ഹർസിമ്രത് കൗർ ബാദൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹർസിമ്രത് കൗർ ബാദൽ
ഭക്ഷ്യസംസ്കരണ വ്യവസായ വകുപ്പ് മന്ത്രി
ഓഫീസിൽ
26 May 2014 – 17 september 2020
പ്രധാനമന്ത്രിNarendra Modi
മുൻഗാമികൃഷ്ണ തിരത്
ലോക്സഭാംഗം
പദവിയിൽ
ഓഫീസിൽ
2009
മുൻഗാമിപരംജിത് കൗർ ഗുൽഷാൻ
മണ്ഡലംഭിട്ടിൻഡ
വ്യക്തിഗത വിവരങ്ങൾ
ജനനം (1966-07-25) ജൂലൈ 25, 1966  (57 വയസ്സ്)
ഡൽഹി, ഇന്ത്യ
ദേശീയതഇന്ത്യൻ
രാഷ്ട്രീയ കക്ഷിശിരോമണി അകാലിദൾ
പങ്കാളിസുഖ്ബീർ സിങ് ബാദൽ
കുട്ടികൾ3
വസതിsചണ്ഡീഗഡ്, ഇന്ത്യ
തൊഴിൽരാഷ്ട്രീയ പ്രവർത്തക

ശിരോമണി അകാലിദൾ പാർട്ടിയുടെ നേതാവും[1] പതിനാറാം ലോക്സഭയിലെ ഭക്ഷ്യസംസ്കരണ വ്യവസായ വകുപ്പ് മന്ത്രിയുമാണ് ഹർസിമ്രത് കൗർ ബാദൽ (ജനനം ജൂലൈ 25, 1966). ഭിട്ടിൻഡയിൽ നിന്നുള്ള പാർലമെന്റ് അംഗവുമാണ്.[2]

ജീവിതരേഖ[തിരുത്തുക]

1966 ജൂലൈ 25ന് സത്യജിത്തിന്റെ മകളായി ഡൽഹിയിൽ ജനിച്ചു. ടെക്സറ്റൈൽ ഡിസൈനിൽ മെട്രിക്കുലേറ്റ് ബിരുദം നേടിയിട്ടുണ്ട്.

നാന്നി ഛാൻ[തിരുത്തുക]

പെൺകുഞ്ഞുങ്ങളെയും മരങ്ങളെയും സംരക്ഷിക്കുക എന്ന ലക്ഷ്യമുള്ള നാന്നി ഛാൻ എന്ന പ്രസ്ഥാനം തുടങ്ങിയത് ഹർസീമ്രത് കൗർ ബാദലാണ്.[3][4]

കുടുംബം[തിരുത്തുക]

പഞ്ചാബ് ഉപമുഖ്യമന്ത്രിയായ സുഖ്ബീർ സിങ് ബാദലിനെ 1991ൽ വിവാഹം ചെയ്തു.[5] പഞ്ചാബ് മുഖ്യമന്ത്രിയായ പ്രകാശ് സിങ് ബാദലിന്റെ മരുമകളാണ്.[6] 3 മക്കളുണ്ട്. മജിതയിൽ നിന്നുള്ള അകാലിദൾ എം.എൽ. എയായ ബിക്രം സിങിന്റെ അനുജത്തിയാണ്.

രാഷ്ട്രീയ ജീവിതം[തിരുത്തുക]

2009ലാണ് രാഷ്ട്രീയ ജീവിതം തുടങ്ങിയത്. ഭിട്ടിൻഡയിൽ നിന്നും 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി രനീന്ദർ സിങ്ങിനെ പരാജയപ്പെടുത്തി. 2014ൽ രണ്ടാം തവണയും ഭിട്ടിൻഡയിൽ നിന്നും വിജയിച്ചു. നരേന്ദ്ര മോദി സർക്കാരിലെ ഭക്ഷ്യസംസ്കരണ വ്യവസായ വകുപ്പ് മന്ത്രിയാണ്.

അവലംബം[തിരുത്തുക]

  1. http://eci.nic.in/eci_main/archiveofge2009/Stats/VOLI/25_Constituency[പ്രവർത്തിക്കാത്ത കണ്ണി]
  2. http://164.100.47.132/LssNew/Members/Alphabaticallist.aspx
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-07-03. Retrieved 2014-05-29.
  4. "ഇവർ കേന്ദ്രമന്ത്രിമാർ". മാതൃഭൂമി. 27 മേയ് 2014. Archived from the original on 2014-05-29. Retrieved 29 മെയ് 2014. {{cite news}}: Check date values in: |accessdate= (help)
  5. http://www.asianetnews.tv/janavidhi2014/article/11992_cabinet[പ്രവർത്തിക്കാത്ത കണ്ണി]
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-09-16. Retrieved 2014-05-29.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഹർസിമ്രത്_കൗർ_ബാദൽ&oldid=3658094" എന്ന താളിൽനിന്ന് ശേഖരിച്ചത്