ഹെയ്‌ലസാ
ദൃശ്യരൂപം
| ഹൈലസാ | |
|---|---|
ഡി.വി.ഡി. പുറംചട്ട | |
| സംവിധാനം | താഹ |
| കഥ | താഹ സജി ദാമോദർ |
| നിർമ്മാണം | ജഗദീശ് ചന്ദ്രൻ |
| അഭിനേതാക്കൾ | സുരേഷ് ഗോപി ലാലു അലക്സ് സുരാജ് വെഞ്ഞാറമൂട് മുക്ത ജോർജ്ജ് |
| ഛായാഗ്രഹണം | വിപിൻ മോഹൻ |
| ചിത്രസംയോജനം | പി.സി. മോഹനൻ |
| സംഗീതം | ഔസേപ്പച്ചൻ |
നിർമ്മാണ കമ്പനി | കിച്ചു ഫിലിംസ് |
| വിതരണം | കിച്ചു ഫിലിംസ് റിലീസ് |
റിലീസ് തീയതി | 2009 ഫെബ്രുവരി 6 |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
താഹയുടെ സംവിധാനത്തിൽ സുരേഷ് ഗോപി, ലാലു അലക്സ്, സുരാജ് വെഞ്ഞാറമൂട്, മുക്ത ജോർജ്ജ് എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2009-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഹെയ്‌ലസാ. കിച്ചു ഫിലിംസിന്റെ ബാനറിൽ ജഗദീശ് ചന്ദ്രൻ നിർമ്മിച്ച ഈ ചിത്രം കിച്ചു ഫിലിംസ് റിലീസ് വിതരണം ചെയ്തിരിക്കുന്നു. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് താഹ, സജി ദാമോദർ എന്നിർ ചേർന്നാണ്
അഭിനേതാക്കൾ
[തിരുത്തുക]| അഭിനേതാവ് | കഥാപാത്രം |
|---|---|
| സുരേഷ് ഗോപി | ഉണ്ണികൃഷ്ണൻ |
| ലാലു അലക്സ് | ഗണപതി അയ്യർ |
| തിലകൻ | ഈശ്വരൻ നമ്പൂതിരി |
| സുരാജ് വെഞ്ഞാറമൂട് | ഉൽപ്പലാക്ഷൻ മാർകണ്ഢേയൻ |
| ഭീമൻ രഘു | മണിയപ്പൻ |
| വിജയരാഘവൻ | വളംകടി മാധവൻ |
| ശ്രീകുമാർ | ഡോ. കോശി |
| ബിജുകുട്ടൻ | |
| സലീം കുമാർ | |
| കൊച്ചിൻ ഹനീഫ | |
| ജഗതി ശ്രീകുമാർ | |
| മച്ചാൻ വർഗീസ് | |
| മുക്ത ജോർജ്ജ് | ശാലിനി |
| ശോഭ മോഹൻ |
സംഗീതം
[തിരുത്തുക]അനിൽ പനച്ചൂരാൻ, ഷിബു ചക്രവർത്തി, രാജീവ് ആലുങ്കൽ എന്നിവർ എഴുതിയ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് ഔസേപ്പച്ചൻ ആണ്.
- ഗാനങ്ങൾ
- പൊന്നോടക്കുഴൽ – സുദീപ് കുമാർ, സ്നേഹ
- ഹൈലസ – പ്രദീപ് പള്ളുരുത്തി, റിമി ടോമി
- പൊന്നോടക്കുഴൽ – സുദീപ് കുമാർ
അണിയറ പ്രവർത്തകർ
[തിരുത്തുക]| അണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
|---|---|
| ഛായാഗ്രഹണം | വിപിൻ മോഹൻ |
| ചിത്രസംയോജനം | പി.സി. മോഹനൻ |
| കല | ഗംഗൻ തലവിൽ |
| ചമയം | സിനോജ് കൊല്ലം |
| വസ്ത്രാലങ്കാരം | അസീസ് പാലക്കാട് |
| സംഘട്ടനം | മാഫിയ ശശി, റൺ രവി, പളനി |
| ലാബ് | പ്രസാദ് കളർ ലാബ് |
| നിശ്ചല ഛായാഗ്രഹണം | രാജേഷ് |
| ഡി.ടി.എസ്. മിക്സിങ്ങ് | അജിത് എ. ജോർജ്ജ് |
| വാർത്താപ്രചരണം | വാഴൂർ ജോസ്, എ.എസ്. ദിനേശ് |
| നിർമ്മാണ നിയന്ത്രണം | സഞ്ജു വൈക്കം |
| നിർമ്മാണ നിർവ്വഹണം | പാപ്പച്ചൻ ധനുവച്ചപുരം |
| ലെയ്‌സൻ | കാർത്തിക് ചെന്നൈ |
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]- ഹെയ്‌ലസാ ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- ഹെയ്‌ലസാ Archived 2014-07-05 at the Wayback Machine – മലയാളസംഗീതം.ഇൻഫോ
- http://popcorn.oneindia.in/title/1214/hailesa.html Archived 2009-06-11 at the Wayback Machine