ഹർഷവർധൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Dr. Harsh Vardhan

നിലവിൽ
പദവിയിൽ 
26 May 2014
പ്രധാനമന്ത്രി Narendra Modi
മുൻ‌ഗാമി Gulam Nabi Azad

നിലവിൽ
പദവിയിൽ 
16 May 2014
മുൻ‌ഗാമി Kapil Sibal
നിയോജക മണ്ഡലം Chandni Chowk
ജനനം (1954-12-13) 13 ഡിസംബർ 1954 (പ്രായം 64 വയസ്സ്)
Delhi
ഭവനംNew Delhi
ദേശീയതIndian
രാഷ്ട്രീയപ്പാർട്ടി
Bhartiya Janata Party
ജീവിത പങ്കാളി(കൾ)Nutan
കുട്ടി(കൾ)3
വെബ്സൈറ്റ്www.drharshvardhan.com

പതിനാറാം ലോക്സഭയിലെ ആരോഗ്യ വകുപ്പ് മന്ത്രിയാണ് ഇ.എൻ.ടി സർജനായ ഡോ. ഹർഷവർധൻ. ഡൽഹി ബി.ജെ.പി മുൻ അധ്യക്ഷനാണ്. ഡൽഹിയിലെ ചാന്ദ്നി ചൗക്ക് ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അംഗമാണ്.

ജീവിതരേഖ[തിരുത്തുക]

കാൺപൂരിലെ ഗണേഷ് ശങ്കർ വിദ്യാർത്ഥിമെമ്മോറിയൽ മെഡിക്കൽ കോളേജിൽ നിന്നും 1979 ൽ എം ബി ബി എസ് ബിരുദവും 1983 മുതൽ ഇ എൻ ടിയിൽ പോസ്റ്റ് ഗ്രാഡ്വേറ്റ് ബിരുദവും നേടിയ ഹർഷ വർധൻ ഡൽഹിയിലെ പ്രമുഖനായ ഇ.എൻ.ടി സർജനാണ്. ആർ.എസ്.എസിലൂടെ രാഷ്ട്രീയത്തിൽ പ്രവേശിച്ചു. 1993-ൽ ഡൽഹി നിയമസഭയിലെത്തി. ആരോഗ്യ, നിയമ, വിദ്യാഭ്യാസ മന്ത്രിയായിരുന്നു(1993-98). ഇക്കഴിഞ്ഞ ഡൽഹി നിയമസഭാതിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയുമായിരുന്നു. ചാന്ദ്നി ചൗക്ക് മണ്ഡലത്തിൽനിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.[1]

പോളിയോ നിർമ്മാർജ്ജന യജ്ഞം[തിരുത്തുക]

പോളിയോ നിർമ്മാർജ്ജനത്തിന് ഇന്ത്യയിൽ നിരവധി പരിശ്രമങ്ങൾ നടത്തി. 1994 ഗാന്ധി ജയന്തി ദിനത്തിന് 12 ലക്ഷം കുട്ടികൾക്ക് പോളിയോ വാക്സിൻ നൽകി അദ്ദേഹം ആരംഭിച്ച പ്രവർത്തനമാണ് പിന്നീട് ഇന്ത്യയൊട്ടാകെ പോളിയോ നിർമ്മാർജ്ജന പരിപാടി നടപ്പിലാക്കാൻ കേന്ദ്രസർക്കാരിന് മാതൃകയായത്. അവശ്യമരുന്ന് പട്ടിക തയ്യാറാക്കിയും മറ്റും ജനകീയ ഔഷധനയം വിജയകരമായി നടപ്പിലാക്കാൻ ശ്രമിച്ചു.[2][അവലംബം ആവശ്യമാണ്]

2014 ലെ തെരഞ്ഞെടുപ്പ്[തിരുത്തുക]

ഡൽഹിയിലെ ചാന്ദ്നി ചൗക്ക് ലോക്സഭാ മണ്ഡലത്തിൽ ആപ് സ്ഥാനാർത്ഥിയെ ഒരു ലക്ഷത്തിലേറെ പരാജയപ്പെടുത്തിയാണ് ഹർഷ വർധൻ പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഈ മണ്ഡലത്തിൽ മത്സരിച്ച കോൺഗ്രസ്സിലെ പ്രമുഖ നേതാവും മുൻ മന്ത്രിയുമായ കപിൽ സിബാൽ മൂന്നാം സ്ഥാനത്തായിരുന്നു.

പുരസ്കാരങ്ങൾ[തിരുത്തുക]

  • സ്വസ്ത രത്ന (2002) -കഴിഞ്ഞ ദശാബ്ദത്തിലെ പ്രമുഖ ഡോക്ടർക്കു ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നൽകുന്ന അവാർഡ്

അവലംബം[തിരുത്തുക]

  1. "ഇവർ കേന്ദ്രമന്ത്രിമാർ". www.mathrubhumi.com. ശേഖരിച്ചത് 28 മെയ് 2014. Check date values in: |accessdate= (help)
  2. http://www.drharshvardhan.com/about-me-profile.aspx
"https://ml.wikipedia.org/w/index.php?title=ഹർഷവർധൻ&oldid=3204572" എന്ന താളിൽനിന്ന് ശേഖരിച്ചത്