റിങ്2592 (ഡിസംബർ 2024)
(No. 2 ranked woman in the December 2016 FIDE World Rankings)
ഉയർന്ന റേറ്റിങ്2604 (March 2017)
ജു വെൻജുൻ
Medal record
Representing  China
Asian Games
Gold medal – first place 2010 Guangzhou Women's Team

ചൈനക്കാരിയായ ലോകരണ്ടാം നമ്പർ വനിതാ ചെസ് താരവും ഇപ്പോഴത്തെ ലോകവനിതാ ചെസ് ചാമ്പ്യനുമാണ് ജു വെൻജുൻ (Ju Wenjun) (ചൈനീസ്: 居文君; പിൻയിൻ: Jū Wénjūn; ജനനം 31 ജനുവരി 1991)[1]

ഔദ്യോഗികജീവിതം

[തിരുത്തുക]

2004 ഡിസംബറിൽ ബെയ്റൂത്തിൽ നടന്ന ഏഷ്യൻ വുമൺസ് ചെസ്സ് ചാമ്പ്യൻഷിപ്പിൽ ജു വെൻജുൻ മൂന്നാം സ്ഥാനത്തെത്തിയിരുന്നു.[2] ഈ വിജയത്തിലൂടെ അവർ  2006 ലെ ആദ്യ വനിതാ ലോക ചെസ് ചാംപ്യൻഷിപ്പിൽ മത്സരിക്കാനുള്ള യോഗ്യത നേടി. 2008, 2010, 2012, 2015, 2017 എന്നീ വർഷങ്ങളിലും ഈ മത്സരത്തിൽ അവർ പങ്കെടുത്തിരുന്നു.

2010, 2014 വർഷങ്ങളിൽ വനിതാ ചൈനീസ് ചെസ്സ് ചാംപ്യൻഷിപ്പിൽ അവർ കിരീടം ചൂടിയിരുന്നു.[3] 2011 ജൂലൈയിൽ വനിതകളുടെ നിലവിലുണ്ടായിരുന്ന ലോക ചാമ്പ്യൻ ഹൗ യിഫനെതിരെ പരാജയപ്പെടാത്ത  6½/9 പോയിന്റുകൾക്ക് ഹാങ്ഷൌ ഗ്രാൻഡ് മാസ്റ്റർ ചെസ് ടൂർണമെന്റ് നേടിയിരുന്നു.[4] 2011 ഒക്ടോബറിൽ നാൽച്ചിക്കിലെ വേദിയിൽ നടന്ന ഫിഡെ വിമൻസ് ഗ്രാൻഡ് പ്രിക്സ് 2011-12 മത്സരത്തിൽ 7/11 പോയിന്റുകൾക്ക് സ്വദേശിയായ ഷാവോ ക്സിയുവിനു തൊട്ടു പിന്നിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. ഗ്രാന്റ്മാസ്റ്റർ ടൈറ്റിലിനു ആവശ്യമായ മാനദണ്ഡങ്ങൾക്കു മതിയായതിൽ മൂന്നാമത്തേതും അവസാനത്തേതുമായ പ്രകടനമായിരുന്നു അവരുടേത്.[5] എന്നിരുന്നാലും, മൂന്ന് മാനദണ്ഡങ്ങളിൽ ഒരെണ്ണത്തിൽ വിധികർത്താവിന്റെ ഒപ്പ് വിട്ടുപോയതിനാൽ ടൈറ്റിലിലേയ്ക്കു പരിഗണിക്കുന്നതിന് അവൾ അയോഗ്യയാക്കപ്പെട്ടു.[6]

2014 ജൂൺ 18 മുതൽ ജൂലൈ 2 വരെ, ജോർജിയയിലെ ലോപ്പോട്ടയിൽനടന്ന ഫിഡെ വിമൻസ് ഗ്രാൻഡ് പ്രിക്സ് 2013-14 അഞ്ചാം ഘട്ടത്തിൽ, എലീന ഡാനിയേലിയനോടൊത്തുചേർന്ന്  7/11 സ്കോറിൽ രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു.  ഇത് അവരുടെ നാലാമത്തെ ഗ്രാന്റ് മാസ്റ്റർ മാനദണ്ഡത്തെ അടയാളപ്പെടുത്തി. 2014 ഓഗസ്റ്റ് 24 മുതൽ സെപ്റ്റംബർ 7 വരെ ഷാർജയിൽ നടന്ന ഫിഡെ വിമൻസ് ഗ്രാന്റ് പ്രിക്സ് 2013-14  ആറാം ഘട്ടത്തിൽ അവർ ഹൗ യിഫനുമായി ചേർന്നുള്ള സംരംഭത്തിൽ 8.5 / 11 എന്ന മികച്ച ടൈബ്രേക്ക് സ്കോറിൽ സംയുക്ത പ്രഥമ സ്ഥാനം നേടി.[7]

2014 നവംബറിൽ, റഷ്യയിലെ സോച്ചിയിൽ നടന്ന പ്രസിഡൻഷ്യൽ ബോർഡ് യോഗത്തിന്റെ നാലാം പാദത്തിൽ ഫിഡെ അവർക്ക് ഗ്രാന്റ് മാസ്റ്റർ പദവി നൽകി.[8] വിമൻസ് ഗ്രാന്റ് പ്രിക്സിൽ (ഓരോ സീരിസിൽനിന്നും ഒന്ന് എന്ന കണക്കിൽ) ലഭിച്ച മൂന്നു മാനദണ്ഡങ്ങളുൾപ്പെടെയുള്ള ആറ് മാനദണ്ഡങ്ങളോടെ പറക്കമുറ്റിയ ഒരു ഗ്രാന്റ് മാസ്റ്ററായ അവർ ചൈനയുടെ 31- ആമത് ഗ്രാൻഡ് മാസ്റ്ററും, ഈ ടൈറ്റിൽ ലഭിച്ച 31 ആമത്തെ വനിതയുമാണ്. 2014 ൽ വുക്സിയിൽ നടന്ന നാലാം ചൈന വിമൻ മാസ്റ്റേഴ്സ് ടൂർണമെന്റിൽ അവർ ലീ ടിൻജിജിയുമായി മാറ്റുരച്ചിരുന്നു.[9]

അവലംബം

[തിരുത്തുക]
  1. WGM title application. FIDE.
  2. "TWIC 529: Asian Women's Championship". The Week in Chess. 2004-12-27.
  3. Ramirez, Alejandro (2014-03-29). "Yu Yangyi & Ju Wenjun Chinese Champs". ChessBase. Retrieved 2016-12-16.
  4. Liang, Ziming (2011-07-26). "1st Hangzhou WGM Tournament – Ju Wenjun wins, Harika becomes GM". ChessBase. Retrieved 26 October 2015.
  5. "Title Applications – 4th quarter Presidential Board Meeting, 7–10 November 2014, Sochi, RUS". FIDE. Retrieved 2016-12-16.
  6. Niklesh Kumar Jain (2014-09-14). "Sharjah Grand Prix winner Ju Wenjun". ChessBase. Retrieved 2016-12-16.
  7. Niklesh Kumar Jain (2014-09-14). "Sharjah Grand Prix winner Ju Wenjun". ChessBase. Retrieved 2016-12-16.
  8. "List of titles approved by the 4th quarter PB 2014". FIDE.
  9. "Lei Ting jie wins China Women Master". News About Chess. 2014-05-15. Archived from the original on 26 December 2015. Retrieved 26 October 2015.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ജു_വെൻജുൻ&oldid=3755193" എന്ന താളിൽനിന്ന് ശേഖരിച്ചത്