ഹെയ്ൻറിച്ച് ഹിംലർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഹെയ്ൻറിച്ച് ഹിംലർ


പദവിയിൽ
6 January 1929 – 29 April 1945
നേതാവ് Adolf Hitler
മുൻ‌ഗാമി Erhard Heiden
പിൻ‌ഗാമി Karl Hanke

Chief of German Police in the Reich Ministry of the Interior
പദവിയിൽ
17 June 1936 – 29 April 1945
നേതാവ് Adolf Hitler
മുൻ‌ഗാമി Office established
പിൻ‌ഗാമി Karl Hanke

പദവിയിൽ
7 October 1939 – 29 April 1945
നേതാവ് Adolf Hitler
മുൻ‌ഗാമി Office established
പിൻ‌ഗാമി Office abolished

പദവിയിൽ
4 June 1942 – 30 January 1943
മുൻ‌ഗാമി Reinhard Heydrich
പിൻ‌ഗാമി Ernst Kaltenbrunner

പദവിയിൽ
24 August 1943 – 29 April 1945
ചാൻസലർ Adolf Hitler
മുൻ‌ഗാമി Wilhelm Frick
പിൻ‌ഗാമി Wilhelm Stuckart
ജനനം7 October 1900[1]
Munich, Kingdom of Bavaria, Germany
മരണം23 മേയ് 1945(1945-05-23) (പ്രായം 44)
Lüneburg, Lower Saxony, Germany
പഠിച്ച സ്ഥാപനങ്ങൾTechnische Universität München
രാഷ്ട്രീയപ്പാർട്ടി
National Socialist German Workers' Party (NSDAP)
ജീവിത പങ്കാളി(കൾ)Margarete Boden (വി. 1928) «start: (1928-07)»"Marriage: Margarete Boden to ഹെയ്ൻറിച്ച് ഹിംലർ" Location: (linkback://ml.wikipedia.org/wiki/%E0%B4%B9%E0%B5%86%E0%B4%AF%E0%B5%8D%E0%B5%BB%E0%B4%B1%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D_%E0%B4%B9%E0%B4%BF%E0%B4%82%E0%B4%B2%E0%B5%BC)
കുട്ടി(കൾ)
 • Gudrun (born 8 August 1929 in Munich)
 • Helge (born 15 February 1942)
 • Nanette Dorothea (born 20 July 1944 at Berchtesgaden)
ബന്ധുക്കൾ
ഒപ്പ്
Himmler Signature 2.svg

നാസി പാർട്ടിയുടെ പ്രമുഖനേതാക്കളിൽ ഒരാളും, നാസിജർമനിയിലെ പ്രധാന സൈനികകമാൻഡർമാരിൽ ഒരാളുമായിരുന്നു ഹെയ്ൻറിച്ച് ഹിംലർ (Heinrich Luitpold Himmler) (German: [ˈhaɪnʁɪç ˈluˑɪtˌpɔlt ˈhɪmlɐ]  ( listen); 7 ഒക്ടോബർ 1900 – 23 മെയ് 1945) ഹിറ്റ്‌ലറുടെ അടുത്ത അനുയായിയായിയും നാസിനേതൃനിരയിലെ അതിശക്തന്മാരിൽ ഒരാളുമായിരുന്ന ഹിംലർ ഹോളോകാസ്റ്റ് നടപ്പാക്കിയതിന്റെ പ്രധാന ഉത്തരവാദികളിൽ ഒരാളാണ്. ജൂതന്മാരെ കൂട്ടക്കൊലചെയ്യാൻ ഹിറ്റ്‌ലറും മറ്റു നാസി നേതാക്കന്മാരും ചേർന്നുതയ്യാറാക്കിയ 'അന്തിമപരിഹാരം' എന്ന പദ്ധതിയുടെ ആവിഷ്കരണത്തിലും നടത്തിപ്പിലും വലിയ പങ്കുവഹിച്ചു. നാസികളുടെ സായുധസേനയായ എസ് എസ് രൂപികരിക്കുന്നതിലും വളർത്തിയെടുക്കുന്നതിലും ഹിംലർ പ്രധാനിയായിരുന്നു. പെട്ടെന്നുതന്നെ അധികാരസോപാനങ്ങൾ ചവിട്ടിക്കയറിയ ഹിംലർ 1944 -ൽ കമാൻഡർ ഇൻ ചീഫ് വരെയായി. 1945 -ൽ സഖ്യകക്ഷികൾ പിടികൂടിയ യുദ്ധകുറ്റവാളികളിൽ ഹിംലറും ഉൾപ്പെട്ടു. പക്ഷേ ന്യൂറംബർഗ് വിചാരണ നേരിടുന്നതിനു മുന്നേ ഹിംലർ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു.

ഒന്നാം ലോകമഹായുദ്ധത്തിൽ ഒരു റിസർവ് ബറ്റാലിയനിൽ ആയിരുന്ന ഹിംലർ കോളേജിൽ കാർഷികശാസ്ത്രമാണ് പഠിച്ചിരുന്നത്. 1923 -ൽ നാസിപ്പാർട്ടിയിൽ ചേർന്ന ഹിംലർ 1925 - എസ് എസ്സിലും ചേർന്നു. 1929 -ൽ എസ് എസ്സിന്റെ ചുമതലയേറ്റ ഹിംലർ അടുത്ത 16 വർഷം കൊണ്ട് കേവലം 290 ആൾക്കാർ മാത്രമുണ്ടായിരുന്ന എസ് എസ്സിനെ 10 ലക്ഷം അംഗങ്ങളുള്ള ഒരു വമ്പിച്ച അർദ്ധസൈനികവിഭാഗമാക്കി വളർത്തിയെടുത്തു. ഹിറ്റ്‌ലറുടെ നിർദ്ദേശപ്രകാരം ഹിംലറാണ് നാസി പീഡനകേന്ദ്രങ്ങൾ ഉണ്ടാക്കിയതും അവയെ നിയന്ത്രിച്ചിരുന്നതും. അപാരസംഘാടകശേഷിയുണ്ടായിരുന്ന ഇയാൾ നല്ല കഴിവുള്ള ഹെയ്‌ഡ്രിക്കിനെപ്പോലെയുള്ള കീഴ്‌ജീവനക്കാരെ തെരഞ്ഞെടുക്കുന്നതിൽ മികവ് കാണിച്ചിരുന്നു. 1943 മുതൽ ബാഹ്യവും ആഭ്യന്തരവുമായ കാര്യങ്ങൾ നിയന്ത്രിക്കുന്നവയുടെയും, ഗെസ്റ്റപോയുടെ അടക്കം ജർമൻ പോലീസിന്റെയും ആഭ്യന്തരകാര്യങ്ങളുടെയും ചുമതല ഹിംലർക്ക് ആയിരുന്നു.

ഹിറ്റ്‌ലറുടെ നിർദ്ദേശപ്രകാരം ഹിംലറാണ് കൂട്ടക്കൊലസംഘങ്ങളെ രൂപീകരിച്ചതും കൂട്ടക്കൊലയ്ക്കുള്ള കേന്ദ്രങ്ങൾ ഉണ്ടാക്കിയതും. കൂട്ടക്കൊലയ്ക്കുള്ള കേന്ദ്രങ്ങളുടെ മേലധികാരി എന്ന നിലയിൽ ഹിംലർ 60 ലക്ഷത്തോളം ജൂതന്മാരെയും 2 മുതൽ 5 ലക്ഷം വരെ ജിപ്സികളെയും മറ്റുള്ളവരെയും കൊല്ലുവാൻ ഉത്തരവ് നൽകി. നാസികൾ ആകെ കൊന്ന ആൾക്കാരുടെ എണ്ണം ഏതാണ്ട് 110 ലക്ഷത്തിനും 140 ലക്ഷത്തിനും ഇടയ്ക്കാണ്. ഇവയിൽ മിക്കവരും പോളണ്ടിലെയോ സോവിയറ്റ് യൂണിയനിലെയോ പൗരന്മാരായിരുന്നു.

രണ്ടാം ലോകമഹായുദ്ധത്തിന്റെ അന്ത്യഘട്ടത്തിൽ ഹിറ്റ്‌ലർ റൈൻ നദിയുടെ വടക്കുള്ള ഭാഗങ്ങളിലെ സൈന്യത്തിന്റെ ചുമതൽ ഹിംലറെ ഏല്പിക്കുകയും പ്രതീക്ഷിച്ച വിജയം ലഭിക്കാത്തതിനാൽ ഹിറ്റ്‌ലർ, ഹിംലറെ ഇവിടുത്തെ ചുമതലകളിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. യുദ്ധം തോൽക്കാൻ പോവുകയാണെന്നും മനസ്സിലാക്കിയ ഹിംലർ, ഹിറ്റ്‌ലറുടെ അനുമതിക്ക് കാക്കാതെ തന്നെ സഖ്യകക്ഷികളോട് സമാധാനചർച്ചകൾക്കുള്ള ശ്രമം തുടങ്ങി. ഇതറിഞ്ഞ ഹിറ്റ്‌ലർ, ഹിംലറെ എല്ലാ സ്ഥാനങ്ങാ]ളിൽ നിന്നും നീക്കം ചെയ്യുകയും അയാളെ അറസ്റ്റ് ചെയ്യാൻ ഉത്തരവിടുകയും ചെയ്തു. ഒളിവിൽ പോകാൻ ശ്രമിച്ച ഹിംലർ ബ്രിട്ടീഷ് സൈന്യത്തിന്റെ പിടിയിൽ ആവുകയും ആരാണെന്ന് വെളിച്ചത്താവുകയും ചെയ്തു.1945 മെയ് 23 -ന് തടങ്കലിൽ ഉള്ളപ്പോൾത്തന്നെ ഹിംലർ ആത്മഹത്യ ചെയ്തു.

ആദ്യകാലജീവിതം[തിരുത്തുക]

മ്യൂണിക്കിലെ ഒരു യാഥാസ്ഥിതിക റോമൻ കത്തോലിക് കുടുംബത്തിൽ 1900 ഒക്ടോബർ 7 -നാണ് ഹിംലർ ജനിച്ചത്. ഒരു അധ്യാപകനായ ജോസഫ് ഗെഭാർഡ് ഹിംലർ (17 മെയ് 1865 – 29 ഒക്ടോബർ 1936) ആയിരുന്നു അയാളുടെ പിതാവ്. അതീവ ഭക്തയായ ഒരു റോമൻ കത്തോലിക്കായ അന്ന മറിയ ഹിംലർ ആയിരുന്നു അയാളുടെ അമ്മ. (née Heyder; 16 ജനുവരി 1866 – 10 സെപ്തംബർ 1941). ഹിംലർക്ക് രണ്ടു സഹോദരങ്ങൾ ആയിരുന്നു ഉണ്ടായിരുന്നത്, ഗെഭാർഡ് ലുഡ്‌വിഗും (29 ജൂലൈ 1898 – 1982) ഏർണസ്റ്റ് ഹെർമനും (23 ഡിസംബർ 1905 – 2 മെയ് 1945).[4]

ഹിംലറുടെ പിതാവ് പഠിപ്പിച്ച ബവേറിയയിലെ രാജകുമാരനും ഹിംലറുടെ ഒരു ഗോഡ്‌ഫാദറും ആയ രാജകുടുംബാംഗത്തിന്റെ പേരാണ് ഹിംലർക്ക് നൽകിയിരുന്നത്.[5][6] ലാന്റ്‌ഷട്ടിൽ തന്റെ പിതാവ് വൈസ് പ്രിൻസിപ്പാൾ ആയ ഒരു ഗ്രാമർ സ്കൂളിലാണ് ഹിംലർ പഠനം നടത്തിയത്. പഠനത്തിൽ മിടുക്കനായിരുന്നെങ്കിലും കായിക ഇനങ്ങളിൽ ഹിംലർ പിന്നിലായിരുന്നു.[7] ആരോഗ്യം മോശമായിരുന്ന അയാൾ ജീവിതകാലം മുഴുവൻ വയറിൽ അസുഖങ്ങളും മറ്റു രോഗങ്ങളുമായി ബുദ്ധിമുട്ടിയിരുന്നു. ചെറുപ്പത്തിൽ ഭാരോദ്വഹനമെല്ലാം ചെയ്ത് ആരോഗ്യം വർദ്ധിപ്പിക്കാൻ അയാൾ ശ്രമിച്ചിരുന്നു..[8]

പത്ത് വയസ്സുമുതൽ ഇടയ്ക്കിടെ അയാൾ സൂക്ഷിച്ചിരുന്ന താന്റെ ഡയറികളിൽ, സമകാലിക സംഭവങ്ങൾ, യുദ്ധം, "മതത്തെയും ലൈംഗികതയെയും കുറിച്ചുള്ള ഗൗരവമേറിയ ചർച്ച" എന്നിവയിൽ ഹിംലർ അതീവ താല്പര്യം കാണിച്ചുവെന്ന് കാണിക്കുന്നുണ്ട്.[9][10] 1915 -ൽ ലാൻഡ്‌ഷട്ട് കേഡറ്റ് കോർപ്സിൽ അയാൾ പരിശീലനം തുടങ്ങി. ഹിംലറിന്റെ പിതാവ് അയാൾക്ക് രാജകുടുംബവുമായുള്ള ബന്ധം ഉപയോഗിച്ച് 1917 ഡിസംബറിൽ ഹിംലർക്ക് പതിനൊന്നാമത്തെ ബവേറിയൻ റെജിമെന്റിന്റെ റിസർവ് ബറ്റാലിയനിൽ ഒരു സ്ഥാനം ഉറപ്പിച്ചു. ഹിംലറുടെ സഹോദരൻ ഗെബാർഡ് പടിഞ്ഞാറൻ മുന്നണിയിൽ യുദ്ധം ചെയ്തതിന് അയൺ ക്രോസ് ലഭിച്ചവനും പിന്നീട് ലെഫ്റ്റനന്റായി സ്ഥാനക്കയറ്റം ലഭിച്ചവനും ആയിരുന്നു. 1918 നവംബറിൽ, ഹിംലർ പരിശീലനത്തിലായിരിക്കുമ്പോൾ, ജർമ്മനിയുടെ പരാജയത്തോടെ യുദ്ധം അവസാനിച്ചതിനാൽ ഒരു സൈനിക ഉദ്യോഗസ്ഥനാകാനോ യുദ്ധത്തിൽ പങ്കെടുക്കാനോ ഉള്ള അവസരം അയാൾക്കു ലഭിച്ചില്ല. ഡിസംബർ 18 ന് ഡിസ്ചാർജ് ലഭിച്ചശേഷം അയാൾ ലാൻഡ്‌ഷട്ടിലേക്ക് മടങ്ങി.[11] യുദ്ധാനന്തരം ഹിംലർ തന്റെ വ്യാകരണ-സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. 1919–22 വരെ അയാൾ മ്യൂണിക്കിലെ ടെക്നിഷ് ഹോച്ച്ഷൂളിൽ (ഇപ്പോൾ ടെക്നിക്കൽ യൂണിവേഴ്സിറ്റി മ്യൂണിച്ച്) അഗ്രോണമി പഠിച്ചു. തുടർന്ന് ഒരു ഫാമിൽ ഹ്രസ്വപരിശീലനവും നടത്തി.[12][13]

1871 ൽ ജർമ്മനി ഏകീകരിക്കപ്പെട്ട സമയത്ത് ക്രിസ്ത്യാനികളല്ലാത്തവരോട് (ജൂതന്മാരും മറ്റ് ന്യൂനപക്ഷ വിഭാഗങ്ങളും ഉൾപ്പെടെ) വിവേചനം കാണിക്കുന്ന പല നിയന്ത്രണങ്ങളും ഇല്ലാതാക്കിയിരുന്നെങ്കിലും, ജർമ്മനിയിലും യൂറോപ്പിന്റെ മറ്റ് ഭാഗങ്ങളിലും ജൂതവിരോധം പിന്നെയും നിലനിന്നിരുന്നു.[14] യൂണിവേഴ്സിറ്റിയിൽ പോകുമ്പോഴേക്കും വലിയതോതിൽ അല്ലെങ്കിലും ഹിംലർ ജൂതവിരുദ്ധൻ ആയിത്തീർന്നിരുന്നു; അയാളുടെ സ്കൂളിലെ വിദ്യാർത്ഥികൾ അവരുടെ യഹൂദ സഹപാഠികളെ ഒഴിവാക്കിയിരുന്നു.[15] വിദ്യാർത്ഥിയായിരുന്നകാലത്ത് അയാൾ ഒരു കത്തോലിക്കനായിത്തന്നെ തുടർന്നിരുന്നു. തന്റെ ഒഴിവുസമയങ്ങളിൽ ഭൂരിഭാഗവും തന്റെ ഫെൻസിംഗ് സൗഹൃദക്കൂട്ടായ്മയിലെ അംഗങ്ങളായ "ലീഗ് ഓഫ് അപ്പോളോ" യുമായാണ് അയാൾ ചെലവഴിച്ചത്, അതിന്റെ പ്രസിഡന്റ് ഒരു ജൂതനായിരുന്നു. വർദ്ധിച്ചുവരുന്ന ജൂതവിരോധത്തിനിടയിലും ഹിംലർ അദ്ദേഹത്തോടും കൂട്ടായ്മയിലെ മറ്റ് ജൂതഅംഗങ്ങളോടും മര്യാദയോടെയാണ് പെരുമാറിയിരുന്നത്.[16][17] യൂണിവേഴ്സിറ്റിയിലെ രണ്ടാം വർഷത്തിൽ, സൈനികജോലി കിട്ടാനുള്ള തന്റെ ശ്രമങ്ങൾ ഹിംലർ ഇരട്ടിയാക്കി. അതിൽ അയാൾ വിജയിച്ചില്ലെങ്കിലും മ്യൂണിക്കിലെ അർദ്ധസൈനിക രംഗത്ത് തന്റെ പങ്കാളിത്തം വ്യാപിപ്പിക്കാൻ ഹിംലറിന് കഴിഞ്ഞു. ഈ സമയത്താണ് അയാൾ ആദ്യമായി നാസി പാർട്ടിയുടെ ആദ്യകാല അംഗവും സ്റ്റർമാബ്റ്റൈലൂങ്ങിന്റെ (Sturmabteilung) (എസ്എ) സഹസ്ഥാപകനുമായ ഏണസ്റ്റ് റോമിനെ കണ്ടുമുട്ടിയത്.[18][19] സ്ഥാനങ്ങൾ ലഭിച്ച ഒരു യുദ്ധസൈനികനായിരുന്നതിനാൽ ഹിംലർക്ക് റോമിനോട് അരാധന തോന്നിയിരുന്നു. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം ഹിംലർ തന്റെ ആന്റിസെമിറ്റിക് ദേശീയവാദ ഗ്രൂപ്പായ ബണ്ട് റീച്ച്സ്ക്രീഗ്സ്ഫ്ലാഗ് (Bund Reichskriegsflagge) (ഇംപീരിയൽ വാർ ഫ്ലാഗ് സൊസൈറ്റി) ൽ ചേർന്നു.[20]

1922-ൽ ഹിംലർ "ജൂതപ്രശ്നത്തിൽ" കൂടുതൽ താല്പര്യം കാണിച്ചു, അയാളുടെ ഡയറിക്കുറിപ്പുകളിൽ നിരവധി ജൂതവിരുദ്ധപരാമർശങ്ങൾ അടങ്ങിയിരുന്നു. ഒപ്പം സഹപാഠികളുമായി ജൂതന്മാരെക്കുറിച്ച് നിരവധി ചർച്ചകൾ രേഖപ്പെടുത്തുകയും ചെയ്തു. ഹിംലറിന്റെ ഡയറിയിൽ രേഖപ്പെടുത്തിയിരിക്കുന്നതുപ്രകാരം അയാളുടെ വായനാപട്ടികയിൽ ജൂതവിരുദ്ധലഘുലേഖകൾ, ജർമ്മൻ പുരാണങ്ങൾ, നിഗൂഢലഘുലേഖകൾ എന്നിവ ഉണ്ടായിരുന്നു.[21] ജൂൺ 24 ന് വിദേശകാര്യമന്ത്രി വാൾത്തർ റാത്തീനോയുടെ കൊലപാതകത്തിനുശേഷം, ഹിംലറുടെ രാഷ്ട്രീയ വീക്ഷണങ്ങൾ തീവ്ര വലതുപക്ഷത്തിലേക്ക് നീങ്ങി, വെർസൈൽ ഉടമ്പടിക്കെതിരായ പ്രകടനങ്ങളിൽ അയാൾ പങ്കെടുത്തു. അമിതപണപ്പെരുപ്പം രൂക്ഷമായ കാലമായിരുന്നു അത്. ഹിംലറുടെ മാതാപിതാക്കൾക്ക് മൂന്ന് ആൺമക്കളെയും തുടർന്ന് പഠിപ്പിക്കാൻ കഴിയുന്ന സ്ഥിതിയായിരുന്നില്ല. മിലിട്ടറിയിൽ ജോലി ലഭിക്കുന്നതിൽ പരാജയപ്പെട്ടതും ഡോക്ടറൽ പഠനത്തിന് ധനസഹായം നൽകാൻ മാതാപിതാക്കളുടെ കഴിവില്ലാതെ പോയതും കാരണം നിരാശനായ അയാൾ കാർഷികഡിപ്ലോമ നേടിയ ശേഷം കുറഞ്ഞ ശമ്പളമുള്ള ഒരു ഓഫീസ് ജോലി എടുക്കാൻ നിർബന്ധിതനായി. ആ സ്ഥാനത്ത് അയാൾ 1923 സെപ്തംബർ വരെ തുടർന്നു.[22][23]

നാസി ആക്ടിവിസ്റ്റ്[തിരുത്തുക]

1923 ഓഗസ്റ്റിൽ ഹിംലർ നാസി പാർട്ടിയിൽ (NSDAP) ചേർന്നു, അയാളുടെ പാർട്ടി നമ്പർ 14,303 ആയിരുന്നു.[24][25] റോഹ്മിന്റെ അർദ്ധസൈനിക വിഭാഗത്തിലെ അംഗമെന്ന നിലയിൽ മ്യൂണിക്കിന്റെ അധികാരം പിടിച്ചെടുക്കാൻ ഹിറ്റ്‌ലറും നാസിപ്പാർട്ടിയും നടത്തിയ പരാജയപ്പെട്ട ശ്രമമായ ബിയർ ഹാൾ പുച്ചിൽ ഹിംലർ പങ്കെടുത്തിരുന്നു. ഹിംലറുടെ രാഷ്ട്രീയജീവിതത്തിലെ പ്രധാനസംഭാമായിരുന്നു അത്. ആ സംഭവത്തിൽ അയാളുടെ പങ്ക് സംബന്ധിച്ച് പോലീസ് ഹിംലറെ ചോദ്യം ചെയ്തു, എന്നാൽ മതിയായ തെളിവുകൾ ഇല്ലാത്തതിനാൽ കുറ്റം ചുമത്തിയില്ല. എന്നിരുന്നാലും അയാൾക്ക് തന്റെ ജോലി നഷ്ടപ്പെടുകയും ഒരു കാർഷിക ശാസ്ത്രജ്ഞനായി ജോലി കണ്ടെത്താൻ സാധിക്കാതെ വരികയും മ്യൂണിക്കിൽ മാതാപിതാക്കളോടൊപ്പം പോകേണ്ടിവരികയും ചെയ്തു. ഈ പരാജയങ്ങളിൽ നിരാശനായ അയാൾ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും അകറ്റിനിർത്തുകയും കൂടുതൽ പ്രകോപിതനും ആക്രമണോത്സുകനും കടുംപിടുത്തക്കാരനുമായി മാറുകയും ചെയ്തു.[26][27]

1923-24 ൽ ഹിംലർ ഒരു ലോകവീക്ഷണത്തന്നായുള്ള അന്വേഷണത്തിനൊടുവിൽ കത്തോലിക്കാമതം ഉപേക്ഷിച്ച് നിഗൂഢതയിലും ജൂതവിരോധത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചു. നിഗൂഢമായ ആശയങ്ങളാൽ ശക്തിപ്പെടുത്തിയ ജർമ്മനിക് പുരാണം അയാൾക്ക് ഒരു മതമായി മാറി. നാസിപ്പാർട്ടിയുടെ രാഷ്ട്രീയ നിലപാടുകൾ സ്വന്തം നിലപാടുകളുമായി യോജിച്ചതിനാൽ ഹിംലർ അതിൽ ആകൃഷ്ടനായി. തുടക്കത്തിൽ, ഹിറ്റ്ലറുടെ വ്യക്തിപ്രഭാവത്തിലോ പരമോന്നതനേതാവെന്നനിലയിലുള്ള ആരാധനയോ അയള്ളിൽ സ്വാധീനം ചെലുത്തിയില്ലെങ്കിലും കാലംപോകെ തന്റെ വായനയിലൂടെ ഹിറ്റ്ലറെക്കുറിച്ച് കൂടുതലറിഞ്ഞപ്പോൾ, പാർട്ടിയുടെ ഗുണപ്രദമായ മുഖമായി അയാൾ ഹിറ്റ്‌ലറെ കണക്കാക്കാൻ തുടങ്ങി,[28][29] പിന്നീട് അയാൾ ഹിറ്റ്‌ലറെ ആരാധിക്കുവാനും ഉപാസിക്കുവാൻ പോലും തുടങ്ങി.[30] നാസിപ്പാർട്ടിയിൽ സ്വന്തം സ്ഥാനം ഉയർത്തി മുന്നേറാൻ, ബിയർ ഹാൾ പുച്ചിന്റെ പശ്ചാത്തലത്തിൽ ഹിറ്റ്‌ലറെ അറസ്റ്റുചെയ്തതിനെത്തുടർന്ന് പാർട്ടിയിൽ ഉണ്ടായ അസ്വസ്ഥതകളും അങ്കലാപ്പുകളും അയാൾ മുതലാക്കി.[30] 1924 മധ്യം മുതൽ അയാൾ ഗ്രിഗർ സ്ട്രാസറുടെ കീഴിൽ പാർട്ടി സെക്രട്ടറിയായും പ്രചാരണ സഹായിയായും പ്രവർത്തിച്ചു. ബവേറിയയിലുടനീളം സഞ്ചരിച്ച് പാർട്ടിക്കുവേണ്ടി പ്രക്ഷോഭം നടക്കുന്നയിടങ്ങളിൽ അയാൾ പ്രസംഗിക്കുകയും പാർട്ടിസാഹിത്യങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. 1924 അവസാനം മുതൽ ലോവർ ബവേറിയയിലെ പാർട്ടി ഓഫീസിന്റെ ചുമതല സ്ട്രാസർ ഏൽപ്പിച്ചപ്പോൾ ഹിറ്റ്‌ലറുടെ കീഴിൽ നാസിപ്പാർട്ടി പുനരുജ്ജീവിപ്പിച്ച കാലത്ത് ആ പ്രദേശത്തെ അംഗങ്ങളെ സംയോജിപ്പിക്കാനുള്ള ഉത്തരവാദിത്തം ഹിംലർക്കുണ്ടായിരുന്നു.[31][32]

അതേ വർഷം, അയാൾ ഷൂട്ട്‌സ്റ്റാഫലിൽ (എസ്എസ്) ഒരു എസ്എസ്-ഫ്യൂറർ (എസ്എസ്-ലീഡർ) ആയി ചേർന്നു; അയാളുടെ എസ്എസ് നമ്പർ 168 ആയിരുന്നു.[25] തുടക്കത്തിൽ ബൃഹത്തായ എസ്‌എയുടെ ഒരു ഭാഗമായി ഉണ്ടാക്കിയ എസ്എസ് 1923 -ൽ ഹിറ്റ്‌ലറുടെ വ്യക്തിഗത സംരക്ഷണത്തിനായിട്ട് രൂപീകരിച്ചതായിരുന്നു, പിന്നീടിത് 1925 ൽ എസ്‌എയുടെ ഒരു വരേണ്യയൂണിറ്റായി പുനക്രമീകരിക്കുകയായിരുന്നു.[33] 1926 മുതൽ ലോവർ ബവേറിയയിൽ എസ്എസ്-ഗോഫ്യൂറർ (ജില്ലാ നേതാവ്) ആയിട്ടായിരുന്നു എസ്എസിൽ ഹിംലറുടെ ആദ്യത്തെ നേതൃസ്ഥാനം. സ്ട്രാസർ 1927 ജനുവരിയിൽ ഹിംലറെ ഉപപ്രചാരണ മേധാവിയായി നിയമിച്ചു. നാസിപ്പാർട്ടിയിൽ സാധാരണപോലെ, അയാളുടെ തസ്തികയിൽ വലിയപ്രവർത്തന സ്വാതന്ത്ര്യമുണ്ടായിരുന്നു, അത് കാലക്രമേണ വർദ്ധിച്ചുവന്നു. ജൂതന്മാരുടെയും ഫ്രീമേസന്റെയും പാർട്ടിയുടെ ശത്രുക്കളുടെയും എണ്ണം സംബന്ധിച്ച സ്ഥിതിവിവരക്കണക്കുകൾ അയാൾ ശേഖരിക്കാൻ തുടങ്ങി, നിയന്ത്രണത്തിന്റെ ശക്തമായ ആവശ്യത്തെ തുടർന്ന് അയാൾ വിപുലമായ ഒരു ഉദ്യോഗസ്ഥവൃന്ദം വികസിപ്പിച്ചെടുത്തു.[34][35] എസ്എസിനെ വിശ്വസ്തവും ശക്തവും വംശീയശുദ്ധിയുമുള്ള ഒരു ഉൽകൃഷ്ടയൂണിറ്റാക്കി മാറ്റാനുള്ള തന്റെ കാഴ്ചപ്പാട് 1927 സെപ്റ്റംബറിൽ ഹിംലർ ഹിറ്റ്‌ലറോട് പറഞ്ഞു. ഹിംലറുടെ മികവ് തിരിച്ചറിഞ്ഞ കിറ്റ്‌ലർ അയാളെ എസ്എസ്-ഒബർഫ്യൂറർ എന്ന റാങ്കോടെ ഡെപ്യൂട്ടി റീച്ച്സ്ഫ്യൂറർ-എസ്എസ് ആയി നിയമിച്ചു. .[36]

ഏതാണ്ട് ഇക്കാലത്ത് ഹിംലർ വോൾക്കിഷ് യുവജന കൂട്ടായ്മയായ അർതമാൻ ലീഗിൽ ചേർന്നു. അവിടെവെച്ച് അയാൾ പിന്നീട് ഓഷ്വിറ്റ്സ് തടങ്കൽപ്പാളയത്തിന്റെ കമാൻഡന്റായിരുന്ന റുഡോൾഫ് ഹോസിനെയും, ഹിറ്റ്‌ലറുടെ ശ്രദ്ധ പിടിച്ചുപറ്റിയ The Peasantry as the Life Source of the Nordic Race എന്ന പുസ്തകം എഴുതിയ വാൾത്തർ ഡാരെയെയും കണ്ടുമുട്ടി. ഇക്കാരണത്താൽ ഹോസ്സ് പിൽക്കാലത്ത് നാസി ഭക്ഷ്യ-കാർഷിക മന്ത്രിയായി നിയമിതനായിട്ടുണ്ട്. നോർഡിക് വംശത്തിന്റെ ശ്രേഷ്ഠതയിൽ ഉറച്ച വിശ്വാസമുള്ളയാളായിരുന്നു ഡാരെ, അയാളുടെ തത്ത്വചിന്ത ഹിംലറെ സ്വാധീനിക്കുകയുണ്ടായി.[33][37][38]

എസ് എസ് പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലേക്ക്[തിരുത്തുക]

Himmler in 1929. Photograph by Heinrich Hoffmann.

1929 ജനുവരിയിൽ എസ്എസ് കമാൻഡർ എർഹാർഡ് ഹൈഡൻ രാജിവച്ചതിനെത്തുടർന്ന് ഹിംലർ ഹിറ്റ്‌ലറുടെ അംഗീകാരത്തോടെ റീച്ച്സ്ഫ്യൂറർ-എസ്എസ് സ്ഥാനം ഏറ്റെടുത്തു;[36][39][lower-alpha 1] അപ്പോഴും അയാൾ പ്രൊപഗണ്ടനേതൃത്വം വഹിച്ചിരുന്നു. അയാളുടെ ആദ്യ ഉത്തരവാദിത്തങ്ങളിലൊന്ന് ആ സെപ്റ്റംബറിൽ ന്യൂറെംബർഗ് റാലിയിൽ എസ്എസ് അംഗങ്ങളെ സംഘടിപ്പിക്കുക എന്നതായിരുന്നു.[40] അടുത്ത വർഷമായപ്പോഴേക്കും 290 ഓളം വരുന്ന ഒരു സേനയിൽ നിന്ന് 3,000 ത്തോളം ആയി ഹിംലർ എസ്എസ്സിന്റെ അംഗസംഖ്യ ഉയർത്തി. എസ്‌എയുടെ കീഴിലായിരുന്നെങ്കിലും 1930 ആയപ്പോഴേക്കും ‌എസ്‌എസിനെ ഒരു പ്രത്യേക സംഘടനയായി പ്രവർത്തിക്കാൻ ഹിംലർ ഹിറ്റ്‌ലറെ പ്രേരിപ്പിച്ചു.[41][42]

മഹാമാന്ദ്യകാലത്തെ സാമ്പത്തികമാന്ദ്യം രാഷ്ട്രീയ അധികാരം നേടുന്നതിനായി നാസിപാർട്ടി മുതലെടുപ്പുനടത്തി. വെയ്മർ റിപ്പബ്ലിക്കിന്റെ സഖ്യസർക്കാരിന് സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്താൻ കഴിഞ്ഞില്ല, അതിനാൽ നിരവധി വോട്ടർമാർ രാഷ്ട്രീയതീവ്രതയിലേക്ക് തിരിഞ്ഞു, അതിൽ നാസിപാർട്ടിയും ഉൾപ്പെട്ടിരുന്നു.[43] സാമ്പത്തികബുദ്ധിമുട്ടുകളുടെ കാരണങ്ങളായി നിരവധി ആൾക്കാരെ ഹിറ്റ്ലർ ബലിയാടുകളാക്കി ഉയർത്തിക്കാട്ടി, പ്രത്യേകിച്ച് ജൂതന്മാരെ കുറ്റപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള ജനകീയവാചാടോപങ്ങൾ ഹിറ്റ്‌ലർ സമർത്ഥമായി ഉപയോഗിച്ചു.[44] 1932 ലെ തിരഞ്ഞെടുപ്പിൽ നാസികൾ 37.3 ശതമാനം വോട്ടും റീച്ച്സ്റ്റാഗിൽ 230 സീറ്റുകളും നേടി.[45] 1933 ജനുവരി 30 ന് പ്രസിഡന്റ് പോൾ വോൺ ഹിൻഡൻബർഗ് ഹിറ്റ്‌ലറെ ജർമ്മനിയുടെ ചാൻസലറായി നിയമിച്ചു. അയാൾ നാസികളുടെയും ജർമ്മൻ നാഷണൽ പീപ്പിൾസ് പാർട്ടിയുടെയും ഒരു ഹ്രസ്വകാലസഖ്യത്തിന് നേതൃത്വം നൽകി. പുതിയ മന്ത്രിസഭയിൽ തുടക്കത്തിൽ നാസിപ്പാർട്ടിയിലെ മൂന്ന് അംഗങ്ങൾ മാത്രമേ ഉൾപ്പെട്ടിരുന്നുള്ളൂ: ഹിറ്റ്‌ലർ, പ്രഷ്യയിലെ ആഭ്യന്തര മന്ത്രിയും പോർട്ട്‌ഫോളിയോ ഇല്ലാത്ത മന്ത്രിയുമായി ഹെർമൻ ഗോറിംഗ്, റീച്ച് ആഭ്യന്തര മന്ത്രിയായി വിൽഹെം ഫ്രിക് എന്നിവരായിരുന്നു അവർ.[46][47] ഒരു മാസത്തിനുള്ളിൽ റീച്ച്സ്റ്റാഗ് കെട്ടിടത്തിന് തീപിടിച്ചു. ഹിറ്റ്‌ലർ ഈ പരിപാടി മുതലെടുത്ത് വോൺ ഹിൻഡൻബർഗിനെ റീച്ച്സ്റ്റാഗ് ഫയർ ഡിക്രിയിൽ ഒപ്പിടാൻ നിർബന്ധിച്ചു, അതുപ്രകാരം അടിസ്ഥാനഅവകാശങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുവാനും വിചാരണകൂടാതെ തടങ്കലിൽ വയ്ക്കുവാനും നിയമമുണ്ടായി.[48] 1933 ൽ റീച്ച്സ്റ്റാഗ് പാസാക്കിയ പ്രാപ്തമാക്കൽ നിയമം (The Enabling Act), മന്ത്രിസഭയ്ക്ക്, അതായത്  പ്രായോഗികമായി, ഹിറ്റ്ലറിന് - മുഴുവൻ നിയമനിർമ്മാണ അധികാരങ്ങളും നൽകി, രാജ്യം യഥാർത്ഥ സ്വേച്ഛാധിപത്യമായി മാറി.[49] 1934 ഓഗസ്റ്റ് 1 ന് ഹിറ്റ്ലറുടെ മന്ത്രിസഭ പാസാക്കിയ നിയമപ്രകാരം വോൺ ഹിൻഡൻബർഗിന്റെ മരണത്തോടെ പ്രസിഡന്റ് സ്ഥാനം നിർത്തലാക്കുകയും അതിന്റെ അധികാരങ്ങൾ ചാൻസലറുടെ അധികാരങ്ങളുമായി ലയിപ്പിക്കുകയും ചെയ്യും. പിറ്റേന്ന് രാവിലെ വോൺ ഹിൻഡൻബർഗ് അന്തരിച്ചു, ഫ്യൂറർ ആൻഡ് റീച്ച്സ്കാൻസ്ലർ (നേതാവും ചാൻസലറും) എന്ന പേരിൽ ഹിറ്റ്ലർ രാഷ്ട്രത്തലവനും സർക്കാർ തലവനുമായി.[50]

നാസിപ്പാർട്ടിയുടെ അധികാരത്തിലേക്കുള്ള ഉയർച്ച ഹിംലറിനും എസ്എസിനും അഭിവൃദ്ധി പ്രാപിക്കാനുള്ള അവസരമൊരുക്കി. 1933 ആയപ്പോഴേക്കും എസ്എസ്സിന്റെ അംഗങ്ങളുടെ എണ്ണം 52,000 ആയി.[51] കർശനമായ അംഗത്വവ്യവ്സ്ഥതകളാൽ എല്ലാ അംഗങ്ങളും ഹിറ്റ്ലറുടെ ആര്യൻ ഹെറൻ‌വോക്ക് (Aryan Herrenvolk - "ആര്യൻ മാസ്റ്റർ റേസ്") അംഗങ്ങളാണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ടായിരുന്നു. നോർഡിക് ഗുണങ്ങൾക്കായി അപേക്ഷകർ പരിശോധിക്കപ്പെട്ടു - ഹിംലറുടെ വാക്കുകളിൽ, "ഒരു നഴ്സറി തോട്ടക്കാരൻ മായം ചേർത്ത് മലിനമാക്കപ്പെട്ട വിത്തുകൾ മാറ്റി പുനർനിർമ്മാണത്തിന് ശ്രമിക്കുന്നത് പോലെ; ഞങ്ങൾ ചെടികളുടെ തിരഞ്ഞെടുപ്പ് തത്വങ്ങളിൽ നിന്ന് ആരംഭിക്കുകയും പിന്നീട് ഞങ്ങൾ ലജ്ജയില്ലാതെ മുന്നോട്ട് പോകുകയും ചെയ്തു. അത്തരത്തിൽ ഉപയോഗമില്ലാത്തവയെ ഞങ്ങൾ കളകളെപ്പോലെ കളയുകയും ബാക്കിയുള്ളവരെ എസ്എസിന്റെ ബിൽഡ്-അപ്പിനായി ഉപയോഗിക്കുകയും ചെയ്തു."[52][53]

വിവിധ എസ്എസ് വകുപ്പുകൾ ആരംഭിക്കാൻ തുടങ്ങിയപ്പോൾ ഹിംലറുടെ സംഘടനാപാടവവും കൂർമ്മബുദ്ധിയും അയാളെ വളരെയേറെ സഹായിച്ചു. 1931 ൽ അയാൾ പുതിയ ഐസി സർവീസിന്റെ (ഇന്റലിജൻസ് സർവീസ്) മേധാവിയായി റെയിൻഹാർഡ് ഹെഡ്രിക്നിനെ നിയമിച്ചു, അതിനെ 1932 ൽ സിചെർഹീറ്റ്സ്ഡൈൻസ്റ്റ് (SD: സെക്യൂരിറ്റി സർവീസ്) എന്ന് പുനർനാമകരണം ചെയ്തു. പിന്നീട് അയാൾ ഔദ്യോഗികമായിത്തന്നെ ഹെഡ്രിക്ജിനെ തന്റെ ഡെപ്യൂട്ടി ആയി നിയമിച്ചു.[54] രണ്ടുപേർക്കും തമ്മിൽത്തമ്മിൽ നല്ല പ്രവർത്തനബന്ധവും പരസ്പരബഹുമാനവും ഉണ്ടായിരുന്നു.[55] 1933 ൽ അവർ എസ്എസ്സിനെ എസ്എയുടെ നിയന്ത്രണത്തിൽ നിന്ന് നീക്കംചെയ്യാൻ തുടങ്ങി. ആഭ്യന്തരമന്ത്രി ഫ്രിക്കിനൊപ്പം ഒരു ഏകീകൃതജർമ്മൻ പോലീസ് സേനയെ ഉണ്ടാക്കാമെന്നും അവർ കരുതി. 1933 മാർച്ചിൽ ബവേറിയ ഗവർണർ ഫ്രാൻസ് റിറ്റർ വോൺ എപ്പ് (Franz Ritter von Epp) ഹിംലറെ മ്യൂണിച്ച് പോലീസിന്റെ തലവൻ ആയി നിയമിച്ചു. രാഷ്ട്രീയപോലീസായ ഡിപ്പാർട്ട്‌മെന്റ് നാലിന്റെ കമാൻഡറായി ഹിംലർ ഹെയ്ഡ്രിക്കിനെ നിയമിച്ചു.[56] അതേ വർഷം ഹിറ്റ്‌ലർ ഹിംലറെ മുതിർന്ന എസ്‌എ കമാൻഡർമാർക്ക് തുല്യമായ എസ്എസ്-ഒബർഗ്രൂപ്പെൻഫ്യൂറർ എന്ന പദവിയിലേക്ക് ഉയർത്തി.[57] അതിനുശേഷം താമസിയാതെ ഹിംലറും ഹെയ്‌ഡ്രിക്കും എല്ലാ സംസ്ഥാനങ്ങളുടെയും പൊലീസിന്റെ നിയന്ത്രണം ഏറ്റെടുത്തു. ഗോറിങ്ങിന് പ്രഷ്യയുടെ നിയന്ത്രണം മാത്രമാണ് ഉണ്ടായിരുന്നത്.[58]

Himmler further established the SS Race and Settlement Main Office (Rasse- und Siedlungshauptamt or RuSHA). He appointed Darré as its first chief, with the rank of SS-Gruppenführer. The department implemented racial policies and monitored the "racial integrity" of the SS membership.[59] SS men were carefully vetted for their racial background. On 31 December 1931, Himmler introduced the "marriage order", which required SS men wishing to marry to produce family trees proving that both families were of Aryan descent to 1800.[60] If any non-Aryan forebears were found in either family tree during the racial investigation, the person concerned was excluded from the SS.[61] Each man was issued a Sippenbuch, a genealogical record detailing his genetic history.[62] Himmler expected that each SS marriage should produce at least four children, thus creating a pool of genetically superior prospective SS members. The programme had disappointing results; less than 40 per cent of SS men married and each produced only about one child.[63]

Himmler and Rudolf Hess in 1936, viewing a scale model of Dachau concentration camp

In March 1933, less than three months after the Nazis came to power, Himmler set up the first official concentration camp at Dachau.[64] Hitler had stated that he did not want it to be just another prison or detention camp. Himmler appointed Theodor Eicke, a convicted felon and ardent Nazi, to run the camp in June 1933.[65] Eicke devised a system that was used as a model for future camps throughout Germany.[37] Its features included isolation of victims from the outside world, elaborate roll calls and work details, the use of force and executions to exact obedience, and a strict disciplinary code for the guards. Uniforms were issued for prisoners and guards alike; the guards' uniforms had a special Totenkopf insignia on their collars. By the end of 1934, Himmler took control of the camps under the aegis of the SS, creating a separate division, the SS-Totenkopfverbände.[66][67]

Initially the camps housed political opponents; over time, undesirable members of German society—criminals, vagrants, deviants—were placed in the camps as well. A Hitler decree issued in December 1937 allowed for the incarceration of anyone deemed by the regime to be an undesirable member of society.[68] This included Jews, Gypsies, communists, and those persons of any other cultural, racial, political, or religious affiliation deemed by the Nazis to be Untermensch (sub-human). Thus, the camps became a mechanism for social and racial engineering. By the outbreak of World War II in autumn 1939, there were six camps housing some 27,000 inmates. Death tolls were high.[69]

അവലംബം[തിരുത്തുക]

 1. Manvell & Fraenkel 2007, പുറം. 13.
 2. Bullock 1993, പുറം. 412.
 3. Longerich 2012, പുറം. 265.
 4. Longerich 2012, പുറങ്ങൾ. 12–15.
 5. Manvell & Fraenkel 2007, പുറം. 1.
 6. Breitman 2004, പുറം. 9.
 7. Longerich 2012, പുറങ്ങൾ. 17–19.
 8. Manvell & Fraenkel 2007, പുറങ്ങൾ. 3, 6–7.
 9. Longerich 2012, പുറം. 16.
 10. Manvell & Fraenkel 2007, പുറം. 8.
 11. Longerich 2012, പുറങ്ങൾ. 20–26.
 12. Breitman 2004, പുറം. 12.
 13. Longerich 2012, പുറം. 29.
 14. Evans 2003, പുറങ്ങൾ. 22–25.
 15. Longerich 2012, പുറങ്ങൾ. 33, 42.
 16. Longerich 2012, പുറങ്ങൾ. 31, 35, 47.
 17. Manvell & Fraenkel 2007, പുറങ്ങൾ. 6, 8–9, 11.
 18. Longerich 2012, പുറം. 54.
 19. Manvell & Fraenkel 2007, പുറം. 10.
 20. Weale 2010, പുറം. 40.
 21. Weale 2010, പുറം. 42.
 22. Longerich 2012, പുറങ്ങൾ. 60, 64–65.
 23. Manvell & Fraenkel 2007, പുറങ്ങൾ. 9–11.
 24. Manvell & Fraenkel 2007, പുറം. 11.
 25. 25.0 25.1 Biondi 2000, പുറം. 7.
 26. Longerich 2012, പുറങ്ങൾ. 72–75.
 27. Manvell & Fraenkel 2007, പുറങ്ങൾ. 11–12.
 28. Longerich 2012, പുറങ്ങൾ. 77–81, 87.
 29. Manvell & Fraenkel 2007, പുറങ്ങൾ. 11–13.
 30. 30.0 30.1 Evans 2003, പുറം. 227.
 31. Gerwarth 2011, പുറം. 51.
 32. Longerich 2012, പുറങ്ങൾ. 70, 81–88.
 33. 33.0 33.1 Evans 2003, പുറം. 228.
 34. Longerich 2012, പുറങ്ങൾ. 89–92.
 35. Manvell & Fraenkel 2007, പുറങ്ങൾ. 15–16.
 36. 36.0 36.1 McNab 2009, പുറം. 18.
 37. 37.0 37.1 Evans 2005, പുറം. 84.
 38. Shirer 1960, പുറം. 148.
 39. Weale 2010, പുറം. 47.
 40. Longerich 2012, പുറങ്ങൾ. 113–114.
 41. Evans 2003, പുറങ്ങൾ. 228–229.
 42. McNab 2009, പുറങ്ങൾ. 17, 19–21.
 43. Evans 2005, പുറം. 9.
 44. Bullock 1999, പുറം. 376.
 45. Kolb 2005, പുറങ്ങൾ. 224–225.
 46. Manvell & Fraenkel 2011, പുറം. 92.
 47. Shirer 1960, പുറം. 184.
 48. Shirer 1960, പുറം. 192.
 49. Shirer 1960, പുറം. 199.
 50. Shirer 1960, പുറങ്ങൾ. 226–227.
 51. McNab 2009, പുറങ്ങൾ. 20, 22.
 52. Pringle 2006, പുറം. 41.
 53. Pringle 2006, പുറം. 52.
 54. McNab 2009, പുറങ്ങൾ. 17, 23, 151.
 55. Manvell & Fraenkel 2007, പുറങ്ങൾ. 24, 27.
 56. Longerich 2012, പുറം. 149.
 57. McNab 2009, പുറം. 29.
 58. Flaherty 2004, പുറം. 66.
 59. McNab 2009, പുറങ്ങൾ. 23, 36.
 60. Longerich 2012, പുറങ്ങൾ. 127, 353.
 61. Longerich 2012, പുറം. 302.
 62. Manvell & Fraenkel 2007, പുറങ്ങൾ. 22–23.
 63. Longerich 2012, പുറം. 378.
 64. Evans 2003, പുറം. 344.
 65. McNab 2009, പുറങ്ങൾ. 136, 137.
 66. Longerich 2012, പുറങ്ങൾ. 151–153.
 67. Evans 2005, പുറങ്ങൾ. 84–85.
 68. Evans 2005, പുറം. 87.
 69. Evans 2005, പുറങ്ങൾ. 86–90.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗുകൾ "lower-alpha" സംഘത്തിൽ ഉണ്ട്, പക്ഷേ ബന്ധപ്പെട്ട <references group="lower-alpha"/> റ്റാഗ് കണ്ടെത്താനായില്ല അല്ലെങ്കിൽ അടയ്ക്കാനുള്ള </ref> നൽകിയിട്ടില്ല

"https://ml.wikipedia.org/w/index.php?title=ഹെയ്ൻറിച്ച്_ഹിംലർ&oldid=3272731" എന്ന താളിൽനിന്ന് ശേഖരിച്ചത്