ഗസ്റ്റപ്പോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Gestapo എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

അഡോൾഫ് ഹിറ്റ്ലറുടെ ഭരണകാലത്ത് പ്രഷ്യയിൽ നിലവിലുണ്ടായിരുന്ന പോലീസ് സംഘടനയാണ് ഗസ്റ്റപ്പോ. രാജ്യത്തിനു് ഹാനികരമാ‍യ എല്ലാ പ്രവണതകളും അന്വേഷിച്ചറിഞ്ഞ് അടിച്ചമർത്തുകയായിരുന്നു ഈ സംഘടനയുടെ ലക്ഷ്യം. 1933 ഏപ്രിൽ 23 നാണ് ഗസ്റ്റപ്പോ നിലവിൽ വന്നത്.

പ്രവർത്തനങ്ങൾ[തിരുത്തുക]

ഗസ്റ്റപ്പൊവിന്റെ പ്രവർത്തനങ്ങൾ നീതിന്യായ സ്ഥാപനത്തിന്റെ പ്രവർത്തനപരിധിക്ക് അതീതമായിരുന്നു. ഈ സംഘടനയ്ക്ക് നിയമനടപടികൾ കൂടാതെ ആളുകളെ കോൺസൻ‌ട്രേഷൻ ക്യാമ്പുകളിലും മറ്റും തടവിലാക്കുവാൻ അധികാരം സിദ്ധിച്ചിരുന്നു. രണ്ടാം ലോക മഹായുദ്ധകാലത്ത് 45000 പേരെ ചേർത്ത് ഗസ്റ്റപ്പോ വികസിപ്പിച്ചു. ഇതുമൂലം ,കീഴടക്കിയ യൂറോപ്പിലെ ജൂതന്മാരെയും സോഷ്യലിസ്റ്റുകളെയും സ്വവർഗ്ഗരതിക്കാരെയും ശിക്ഷിക്കാനോ വധിക്കാനോ ഈ അംഗബലം കാരണമായി.

ഗസ്റ്റപ്പോവിന്റെ തലവന്മാർ[തിരുത്തുക]

Rudolf Diels first Commander of the Gestapo 1933-1934

റുഡോൾഫ് ഡയത്സ് ആണ് ഗസ്റ്റപ്പോവിന്റെ ആദ്യത്തെ തലവൻ

"https://ml.wikipedia.org/w/index.php?title=ഗസ്റ്റപ്പോ&oldid=3346907" എന്ന താളിൽനിന്ന് ശേഖരിച്ചത്