Jump to content

റിയോണി നദി

Coordinates: 42°11′3″N 41°38′10″E / 42.18417°N 41.63611°E / 42.18417; 41.63611
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Rioni (რიონი)
Phasysi
River
Rioni River in Racha Region
രാജ്യം Georgia
പട്ടണങ്ങൾ Kutaisi, Vani, Samtredia, Poti
സ്രോതസ്സ് Caucasus Mountains
അഴിമുഖം Black Sea
 - സ്ഥാനം Poti
 - നിർദേശാങ്കം 42°11′3″N 41°38′10″E / 42.18417°N 41.63611°E / 42.18417; 41.63611
നീളം 327 km (203 mi)

പശ്ചിമ ജോർജിയയിലെ ഒരു പ്രധാന നദിയാണ് റിയോണി നദി - Rioni River (Georgian: რიონი Rioni, Greek: Φᾶσις Phasis).

റച്ച മേഖലയിലെ കോക്കസസ് പർവ്വതനിരകളിൽ നിന്ന് ഉദ്ഭവിക്കുന്ന ഈ നദി പടിഞ്ഞാറോട്ട് ഒഴുകി പോറ്റി നഗരത്തിന്റെ വടക്ക് വശത്തിലൂടെ കരിങ്കടലിൽ പ്രവേശിക്കുന്നു. കോൽശിസ് സാമ്രാജ്യ കാലത്തെ പുരാതന നഗരമായ കുതയ്‌സി പട്ടണം സ്ഥിതിചെയ്യുന്നത് റിയോണി നദിയുടെ തീരത്താണ്. പടിഞ്ഞാറൻ ട്രാൻസ്‌കോക്കസസിലൂടെ ഒഴുകിയാണ് ഇത് കരിങ്കടലിൽ എത്തിച്ചേരുന്നത്. അതേസമയം, ഇതിന്റെ സഹോദരി നദിയായ കുറ നദി കിഴക്കൻ ട്രാൻസ് കോക്കസസിലൂടെ ഒഴുകി കാസ്പിയൻ കടലിലാണ് എത്തിച്ചേരുന്നത്. യൂറോപ്പിനും എഷ്യക്കുമിടയിലെ അതിർത്തിയായാണ് ബി.സി. അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഗ്രീക്ക് ചരിത്രകാരനായിരുന്ന ഹെറോഡോട്ടസ് റിയോണി നദിയെ പരിഗണിച്ചിരുന്നത്.[1]


ചരിത്രം

[തിരുത്തുക]
യൂറോപ്പിനും എഷ്യക്കുമിടയിലെ അതിർത്തിയായാണ് ഹെറോഡോട്ടസ് റിയോണി നദിയെ പരിഗണിച്ചിരുന്നത്‌[1]

പ്രാചീന ഗ്രീക്ക് നാഗരികതിയിൽ റിയോണി നദി അറിയപ്പെട്ടിരുന്നത് - Phasis River (ഫാസിസ് നദി) എന്നായിരുന്നു. B.C 650 നും 750 നുമിടയിൽ സജീവമായിരുന്ന (ഏകദേശം ഹോമർ ജീവിച്ചിരുന്ന കാലത്ത്) ഗ്രീക്ക് കവിയായിരുന്ന ഹിസിയോഡ് എന്ന കവിയാണ് അദ്ദേഹത്തിന്റെ തിയോഗണി എന്ന പുസ്തകത്തിൽ ഈ നദിയെ കുറിച്ച്‌ ആദ്യം പരാമർശിക്കുന്നത്.

വിവരണം

[തിരുത്തുക]

പൂർണ്ണമായും ജോർജിയയുടെ അതിർത്തിക്കുള്ളിലൂടെ ഒഴുകുന്ന ഏറ്റവും നീളം കൂടിയ നദിയാണ് റിയോണി. ഇത് 327 കിലോമീറ്റർ (203 മൈൽ) നീളത്തിലും 13,400 ചതുരശ്ര കിലോമീറ്റർ (5,200 ചതുരശ്ര മൈൽ) പ്രദേശത്ത് കൂടെ പരന്ന് ഒഴുകുകയും ചെയ്യുന്നു. സമുദ്ര നിരപ്പിൽ നിന്ന് 2,960 മീറ്റർ ( 9,710 അടി) ഉയരത്തിൽ കോക്കസസ് പർവ്വതത്തിന്റെ തെക്കേ അറ്റത്ത് നിന്നാണ് ഇതിന്റെ ഉദ്ഭവം.

അവലംബം

[തിരുത്തുക]
  1. 1.0 1.1 Heinz Heinen, Andrea Binsfeld, Stefan Pfeiffer. Vom hellenistischen Osten zum römischen Westen. Wiesbaden, Germany: Franz Steiner Verlag, 2006, pg. 324
"https://ml.wikipedia.org/w/index.php?title=റിയോണി_നദി&oldid=3590374" എന്ന താളിൽനിന്ന് ശേഖരിച്ചത്