സുൽത്താൻപുർ ലോധി

Coordinates: 31°12′47″N 75°11′55″E / 31.2131777°N 75.1984978°E / 31.2131777; 75.1984978
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Sultanpur Lodhi

White City
City
Sultanpur Lodhi is located in Punjab
Sultanpur Lodhi
Sultanpur Lodhi
Location in Punjab, India
Coordinates: 31°12′47″N 75°11′55″E / 31.2131777°N 75.1984978°E / 31.2131777; 75.1984978
Country India
StatePunjab
DistrictKapurthala
ഭരണസമ്പ്രദായം
 • MLAMr. Navtej Singh Cheema
വിസ്തീർണ്ണം
 • ആകെച.കി.മീ.(2 ച മൈ)
ജനസംഖ്യ
 (2011)
 • ആകെ16,855
 • ജനസാന്ദ്രത2,800/ച.കി.മീ.(7,300/ച മൈ)
Languages
 • OfficialPunjabi
സമയമേഖലUTC+5:30 (IST)
PIN
144626
വാഹന റെജിസ്ട്രേഷൻPB-41

ഇന്ത്യൻ സംസ്ഥാനമായ പഞ്ചാബിലെ കപൂർത്തല ജില്ലയിലെ ഒരു നഗരവും മുനിസിപ്പൽ കൗൺസിലുമാണ് സുൽത്താൻപൂർ ലോധി . എ.ഡി 1103-ൽ ഗസ്നിയിലെ മഹ്മൂദിന്റെ ജനറലായിരുന്ന അതിന്റെ സ്ഥാപകനായ സുൽത്താൻ ഖാൻ ലോധിയുടെ പേരിലാണ് ഈ പട്ടണത്തിന്റെ പേര്. ഐൻ-ഇ-അക്ബരിയിലും ഇത് പരാമർശിക്കപ്പെടുന്നു. പഞ്ചാബിലെ അഞ്ച് നദികളിൽ രണ്ടെണ്ണമായ ബിയാസിന്റെയും, സത്‌ലുജിന്റെയും സംഗമസ്ഥലത്തിന് 9 കി.മീ. വടക്ക് മാറി ഒഴുകുന്ന കാളി ബെയ്ൻ എന്ന ചെറുനദിയുടെ തെക്കേ കരയിലാണ് സുൽത്താൻപൂർ ലോധി സ്ഥിതി ചെയ്യുന്നത്.

ചരിത്രം[തിരുത്തുക]

സി.ഇ. ഒന്നാം നൂറ്റാണ്ടിൽ സ്ഥാപിതമായതായി കണക്കാക്കപ്പെടുന്ന സുൽത്താൻപൂർ ലോധി ഇന്ത്യയിലെ ഏറ്റവും പുരാതന നഗരങ്ങളിലൊന്നാണ്. നൂറ്റാണ്ടുകൾ നീണ്ടുനിൽക്കുന്ന ചരിത്രമുള്ള ഈ നഗരം രാഷ്ട്രീയം, മതം, സാഹിത്യം, വ്യാപാരം, വാണിജ്യം എന്നീ മേഖലകളിലെ നിരവധി ഉയർച്ച താഴ്ചകൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്.

പുരാതന ചരിത്രം[തിരുത്തുക]

സുൽത്താൻപൂർ ലോധി നഗരത്തിന്റെ പരിണാമം

[1]ഒന്നാം നൂറ്റാണ്ട് മുതൽ എ ഡി ആറാം നൂറ്റാണ്ട് വരെ ബുദ്ധമതത്തിന്റെ ധ്യാനത്തിന്റെയും അറിവിന്റെയും കേന്ദ്രമായിരുന്നു സുൽത്താൻപൂർ ലോധി, . അക്കാലത്ത് 'സർവ്മാൻപൂർ' എന്ന പേരിലാണ് ഈ നഗരം അറിയപ്പെട്ടിരുന്നത്. അക്കാലത്തെ നിരവധി പ്രതിമകളും നാണയങ്ങളും മറ്റ് വസ്തുക്കളും നഗരത്തിലെ പുരാവസ്തു ഗവേഷണത്തിലും ഖനനത്തിലും കണ്ടെത്തിയിട്ടുണ്ട്. പുരാതന ബുദ്ധമത ഗ്രന്ഥമായ 'അബിനവ്-പ്രസ്തവ' ഇവിടെ എഴുതിയത് കതിയാനയാണെന്നും വിശ്വസിക്കപ്പെടുന്നു. എട്ടാം നൂറ്റാണ്ടിൽ. ഹിന്ദുമതത്തിന്റെയും ബുദ്ധമതത്തിന്റെയും വലിയ സാമ്രാജ്യമായിട്ടാണ് ഈ സ്ഥലം സ്ഥാപിതമായത്.

മധ്യകാല ചരിത്രം[തിരുത്തുക]

അഫ്ഗാൻ ഭരണാധികാരി "മുഹമ്മദ് ഘസ്നി ഈ പ്രദേശത്ത് അധിനിവേശം നടത്തിയപ്പോൾ, ഹിന്ദു - ബുദ്ധമത നഗരമായ ഈ നഗരം അഗ്നിക്കിരയാക്കി. ഇതിന് തെളിവയ കറുത്ത മണ്ണിന്റെ കട്ടിയുള്ള പാളി, ഭൂനിരപ്പിൽ നിന്ന് കുറച്ച് മീറ്റർ താഴെ കാണപ്പെടുന്നു.

പന്ത്രണ്ടാം നൂറ്റാണ്ടിൽ ദില്ലി ചക്രവർത്തിയായ "നാസിർ-ഉ-ദിൻ മുഹമ്മദ് ഷായുടെ" സഹോദരൻ നവാബ് വാലി മുഹമ്മദ് ഖാനെ പഞ്ചാബിലെ ഹക്കീം (ഭരണാധികാരി) ആയി നിയമിച്ചു. ഈ കാലയളവിൽ, ഹക്കീമിന്റെ രണ്ട് ആൺമക്കളിൽ ഒരാളായ സുൽത്താൻ ഖാൻ യാത്രാമധ്യേ ഈ നഗരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടു, നഗരത്തിന്റെ ചുറ്റുപാടുകളുടെ ഭംഗിയിൽ ആകൃഷ്ടനായി. തന്റെ പേരിൽ ഈ നഗരം പുന:സ്ഥാപിക്കാൻ അദ്ദേഹം തീരുമാനിച്ചു. "സർവ്മാൻപൂർ" അങ്ങനെ പുതിയ നഗരമായ സുൽത്താൻപൂർ ലോധിയുടെ ഉദയത്തിന് വഴിമാറി.

ഈ പുതിയ നഗരമായ സുൽത്താൻപൂർ ലോധി, ദില്ലിക്കും ലാഹോറിനുമിടയിലുള്ള പഴയ വ്യാപാര പാതയുടെ കേന്ദ്രബിന്ദു കൂടിയായിരുന്നു. അക്കാലത്ത് ഉത്തരേന്ത്യയിലെ ഒരു പ്രധാന വ്യാപാര കേന്ദ്രമായിരുന്നു അത്. അതിൽ 32 പ്രധാന വിപണികളും 5600 ഷോപ്പുകളും ഉൾപ്പെട്ടിരുന്നതായി കരുതുന്നു.[അവലംബം ആവശ്യമാണ്] അക്കാലത്ത് നഗരം 13 ച.കി.മീ. പ്രദേശത്ത് വ്യാപിച്ചു കിടന്നിരിന്നു. കാളി ബെയ്ൻ നഗരമധ്യത്തിലൂടെ ഒഴുകിയിരിന്നു. പഴയ കാലങ്ങളിൽ സുൽത്താൻപൂർ ലോധി ഒരു വലിയ നഗരമായിരുന്നുവെന്ന് മനസ്സിലാക്കാൻ ഈ സവിശേഷതകൾ പര്യാപ്തമാണ്. പ്രസിദ്ധമായ "ഐൻ ഇ അക്ബരി" യിൽ സുൽത്താൻപൂർ ലോധി പ്രധാന സ്ഥലമായി പരാമർശിക്കപ്പെട്ടു. അക്കാലത്ത് നഗരത്തിൽ ധാരാളം രാജകീയ ഉദ്യാനങ്ങളും കൃഷിയിടങ്ങളും ഉണ്ടായിരുന്നു. നിലവിൽ, ഈ രാജകീയ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ ഇപ്പോഴും നിലവിലുണ്ട്. അതിലൊന്നാണ് "ഹദേര". ഒരുകാലത്ത് രാജകീയ ഉദ്യാനങ്ങളിലേക്കുള്ള യാത്രയിൽ രാജകുടുംബത്തിന് വിശ്രമ കേന്ദ്രമായി ഉപയോഗിച്ചിരുന്ന അത്ഭുതകരമായ കെട്ടിടമായിരുന്നു ഇത്. രാജകുടുംബത്തിന്റെ വിനോദത്തിനുള്ള സ്ഥലമായും നൃത്തങ്ങളും മറ്റ് രാജകീയ പരിപാടികളും സംഘടിപ്പിക്കാനും ഇത് ഉപയോഗിച്ചു. ഈ സ്ഥലം ഇപ്പോൾ പഴയതും അവഗണിക്കപ്പെട്ടതുമായ ഒരു കെട്ടിടം മാത്രമാണ്.

അക്കാലത്ത് സുൽത്താൻപൂർ ലോധി അതിന്റെ ചുറ്റുപാടുകൾക്കും വ്യാപാരത്തിനും മാത്രമല്ല, വിദ്യാഭ്യാസത്തിനും പ്രശസ്തമായിരുന്നു. "മദ്രാസകൾ" എന്നറിയപ്പെടുന്ന നിരവധി ഇസ്ലാമിക വിദ്യാഭ്യാസ വിദ്യാലയങ്ങൾ നഗരത്തിലുണ്ടായിരുന്നു. ദില്ലിയിലെ രണ്ട് രാജകുമാരന്മാരായ ഔറംഗസേബ്, ദാരാ ഷികോഹ് എന്നിവർ സുൽത്താൻപൂർ ലോധിയിലെ ഒരു പള്ളിയിൽ പഠനം പൂർത്തിയാക്കി.

പതിനാലാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ലാഹോറിലെ ഗവർണർ ദൌലത്ഖാൻ ലോധി ആയായിരുന്നു . സുൽത്താൻപൂർ ലോധിയെ 'പെറാൻ പുരി' (സന്യാസിമാരുടെ നഗരം) എന്നും വിളിച്ചിരുന്നു. പല മത പണ്ഡിതന്മാരും അക്കാലത്ത് നഗരവുമായി ബന്ധപ്പെട്ടിരുന്നു, ഈ സന്യാസിമാരുടെ ചില ശവകുടീരങ്ങൾ {മക്ബരസ്) ഇപ്പോഴും നഗരത്തിൽ ഉണ്ട്.

ഇപ്പോൾ പാകിസ്ഥാനിലുള്ള നാനകാന സാഹിബിന് ശേഷം, ആദ്യത്തെ സിഖ് ഗുരുവിന്റെ ജീവിതവുമായി ഏറ്റവും ബന്ധപ്പെട്ടിരിക്കുന്നത് സുൽത്താൻപൂർ ലോധി ആയിരിക്കും. എ ഡി 1475 ൽ ഗുരുജിയുടെ മൂത്ത സഹോദരി ബീബി നങ്കി ജി സുൽത്താൻപൂർ ലോധിയിലെ ശ്രീ ജയ്റാമിനെ വിവാഹം കഴിച്ചു. 1483 ൽ ഗുരുജിയുടെ പിതാവ് ഗുരുജിയെ ശ്രീ ജയ്റാമിന്റെ അടുത്തേക്ക് അയച്ചു. 1488 ജൂണിൽ ഗുരു നാനാക് ദേവ് ജി സുൽത്താൻപൂർ ലോധിയിൽ ബീബി സുൽഖാനി ജിയെ വിവാഹം കഴിച്ചു.

ആധുനികം[തിരുത്തുക]

1739 ൽ നാദിർ ഷാ ദില്ലിയിലേക്കുള്ള യാത്രാമധ്യേ സുൽത്താൻപൂർ ലോധി ആക്രമിക്കുകയും അത് ഏതാണ്ട് നശിപ്പിക്കുകയും ചെയ്തു. നഗരം മുഴുവൻ കൊള്ളയടിച്ച ശേഷം തീയിട്ടു. അതിനുശേഷം അഹ്മദ് ഷാ അബ്ദാലി വീണ്ടും നശിപ്പിച്ചു. പിന്നീട് സർദാർ ജസ്സ സിംഗ് അലുവാലിയ, ചരിത്രപരമായ സ്മാരകങ്ങൾ തന്റെ കസ്റ്റഡിയിൽ എടുത്ത ശേഷം ഈ നഗരം വീണ്ടും സ്ഥാപിച്ചു. എന്നാൽ അതിന്റെ പഴയ അന്തസ്സും മഹത്വവും വീണ്ടും നേടാൻ അതിന് കഴിഞ്ഞില്ല. ദില്ലിയിലേക്കുള്ള യാത്രാമാർഗ്ഗത്തിനുള്ള പ്രധാന റൂട്ടായ അമൃത്സർ-ജലന്ധർ (ജിടി) റോഡിന്റെ വികസനം ഇതിന് ഒരു കാരണമാണ്. കപൂർത്തലയിലെ മഹാരാജ ജഗജിത് സിങ്ങിന്റെ കൂട്ടാളികളിൽ ഒരാളാണ് സുൽത്താൻപൂർ ലോധിയിലെ ദിവാൻ രാംജാസ്.

സ്വാതന്ത്ര്യാനന്തര കാലവും സമാകാലികവും[തിരുത്തുക]

ഇന്നത്തെ സുൽത്താൻപൂർ ലോധി 1969 മുതൽ പഞ്ചാബിലെ കപൂർത്തല ജില്ലയിലെ ഒരു ഉപവിഭാഗവും തഹസിലുമാണ്. റോഡ്മാർഗവും റെയിൽവെ മുഖാന്തിരവും ബന്ധിപ്പിക്കപ്പെട്ട ഒരു ചെറിയ പട്ടണമാണിത്. വടക്കൻ റെയിൽ‌വേയുടെ ഫിറോസ്പൂർ ഡിവിഷന്റെ കീഴിലാണ് ഇത് വരുന്നത്. പഞ്ചാബിലെ കപൂർത്തല ജില്ലയിലെ ഒരു മുനിസിപ്പൽ കൗൺസിൽ നഗരമാണ് സുൽത്താൻപൂർ. കേന്ദ്രമന്ത്രിമാരായ പീയുഷ് ഗോയൽ, ഹർഷവർധൻ, ഹർസിമ്രത് കൗർ ബാദൽ എന്നിവർ 2019 ഒക്ടോബർ 4 ന് ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ 'സർബത് ദ ഭാല എക്സ്പ്രസ്' ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തു. [2] പുനർനാമകരണം ചെയ്ത ന്യൂഡൽഹി-ലുധിയാന ഇന്റർസിറ്റി എക്സ്പ്രസ് ന്യൂഡൽഹിയിൽ നിന്ന് വിശുദ്ധ നഗരമായ സുൽത്താൻപൂർ ലോധി വഴി ലോഹിയാൻ ഖാസിലേക്ക് പോകും. സുൽത്താൻപൂർ നഗരത്തെ 13 വാർഡുകളായി തിരിച്ചിരിക്കുന്നു, ഓരോ 5 വർഷത്തിലും തിരഞ്ഞെടുപ്പ് നടക്കുന്നു. കാനേഷുമാരി 2011 പുറത്തിറക്കിയ റിപ്പോർട്ട് അനുസരിച്ച് സുൽത്താൻപൂർ മുനിസിപ്പൽ കൗൺസിലിൽ 16,877 ജനസംഖ്യയുണ്ട്, അതിൽ 8,862 പുരുഷന്മാരും 8,015 സ്ത്രീകളുമാണ്. ഇത് ഒരു ലെജിസ്ലേറ്റീവ് മണ്ഡലവും മുനിസിപ്പൽ കൗൺസിലും ആണ്.

വിദ്യാഭ്യാസം[തിരുത്തുക]

രണ്ട് ബിരുദ കോളേജുകളും വിദ്യാഭ്യാസത്തിനുള്ള ഒരു കോളേജും, രണ്ട് സർക്കാർ സീനിയർ സെക്കൻഡറി സ്കൂളുകളും, രണ്ട് സർക്കാർ എയ്ഡഡ് (അംഗീകൃത) സീനിയർ സെക്കൻഡറി സ്കൂളുകളും, നിരവധി അഫിലിയേറ്റഡ് സ്കൂളുകളും, ഒരു കോൺവെന്റ് സ്കൂളും, ഒരു ഐടിഐയും ഇവിടെ ഉണ്ട്. അടുത്തിടെ ഗുരു നാനാക് ദേവ് സർവകലാശാല അമൃത്സറിലെ പുതിയ പ്രാദേശിക കാമ്പസ് സമീപത്ത് സ്ഥാപിച്ചു.

പ്രാധാന്യമുള്ള സ്ഥലങ്ങൾ[തിരുത്തുക]

  1. ഗുരുദ്വാരസ് ബെബെ നാനകി ജി, ബെർ സാഹിബ്, ഹട്ട് സാഹിബ്, കോത്രി സാഹിബ്, ഗുരു കാ ബാഗ്, സന്ത് ഘട്ട്, അന്റാരിയാംത, സെഹ്ര സാഹിബ്
  2. മന്ദിർ സിംഗ് ഭവാനി, മന്ദിർ ഭരമാൽ, മന്ദിർ അഹ്‌ലി വാല ശിവാല, മന്ദിർ മാത ആശാ റാണി, മന്ദിർ രാം രാമേശ്വരം, മന്ദിർ ചൗര ഖു തുടങ്ങിയവർ.
  3. ചിട്ടി മസ്ജിദ്, പിയർ ഗബ്ഗാസി, പഞ്ജ് പിയർ
  4. ഹദിറ, ക്വില സരായ് ( ലോക്കൽ പോലീസ് സ്റ്റേഷൻ ഇപ്പോൾ പാർപ്പിടം)
  5. കാളി ബെയ്ൻ (ഘാന്ത് വികസിപ്പിച്ചെടുത്തത് സന്ത് സെചെവാൾ ജി)

ഗുരുദ്വാരകൾ[തിരുത്തുക]

14 വർഷം ഇവിടെ താമസിച്ചിരുന്ന സിഖ് മതത്തിന്റെ സ്ഥാപകനായ ഗുരു നാനാക്കുമായി ബന്ധപ്പെട്ട ഒരു വിശുദ്ധ സിഖ് തീർത്ഥാടന കേന്ദ്രമാണ് സുൽത്താൻപൂർ ലോഡി. പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തിൽ അദ്ദേഹം പ്രബുദ്ധത നേടിയത് ഇവിടെയാണ്.

ചിത്രശാല[തിരുത്തുക]

അവലംബങ്ങൾ[തിരുത്തുക]

  1. Sharma, Vikas Chand (2018-12-12). "Reviving contemporary urban design: case of historic city Sultanpur LodhI, Punjab, India". Journal of Architecture and Urbanism (in ഇംഗ്ലീഷ്). 42 (2): 188–198. doi:10.3846/jau.2018.6980. ISSN 2029-7947.
  2. https://web.archive.org/web/20200920211002/http://www.newsonair.com/News?title=%26%2339%3BSarbat-Da-Bhala-Express%26%2339%3B-train-flagged-off-at-New-Delhi-railway&id=372457. Archived from the original on 2020-09-20. {{cite web}}: Missing or empty |title= (help)
"https://ml.wikipedia.org/w/index.php?title=സുൽത്താൻപുർ_ലോധി&oldid=3809266" എന്ന താളിൽനിന്ന് ശേഖരിച്ചത്