ഹാരി പോട്ടർ ആന്റ് ദ ഫിലോസഫേഴ്സ് സ്റ്റോൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹാരി പോട്ടർ പുസ്തകങ്ങൾ
ഹാരി പോട്ടർ ആന്റ് ദ ഫിലോസഫേഴ്സ് സ്റ്റോൺ
രചനജെ.കെ. റൗളിംഗ്
വരതോമസ് ടെയ്ലർ (യുകെ)
മേരി ഗ്രാൻപ്രി (യുഎസ്)
വിഭാഗംഫാന്റസി
പ്രസാധകർബ്ലൂംസ്ബറി (യുകെ)
ആർതർ എ ലെവൈൻ/
സ്കൊളാസ്റ്റിക് (യുഎസ്)
റെയിൻകോസ്റ്റ് (കനഡ)
പുറത്തിറങ്ങിയത്26 ജൂൺ 1997 (യുകെ)
1 സെപ്റ്റംബർ 1998 (യുഎസ്)
പുസ്തക സംഖ്യഒന്ന്
വിൽപനഅറിയില്ല
അധ്യായങ്ങൾ17
താളുകൾ223 (യുകെ)
309 (യുഎസ്)
ഐഎസ്ബിഎൻ0-7475-3269-9
പിൻഗാമിഹാരി പോട്ടർ ആന്റ് ദ ചേമ്പർ ഓഫ് സീക്രട്ട്‌സ്

ജെ.കെ. റൗളിങ് എഴുതിയ ഹാരി പോട്ടർ പരമ്പരയിലെ ആദ്യത്തെ പുസ്തകമാണ് ഹാരി പോട്ടർ ആന്റ് ദ ഫിലോസഫേഴ്സ് സ്റ്റോൺ (യുണൈറ്റഡ് സ്റ്റേറ്റ്സിൽ ഹാരി പോട്ടർ ആന്റ് ദ സോർസറേഴ്സ് സ്റ്റോൺ). ഹാരി പോട്ടർ എന്ന ബാല മാന്ത്രികനാണ് ഇതിലെ പ്രധാന കഥാപാത്രം. 1997 ജൂൺ 30ന് ഈ കൃതി ലണ്ടനിൽ പ്രകാശനം ചെയ്യപ്പെട്ടു. ബ്ലൂംസ്ബെറി ആയിരുന്നു പ്രസാധകർ. ഈ പുസ്തകം ഇതേ പേരിൽത്തന്നെ ചലച്ചിത്രമാക്കപ്പെട്ടിട്ടുണ്ട്.

ഹാരി താൻ മാന്ത്രികനാണെന്ന് തിരിച്ചറിയുന്നതും ഹോഗ്വാർട്സ് മാന്ത്രിക വിദ്യാലയത്തിലെത്തുന്നതും ദുഷ്ടശക്തികൾക്കെതിരായ പോരാട്ടവുമാണ് ഈ കൃതിയുടെ കാതൽ. ഭൂരിഭാഗം നിരൂപകരും നോവലിനെ കുറിച്ച് നല്ല അഭിപ്രായമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. റൗളിംഗിന്റെ ഭാവന, കഥ പറയുന്ന രീതി, ലാളിത്യം എന്നിവയെ നിരൂപകർ പ്രശംസിച്ചു. എങ്കിലും അവസാന അധ്യായങ്ങൾക്ക് വേഗത കൂടി എന്ന് ചില നിരൂപകരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഈ കൃതിക്കു ശേഷം റൗളിംഗിനെ അവരുടെ പ്രിയ നോവലിസ്റ്റ് കൂടിയായ ജെയ്ൻ ഓസ്റ്റിൻ, അക്കാലത്തെ പ്രമുഖ ബാലസാഹിത്യകാരൻ റോൾഡ് ഡാൾ, പുരാതന ഗ്രീക്ക് കഥാകാരൻ ഹോമർ എന്നിവരോട് താരതമ്യപ്പെടുത്തപ്പെട്ടിട്ടുണ്ട്.

കഥാസാരം[തിരുത്തുക]

ലോർഡ് വോൾഡമോട്ട് ആയിരുന്നു ചരിത്രത്തിലെ ഏറ്റവും നീചനായ ദുർമന്ത്രവാദി. ഹാരി പോട്ടറുടെ മാതാപിക്കാളെ വോൾഡമോട്ട് വധിച്ചു. ഹാരിയെ വധിക്കാൻ ശ്രമിച്ചപ്പോൾ വോൾഡമോട്ട് അപ്രത്യക്ഷനായി. മാന്ത്രികലോകം വോൾഡമോട്ടിന്റെ വീഴ്ച ആഘോഷിക്കുന്ന സമയത്ത് മാന്ത്രികനായ റൂബിയസ് ഹാഗ്രിഡും ഹോഗ്വാർട്സ് പ്രൊഫസർമാരായ ഡംബിൾഡോറും മക്ഗൊണഗാളും ഹാരിയുടെ അവന്റെ മാന്ത്രികരല്ലാത്ത അമ്മാവന്റെയും അമ്മായിയുടെയും കൂടെയാക്കി. നരകതുല്യമായ അവരുടെ ഒപ്പമുള്ള പത്തു വർഷത്തെ ജീവിതശേഷം ഹാരി ഹോഗ്വാർട്സിലേക്ക് തിരിച്ചു.

ഹോഗ്വാർട്സിലേക്കുള്ള ട്രെയിനിൽ വെച്ചാണ് ഹാരി പിന്നീട് ഉറ്റസുഹൃത്തുക്കളായി മാറിയ റോൺ വീസ്‌ലി, ഹെർമിയോണി ഗ്രേഞ്ചർ എന്നിവരെയും മറ്റു സഹപാഠികളെയും പരിചയപ്പെടുന്നത്. ഹോഗ്വാർട്സിൽ വിദ്യാർത്ഥികളെ നാലു ഹൗസായി തിരിച്ചിട്ടുണ്ട്. ഗ്രിഫിൻഡോർ, സ്ലിതെറിൻ, റാവെൻക്ലോ, ഹഫിൾപഫ് എന്നിവയാണവ. ഹാരിയെ സ്ലിതെറിൻ വിഭാഗത്തിലേക്ക് ചേർക്കാൻ പ്രൊഫസർ സ്നേപ്സ് ശ്രമിക്കുമ്പോൾ ഹാരി എതിർത്തു. അങ്ങനെ ഹാരി ഗ്രിഫിൻഡോർ വിഭാഗത്തിൽ എത്തിച്ചേരുന്നു. ഹോഗ്വാർട്സിലെ പ്രധാന കായികവിനോദമായ ക്വിഡിച്ച് മത്സരത്തിൽ ഹാരി ഗ്രിഫിൻഡോർ ടീമിനൊപ്പം പങ്കെടുക്കുന്നു. ഹാരി ഒടുവിൽ ടീമിന്റെ വിജയത്തിന് കാരണമാവുന്നു.

കഥാന്ത്യത്തിൽ അമരത്വം നേടാൻ വേണ്ടി വോൾഡമോട്ട് ശ്രമിക്കുന്നു. തത്ത്വചിന്തകന്റെ രത്നത്തിലാണ് (ഫിലോസഫേഴ്സ് സ്റ്റോൺ) അമരത്വമിരിക്കുന്നത്. വോൾഡമോട്ടിന്റെ ശ്രമങ്ങളെ ഹാരി പരാജയപ്പെടുത്തുന്നു. ലോകത്തെ സമാധാനത്തിലേക്ക് നയിക്കുന്നു.

പിന്തുടർച്ച[തിരുത്തുക]

ഹാരി പോട്ടർ പരമ്പര[തിരുത്തുക]

ഫിലോസഫേഴ്സ് സ്റ്റോണിന്റെ വിജയത്തിനു ശേഷം ജെ.കെ റൗളിംഗ് ഹാരി പോട്ടർ പരമ്പരയിൽ ആറു കൃതികൾ കൂടിയെഴുതിയിട്ടുണ്ട്. ഹാരി പോട്ടർ ആന്റ് ദ ചേമ്പർ ഓഫ് സീക്രട്ട്‌സ് ആയിരുന്നു ഈ നോവലിന്റെ പിൻഗാമിയായെത്തിയത്. 1998 ജൂലൈ 2ന് ബ്രിട്ടനിലും 1999 ജൂൺ 2ന് അമേരിക്കയിലും ഈ കൃതിയിറങ്ങി.[1][2] ഒരു വർഷത്തിനു ശേഷം മൂന്നാം ഭാഗമായ ഹാരി പോട്ടർ ആന്റ് ദ പ്രിസണർ ഓഫ് അസ്കബാൻ 1999 ജൂലൈ 8ന് യുകെയിലും സെപ്റ്റംബർ 8ന് അമേരിക്കയിലും പുറത്തിറങ്ങി.[1][2] നാലാം ഭാഗം ഹാരി പോട്ടർ ആന്റ് ദ ഗോബ്ലറ്റ് ഓഫ് ഫയർ 2000 ജൂലൈ 8ന് ഒരേ സമയം സ്കൊളാസ്റ്റിക്കും ബ്ലൂംസ്ബെറിയും പുറത്തിറക്കി.[3] പരമ്പരയിൽ ഏറ്റവും കൂടുതൽ പേജുകളുമായി പുറത്തിറങ്ങിയത് അഞ്ചാം ഭാഗമായ ഹാരി പോട്ടർ ആന്റ് ദ ഓർഡർ ഓഫ് ഫീനിക്സ് ആയിരുന്നു. യുകെ പതിപ്പിൽ 766ഉം യുഎസ് പതിപ്പിൽ 870ഉം.[4] 2003 ജൂൺ 21നാണ് ഈ കൃതി പുറത്തിറങ്ങിയത്.[5] ആറാം ഭാഗമായ ഹാരി പോട്ടർ ആന്റ് ദ ഹാഫ്-ബ്ലഡ് പ്രിൻസ് 2005 ജൂലൈ 16ന് പുറത്തിറങ്ങി. പുറത്തിറങ്ങിയ ആദ്യ 24 മണിക്കൂറിൽ 1.1 കോടി പുസ്തകങ്ങൾ വിറ്റഴിക്കപ്പെട്ടു.[6][7] പരമ്പരയുടെ അവസാനത്തെ നോവലായ ഹാരി പോട്ടർ ആന്റ് ദ ഡെത്‌ലി ഹാലോസ് 2007 ജൂലൈ 21ന് പുറത്തിറങ്ങി.[8] ഈ കൃതിയും 1.1 കോടി വിൽപ്പന എന്ന നേട്ടം സ്വന്തമാക്കി.[9]

ചലച്ചിത്രം[തിരുത്തുക]

ഹാരി പോട്ടർ ആന്റ് ദ ഫിലോസഫേഴ്സ് സ്റ്റോൺ ഇതേ പേരിൽ തന്നെ ചലച്ചിത്രമാക്കപ്പെട്ടു (ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക, അമേരിക്ക എന്നിവിടങ്ങളിൽ ഹാരി പോട്ടർ ആന്റ് ദ സോഴ്സ്സെറേഴ്സ് സ്റ്റോൺ). വാർണർ ബ്രോസിന് ഈ ചലച്ചിത്രത്തിന്റെ അവകാശങ്ങൾ റൗളിംഗ് വിറ്റത് പത്ത് ലക്ഷം ഡോളറിനായിരുന്നു.[10] എന്നാൽ പ്രധാന കഥാപാത്രങ്ങൾ ബ്രിട്ടീഷുകാരായിരിക്കണമെന്നും മറ്റു കഥാപാത്രങ്ങൾ നോവൽ നിർദ്ദേശിക്കുന്ന രീതിയിലായിരിക്കണെമെന്നും വ്യവസ്ഥകൾ റൗളിംഗ് മുന്നോട്ട് വെച്ചു.[11] അപ്രകാരം കഥാപാത്രങ്ങളെ കണ്ടെത്തി[12] 2000 ഒക്ടോബറിൽ ലീവെസ്ഡെൻ ഫിലിം സ്റ്റുഡിയോയിൽ ചിത്രീകരണം തുടങ്ങി. 2001 ജൂലൈയിൽ ചിത്രീകരണം അവസാനിക്കുകയും[13] അതേ വർഷം നവംബർ 11ന് ചിത്രം പുറത്തിറങ്ങുകയും ചെയ്തു.[14][15]

ക്രിസ് കൊളംബസ് സംവിധാനം ചെയ്ത് വാർണർ ബ്രോസ് വിതരണത്തിച്ച ഈ ചലച്ചിത്രത്തിന്റെ രചന സ്റ്റീവ് ക്ലോവ്സ് ആയിരുന്നു നിർവഹിച്ചത്. നിർമ്മാണം: ഡേവിഡ് ഹേമാൻ. ഡാനിയൽ റാഡ്ക്ലിഫ്, റൂപെർട്ട് ഗ്രിന്റ്, എമ്മ വാട്സൺ എന്നിവർ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ ഹാരി പോട്ടർ, റോൺ വീസ്‌ലി, ഹെർമിയോണി ഗ്രേഞ്ചർ എന്നിവരെ അവതരിപ്പിച്ചിരിക്കുന്നു. അനുകൂലാഭിപ്രായങ്ങൾ നേടിയ ഹാരി പോട്ടർ ആന്റ് ദ ഫിലോസഫേഴ്സ് സ്റ്റോണിന് മെറ്റാക്രിട്ടിക് 64% സ്കോറും[16] റോട്ടൻ ടൊമാറ്റോസ് 80% സ്കോറും[17] നൽകി.

വീഡിയോ ഗെയിം[തിരുത്തുക]

ഏറെക്കുറെ എല്ലാ വീഡിയോ ഗെയിമുകളും പുറത്തിറങ്ങിയത് അമേരിക്കൻ തലക്കെട്ടോടെയായിരുന്നു (ഹാരി പോട്ടർ ആന്റ് ദ സോഴ്സ്സെറേഴ്സ് സ്റ്റോൺ). 2001നും 2003നു ഇടയിൽ പുറത്തിറങ്ങിയ ഇവ മൂലകഥയിൽ നിന്ന് ധാരാളം മാറ്റം വരുത്തിയാണ് പുറത്തിറക്കിയിട്ടുള്ളത്.

പ്രസാധകർ വർഷം തട്ടകം തരം മെറ്റാക്രിട്ടിക് സ്കോർ കുറിപ്പുകൾ
ഇലക്ടോണിക് ആർട്സ് 2001 വിൻഡോസ് റോൾ പ്ലേ[18] 65%[19]
ആസ്പൈർ 2002 മാക് റോൾ പ്ലേ[20][21] (ലഭ്യമല്ല)[22] വിൻഡോസ് പതിപ്പിനു സമാനം[21]
ഇലക്ടോണിക് ആർട്സ് 2001 ഗെയിം ബോയ് കളർ റോൾ പ്ലേ[23] (ലഭ്യമല്ല)[22]  
ഇലക്ടോണിക് ആർട്സ് 2001 ഗെയിം ബോയ് അഡ്വാൻസ് സാഹസികത കടങ്കഥ[24] 64%[25]  
ഇലക്ടോണിക് ആർട്സ് 2003 ഗെയിംക്യൂബ് സാഹസികത സംഘട്ടനം[26] 62%[27]  
ഇലക്ടോണിക് ആർട്സ് 2001 പ്ലേസ്റ്റേഷൻ റോൾ പ്ലേ[28] 64%[29]  
ഇലക്ടോണിക് ആർട്സ് 2003 പ്ലേസ്റ്റേഷൻ 2 സാഹസികത സംഘട്ടനം[30] 56%[31]  
ഇലക്ടോണിക് ആർട്സ് 2003 എക്സ്ബോക്സ് സാഹസികത സംഘട്ടനം[32] 59%[33]  

അവലംബം[തിരുത്തുക]

 1. 1.0 1.1 "A Potter timeline for muggles". Toronto Star. 14 July 2007. ശേഖരിച്ചത് 27 September 2008.
 2. 2.0 2.1 "Harry Potter: Meet J.K. Rowling". Scholastic Inc. മൂലതാളിൽ നിന്നും 2008-08-22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 27 September 2008.
 3. "Speed-reading after lights out". London: Guardian News and Media Limited. 19 July 2000. ശേഖരിച്ചത് 27 September 2008.
 4. Harmon, Amy (14 July 2003). "Harry Potter and the Internet Pirates". The New York Times. ശേഖരിച്ചത് 21 August 2008.
 5. Cassy, John (16 January 2003). "Harry Potter and the hottest day of summer". London: Guardian News and Media Limited. ശേഖരിച്ചത് 27 September 2008.
 6. "July date for Harry Potter book". BBC. 21 December 2004. ശേഖരിച്ചത് 27 September 2008.
 7. "Harry Potter finale sales hit 11 m". BBC News. 23 July 2007. ശേഖരിച്ചത് 21 August 2008.
 8. "Rowling unveils last Potter date". BBC. 1 February 2007. ശേഖരിച്ചത് 27 September 2008.
 9. "Harry Potter finale sales hit 11 m". BBC. 23 July 2007. ശേഖരിച്ചത് 20 August 2008.
 10. "WiGBPd About Harry". The Australian Financial Review. 19 July 2000. ശേഖരിച്ചത് 26 May 2007.
 11. "Harry Potter and the Philosopher's Stone". The Guardian. UK. 16 November 2001. ശേഖരിച്ചത് 26 May 2007.
 12. "Daniel Radcliffe, Rupert Grint and Emma Watson bring Harry, Ron and Hermione to life for Warner Bros. Pictures: Harry Potter and the Sorcerer's Stone". Warner Brothers. 21 August 2000. മൂലതാളിൽ നിന്നും 2007-04-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 26 May 2007.
 13. Schmitz, Greg Dean. "Harry Potter and the Sorcerer's Stone (2001)". Yahoo!. മൂലതാളിൽ നിന്നും 2007-05-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 30 May 2007.
 14. "Potter Casts Spell at World Premiere". BBC News. 15 November 2001. ശേഖരിച്ചത് 23 September 2007.
 15. Brian Linder (17 May 2000). "Bewitched Warner Bros. Delays Potter". IGN. മൂലതാളിൽ നിന്നും 2012-02-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 8 July 2007.
 16. "Harry Potter and the Sorcerer's Stone". Metacritic. മൂലതാളിൽ നിന്നും 2009-07-11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 20 July 2007.
 17. "Harry Potter and the Sorcerer's Stone (2001)". Rotten Tomatoes. ശേഖരിച്ചത് 8 July 2007.
 18. Casamassina, M. (16 November 2001). "Harry Potter and the Sorcerer's Stone (PC)". IGN Entertainment, Inc. മൂലതാളിൽ നിന്നും 2009-09-07-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 25 May 2009.
 19. "Harry Potter and the Sorcerer's Stone (PC)". CBS Interactive Inc. മൂലതാളിൽ നിന്നും 2009-08-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 26 May 2009.
 20. "Harry Potter and The Sorcerer's Stone (Mac)". IGN Entertainment, Inc. മൂലതാളിൽ നിന്നും 2010-02-15-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 25 May 2009.
 21. 21.0 21.1 "Harry Potter and the Philosopher's Stone (Mac)". Future Publishing Limited. 15 April 2002. ശേഖരിച്ചത് 25 May 2009.
 22. 22.0 22.1 "Search results: Harry Potter and the Sorcerer's Stone (games)". CBS Interactive Inc. ശേഖരിച്ചത് 26 May 2009.
 23. "Harry Potter and the Sorcerer's Stone (GBC)". IGN Entertainment, Inc. മൂലതാളിൽ നിന്നും 2011-02-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 25 May 2009.
 24. "Harry Potter and the Sorcerer's Stone (GBA)". മൂലതാളിൽ നിന്നും 2009-07-26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 25 May 2009.
 25. "Harry Potter and the Sorcerer's Stone (GBA)". CBS Interactive Inc. മൂലതാളിൽ നിന്നും 2009-08-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 26 May 2009.
 26. "Harry Potter and the Philosopher's Stone (GameCube)". IGN Entertainment, Inc. മൂലതാളിൽ നിന്നും 2009-08-28-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 25 May 2009.
 27. "Harry Potter and the Sorcerer's Stone (Cube)". CBS Interactive Inc. മൂലതാളിൽ നിന്നും 2009-08-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 26 May 2009.
 28. "Harry Potter and the Sorcerer's Stone (PS)". മൂലതാളിൽ നിന്നും 2009-11-24-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 25 May 2009.
 29. "Harry Potter and the Sorcerer's Stone (PSX)". CBS Interactive Inc. മൂലതാളിൽ നിന്നും 2009-08-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 26 May 2009.
 30. "Harry Potter and the Philosopher's Stone (PS2)". IGN Entertainment, Inc. ശേഖരിച്ചത് 25 May 2009.
 31. "Harry Potter and the Sorcerer's Stone (PS2)". CBS Interactive Inc. മൂലതാളിൽ നിന്നും 2009-08-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 26 May 2009.
 32. "Harry Potter and the Philosopher's Stone (Xbox)". IGN Entertainment, Inc. മൂലതാളിൽ നിന്നും 2009-10-30-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 25 May 2009.
 33. "Harry Potter and the Sorcerer's Stone (Xbox)". CBS Interactive Inc. മൂലതാളിൽ നിന്നും 2009-08-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 26 May 2009.

പുറംകണ്ണികൾ[തിരുത്തുക]