ഫാറൂഖ് ഷെയ്ക്ക്
ഫാറൂഖ് ഷെയ്ക്ക് | |
---|---|
ജനനം | |
മരണം | 28 ഡിസംബർ 2013 | (പ്രായം 65)
മരണ കാരണം | Heart attack |
ദേശീയത | Indian |
വിദ്യാഭ്യാസം | St. Xavier's College, Mumbai |
തൊഴിൽ | Actor |
ജീവിതപങ്കാളി(കൾ) | Roopa Shaikh |
കുട്ടികൾ | Sanaa Shaikh, Shaaista Shaikh |
ഇന്ത്യൻ നടനും, ജീവകാരുണ്യപ്രവർത്തകനും, ജനപ്രിയ ടെലിവിഷൻ അവതാരകനും ആയിരുന്നു ഫാറൂഖ് ഷെയ്ക്ക്(25 മാർച്ച് 1948 - 28 ഡിസംബർ 2013). 1977 മുതൽ 1989 വരെ ഹിന്ദി ചലച്ചിത്രങ്ങളിലും, 1988 മുതൽ 2002 വരെ ടെലിവിഷൻ പരിപാടികളിലും അദ്ദേഹം സജീവമായിരുന്നു.2008 ൽ ചലച്ചിത്രരംഗത്ത് വീണ്ടും സാന്നിദ്ധ്യമറിയിച്ച ഫാറൂഖ് 2013 ഡിസംബർ 28 ന് തന്റെ മരണം വരെ രംഗത്ത് തുടർന്നു.സമാന്തര സിനിമ അല്ലെങ്കിൽ നവസിനിമാരംഗമായിരുന്നു അദ്ദേഹത്തിന്റെ പ്രധാന മണ്ഡലം . സത്യജിത് റേ, മുസഫർ അലി, ഹൃഷികേശ് മുഖർജി, കേതൻ മേത്ത തുടങ്ങിയ സംവിധായകർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്[1].
ടെലിവിഷൻ പരമ്പരകളിൽ പ്രത്യക്ഷപ്പെട്ട ഫാറൂഖ്, ഫിറോസ് അബ്ബാസ് ഖാൻ സംവിധാനം ചെയ്ത തുമാരി അമൃതാ (1992)യിൽ, ശബാന ആസ്മിയോടൊപ്പം പ്രധാനവേഷത്തിൽ അഭിനയിച്ചു[2]. ടി.വി. ഷോ ആയ ജീന ഇസി കാ നാം ഹെ (സീസൺ 1) അവതരിപ്പിക്കുകയും ചെയ്തു. ലാഹോറിലെ പ്രകടനത്തിനു മികച്ച സഹനടനുള്ള 2010 ലെ ദേശീയ ചലച്ചിത്ര പുരസ്കാരവും നേടിയിട്ടുണ്ട്[3]
വ്യക്തി ജീവിതം
[തിരുത്തുക]1948 ൽ ഗുജറാത്തിലെ വഡോദരയിലെ അംറോലി ഗ്രാമത്തിൽ മുസ്തഫ ശൈഖിന്റെയും ഫരീദയുടെയും മകനായി ജനിച്ചു. അദ്ദേഹത്തിന്റെ പിതാവ് മുസ്തഫ ഷെയ്ക്ക് മുംബൈയിൽ സ്ഥിര താമസമാക്കിയ ഒരു അഭിഭാഷകനായിരുന്നു. അദ്ദേഹത്തിന്റെ കുടുംബം ഗുജറാത്തിലെ ബൻചുക് ജില്ലയിലെ ഹൻസോട്ട് ഗ്രാമത്തിൽ നിന്നും വന്നവരായിരുന്നു. ഷെയ്ഖിന്റെ കുടുംബം ജമീന്ദാർമാർ (ഭൂവുടമകൾ) ആയിരുന്നു അതുകൊണ്ടു തന്നെ അദ്ദേഹം ആഡംബര പരിസരത്തിൽ വളർന്നു. അഞ്ച് കുട്ടികളിൽ മൂത്ത മകനായ ഫാറൂഖ് ഷെയ്ക്ക് മുംബൈയിലെ നാഗ്‌പാഡയിൽ വളർന്നു.
മുംബൈയിലെ സെന്റ് മേരീസ് സ്കൂളിൽ പഠിച്ച ഷെയ്ഖ് മുംബൈയിലെ സെന്റ് സേവിയേഴ്സ് കോളേജിൽ നിന്നും ബിരുദം നേടി. തുടർന്ന് അദ്ദേഹം മുംബൈ സിദ്ധാർഥ് കോളേജിൽ നിയമം പഠിച്ചു. അദ്ദേഹത്തിന്റെ പിതാവ് വിജയിച്ചതും കേൾവിക്കേട്ടതുമായ അഭിഭാഷകനായിരുന്നു. അതുകൊണ്ടുതന്നെ ഫാറൂഖ് ഷെയ്ക്കിനെയും അഭിഭാഷകനാകാൻ അയാൾ ആഗ്രഹിച്ചു. നിയമം തന്റെ പ്രൊഫഷണലിനോട് ബന്ധപ്പെടുന്നതിൽ ഫാറൂഖ് ഷെയ്ക്ക് പരാജയപ്പെട്ടതിനെത്തുടർന്ന് ഷെയ്ഖ് അഭിനയം തൊഴിലായി തെരെഞ്ഞെടുത്തു.