Jump to content

സ്വര ഭാസ്കർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്വര ഭാസ്കർ
സ്വര ഭാസ്കർ 2017 ൽ
ജനനം (1988-04-09) 9 ഏപ്രിൽ 1988  (36 വയസ്സ്)
ഡൽഹി, ഇന്ത്യ
കലാലയംമിരാൻഡ ഹൌസ്
ജവഹർലാൽ നെഹ്രു സർവകലാശാല
തൊഴിൽനടി
സജീവ കാലം2009–ഇതുവരെ
ജീവിതപങ്കാളി(കൾ)
മാതാപിതാക്ക(ൾ)

സ്വര ഭാസ്കർ (ജനനം: 9 ഏപ്രിൽ 1988) ഒരു ഇന്ത്യൻ ചലച്ചിത്ര നടിയാണ്. പ്രധാനമായും ഹിന്ദി ഭാഷാ ചിത്രങ്ങളിൽ അഭിനയിക്കാറുള്ള അവർ മൂന്നുപ്രാവശ്യം ഫിലിം ഫെയർ അവാർഡിനും രണ്ട് സ്ക്രീൻ അവാർഡ്സിനും നാമനിർദ്ദേശം ചെയ്യപ്പെടുകയുണ്ടായി. മുഖ്യധാരാ സിനിമാ നിർമ്മാണങ്ങളുമായി സഹകരിക്കുന്നതോടൊപ്പം സ്വതന്ത്ര സിനിമകളിലെ അഭിനയത്തിൻറെ പേരിലും അവർ ശ്രദ്ധിക്കപ്പെടുന്നു.

വാണിജ്യപരമായി ഒരു പരാജയമായി കണക്കാക്കപ്പെട്ട 2009-ൽ പുറത്തിറങ്ങിയ മധോലാൽ കീപ് വാക്കിങ്ങ് എന്ന നാടകീയ ചിത്രത്തിലെ സഹകഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് സ്വര ഭാസ്കർ തന്റെ അഭിജയ ജീവിതത്തിന് തുടക്കം  കുറിച്ചത്. 2011-ലെ വാണിജ്യ വിജയമായി മാറിയ റൊമാന്റിക് കോമഡി ചിത്രം തനു വെഡ്സ് മനുവിലെ സഹകഥാപാത്രത്തെ അവതരിപ്പിച്ചതോടെ അവർ ചലച്ചിത്രരംഗത്ത് കൂടുതൽ അംഗീകാരം നേടി. ചിത്രത്തിലെ സ്വരയുടെ പ്രകടനം നിരൂപക പ്രശംസ നേടിയതോടൊപ്പം മികച്ച സഹനടിക്കുള്ള ഫിലിംഫെയർ പുരസ്കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെടുകയും ചെയ്തു.  

നിരൂപക പ്രശംസ നേടിയ റൊമാന്റിക് നാടകീയ ചിത്രമായ രാഞ്ജനയിലെ (2013)  അവരുടെ അഭിനയം കൂടുതൽ പ്രശംസ നേടുന്നതിന് കാരണമാകുകയും ഈ വേഷം മികച്ച സഹനടിക്കുള്ള രണ്ടാമത്തെ ഫിലിംഫെയർ അവാർഡ് നാമനിർദ്ദേശം നേടുകയുംചെയ്തു. തനു വെഡ്‌സ് മനു എന്ന ചിത്രത്തിനുശേഷം ആ സിനിമയുടെ തുടർച്ചയിലും അഭിനയിച്ച അവർ പിന്നീട് കുടുംബ ചിത്രമായ പ്രേം രത്തൻ ധന് പായോയിൽ പ്രത്യക്ഷപ്പെടുകയും രണ്ട് നിർമ്മാണങ്ങളും 2015-ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ബോളിവുഡ് ചിത്രങ്ങളിൽ ഉൾപ്പെടുകയും ചെയ്തു. സ്വതന്ത്ര ചിത്രങ്ങളായ നിൽ ബാത്തേയ് സന്നത (2016), അനാർക്കലി ഓഫ് ആരാ (2017) എന്നിവയിലെ നായിക പ്രാധാന്യമുള്ള വേഷങ്ങൾ അവർക്ക് കൂടുതൽ പ്രശംസ നേടിക്കൊടുത്തു. ആദ്യത്തേത് മികച്ച നടിക്കുള്ള (ക്രിട്ടിക്സ്) സ്‌ക്രീൻ അവാർഡ് അവർ നേടിയപ്പോൾ, രണ്ടാമത്തെ ചിത്രം മികച്ച നടിക്കുള്ള (ക്രിട്ടിക്സ്) ഫിലിംഫെയർ അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു.[1]

ആദ്യകാല ജീവിതം

[തിരുത്തുക]

ഇന്ത്യൻ നേവി ഉദ്യോഗസ്ഥനും തെലുങ്ക് വംശജനുമായ സി. ഉദയ് ഭാസ്‌കറിന്റെയും ബിഹാർ സ്വദേശിനിയും ഡൽഹിയിലെ ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ സിനിമാ സ്റ്റഡീസ് പ്രൊഫസറുമായിരുന്ന ഇറാ ഭാസ്‌കറിന്റെയും മകളായി 1988 ഏപ്രിൽ 9-ന്[2][3] ഡൽഹിയിലാണ് സ്വര ഭാസ്‌കർ ജനിച്ചത്.[4][5] അവളുടെ അമ്മൂമ്മ വാരണാസി സ്വദേശിനിയായിരുന്നു.[6]

ഡൽഹിയിൽ വളർന്ന സ്വര ഭാസ്കർ,[7] അവിടെ സർദാർ പട്ടേൽ വിദ്യാലയത്തിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടി.[8] പിന്നീട് ഡൽഹി സർവ്വകലാശാലയിലെ മിറാൻഡ ഹൗസിൽനിന്ന് ഇംഗ്ലീഷ് സാഹിത്യം പഠിച്ച അവരുടെ സഹപാഠിയായിരുന്നു, പിൽക്കാലത്ത് മറ്റൊരു നടിയായിത്തീർന്ന മിനിഷ ലാംബ. ഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ നിന്ന് സോഷ്യോളജിയിൽ അവർ ബിരുദാനന്തര ബിരുദം നേടി.[9][10][11][12]

അഭിനയ ജീവിതം

[തിരുത്തുക]

2009–2012: അരങ്ങേറ്റവും തുടർവേഷങ്ങളും

[തിരുത്തുക]

സ്വര ഭാസ്‌കർ ചലച്ചിത്ര വേഷങ്ങളിൽ  അഭിനയിക്കാൻ ആരംഭിക്കുന്നതിനു മുമ്പ് ഡൽഹിയിലെ എൻ.കെ.ശർമ്മയുടെ "ആക്‌റ്റ് വൺ" എന്ന തിയേറ്റർ ഗ്രൂപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു. 2008-ൽ മുംബൈയിലേക്ക് തട്ടകം മാറിയ അവർ 2009-ൽ പുറത്തിറങ്ങിയ മധോലാൽ കീപ്പ് വാക്കിംഗ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് പ്രവേശിക്കുകയും  33-ാമത് കെയ്‌റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഇത് പ്രദർശിപ്പിച്ചുവെങ്കിലും ഇന്ത്യയിൽ ബോക്‌സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവെച്ചില്ല. തുടർന്ന് സഞ്ജയ് ലീല ബൻസാലിയുടെ ഗുസാരിഷ് (2010) എന്ന നാടകീയ ചിത്രത്തിൽ ഹൃതിക് റോഷൻ, ഐശ്വര്യ റായി തുടങ്ങിയ പ്രമുഖ താരങ്ങൾക്കൊപ്പം ഒരു സഹകഥാപാത്രത്തെ അവതരിപ്പിച്ചു.

പിന്നീട് ശ്രീനിവാസ് സുന്ദർരാജന്റെ ബ്ലാക്ക് ആൻഡ് വൈറ്റ് ത്രില്ലറായ ദി അൺടൈറ്റിൽഡ് കാർത്തിക് കൃഷ്ണൻ പ്രോജക്‌റ്റിൽ സ്വര ഭാസ്‌കർ പ്രത്യക്ഷപ്പെട്ടു. ഇന്ത്യയിലെ ആദ്യത്തെ മംബിൾകോർ ചിത്രമായി വിശേഷിപ്പിക്കപ്പെടുന്ന ₹40,000 (US$500) മുതൽമുടക്കിൽ ഒരു വർഷം കൊണ്ട് പൂർത്തിയാക്കിയ ആദ്യ ഇന്ത്യൻ സിനിമയായ ഇത് ട്രാൻസിൽവാനിയ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചു. എന്നിരുന്നാലും, ഗുസാരിഷ്, ദി അൺടൈറ്റിൽഡ് കാർത്തിക് കൃഷ്ണൻ പ്രോജക്റ്റ് എന്നിവ തികഞ്ഞ ബോക്സോഫീസ് പരാജയങ്ങളായതോടെ സ്വര ഭാസ്കറുടെ ഈ ചിത്രങ്ങളിലെ പ്രകടനങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോയി.

2011-ലെ വാണിജ്യപരമായി വിജയിച്ച തനു വെഡ്‌സ് മനു എന്ന സിനിമയിലെ തകർപ്പൻ വേഷം അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷകരിൽ നിന്നും ഒപ്പം നിരൂപകരിൽ നിന്നും വ്യാപകമായ അംഗീകാരം ഭാസ്‌കർ നേടിയി സ്വര ഭാസ്കർ, അതിൽ നായികാ കഥാപാത്രത്തെ അവതരിപ്പിച്ച കങ്കണ റണാവത്തിന്റെ ഉറ്റ സുഹൃത്തായ പായൽ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. മികച്ച സഹനടിയ്ക്കുള്ള ഫിലിംഫെയർ അവാർഡുകൾ ഉൾപ്പെടെ നിരവധി നാമനിർദ്ദേശങ്ങളും പ്രശംസയും അവർക്ക് ഇതിലൂടെ ലഭിക്കുകയുണ്ടായി.

2013–ഇതുവരെ:

[തിരുത്തുക]

2013-ൽ, ഏതാണ്ട് 28 വർഷങ്ങൾക്ക് ശേഷം അഭിനേതാക്കളായ ഫാറൂഖ് ഷെയ്ഖും ദീപ്തി നേവലും ഒന്നിച്ച ലിസൺ... അമയ (2013) എന്ന സിനിമയിൽ പ്രധാന വേഷം അവതരിപ്പിച്ച സ്വര,  നിരൂപകരിൽ നിന്ന് മികച്ച പ്രശംസ നേടി. ധനുഷിനും സോനം കപൂറിനും ഒപ്പം ആ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ബോളിവുഡ് ചിത്രങ്ങളിലൊന്നായിരുന്ന രാഞ്ജനയിൽ പ്രത്യക്ഷപ്പെട്ട സ്വര ഭാസ്കറിന് സിനിമയിലെ ബിന്ദിയ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെ മികച്ച സഹനടിക്കുള്ള രണ്ടാമത്തെ ഫിലിംഫെയർ അവാർഡും നിരൂപക പ്രശംസയും ലഭിച്ചു. ബോക്സോഫീസ് ഫ്ലോപ്പായി മാറിയ സബ്കി ബജെഗി ബാൻഡിൽ സുമീത് വ്യാസിനൊപ്പം ഒരു പ്രധാന വനിതാ  കഥാപാത്രമായും ഭാനു ഉദയ്ക്കൊപ്പം മിതമായ വിജയം നേടിയ മച്ച്ലി ജൽ കി റാണി ഹേയിലും അവർ വേഷങ്ങൾ അവതരിപ്പിച്ചു.

ഇന്ത്യൻ ഭരണഘടനാ നിർമ്മാണം അടിസ്ഥാനമാക്കിയുള്ള ശ്യാം ബെനഗലിന്റെ സംവിധാൻ  എന്ന ടെലിവിഷൻ മിനി-പരമ്പരയിൽ സ്വര  ഭാസ്‌കർ ഒരു അവതാരികയായി പ്രവർത്തിച്ചു. 2014 മാർച്ച് മുതൽ 2014 മെയ് വരെയുള്ള കാലത്ത് രാജ്യസഭാ ടിവിയിൽ ഈ പരമ്പര സംപ്രേക്ഷണം ചെയ്തിരുന്നു. പാക്കിസ്ഥാനിലെ ലാഹോറിലേക്കുള്ള യാത്രയിൽ, 2015 ഏപ്രിലിൽ സംപ്രേക്ഷണം ചെയ്ത പാക്കിസ്ഥാൻ ടെലിവിഷൻ  കോമഡി ഷോയായ മസാഖ് രാത്തിൽ ഭാസ്‌കർ ഒരു അതിഥിയായി പ്രത്യക്ഷപ്പെട്ടു.

2015-ൽ ഭാസ്‌ക്കറിൻറെ മൂന്ന് സിനിമകളാണ് പുറത്തിറങ്ങിയത്. ആദ്യ റിലീസായ 2011-ൽ പുറത്തിറങ്ങിയ തനു വെഡ്‌സ് മനു എന്ന ചിത്രത്തിന്റെ തുടർച്ചയായ തനു വെഡ്‌സ് മനു റിട്ടേൺസ് എന്ന റൊമാന്റിക് കോമഡിയിൽ പായൽ എന്ന കഥാപാത്രത്തെ അവർ  പുനരവതരിപ്പിച്ചു. സിനിമയോടൊപ്പം സ്വരയുടെ  സിനിമയിലെ പ്രകടനവും നിരൂപകരുടെ മുക്തകണ്ഠമായ പ്രശംസ നേടി. ഈ ചിത്രം മികച്ച സാമ്പത്തിക വിജയം നേടിയതോടൊപ്പം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ സിനിമകളിൽ ഇടം നേടിയ ചുരുക്കം ചില വനിതാ കേന്ദ്രീകൃത സിനിമകളിൽ  ഒന്നായി മാറി. അവരുടെ അടുത്തതായി പുറത്തിറങ്ങിയ ചിത്രം റൊമാന്റിക് നാടകീയ ചിത്രമായ പ്രേം രത്തൻ ധന് പായോ ആയിരുന്നു. അതിൽ സൽമാൻ ഖാൻ, സോനം കപൂർ എന്നിവരോടൊപ്പം രാജകുമാരി ചന്ദ്രിക എന്ന കഥാപാത്രമായി അഭിനയിച്ചു. സൂരജ് ബർജാത്യ സംവിധാനം ചെയ്ത ഈ ചിത്രത്തിന് പ്രേക്ഷകരിൽനിന്ന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. എങ്കിലും സ്വരയുടെ ഈ ചിത്രത്തിലെ പ്രകടനം നിരൂപകരിലും പ്രേക്ഷകരിലും മികച്ച സ്വീകാര്യത നേടി. 400 കോടി രൂപ (50 മില്യൺ യുഎസ് ഡോളർ) കളക്ഷൻ നേടിയ ചിത്രം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ സിനിമകളിൽ ഒന്നായി മാറി. അതേ വർഷം 11  സിനിമാ പ്രവർത്തകരുടെ സഹകരിച്ചുള്ള ബഹുഭാഷാ ചിത്രമായ X: പാസ്റ്റ് ഈസ് പ്രസൻറ് എന്ന സിനിമയിൽ അവർ ഒരു ചെറിയ വേഷം ചെയ്തു. പതിനൊന്ന് സംവിധായകർ സഹകരിച്ച ഈ ചിത്രത്തിൽ നളൻ കുമാരസാമിയുടെ സംവിധാനത്തിലുള്ള സമ്മർ ഹോളിഡേ എന്ന ഭാഗത്ത് ഭാസ്‌കർ പ്രത്യക്ഷപ്പെട്ടു, വേനൽക്കാല അവധിക്ക് ദക്ഷിണേന്ത്യയിലേക്ക് യാത്ര പോകുന്ന ഒരു ആൺകുട്ടിയെ (അൻഷുമാൻ ഝാ അവതരിപ്പിച്ചത്) ചുറ്റിപ്പറ്റിയുള്ളതായിരുന്ന ഈ ഭാഗത്തെ കഥ. സമ്മിശ്ര പ്രതികരണം ലഭിച്ച ഈ ചിത്രത്തിൽ സ്വര അവതരിപ്പിച്ച ആന്റിയുടെ വേഷം പ്രത്യേകം പ്രശംസിക്കപ്പെട്ടു.

2016-ൽ, ആനന്ദ് എൽ. റായിയുടെ കോമഡി നാടകീയ ചിത്രമായ നിൽ ബത്തേയ് സന്നതയിൽ നായികയായി അഭിനയിച്ചതോടെ, റായിയുമായുള്ള അവരുടെ നാലാമത്തെ സഹകരണമായി മാറി. കഥാപാത്രവും താനുമായുള്ള പ്രായവ്യത്യാസം കാരണം ഭാസ്‌കറിന് സിനിമയെക്കുറിച്ച് ആദ്യം സംശയമുണ്ടായിരുന്നു. എന്നാൽ, സ്‌ക്രിപ്റ്റ് വായിച്ച് മനസ്സ് മാറ്റിയ അവർ ഒരു കൗമാരക്കാരന്റെ അമ്മയായി ഈ ചിത്രത്തിൽ അഭിനയിച്ചു. റിലീസിന് ശേഷം, ചിത്രവും ഭാസ്‌കറിന്റെ പ്രകടനവും നിരൂപക പ്രശംസ നേടുകയും 2015 സെപ്റ്റംബറിൽ സിൽക്ക് റോഡ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടിക്കുള്ള പുരസ്കാരം അവർക്ക് ലഭിക്കുകയും ചെയ്തു. വയാകോം 18 ന്റെ സ്ട്രീമിംഗ് സേവനമായ വൂട്ട്  നിർമ്മിച്ച ഇറ്റ്സ് നോട്ട് ദാറ്റ് സിമ്പിൾ എന്ന വെബ് പരമ്പരയോടൊപ്പവും അവർ പ്രവർത്തിച്ചു. വിവാഹം, ബന്ധങ്ങൾ, വിവാഹത്തിലെ സ്ത്രീയുടെ നിലപാട്, പ്രണയം തുടങ്ങിയ ആശയങ്ങളെ ചുറ്റിപ്പറ്റിയുള്ളതായിരുന്ന ഈ ഷോ. ഡാനിഷ് അസ്‌ലം സംവിധാനം ചെയ്ത ഈ പരമ്പരയിൽ ഭാസ്‌കറൊടൊപ്പം ടെലിവിഷൻ താരങ്ങളായ വിവാൻ ഭട്ടേന, അക്ഷയ് ഒബ്‌റോയ്, കരൺവീർ മെഹ്‌റ എന്നിവരും അഭിനയിച്ചു. 2013-ലെ വിവരങ്ങൾ പ്രകാരം, കാലിഡോസ്‌കോപ്പ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ അബ്ബാസ് ടൈർവാല സംവിധാനം ചെയ്ത് ചന്ദൻ റോയ് സന്യാൽ, മൊണാലി താക്കൂർ എന്നിവരോടൊപ്പം അഭിനയിച്ച കോമഡി നാടകീയ ചിത്രമായ മാംഗോയുടെ ചിത്രീകരണം ഭാസ്‌കർ പൂർത്തിയാക്കിയിരുന്നു. ഈ ചിത്രത്തിൻറെ റിലീസ് അനിശ്ചിതമായി വൈകുകയാണ്. കരീന കപൂർ, സോനം കപൂർ, ശിഖ തൽസാനിയ എന്നിവരോടൊപ്പം അഭിനയിച്ച, ഡൽഹിയിൽ നിന്ന് യൂറോപ്പിലേക്ക് യാത്ര പുറപ്പെടുന്ന നാല് പെൺകുട്ടികളെക്കുറിച്ചുള്ള ശശാങ്ക ഘോഷിന്റെ 2018 ലെ റൊമാന്റിക് കോമഡി ചിത്രമായ വീരേ ദി വെഡ്ഡിംഗിലും അവർ പ്രധാന വേഷം അവതരിപ്പിച്ചു.

സ്വകാര്യ ജീവിതം

[തിരുത്തുക]

സ്വര ഭാസ്‌കർ പൗരത്വ ഭേദഗതി നിയമത്തിന്റെ ഒരു കടുത്ത വിമർശകയായിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളിൽ അവർ പങ്കെടുത്തിട്ടുണ്ട്.[13][14] 2023 ഫെബ്രുവരിയിൽ അവർ ആക്ടിവിസ്റ്റും സമാജാവാദി പാർട്ടി പ്രവർത്തകനുമായ ഫഹദ് അഹമ്മദിനെ വിവാഹം കഴിച്ചു.[15][16]

സിനിമകൾ

[തിരുത്തുക]
Key
Films that have not yet been released ഇതുവരെ റിലീസ് ചെയ്യാത്ത സിനിമകളെ സൂചിപ്പിക്കുന്നു.
വർഷം സിനിമയുടെ പേര് വേഷം കുറിപ്പ്
2009 മധോലാൽ കീപ് വാൽക്കിങ്ങ് സുധ എം. ദുബൈ
2010 ഗുസാരിഷ് രാധിക തൽവാർ
ദി അൺടൈറ്റിൽഡ് കാർത്തിക് കൃഷ്ണൻ പ്രോജക്‌റ്റ് സ്വര ഭാസ്കർ / മായ
2011 തനു വെഡ്സ് മനു പായൽ സിൻഹ സിംഗ്
ചില്ലർ പാർട്ടി ബാറ്റിൽ അവർ ആങ്കർ
2013 ലിസൺ... അമയ അമയ കൃഷ്ണമൂർത്തി
ഔറംഗസേബ് സുമൻ
രാഞ്ജനാ ബിന്ദിയ
സബ്കി ബജെഗി ബാൻഡ് ജയ
2014 മച്ലി ജല് കി റാണി ഹേ അയേഷ സാക്സേന
2015 തനു വെഡ്സ് മനു റിട്ടേൺസ് പായൽ സിൻഹ സിംഗ്
പ്രേം രത്തൻ ധന് പായോ രാജകുമാരി ചന്ദ്രിക
X: പാസ്റ്റ് ഈസ് പ്രസൻറ് ആൻറി
2016 നില് ബത്തേയ് സന്നത ചന്ദ സഹായ്
2017 അനാർക്കലി ഓഫ് ആരാ അനാർക്കലി
2018 വീരേ ദി വെഡ്ഡിംഗ് TBA [17]

ടെലിവിഷൻ

[തിരുത്തുക]
സംപ്രേഷണ തീയതി ഷോ റോൾ ചാനൽ
2016 ഇറ്റ്സ് നോട്ട് ദാറ്റ് സിംപിൾ പ്രധാന വേഷം വെബ് ടെലിവിഷൻ മിനി സിരീസ്
2015 മസാക്ക് രാത്ത് അതിഥി ദുനിയാ ന്യൂസ്
2015 രംഗോലി അവതാരക ഡിഡി നാഷണൽ
2014 സംവിധാൻ അവതാരക രാജ്യസഭ ടിവി

പുരസ്കാരങ്ങൾ

[തിരുത്തുക]
വർഷം സിനിമ പുരസ്കാരം ഇനം ഫലം
2012 തനു വെഡ്സ് മനു ഫിലിംഫെയർ പുരസ്കാരം മികച്ച സഹനടി നാമനിർദ്ദേശം[18]
സീ സിനി അവാർഡ് Best Actor in a Supporting Role– Female വിജയിച്ചു
ഇൻറർനാഷണൽ ഇന്ത്യൻ ഫിലിം അക്കാദമി അവാർഡ് മികച്ച സഹനടി നാമനിർദ്ദേശം
സ്ക്രീൻ അവാർഡ് മികച്ച സഹനടി നാമനിർദ്ദേശം[19]
2014 Raanjhanaa ഫിലിംഫെയർ പുരസ്കാരം മികച്ച സഹനടി നാമനിർദ്ദേശം[20]
ഇൻറർനാഷണൽ ഇന്ത്യൻ ഫിലിം അക്കാദമി അവാർഡ് മികച്ച സഹനടി നാമനിർദ്ദേശം
സ്ക്രീൻ അവാർഡ് മികച്ച സഹനടി വിജയിച്ചു[21]
സീ സിനി അവാർഡ് Best Actor in a Supporting Role– Female വിജയിച്ചു[22]
2016 Nil Battey Sannata സിൽക്ക് റോഡ് ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവൽ മികച്ച നടി വിജയിച്ചു[23]
സ്ക്രീൻ അവാർഡ് മികച്ച നടി - ക്രിട്ടിക്സ് വിജയിച്ചു[24]
FOI ഓൺലൈൻ അവാർഡ് Best Actress In A Leading Role നാമനിർദ്ദേശം[25]
2018 Anaarkali of Aarah ഫിലിംഫെയർ പുരസ്കാരം മികച്ച നടി - ക്രിട്ടിക്സ് നാമനിർദ്ദേശം[26]
FOI ഓൺലൈൻ അവാർഡ് Best Actress In A Leading Role നാമനിർദ്ദേശം[27]

അവലംബം

[തിരുത്തുക]
  1. "Happy Birthday Swara Bhasker: 7 Facts About 'Veere Di Wedding' Actress". News Nation English (in ഇംഗ്ലീഷ്). 9 April 2020. Retrieved 15 May 2020.
  2. "Dating a writer makes for great conversations: Swara Bhaskar". Hindustan Times. 18 January 2017. Retrieved 8 April 2017.
  3. "Swara Bhaskar calls herself an unapologetic feminist, says it's a misunderstood term". Hindustan Times. 9 June 2017.
  4. "Swara Bhaskar Interview". Behindwood.com. Retrieved 25 June 2013.
  5. "Bollywood is obsessed with looks: Swara Bhaskar". The Hindu. Press Trust of India. 16 March 2011. Archived from the original on 26 December 2013.
  6. "Films are forever". The Hindu. 18 June 2013. Retrieved 25 June 2013.
  7. "Off The Block". 28 August 2010. Archived from the original on 29 June 2013. Retrieved 20 May 2013.
  8. "Personal Agenda: Swara Bhaskar, actress". Hindustan Times. 29 November 2013. Archived from the original on 1 December 2013. Retrieved 1 December 2013.
  9. "No sex for a role: Swara Bhaskar". The Times of India. 9 April 2012. Archived from the original on 26 July 2013. Retrieved 3 February 2013.
  10. "I was always a dramebaaz child: Swara Bhaskar". The Times of India. 9 July 2013. Retrieved 1 December 2013.
  11. "Bindiya and Murari have some of the best dialogues in the film: Swara Bhaskar – Hindustan Times". 4 July 2013. Archived from the original on 3 December 2013. Retrieved 1 December 2013.
  12. "In conversation with Swara Bhaskar | Yale MacMillan Center South Asian Studies". southasia.macmillan.yale.edu. Retrieved 15 May 2020.
  13. Radhakrishnan, Manjusha (31 December 2019). "Swara Bhaskar slams CAA as 'anti-India' and 'sinister'". Gulf News. Retrieved 13 April 2020.
  14. "Swara Bhaskar says Modi has betrayed Indian Constitution". Gulf News. Indo-Asian News Service. 3 February 2020. Retrieved 13 April 2020.
  15. "Swara Bhasker marries politician Fahad Ahmad, shares how they met at a protest". Indian Express. 16 February 2023.
  16. admin (2023-02-17). "Swara Bhaskar ties the knot with the love of her life, politician Fahad Ahmad". Mamaraazzi (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2023-02-22.
  17. "'Veere Di Wedding' co-star Swara Bhaskar makes Shikha Talsania's birthday special | Latest News & Updates at Daily News & Analysis". dna (in അമേരിക്കൻ ഇംഗ്ലീഷ്). 2017-10-10. Retrieved 2017-10-13.
  18. "Nominations for 57th Idea Filmfare Awards 2011". Bollywood Hungama. Retrieved 28 September 2015.
  19. "Screen Awards 2014: And the winner is..." ibnlive.in.com. 2014. Archived from the original on 2014-01-17. Retrieved 2 June 2015.
  20. "59th Idea Filmfare Awards Nominations". Filmfare. Retrieved 28 September 2015.
  21. "Screen Awards 2014: And the winner is..." ibnlive.in.com. 2014. Archived from the original on 2014-01-17. Retrieved 2 June 2015.
  22. "Zee Cine Awards 2014: Swara Bhaskar's Award Acceptance Speech". 14 January 2014. Archived from the original on 2018-12-25. Retrieved 2 June 2015.
  23. "Swara Bhaskar wins best actress title in China". The Indian Express. 27 September 2015. Retrieved 28 September 2015.
  24. "Swara Bhaskar wins best actress title in China". The Indian Express. 27 September 2015. Retrieved 28 September 2015.
  25. "2nd FOI Online Awards". FOI Online Awards. Archived from the original on 2018-12-25. Retrieved 2018-03-13.
  26. "63rd Jio Filmfare Awards 2018: Official list of Critics' Award nominations - Times of India". The Times of India. Retrieved 2018-01-20.
  27. "FOI Online Awards". FOI Online Awards (in ഇംഗ്ലീഷ്). Archived from the original on 2018-12-24. Retrieved 2018-01-28.

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സ്വര_ഭാസ്കർ&oldid=4016200" എന്ന താളിൽനിന്ന് ശേഖരിച്ചത്