ഹാരി പോട്ടർ ആന്റ് ദ ഗോബ്ലറ്റ് ഓഫ് ഫയർ
ദൃശ്യരൂപം
ജെ.കെ. റൗളിങ് എഴുതിയ ഹാരി പോട്ടർ പരമ്പരയിലെ നാലാമത്തെ പുസ്തകമാണ് ഹാരി പോട്ടർ ആന്റ് ദ ഗോബ്ലറ്റ് ഓഫ് ഫയർ. 2000, ജൂലൈ 8-ന് വൻ പ്രചാരണത്തോടെ പ്രസിദ്ധീകരിക്കപ്പെട്ടു. കഥയിൽ ഒരാൾ കൊല്ലപ്പെടും എന്ന് പ്രസിദ്ധീകരണത്തിനു മുമ്പേ റൗളിങ് നടത്തിയ പ്രസ്താവന ഈ പുസ്തകം കൂടുതൽ ശ്രദ്ധിക്കപ്പെടാൻ കാരണമായി. 2001-ലെ ഹ്യൂഗോ അവാർഡ് നേടി. ലോകമൊട്ടാകെ ഇതിന്റെ 6.6 കോടി പതിപ്പുകൾ വിറ്റഴിഞ്ഞിട്ടുണ്ട്.
ഈ പുസ്തകത്തെ ആധാരമാക്കി ഇതേ പേരിൽത്തന്നെ ഒരു ചലച്ചിത്രവും പുറത്തിറങ്ങിയിട്ടുണ്ട്. അത് 2005 നവംബർ 18-ന് ലോകവ്യാപകമായി പുറത്തിറങ്ങി.