Jump to content

ഹോയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Hoya
Hoya lanceolata ssp. bella
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Genus:
Hoya

Species

See text.

Synonyms
Madangia

അപ്പോസൈനേസീ കുടുംബത്തിലെ 200-300 ഉഷ്ണമേഖലാ സ്പീഷീസുകൾ ഉൾപ്പെട്ട ഒരു ജനുസാണ് ഹോയ (Hoya). മിക്ക സസ്യങ്ങളും ഏഷ്യൻ സ്വദേശികളാണ്. ഫിലിപ്പീൻസ്, പോളിനേഷ്യ, ന്യൂ ഗിനിയ, ആസ്ത്രേലിയ എന്നിവിടങ്ങളിലുള്ള സ്പീഷീസുകൾ വലിയ വൈവിധ്യം കാണാം. ഈ ജനുസിന്റെ സാധാരണ പേരുകൾ വാക്സ് പ്ലാന്റ്, വാക്സ് വൈൻ, വാക്സ്ഫ്ലവർ എന്നിവയൊക്കെയാണ്. ഹോയ എന്ന് ഇവയെ പൊതുവായി വിശേഷിപ്പിക്കുന്നു. സസ്യശാസ്ത്രജ്ഞനായ റോബർട്ട് ബ്രൗൺ ആണ് അദ്ദേഹത്തിന്റെ സുഹൃത്തായ തോമസ് ഹോയ് എന്ന ശാസ്ത്രജ്ഞന്റെ ബഹുമാനാർത്ഥം ഈ ജനുസിന് പേരിട്ടത്.[1]

വിവരണം

[തിരുത്തുക]
Hoya carnosa

ഹോയ ബഹുവർഷികളായ നിത്യഹരിത സസ്യങ്ങളാണ്. ഇവ പടർന്നു കയറുന്നവയോ അപൂർവമായി കുറ്റിച്ചെടികളോ ആണ്. അധിസസ്യമായി മരങ്ങളുടെ മുകളിൽ വളരുന്നത് കാണാം. ചിലവ നിലത്തും അപൂർവമായി പാറപ്രദേശങ്ങളിലും വളരുന്നു. ചുറ്റിപ്പിണഞ്ഞും അഡ്വെന്റിഷ്യസ് വേരുകൾ ഉപയോഗിച്ചും ആണ് പടർന്നുകയറുന്നത്. വലിയ സ്പീഷീസുകൾ അനുയോജ്യമായ താങ്ങുമരങ്ങൾ ഉണ്ടെങ്കിൽ 18 മീറ്റർ വരെ ഉയരത്തിൽ വളരുന്നു. നീരുനിറഞ്ഞ ലഘുപത്രങ്ങൾ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു. ഇലകൾ വലിയ രൂപവൈവിധ്യം കാണിക്കുന്നു. മിനുസമുള്ളതും, രോമാവൃതമായതും സിരകൾ തെളിഞ്ഞു കാണുന്നതും അല്ലാത്തതും, ഇലകളിൽ ചെറിയ വെള്ളിപ്പൊട്ടുകൾ കാണുന്നതും ഒക്കെയാവാം. ഒട്ടേറെ സ്പീഷീസുകൾ ഉറുമ്പുകളുമായി സഹോപകാരിത കാണിക്കുന്നു. (ഇലകൾ കുഴിഞ്ഞ കപ്പു പോലെയോ ചെറുകുമിള പോലെയോ ഉറുമ്പുകൾക്ക് താമസിക്കാൻ സൗകര്യം കൊടുക്കുന്നു.)

Hoya mindorensis, (Photo by Phillip Tan, Singapore)

അഞ്ചിതളുള്ള നക്ഷത്രങ്ങളുടെ രൂപമാണ് ഹോയ പൂക്കൾക്ക്. ചില സ്പീഷീസുകളിൽ അംബെൽ പൂങ്കുല ഒരു പന്തുപോലെ ഉരുണ്ട് കാണുന്നു. ചില സ്പീഷീസുകളിൽ പൂവുകൾ ഒറ്റയായി വിരിയുന്നു. പരാഗണം നടത്തുന്നത് നിശാശലഭങ്ങളും പാറ്റകളും ഉറുമ്പുകളുമൊക്കെയാണ്. വിത്തുകൾ ഇരട്ട പോഡുകൾ ആണ്. നേരിയ പൂടയുള്ള വിത്തുകളെ കാറ്റാണ് വിതരണം നടത്തുന്നത്. വിത്ത് വളരെ വേഗം മുളയ്ക്കുന്നു.

ചില സ്പീഷീസുകൾ

[തിരുത്തുക]
  • Hoya anulata – Australia (Queensland), Indonesia (Irian Jaya), Papua New Guinea
  • Hoya archboldiana – Indonesia, Papua New Guinea
  • Hoya australis – Australia, Fiji, Indonesia (Irian Jaya), Papua New Guinea, Solomon Islands, Tonga
  • Hoya australis ssp. australis – Australia (Queensland, New South Wales), Samoa, Vanuatu
  • Hoya australis ssp. oramicola – Australia (Northern Territory)
  • Hoya australis ssp. rupicola – Australia (Western Australia, Northern Territory)
  • Hoya australis ssp. sanae Australia (Queensland)
  • Hoya australis ssp. tenuipes – Australia (Queensland), Fiji, Indonesia (Irian Jaya), Papua New Guinea, Solomon Islands, Tonga
  • Hoya calycina ssp. calycina Indonesia (Irian Jaya), Papua New Guinea
  • Hoya calycina ssp. glabrifolia – Indonesia (Irian Jaya), Papua New Guinea
  • Hoya lanceolata ssp. bella – India, Nepal, S. Myanmar
  • Hoya lanceolata ssp. lanceolata – Bhutan, India, Myanmar, Nepal

നട്ടുവളർത്തലും ഉപയോഗങ്ങളും

[തിരുത്തുക]

ഹോയ ചെടികൾ മിതോഷ്ണ പ്രദേശങ്ങളിൽ വീട്ടുപൂന്തോട്ടങ്ങളിൽ നട്ടുവളർത്തപ്പെടുന്നവയാണ്. ഭംഗിയുള്ള ഇലകളും സുഗന്ധവും സൗന്ദര്യവും ഉള്ള പൂക്കളും ഇവയെ പ്രിയങ്കരമാക്കുന്നു. അകത്തളങ്ങളിൽ നന്നായി വളരുന്നവയാണ് ഈ ചെടികൾ. എന്നാൽ നല്ല വെളിച്ചം കിട്ടിയാലേ പൂവിടുകയുള്ളൂ. H. carnosa വില്പന ചെയ്യപ്പെടുന്ന പ്രധാന സ്പീഷീസ് ആണ്. ഇവ നട്ടു വളർത്താൻ എളുപ്പമാണ്. ടെറേറിയങ്ങളിൽ(terrarium) നട്ടുവളർത്താൻ ഇവ അനുയോജ്യമാണ്.

അവലംബം

[തിരുത്തുക]
  1. Robert Brown (1810). Prodromus florae Novae Hollandiae et Insulae Van-Diemen, exhibens characteres plantarum quas annis 1802-1805 per oras utriusque insulae collegit et descripsit Robertus Brown; insertis passim aliis speciebus auctori hucusque cognitis, seu evulgatis, seu ineditis, praaesertim Banksianis, in primo itinere navarchi Cook detectis. Vol. 1. London: Richard Taylor and Biodiversity Heritage Library. p. 459.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഹോയ&oldid=4077470" എന്ന താളിൽനിന്ന് ശേഖരിച്ചത്