മുക്ത ജോർജ്ജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Muktha George എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
മുക്ത എൽസ ജോർജ്ജ്
ജനനം1991
മറ്റ് പേരുകൾഭാനു
സജീവ കാലം2005-ഇന്നുവരെ

മലയാളം, തമിഴ് ചലച്ചിത്രങ്ങളിലെ ഒരു അഭിനേത്രിയാണ് മുക്ത എന്ന മുക്ത എൽസ ജോർജ്ജ്. ഭാനു എന്ന വിളിപ്പേരിലറിയപ്പെടുന്ന മുക്ത കേരളത്തിലെ കോതമംഗലത്താണ് ജനിച്ചത്.

ലാൽ ജോസ് സംവിധാനം ചെയ്ത് 2006-ൽ പുറത്തിറങ്ങിയ അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തെത്തിയത്. പിന്നീട് താമരഭരണി എന്ന തമിഴ് ചിത്രത്തിലഭിനയിച്ചു. ഗോൾ, നസ്രാണി, ഹെയ്‌ലസാ, കാഞ്ചീപുരത്തെ കല്യാണം എന്നിവയാണ് മറ്റ് മലയാളചലച്ചിത്രങ്ങൾ.

പുറത്തേക്കുള്ള കണ്ണി[തിരുത്തുക]"https://ml.wikipedia.org/w/index.php?title=മുക്ത_ജോർജ്ജ്&oldid=2332860" എന്ന താളിൽനിന്ന് ശേഖരിച്ചത്