കുറ്റെയ്‌സി
Kutaisi ქუთაისი | |||
---|---|---|---|
![]() | |||
| |||
Country | Georgia | ||
Region (Mkhare) | Imereti | ||
Government | |||
• Mayor | Shota Murghulia [1] | ||
വിസ്തീർണ്ണം | |||
• ആകെ | 67.7 കി.മീ.2(26.1 ച മൈ) | ||
ജനസംഖ്യ (2014) | |||
• ആകെ | 147,635 | ||
സമയമേഖല | UTC+4 (Georgian Time) | ||
Climate | Cfa | ||
വെബ്സൈറ്റ് | kutaisi.gov.ge |
ജോർജിയയിലെ പടിഞ്ഞാറൻ പ്രവിശ്യയായ ഇമെറെതിയുടെ തലസ്ഥാനമാണ് കുറ്റെയ്‌സി. Kutaisi (Georgian: ქუთაისი [kʰutʰɑisi]; പുരാതന പേരുകൾ: Aea/Aia, Kotais, Kutatisi, Kutaïsi) ജോർജിയയുടെ തലസ്ഥാനമായ റ്റ്ബിലിസിൽ നിന്നും പടിഞ്ഞാർ വശത്ത് ആയി 221 കിലോമീറ്റർ (137 മൈൽ) ദൂരത്തായാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. ജനസംഖ്യയിൽ ജോർജിയയിലെ ഏറ്റവും മൂന്നാമത്തെ വലിയ നഗരമാണ് കുറ്റെയ്‌സി.
ഭൂപ്രകൃതി[തിരുത്തുക]
റിയോണി നദിയുടെ ഇരു തീരത്തുമായാണ് കുറ്റെയ്‌സി നഗരം സ്ഥിതിചെയ്യുന്നത്. സമുദ്ര നിരപ്പിൽ നിന്ന് 125-300 മീറ്റർ (410-984 അടി) ഉയരത്തിലാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. ഇമെറെതിയിലെ മലയുടെ താഴ്‌വരയിൽ നിന്നുള്ള കുന്നിൻ പ്രദേശത്ത് നിന്ന് കിഴക്കോട്ടും വടക്ക് കിഴക്ക് ഭാഗവും സാംഗുരാലി പർവ്വതത്തിന്റെ വടക്കും കോൾഷിസ് സമതലത്തിന്റെ പടിഞ്ഞാറും തെക്കുമായാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്.
പ്രകൃതിദൃശ്യം[തിരുത്തുക]
കുറ്റെയ്‌സി നഗരത്തിന്റെ വടക്കുകിഴക്കും വടക്കുപടിഞ്ഞാറും ഇലപൊഴിയും വനങ്ങളാൽ ചുറ്റപ്പെട്ടുകിടക്കുകയാണ്. നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങളുടെ വലിയ ഭാഗവും കൃഷി ഭൂമിയാണ്. നഗരതതിൽ നിരവധി പൂന്തോട്ടങ്ങളും തെരുവുകളിൽ വലിയ മരങ്ങളും നട്ടുപിടിപ്പിച്ചിട്ടുണ്ട്. വസന്തകാലത്ത് സമീപത്തുള്ള മലകളിൽ മഞ്ഞുരുകാൻ തുടങ്ങും. നഗരത്തിന്റെ മധ്യത്തിലൂടെ ഒഴുകുന്ന റിയോണി നദിയിലുണ്ടായ ഹിമ വർഷത്തിന്റെ ശബ്ദം നദിയുടെ ഇരുകരകളിലും കേൾക്കാനാവും.
കാലാവസ്ഥ[തിരുത്തുക]
ഈ നഗരത്തിലെ ശരാശിരി വാർഷിക താപനില 14.5 ഡിഗ്രി സെൽഷ്യസ് ആണ്. ജനുവരി മാസത്തിലാണ് ഏറ്റവും തണുപ്പ് അനുഭവപ്പെടുന്നത്. ജനുവരിയിലെ ശരാശിരി താപനില 5.3 ഡിഗ്രി സെൽഷ്യസാണ്. ജൂലൈ മാസമാണ് ഏറ്റവും ചൂട് അനുഭവപ്പെടുന്നത്. ഈ സമയത്ത് ശരാശിരി ചൂട് 23.2 ഡിഗ്രി സെൽഷ്യസാണ്. ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ ശരാശിരി താപനില 17 ഡിഗ്രിയും കൂടിയ താപ നില 44 ഡിഗ്രി സെൽഷ്യസുമാണ്.
Kutaisi പ്രദേശത്തെ കാലാവസ്ഥ | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
മാസം | ജനു | ഫെബ്രു | മാർ | ഏപ്രി | മേയ് | ജൂൺ | ജൂലൈ | ഓഗ | സെപ് | ഒക് | നവം | ഡിസം | വർഷം |
റെക്കോർഡ് കൂടിയ °C (°F) | 22 (72) |
26 (79) |
32 (90) |
34 (93) |
37 (99) |
40 (104) |
42 (108) |
40 (104) |
40 (104) |
35 (95) |
29 (84) |
25 (77) |
42 (108) |
ശരാശരി കൂടിയ °C (°F) | 7.7 (45.9) |
8.9 (48) |
13.1 (55.6) |
18.2 (64.8) |
23.3 (73.9) |
26.4 (79.5) |
28.1 (82.6) |
28.9 (84) |
25.8 (78.4) |
21.3 (70.3) |
15.2 (59.4) |
10.3 (50.5) |
18.9 (66) |
പ്രതിദിന മാധ്യം °C (°F) | 5.2 (41.4) |
5.8 (42.4) |
8.4 (47.1) |
12.9 (55.2) |
17.9 (64.2) |
21.0 (69.8) |
23.2 (73.8) |
23.6 (74.5) |
20.5 (68.9) |
16.4 (61.5) |
11.5 (52.7) |
7.5 (45.5) |
14.5 (58.1) |
ശരാശരി താഴ്ന്ന °C (°F) | 1.2 (34.2) |
1.8 (35.2) |
4.6 (40.3) |
7.7 (45.9) |
12.4 (54.3) |
15.9 (60.6) |
18.9 (66) |
19.5 (67.1) |
16.1 (61) |
11.9 (53.4) |
7.5 (45.5) |
3.5 (38.3) |
10.1 (50.2) |
താഴ്ന്ന റെക്കോർഡ് °C (°F) | −17 (1) |
−14 (7) |
−10 (14) |
−3 (27) |
2 (36) |
7 (45) |
10 (50) |
10 (50) |
3 (37) |
−3 (27) |
−11 (12) |
−14 (7) |
−17 (1) |
മഴ/മഞ്ഞ് mm (inches) | 106 (4.17) |
129 (5.08) |
100 (3.94) |
112 (4.41) |
85 (3.35) |
105 (4.13) |
106 (4.17) |
86 (3.39) |
116 (4.57) |
108 (4.25) |
141 (5.55) |
139 (5.47) |
1,333 (52.48) |
ശരാ. മഴ/മഞ്ഞു ദിവസങ്ങൾ (≥ 0.1 mm) | 11.7 | 13.8 | 13.8 | 13.3 | 12.1 | 11.9 | 13.6 | 11.6 | 10.8 | 10.3 | 11.8 | 14.5 | 149.2 |
% ആർദ്രത | 68 | 68 | 69 | 66 | 69 | 72 | 76 | 75 | 74 | 71 | 65 | 64 | 70 |
ഉറവിടം: Deutscher Wetterdienst[2] |
ചരിത്രം[തിരുത്തുക]
പുരാതന രാജഭരണ പ്രദേശമായിരുന്ന കോൽഷിസിന്റെ തലസ്ഥാനമായിരുന്നു കുറ്റെയ്‌സി. ബിസി ആറാം നൂറ്റാണ്ടിൽ നിലനിന്നിരുന്ന കോൽഷിസ് രാജഭരണത്തിന്റെ തലസ്ഥാനമായിരുന്നു കുറ്റെയ്‌സി എന്നതിന് പുരാവസ്തു തെളുവുകൾ ലഭ്യമായിട്ടുണ്ട്. [3]
അവലംബം[തിരുത്തുക]
- ↑ "Official Government site of Kutaisi". മൂലതാളിൽ നിന്നും 2014-08-16-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-12-26.
- ↑ ലുവ പിഴവ് ഘടകം:Citation/CS1-ൽ 1654 വരിയിൽ : bad argument #1 to 'pairs' (table expected, got nil)
- ↑ Gela Gamkrelidze. RESEARCHES IN IBERIA-COLCHOLOGY. Edited by David Braiind (Prof, of University of Exeter (UK)) // Olar LORDKIPANIDZE CENTRE OF ARCHAEOLOGY OF GEORGIAN NATIONAL MUSEUM. P. 43 "According to the data on archaeological excavations on the Gabashvili, Dateshidze and Ukimerioni hills in Kutaisi, an urban-type settlement of the 6-5 cent. BC was found to be concentrated"