മുക്ത ജോർജ്ജ്
മുക്ത എൽസ ജോർജ്ജ് | |
---|---|
ജനനം | 1991 |
മറ്റ് പേരുകൾ | ഭാനു |
സജീവം | 2005-ഇന്നുവരെ |
മലയാളം, തമിഴ് ചലച്ചിത്രങ്ങളിലെ ഒരു അഭിനേത്രിയാണ് മുക്ത എന്ന മുക്ത എൽസ ജോർജ്ജ്. ഭാനു എന്ന വിളിപ്പേരിലറിയപ്പെടുന്ന മുക്ത കേരളത്തിലെ കോതമംഗലത്താണ് ജനിച്ചത്.
ലാൽ ജോസ് സംവിധാനം ചെയ്ത് 2006-ൽ പുറത്തിറങ്ങിയ അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തെത്തിയത്. പിന്നീട് താമരഭരണി എന്ന തമിഴ് ചിത്രത്തിലഭിനയിച്ചു. ഗോൾ, നസ്രാണി, ഹെയ്‌ലസാ, കാഞ്ചീപുരത്തെ കല്യാണം എന്നിവയാണ് മറ്റ് മലയാളചലച്ചിത്രങ്ങൾ.