ഹാരി പോട്ടർ ആന്റ് ദ ഗോബ്ലറ്റ് ഓഫ് ഫയർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Harry Potter and the Goblet of Fire എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ജെ.കെ. റൗളിങ് എഴുതിയ ഹാരി പോട്ടർ പരമ്പരയിലെ നാലാമത്തെ പുസ്തകമാണ് ഹാരി പോട്ടർ ആന്റ് ദ ഗോബ്ലറ്റ് ഓഫ് ഫയർ. 2000, ജൂലൈ 8-ന് വൻ പ്രചാരണത്തോടെ പ്രസിദ്ധീകരിക്കപ്പെട്ടു. കഥയിൽ ഒരാൾ കൊല്ലപ്പെടും എന്ന് പ്രസിദ്ധീകരണത്തിനു മുമ്പേ റൗളിങ് നടത്തിയ പ്രസ്താവന ഈ പുസ്തകം കൂടുതൽ ശ്രദ്ധിക്കപ്പെടാൻ കാരണമായി. 2001-ലെ ഹ്യൂഗോ അവാർഡ് നേടി. ലോകമൊട്ടാകെ ഇതിന്റെ 6.6 കോടി പതിപ്പുകൾ വിറ്റഴിഞ്ഞിട്ടുണ്ട്.

ഈ പുസ്തകത്തെ ആധാരമാക്കി ഇതേ പേരിൽത്തന്നെ ഒരു ചലച്ചിത്രവും പുറത്തിറങ്ങിയിട്ടുണ്ട്. അത് 2005 നവംബർ 18-ന് ലോകവ്യാപകമായി പുറത്തിറങ്ങി.