മിനിഷ ലാംബ
Jump to navigation
Jump to search
മിനിഷ ലാംബ | |
---|---|
ജനനം | മിനിഷ ലാംബ |
തൊഴിൽ | അഭിനേത്രി |
സജീവ കാലം | 2005-ഇതുവരെ |
ഉയരം | 1.53 മീ (5 അടി 0 ഇഞ്ച്) |
ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു അഭിനേത്രിയാണ് മിനിഷ ലാംബ (ജനനം: ജനുവരി 18, 1985 - ന്യൂ ഡെൽഹി) .
അഭിനയ ജീവിതം[തിരുത്തുക]
ആദ്യ കാലത്ത് ഒരു പത്രപ്രവർത്തകയാവാനുള്ള മോഹമുണ്ടായിരുന്ന മിനിഷ, തന്റെ ബിരുദ വിദ്യാഭ്യാസ കാലത്ത് തന്നെ മോഡലിംഗിൽ എത്തുകയും പിന്നീട് ഇന്ത്യയിലെ തന്നെ ഒരു മികച്ച മോഡൽ ആവുകയും ചെയ്തു. ആദ്യ കാലത്ത് ധാരാളം ടെലിവിഷൻ പരസ്യ ചിത്രങ്ങളിൽ മിനിഷ പ്രത്യക്ഷപ്പെട്ടിരുന്നു. 2004ൽ ഡെൽഹിയിൽ വിദ്യാഭ്യാസം പൂർത്തീകരിച്ചു. 2005 ൽ ആദ്യ ചിത്രത്തിൽ അഭിനയിച്ചു. 2008 ൽ അഭിനയിച്ച ബചന ഏ ഹസീനോ എന്ന ചിത്രത്തിലെ അഭിനയം മിനിഷയെ ശ്രദ്ധേയയാക്കി. ഇതിൽ ബിപാഷ ബസു, ദീപിക പദുകോൺ, രൺബീർ കപൂർ എന്നിവർ കൂടെ അഭിനയിച്ചു.