പീയുഷ് ഗോയൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പീയുഷ് ഗോയൽ
കേന്ദ്ര, ടെക്സ്റ്റൈൽസ് വകുപ്പ് മന്ത്രി
ഓഫീസിൽ
2021-തുടരുന്നു
മുൻഗാമിസ്മൃതി ഇറാനി
കേന്ദ്ര, ഭക്ഷ്യ-പൊതുവിതരണ, ഉപഭോക്ത കാര്യാലയ വകുപ്പ് മന്ത്രി
ഓഫീസിൽ
2020-തുടരുന്നു
മുൻഗാമിരാം വിലാസ് പസ്വാൻ
കേന്ദ്ര, വാണിജ്യ-വ്യവസായ വകുപ്പ് മന്ത്രി
ഓഫീസിൽ
2019-തുടരുന്നു
മുൻഗാമിസുരേഷ് പ്രഭു
രാജ്യസഭയിലെ നേതാവ്
ഓഫീസിൽ
2021-തുടരുന്നു
മുൻഗാമിതാവർ ചന്ദ് ഗെലോട്ട്
രാജ്യസഭ ഉപ-നേതാവ്
ഓഫീസിൽ
2019-2021
കേന്ദ്ര, റെയിൽവേ മന്ത്രി
ഓഫീസിൽ
2017-2021
മുൻഗാമിസുരേഷ് പ്രഭു
പിൻഗാമിഅശ്വനി വൈഷ്ണവ്
കേന്ദ്ര, കൽക്കരി വകുപ്പ് മന്ത്രി
ഓഫീസിൽ
2014-2019
മുൻഗാമിശ്രീപ്രകാശ് ജയ്സ്വാൾ
പിൻഗാമിപ്രഹ്ലാദ് ജോഷി
കേന്ദ്ര, ധനകാര്യ-കോർപ്പറേറ്റ് വകുപ്പ് മന്ത്രി
ഓഫീസിൽ
2019
മുൻഗാമിഅരുൺ ജെയ്റ്റ്ലി
പിൻഗാമിഅരുൺ ജെയ്റ്റ്ലി
രാജ്യസഭാംഗം
ഓഫീസിൽ
2022-തുടരുന്നു, 2016-2022, 2010-2016
മണ്ഡലംമഹാരാഷ്ട്ര
വ്യക്തിഗത വിവരങ്ങൾ
ജനനം (1964-06-13) 13 ജൂൺ 1964  (59 വയസ്സ്)
മുംബൈ, മഹാരാഷ്ട്ര
രാഷ്ട്രീയ കക്ഷിബി.ജെ.പി
പങ്കാളിസീമ
കുട്ടികൾ1 son and 1 daughter
ജോലിചാർട്ടേഡ് അക്കൗണ്ടൻ്റ്
വെബ്‌വിലാസംhttps://www.piyushgoyal.in/
As of 24 ഡിസംബർ, 2022
ഉറവിടം: ഔദ്യോഗിക വെബ്സൈറ്റ്

2017 മുതൽ നരേന്ദ്ര മോദി മന്ത്രിസഭയിലെ കാബിനറ്റ് വകുപ്പ് മന്ത്രിയായി തുടരുന്ന മഹാരാഷ്ട്രയിൽ നിന്നുള്ള മുതിർന്ന ബി.ജെ.പി നേതാവാണ് പീയുഷ് ഗോയൽ.(ജനനം: 13 ജൂൺ 1964) 2014-ൽ ആദ്യമായി കേന്ദ്രമന്ത്രിയായ പീയുഷ് 2017 മുതൽ 2021 വരെ കേന്ദ്ര റെയിൽവേ മന്ത്രിയായിരുന്നു. 2010 മുതൽ മഹാരാഷ്ട്രയിൽ നിന്നുള്ള രാജ്യസഭാംഗമായി തുടരുന്ന പീയുഷ് നിലവിൽ ബി.ജെ.പിയുടെ രാജ്യസഭയിലെ നേതാവാണ്.[1][2][3][4][5]

ജീവിതരേഖ[തിരുത്തുക]

മഹാരാഷ്ട്രയിലെ മുംബൈയിൽ വേദ് പ്രകാശ് ഗോയലിൻ്റെയും ചന്ദ്രകാന്ത ഗോയലിൻ്റെയും മകനായി 1964 ജൂൺ 13ന് ജനനം. മാതുങ്കയിലെ ഡോൺ ബോസ്കോ സ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ പീയുഷ് മുംബൈയിലെ എച്ച്.ആർ കോളേജിൽ നിന്ന് ബിരുദവും ഗവ. ലോ കോളേജിൽ നിന്ന് നിയമബിരുദവും നേടി. ഇന്ത്യൻ ചാർട്ടേഡ് അക്കൗണ്ടൻസ് ഇൻസ്റ്റിസ്റ്റ്യൂട്ടിൽ നിന്ന് സി.എ. പഠനം പൂർത്തിയാക്കിയ പീയുഷ് ഒരു ഇൻവെസ്റ്റ്മെൻറ് ബാങ്കർ ആയിട്ടാണ് ഔദ്യോഗിക ജീവിതമാരംഭിച്ചത്. 2001 മുതൽ 2004 വരെ എസ്.ബി.ഐയിലെയും 2002 മുതൽ 2004 ബാങ്ക് ഓഫ് ബഡോദയിലെയും ഗവ. നിർദ്ദേശിച്ച ബോർഡംഗമായിരുന്നു. ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയിലും പ്രതിരോധ മന്ത്രാലയത്തിലെ കൺസൾട്ടേറ്റീവ് കമ്മിറ്റിയിലും അംഗമായിരുന്നു.

രാഷ്ട്രീയ ജീവിതം[തിരുത്തുക]

1987-ൽ ബി.ജെ.പിയിൽ ചേർന്ന പീയുഷ് ഗോയൽ ഏറെക്കാലം ബി.ജെ.പിയുടെ ദേശീയ ട്രഷററായിരുന്നു. നിലവിൽ ബി.ജെ.പി, ദേശീയ നിർവാഹക സമിതി അംഗമാണ്. 2010-ൽ മഹാരാഷ്ട്രയിൽ നിന്ന് ആദ്യമായി രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2016-ലും 2022-ലും വീണ്ടും രാജ്യസഭയിലെത്തി. നിലവിൽ 2021 മുതൽ രാജ്യസഭയിലെ പാർട്ടി നേതാവാണ്.

2014-ൽ പുനരുപയോഗ ഊർജ വകുപ്പിൻ്റെ സ്വതന്ത്ര ചുമതലയുള്ള കേന്ദ്ര-മന്ത്രിയായ പീയുഷ് 2017 മുതൽ കേന്ദ്ര കാബിനറ്റ് വകുപ്പ് മന്ത്രിയായി തുടരുന്നു. 2017 മുതൽ 2021 വരെ കേന്ദ്ര റെയിൽവേ മന്ത്രിയായിരുന്നു. നിലവിൽ ടെക്സ്റ്റൈൽസ്, ഭക്ഷ്യ-പൊതുവിതരണ, ഉപഭോക്ത കാര്യാലയം, വാണിജ്യ-വ്യവസായം എന്നീ വകുപ്പുകളുടെ ചുമതലയാണ് അദ്ദേഹത്തിനുള്ളത്.[6]

സ്വകാര്യ ജീവിതം[തിരുത്തുക]

  • ഭാര്യ : സീമ
  • മക്കൾ :
  • ധ്രുവ്
  • രാധിക

അവലംബം[തിരുത്തുക]

  1. "Piyush Goyal appointed Leader of the House in Rajya Sabha - The Hindu" https://www.thehindu.com/news/national/piyush-goyal-appointed-leader-of-the-house-in-rajya-sabha/article35321679.ece/amp
  2. "Rajya Sabha" https://rajyasabha.nic.in/Home/LeaderOfHouse
  3. "Piyush Goyal renamed Leader of House in Rajya Sabha | Latest News India - Hindustan Times" https://www.hindustantimes.com/india-news/goyal-renamed-leader-of-house-in-rajya-sabha-101657823336789-amp.html
  4. "Shri Piyush Goyal - Mcommerce" https://commerce.gov.in/know-your-ministers/shri-piyush-goyal/
  5. "BJP retains Piyush Goyal as Rajya Sabha leader after minister wins third term | Deccan Herald -" https://www.deccanherald.com/amp/national/national-politics/bjp-retains-piyush-goyal-as-rajya-sabha-leader-after-minister-wins-third-term-1126684.html
  6. "Union Minister Piyush Goyal appointed as Leader of House in Rajya Sabha | India News,The Indian Express" https://indianexpress.com/article/india/piyush-goyal-appointed-as-leader-of-house-in-rajya-sabha-7404509/lite/
"https://ml.wikipedia.org/w/index.php?title=പീയുഷ്_ഗോയൽ&oldid=3830528" എന്ന താളിൽനിന്ന് ശേഖരിച്ചത്