ഹെൻറി ജോൺ എൽവെസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹെൻറി ജോൺ എൽവെസ്
യുവാവായ ഹെൻറി ജോൺ
ജനനം(1846-05-16)16 മേയ് 1846
Cheltenham, Gloucestershire, England
മരണം26 നവംബർ 1922(1922-11-26) (പ്രായം 76)
England
ദേശീയതBritish
കലാലയംEton College
അറിയപ്പെടുന്നത്Galanthus elwesii
Eremurus elwesii
Genus Lilium
പുരസ്കാരങ്ങൾVictoria Medal
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംBotany
Entomology
Lepidoptery
Arboriculture
സ്ഥാപനങ്ങൾRoyal Horticultural Society

ഒരു ബ്രിട്ടീഷ് സസ്യശാസ്ത്രജ്ഞനും, പ്രാണിശാസ്ത്രജ്ഞനും, എഴുത്തുകാരനും, ലെപിഡോപ്റ്ററിസ്റ്റ്, സമാഹർത്താവും, സഞ്ചാരിയും ആയിരുന്നു ഹെൻറി ജോൺ എൽവെസ്, FRS (ജീവിതകാലം: 16 മേയ് 1846 - നവംബർ 26, 1922) ഹിമാലയം, കൊറിയ എന്നിവിടങ്ങളിലേക്കുള്ള യാത്രയിൽ വിവിധതരം ലില്ലി സ്പീഷീസിലുള്ള സസ്യങ്ങൾ ശേഖരിച്ചതിൻറെ പേരിൽ അദ്ദേഹം കൂടുതൽ പ്രശസ്തനായി. 1897-ൽ റോയൽ ഹാർട്ടിക്കൽ സൊസൈറ്റിയുടെ വിക്ടോറിയ മെഡൽ സ്വീകരിച്ച ആദ്യത്തെ 60 പേരിൽ ഒരാളായിരുന്നു അദ്ദേഹം. അഗസ്റ്റിൻ ഹെൻറിയുമൊത്ത് മോണോഗ്രാഫ് ഓഫ് ജീനസ് ലിലിയം (1880) ദി ട്രീസ് ഓഫ് ഗ്രേറ്റ് ബ്രിട്ടൻ & അയർലൻഡ് (1906-1913), നിരവധി ലേഖനങ്ങൾ, എന്നിവ രചിച്ചതു കൂടാതെ 11,370 പാലിയാർക്ടിക് ചിത്രശലഭങ്ങൾ ഉൾപ്പെടെ 30,000 ബട്ടർഫ്ലൈ സാമ്പിളുകൾ ശേഖരിക്കുകയും നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിന് നല്കുകയും ചെയ്തു.[1]

ജീവചരിത്രം[തിരുത്തുക]

ഗ്ലൌസെസ്റ്റർഷയറിലെ ചെൽട്ടൻഹാം കോൾസ്ബേൺ പാർക്കിനടുത്തുള്ള ജോൺ ഹെൻറി എൽവസിന്റെ മൂത്തമകനായിരുന്നു എൽവെസ്. [2] [3] 13-ആം വയസ്സിൽ ഈറ്റൺ കോളജിൽ ചേർന്ന എൽവെസ് 17 വയസ്സിനു ശേഷം വിദേശത്ത് ഓരോ വർഷത്തിൻറെയും കുറഞ്ഞൊരു ഭാഗം ചെലവഴിച്ചിരുന്നു. 1865 മുതൽ ബ്രിട്ടീഷ് സൈന്യത്തിന്റെ സ്കോട് ഗാർഡുകളിൽ അഞ്ചു വർഷം ചിലവഴിക്കുന്നതിനുമുമ്പ് പാരീസ്, ബ്രസെൽസ്, ഡ്രെസ്ഡെൻ എന്നിവിടങ്ങളിലെ സ്വകാര്യ ട്യൂഷനുവേണ്ടി ട്യൂട്ടേഴ്സിനെ സമീപിച്ചിരുന്നു. പക്ഷിശാസ്ത്രത്തിൽ കൂടുതൽ താത്പര്യം ഉണ്ടായിരുന്നതിനാൽ ആ നാളുകളിൽ മുട്ടകളുടെയും മാതൃകകളുടെയും ശേഖരണത്തിനുവേണ്ടി കൂടുതൽ സമയം വിനിയോഗിച്ചിരുന്നതിനാൽ സൈനികസേവനം വളരെ ഗൗരവമായി അദ്ദേഹം എടുത്തില്ല. 1869-ൽ അദ്ദേഹം കമ്മീഷനിൽ നിന്ന് രാജിവെച്ചു പിന്മാറി ഒരു സഞ്ചാര പ്രകൃതിശാസ്ത്രജ്ഞനായി രാജ്യത്തെ ഒരു മാന്യവ്യക്തിക്കനുയോജ്യമായ ജീവിതം നയിച്ച അദ്ദേഹം ഓർണിത്തോളജി, സസ്യശാസ്ത്രം, എൻറൊമോളജി, വലിയ വിനോദങ്ങൾ എന്നിവയുൾപ്പെടെയുള്ള പ്രകൃതി ചരിത്രത്തിന്റെ വശങ്ങൾ പഠിക്കുന്നതിനു വേണ്ടി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സന്ദർശിച്ചു.[4] അദ്ദേഹം ഹോർട്ടികൾച്ചറിനെ എൻറൊമോളജിയോടൊപ്പം സംയോജിപ്പിക്കുകയും എസ്റ്റേറ്റ് മാനേജ്മെന്റിനോടൊപ്പം വലിയ വിനോദമായി വേട്ടകൾ നടത്തുകയും, സമ്മാനം നേടുന്ന കന്നുകാലികളുടെ ഷോകൾ നടത്തുകയും ജില്ലാ കൗൺസിൽ സീറ്റ് നേടുകയും ചെയ്തിരുന്നു. 1871-ൽ വിവാഹം കഴിച്ച അദ്ദേഹത്തിന്റെ ഭാര്യ മാർഗരറ്റ് ലൗൺഡെസ്, ഭാര്യയെക്കാളിലും അദ്ദേഹത്തിന് താല്പര്യം സസ്യങ്ങളോടാണെന്ന് ആരോപിച്ചിരുന്നു. അദ്ദേഹത്തിന്റെ ആദ്യ ഉദ്യാനം സീറെൻസെസ്റ്ററിനടുത്തുള്ള മിസ്സേർഡണിൽ ആയിരുന്നു. പിന്നീട് 1891-ൽ പിതാവിന്റെ മരണത്തെതുടർന്ന് കോൾസ്ബോൺ എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിന് മുമ്പ് അദ്ദേഹം പ്രെസ്റ്റൺ ഹൗസിലേക്ക് മാറി.

കരിയർ[തിരുത്തുക]

1870-ൽ പ്രകൃതിചരിത്രത്തിലെ ഒരു പ്രബന്ധത്തോടൊപ്പം ജീവശാസ്ത്രത്തിൽ ഡിപ്ലോമ നേടിയ എൽവെസ് ബ്രിട്ടീഷ് അസോസിയേഷൻറെ ഭൂമിശാസ്ത്രപരമായ വിഭാഗം സംഘടിപ്പിച്ച ദൗത്യത്തിന്റെ ഒരു അംഗമാകുകയും സംഘത്തോടൊപ്പം സിക്കിം ഹിമാലയത്തിലൂടെ നിരോധിക്കപ്പെട്ട ടിബറ്റൻ അതിർത്തി കടക്കുകയും ചെയ്തു. ജോസഫ് ഡാൾട്ടൻറെ ഹിമാലയൻ ജേണലുകൾ വായിച്ചതിൽ നിന്നുള്ള പ്രചോദനമാണ് ഈ യാത്രയെ സഹായിച്ചിരുന്നത്. നിരവധി തവണ ഏഷ്യയിലേക്കുള്ള സഞ്ചാരവിവരങ്ങൾ ഓൺ ദ ജിയോഗ്രഫിക്കൽ ഡിസ്ട്രിബൂഷൻ ഓഫ് ഏഷ്യാറ്റിക് ബേർഡ്സ് എന്ന പേരിൽ പേപ്പറുകൾ 1873-ൽ സുവോളജിക്കൽ സൊസൈറ്റിയ്ക്കു ലഭിച്ചു. ഇത് അദ്ദേഹത്തിന്റെ അവസാനത്തെ പ്രധാന പക്ഷിശാസ്ത്ര സംബന്ധിയായ സംഭാവനയായിരുന്നു. അതിനുശേഷം അദ്ദേഹത്തിൻറെ താല്പര്യം പ്രാണികളിലേയ്ക്കു മാറ്റുകയും സസ്യങ്ങളിലേയ്ക്ക് വർദ്ധിക്കുകയും ചെയ്തു. ഈ താല്പര്യം ഹിമാലയ സന്ദർശനത്തിലേയ്ക്കു തിരിയുകയും ലെപിഡോപ്റ്റെറയിൽ താല്പര്യം വർദ്ധിക്കുകയും സിക്കിം പര്യടനത്തിൽ 530 നോടടുത്ത് ചിത്രശലഭങ്ങളെ തനിയെ ശേഖരിച്ച് റെക്കോർഡും നേടി. എൽവെസ് 1874-ൽ സൈപ്രസിലേയ്ക്ക് പോകാനിരുന്ന യാത്ര യാദൃച്ഛികമായി ചെറിയ അറിയിപ്പിനെ തുടർന്ന് മാറ്റി വയക്കുകയും തുർക്കി സന്ദർശിക്കുകയും ചെയ്തു. അവിടെ നിന്ന് നിരവധി സ്പീഷീസുകളിലെ ബൾബുവർഗ്ഗത്തിൽപ്പെട്ട സസ്യങ്ങൾ അദ്ദേഹം ശേഖരിക്കുകയും ചെയ്തതിൽ നിന്ന് ഈ യാത്ര എൽവെസിന് സസ്യങ്ങളോടുള്ള താല്പര്യം കേന്ദ്രീകരിച്ചായിരുന്നുവെന്നു വ്യക്തമാണ്. ഏപ്രിൽ ആദ്യം, സ്മിർനക്ക് (ആധുനിക ഇസ്മിർ) സമീപമുള്ള പർവ്വതങ്ങളിൽ നിന്ന് ഒരു സസ്യത്തെ കണ്ടെത്തുകയും അദ്ദേഹം അതിനെ എൽവെസ് സനോഡ്രോപ് എന്നുവിളിക്കുകയും പിന്നീട് ആ സസ്യത്തിന് ഗാലന്തസ് എൽവേസി (Galanthus elwesii) എന്ന് അദ്ദേഹത്തിൻറെ ബഹുമാനാർത്ഥം നാമകരണം ചെയ്യുകയും ചെയ്തു. തുർക്കി വിട്ടുപോകുന്നതിന് മുമ്പ് ബൾബുകൾ പിന്നീട് ശേഖരിക്കുന്നതിന് വേണ്ടി ക്രമീകരണം നടത്തുകയും എക്കാലത്തേയ്ക്കും വേണ്ടി ആദ്യത്തെപ്രാവശ്യം തന്നെ ദശലക്ഷക്കണക്കിന് കയറ്റുമതി ചെയ്യുകയും ചെയ്തിരുന്നു.

1880-ൽ എൽവെസ് ഫ്രെഡറിക് ഡ്യൂകെയ്ൻ ഗോഡ്മാനോടൊപ്പം ഇന്ത്യയിലെത്തുകയും സിക്കിമിലേക്ക് പോകുന്നതിന് മുമ്പ് അലൻ ഒക്ടേവിയൻ ഹ്യൂമിനെ സന്ദർശിക്കുകയും ചെയ്തു.[5]പഞ്ചാബ്, കേന്ദ്ര പ്രവിശ്യകൾ, ബംഗാൾ, തെക്കൻ കാനറ, തിരുവിതാംകൂർ എന്നിവിടങ്ങളിലേക്കും അദ്ദേഹം യാത്ര ചെയ്തു ടി. എഡ്വേർഡിനൊപ്പം, എൽവെസ് തുള്ളൻ ചിത്രശലഭങ്ങളെക്കുറിച്ചൊരു ഒരു മോണോഗ്രാഫും തയ്യാറാക്കി.[6] 1898-ൽ അദ്ദേഹം അൽത്തായ് മലകളിലേക്ക് യാത്ര ചെയ്തു. അദ്ദേഹത്തിന്റെ മരണശേഷം പ്രസിദ്ധീകരിച്ച ഓർമ്മക്കുറിപ്പുകളിൽ (1930) യൂറോപ്യന്മാർ ആ കാലത്ത് വിരളമായി മാത്രം സഞ്ചരിച്ചിട്ടുള്ള നേപ്പാൾ സന്ദർശനത്തെക്കുറിച്ച് ഒരു അധ്യായത്തിൽ വിവരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പേരു സൂചിപ്പിക്കാത്ത ഒരു കൂട്ടുകാരനും, ഇപ്പോൾ അറിയപ്പെടുന്ന ഇംഗ്ലീഷ് പ്രകൃതിശാസ്ത്രജ്ഞനായിരുന്ന ഔബ്യ്ൻ ട്രെവർ-ബത്ത്യെ എടുത്ത ചിത്രങ്ങൾ ഈ അധ്യായത്തിൽ വിശദീകരിക്കാനായി ഉപയോഗിച്ചിരിക്കുന്നു.[7] നെരിൻ, എറെമുറസ് എന്നീ സ്പീഷീസുകളുടെ സങ്കരവർഗ്ഗങ്ങൾ ഉത്പാദിപ്പിക്കുന്നതിൽ എൽവെസ് പ്രശസ്തനായിരുന്നു. അരിസീമ, ക്രിനം, ക്രോക്കസ്, ഫ്രിട്ടില്ലേറിയ, ഐറിസ്, ക്നിപ്ഹോഫിയ, പിയോണിയ, യൂക്ക തുടങ്ങിയ സസ്യങ്ങളിൽ അദ്ദേഹം താത്പര്യം പ്രകടിപ്പിച്ചിരിക്കുന്നതായി ഉദ്യാനനിർമ്മാണകനും ഉദ്യാന എഴുത്തുകാരനുമായ എഡ്വേർഡ് അഗസ്റ്റസ് ബൗൾസ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. എൽവെസിന്റെ മരണാനന്തര ജീവചരിത്രത്തിൽ ബൗൾസ് 'എൽവെസിന്റെ ഓർമ്മക്കുറിപ്പുകളിൽ കോൾസ്ബേൺ ഗാർഡനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നൽകുന്നു. എന്നാൽ ഇതിൽ വളരെ കുറച്ചു വിവരണം മാത്രമേ കാണപ്പെടുന്നുള്ളൂ.[8]

Illustration by W. H. Fitch from Monograph of the Genus Lilium

ജീനസ് ലിലിയത്തിന്റെ മോണോഗ്രാഫ്[തിരുത്തുക]

എൽവേസിന്റെ ഹോർട്ടികൾച്ചറൽ താല്പര്യം വലിയതോതിൽ ബൾബുകളിൽ കേന്ദ്രീകരിച്ചു. ഏറ്റവും മികച്ച സ്വകാര്യ ശേഖരം അദ്ദേഹത്തിനുണ്ടായിരുന്നു. ക്യൂഗാർഡനിലെ ജെ. ജി. ബേക്കറിൻറെ സഹായത്തോടെ 1880-ൽ ജീനസ് ലിലിയത്തിന്റെ മഹത്തായ ഫോളിയോ മോണോഗ്രാഫ് എൽവെസ് പ്രസിദ്ധീകരിച്ചു. പക്ഷെ അദ്ദേഹത്തിൻറെ ഉദ്യാനാനുഭവങ്ങളെക്കുറിച്ച് വളരെക്കുറച്ചുമാത്രമേ എഴുതിയിരുന്നുള്ളൂ. മൂലഗ്രന്ഥം കഴിയുന്നത്ര കൃത്യമാണെന്ന് ഉറപ്പുവരുത്താനും, ലില്ലിയുടെ മേഖലകൾ കഴിയുന്നത്ര പൂർണ്ണമായി ഉൾപ്പെടുത്തി മൂലഗ്രന്ഥം തയ്യാറാക്കാൻ സഹായത്തിനായി ഈ മേഖലയിലെ ഏറ്റവും മികച്ച ബൊട്ടാണിക്കൽ വിദഗ്ദ്ധരുമായി കൂടിയാലോചിച്ചിരുന്നു. ചിത്രീകരണത്തിൽ മികച്ച മേന്മ നിലനിർത്താൻ ശ്രദ്ധിച്ചിരുന്നു. മികച്ച ലഭ്യമായ ബൊട്ടാണിക്കൽ ആർട്ടിസ്റ്റുകളെയുപയോഗിച്ച് ജീനസിലെ ഓരോ അംഗങ്ങളെയും പൂർണ്ണവലിപ്പത്തിൽ കൈകളുപയോഗിച്ച് നിറംകൊടുത്ത മോണോഗ്രാഫ് ചിത്രീകരിക്കുന്നതിൽ തന്റെ പദ്ധതി നടപ്പിലാക്കാൻ എൽവ്സിന് കഴിഞ്ഞു. മാർച്ച് 1877 നും 1880 നും ഇടയ്ക്ക് ഏഴുഭാഗങ്ങളായി വാൾട്ടർ ഹൂഡ് ഫിച്ച്(1817-1892) 48 പ്ലേറ്റുകൾ ഉപയോഗിച്ച് ചിത്രീകരിച്ചു. എൽവെസ് തന്റെ തോട്ടത്തിൽ ലിലിയം ജനുസ്സിലെ പല അംഗങ്ങളെ വളർത്തുവാനും, ഈ മേഖലയിൽ അംഗീകൃത വിദഗ്ദ്ധനായിത്തീരാനും തുടങ്ങി. എന്നിരുന്നാലും, അദ്ദേഹത്തിന്റെ വിജ്ഞാന നിലവാരം പരിമിതമായിരുന്നു.

Augustine Henry (left) and Elwes, c. 1906

1922-ൽ അദ്ദേഹത്തിന് മരണം സംഭവിക്കുന്നതിന് അൽപം മുമ്പ്, ഒരു അനുബന്ധം കൂടി തയ്യാറാക്കാനുള്ള ചുമതല ഏറ്റെടുക്കാൻ സുഹൃത്തും, സഹവർത്തിയും ലില്ലിസസ്യങ്ങളിൽ വിദഗ്ദ്ധനുമായ ആർതർ ഗ്രോവിനോട് എൽവെസ് ആവശ്യപ്പെട്ടു. ഫ്രെഡറിക് ഡ്യൂകെയ്ൻ ഗോഡ്മന്റെ വിധവയായ ഡാം ആലിസ് ഗോഡ്മാൻ (അദ്ദേഹത്തിന്റെ ആദ്യ ഭാര്യ എൽവെസിന്റെ സഹോദരി), ജോലിയുടെ ചെലവ് (ഗ്രോവ്, ബോട്ടണിസ്റ്റ് എ.ഡി കോട്ടൺ എന്നിവരോടൊപ്പം എഴുതിയ) എഴുതി, ജൂലൈ 1933 നും ഫെബ്രുവരി 1940 നും ഇടയ്ക്ക് 30 കളർ ലിത്തോഗ്രാഫർ പ്ലേറ്റുകളും ലിലിയൻ സ്നേല്ലിങ് (1879-1972) ൻറെ രണ്ട് പ്ലേറ്റുകളോടു കൂടി ആദ്യത്തെ ഏഴ് ഭാഗങ്ങൾ പ്രസിദ്ധീകരിച്ചു.[9]1960-ലും 1962-ലും വില്യം ബെർട്രാം ടൂറിൾ അവസാനത്തെ രണ്ട് അനുബന്ധങ്ങൾ പ്രസിദ്ധീകരിച്ചു.

ട്രീസ് ഓഫ് ഗ്രേറ്റ് ബ്രിട്ടൻ & അയർലണ്ട്[തിരുത്തുക]

1900 മുതൽ 1913 വരെ എൽവെസ് അഗസ്റ്റിൻ ഹെൻറിയുമായി ചേർന്ന് തന്റെ ഏറ്റവും മഹത്തായ രചനയായ ദ ട്രീസ് ഓഫ് ഗ്രേറ്റ് ബ്രിട്ടൻ & അയർലണ്ട് ഏറ്റെടുത്തു. ഏഴ് വലിയ വാല്യങ്ങളിലായി അവർ എല്ലാ വൃക്ഷങ്ങളും വിവരിച്ചിരുന്നു, പിന്നീട് ബ്രിട്ടീഷ് ദ്വീപുകളിൽ വളർന്നുവന്നിരുന്ന വൃക്ഷങ്ങളിൽ, ഏറ്റവും മികച്ച മാതൃകകൾ കണ്ടെടുക്കുകയും രേഖപ്പെടുത്തുകയും ചെയ്തു. പഴങ്ങളുടെയും പൂക്കളുടെയും അഭാവത്തിൽ ഇലകളും ചില്ലകളും, മുകുളങ്ങളുടെ സ്ഥാനവുമൊക്കെ കണക്കാക്കി സസ്യങ്ങളെ തിരിച്ചറിയുന്നതിനായി ഹെൻറി ഈ പുസ്തകത്തിന് വേണ്ടി അദ്ദേഹത്തിൻറെ സംഭാവനയായി ഒരു പദ്ധതി തയ്യാറാക്കിയിരുന്നു. ഇവയിൽ മിക്കവയും സന്ദർശിക്കുകയും വ്യക്തിഗതമായി രേഖപ്പെടുത്തുകയും ചെയ്യുന്നതിനായി എൽവെസ് രണ്ട് കാറുകൾ ഉപയോഗിച്ചിരുന്നു. കൂടാതെ, എൽവെസ് കാട്ടിലെ മരങ്ങൾ പഠിക്കാൻ നിരവധി വിദേശ യാത്രകൾ നടത്തിയതിൽ മങ്കി പസിൽ ട്രീ (Araucaria araucana) കാണാൻ ചിലിയും സന്ദർശിച്ചിരുന്നു. മരങ്ങൾ, ആർബോറികൾച്ചർ എന്നിവയുടെ ഉറവിടങ്ങളെ സംബന്ധിച്ച വിവരങ്ങളുടെ രചന അവശേഷിക്കുന്നു.

കൃതികൾ[തിരുത്തുക]

 • മോണോഗ്രാഫ് ഓഫ് ദി ജീനസ് ലിലിയം, ലണ്ടൻ: ടെയ്ലർ ആൻഡ് ഫ്രാൻസിസ്, 1877-80.
 • ഓൺ ബർട്ടർലൈറ്റ്സ് ഓഫ് അമുർലാൻ, നോർത്ത് ചൈന, ജപ്പാൻ, 1881, LV-LIX: 856-916
 • ദി ട്രീസ് ഓഫ് ഗ്രേറ്റ് ബ്രിട്ടൺ & അയർലന്റ് പ്രൈവറ്റ് പബ്ലേഷൻ വിത്ത് അഗസ്റ്റിൻ ഹെൻട്രി, 1906.[1]
 • ഓൺ ദ ലെപിഡോപ്റ്ററയ്ൻ ഓഫ് ദ അൽത്തായ് മൗണ്ടൻ, pp. 295–367, pl. XI-XIV, 1899.
 • മെമൊയ്ർസ് ഓഫ് ട്രാവൽ, സ്പോർട്സ്, നാച്വറൽ ഹിസ്റ്ററി, മരണശേഷം ഇ. ജി. ഹൗകെ എഡിറ്റുചെയ്തു. ബെൻ, ലണ്ടൻ, 1930.

അവലംബം[തിരുത്തുക]

 1. Salmon, M. A. (2000). The Aurelian Legacy: British Butterflies and Their Collectors. Harley Books, Colchester. ISBN 0-946589-40-2
 2. Riley, N. D. History of Department of Entomology,  p.212.
 3. Stearn, W. T. Natural History Museum,  p.212.
 4. Anon (1923) Obituary: Henry John Elwes, F.R.S. The Geographical Journal 61(4):311
 5. Anonymous. "Obituary: Frederick DuCane Godman". Ibis. 61 (2): 326–343. doi:10.1111/j.1474-919X.1919.tb02888.x.
 6. Rao, B R Subba (1998) History of Entomology in India. Institution of Agricultural Technologists. Bangalore.
 7. This visit is described in an unpublished manuscript: Indian Journal 1914 by Aubyn Trevor-Battye, now in the possession of A.T-B's descendants, along with the original photographs
 8. Colesbourne Park 2011.
 9. Monogram background from Antiquarian Booksellers Association of America (ABAA) Archived 3 February 2007 at the Wayback Machine.
 10. "Author Query for 'Elwes'". International Plant Names Index.

ബിബ്ലിയോഗ്രാഫി[തിരുത്തുക]

 • "Henry John Elwes". Colesbourne Park 'England's Greatest Snowdrop Garden'. Colesbourne Gardens LLP. 2011.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഹെൻറി_ജോൺ_എൽവെസ്&oldid=3258039" എന്ന താളിൽനിന്ന് ശേഖരിച്ചത്