സുസ്മിത സെൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സുസ്മിതാ സെൻ
Sushmita Sen1-2.jpg
സുസ്മിതാ സെൻ
ജനനം
സുസ്മിതാ സെൻ
മറ്റ് പേരുകൾസുഷ്
തൊഴിൽഅഭിനേതാവ്
സജീവം1994 - present

സുസ്മിതാ സെൻ (Shushmita Sen, Hindi, सुष्मिता सेन, Suśmitā Sen) പ്രശസ്തയായ ഒരു ബോളിവുഡ് നടിയാണ്. ഹിന്ദി സിനിമകളെക്കൂടാതെ ചില തമിഴ് സിനിമകളിലും സുസ്മിത അഭിനയിച്ചിട്ടുണ്ട്. 1975 നവംബർ 19-ന് ഹൈദരാബാദിൽ വച്ചായിരുന്നു സുസ്മിത സെന്നിന്റെ ജനനം. 1994-ൽ മിസ് യൂണിവേർസ് ആയി സുസ്മിത കിരീടമണിഞ്ഞിട്ടുണ്ട്.

ജീവിതം[തിരുത്തുക]

ചെറുപ്പക്കാലം[തിരുത്തുക]

ഇന്ത്യൻ വായുസേനയിൽ ജോലി ചെയ്തിരുന്ന ഷുബേർ സെന്നിന്റേയും ഫാഷൻ ആർട്ടിസ്റ്റും ജ്വല്ലറി ഡിസൈനറും ആയിരുന്ന സുബ്ര സെന്നിന്റേയും മകളായിട്ടാണ് സുസ്മിതാ സെന്നിന്റെ ജനനം. സുസ്മിതയുടേത് ഒരു ബംഗാളി കുടുംബമാണ്. സുസ്മിതയ്ക്ക് രാജീവ് സെൻ എന്നൊരു സഹോദരനും നീലം സെൻ എന്നൊരു സഹോദരിയുമുണ്ട്. ഹൈദരാബാദിലെ സെന്റ്. തെരേസാസ് ഹോസ്പിറ്റലിലാണ് സുസ്മിത ജനിച്ചതെങ്കിലും സുസ്മിത പിന്നീട് വളർന്നത് ഡെൽഹിയിലാണ്. എയർ ഫോർസ് ഗോൾഡൻ ജ്യൂബിലി സ്കൂളിലായിരുന്നു സുസ്മിതയുടെ പഠനം. പഠനകാലത്ത് സുസ്മിതയ്ക്ക് ഒരു പത്രപവർത്തകയാകാനായിരുന്നു മോഹം. പലരുമായുമുള്ള പ്രേമബന്ധം സുസ്മിതാ സെന്നിനു മേൽ ആരോപിക്കപ്പെട്ടിരുന്നു. വിവാഹം കഴിച്ചിട്ടില്ലെങ്കിലും 2000-ൽ റീനി എന്നു പേരുള്ള ഒരു കുട്ടിയെ സുസ്മിത ദത്തെടുത്തു.2010-ൽ മൂന്നു മാസം പ്രായമുള്ള മറ്റൊരു പെൺകുട്ടിയെ ദത്തെടുക്കുകയും, അലീസ എന്നു നാമകരണം ചെയ്യുകയും ചെയ്തു.

മിസ്സ് യൂണിവേർസ്[തിരുത്തുക]

1994-ൽ ഐശ്വര്യ റായിയെ രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളിക്കൊണ്ട് സുസ്മിത ഫെമിന മിസ്സ് ഇന്ത്യ കിരീടം നേടി. അതിനെത്തുടർന്ന് ഫിലിപ്പൈൻസിലുള്ള മനീലയിൽ വച്ച് നടന്ന മിസ്സ് യൂണിവേർസ് മത്സരത്തിൽ സുസ്മിത ഇന്ത്യയെ പ്രതിനിധീകരിച്ചു മത്സരിക്കുകയും വിജയം വരിക്കുകയും ചെയ്തു.

ആദ്യ റൗണ്ടുകളിൽ സുസ്മിത മൂന്നാം സ്ഥാനത്തായിരുന്നു. മിസ്സ് കൊളമ്പിയ ആയിരുന്ന കാരോളീന ഗോമസ്സ് ആയിരുന്നു ഒന്നാമത്. നീന്തൽ വേഷ മത്സരത്തിലും രാത്രി വേഷത്തിലും ഒന്നാം സ്ഥാനത്തെത്തിയ മിസ്സ് ഗ്രീസ് റീന ടൊടൗൺസി ആയിരുന്നു രണ്ടാമത്. നീന്തൽ വേഷത്തിൽ രണ്ടാമതും, അഭിമുഖത്തിൽ അഞ്ചാമതും രാത്രിവേഷത്തിൽ മൂന്നാമതും ആയതോടെയാണ് സുസ്മിത സെമി ഫൈനലിൽ മൂന്നാമതെത്തിയത്. ഈ മൂന്ന് വനിതകളുമാണ് ഫൈനലിൽ മാറ്റുരച്ചത്. ഫൈനലിൽ സുസ്മിത ഒന്നാമതെത്തി മിസ്സ് യൂണിവേർസ് നേടുന്ന ആദ്യ ഇന്ത്യൻ വനിതയായി ചരിത്രത്തിൽ ഇടം നേടി.

1994-ലെ മിസ്സ് ഇന്ത്യ മത്സരത്തിൽ സുസ്മിതയോട് മത്സരിച്ച് രണ്ടാം സ്ഥാനത്തെത്തിയ ഐശ്വര്യ റായ്, അതേ വർഷം തന്നെ മിസ്സ് വേൾഡ് മത്സരത്തിൽ വിജയിയായിരുന്നു.

സിനിമാ ജീവിതം[തിരുത്തുക]

മിസ്സ് യൂണിവേർസ് ആയിക്കഴിഞ്ഞതോടുകൂടി പല അവസരങ്ങളും സുസ്മിതയെ തേടി വന്നു. 1996-ൽ പുറത്തിറങ്ങിയ ദസ്റ്റക് ആയിരുന്നു സുസ്മിതയുടെ ആദ്യ ചിത്രം. ഈ സിനിമ ഒരു വിജയം ആയിരുന്നില്ല. പക്ഷേ തുടർന്ന് പുറത്തിറങ്ങിയ തമിഴ് ചലച്ചിത്രം രക്ഷകൻ ഒരു വലിയ ഹിറ്റ് ആയിരുന്നു. രണ്ട് വർഷങ്ങൾക്ക് ശേഷം 1999-ൽ സുസ്മിത സെൻ അഭിനയിച്ച ഡേവിഡ് ധവാന്റെ ബിവി നം 1 എന്ന സിനിമ മികച്ച സഹനടിക്കുള്ള ഫിലിംഫെയർ അവാർഡ് സുസ്മിതയ്ക്ക് നേടിക്കൊടുത്തു. ഇതേ വർഷം തന്നെ സിർഫ് തും എന്ന സിനിമയിലെ അഭിനയത്തിനു സുസ്മിതയ്ക്ക് ഇതേ അവാർഡിനു നാമനിർദ്ദേശവും ലഭിച്ചിരുന്നു. ആംഖേൻ എന്ന സിനിമയാണ് സുസ്മിതയുടെ സാമ്പത്തികനേട്ടമുണ്ടാക്കിയ മറ്റൊരു ചിത്രം.

2004-ൽ പുറത്തിറങ്ങിയ മേൻ ഹൂം ന എന്ന ചിത്രമാണ് ഇതുവരെയുള്ള സുസ്മിതയുടെ ഏറ്റവും വലിയ ഹിറ്റ് ചിത്രം. ഈ സിനിമയിൽ സുസ്മിത ഷാരൂഖ് ഖാനിന്റെ കാമുകിയായാണ് അഭിനയിച്ചത്. അജയ് ദേവ്ഗൺ നായകനായ മേം ഐസ ഹീ ഹൂം എന്ന സിനിമയിൽ ഒരു വക്കീലായി സുസ്മിത പിന്നീട് വേഷമിട്ടു. 2005-ൽ മേനെ പ്യാർ ക്യൂ ഹിയ എന്ന സിനിമയിലെ നായികയും സുസ്മിതയായിരുന്നു. സൽമാൻ ഖാനും കത്രീന കൈഫും ആയിരുന്നു ഈ സിനിമയിലെ മറ്റ് പ്രമുഖ അഭിനേതാക്കൾ. പിന്നീട് സുസ്മിത അഭിനയിച്ച സിനികൾ കർമ്മ, കൺഫെഷൻസ് ആന്റ് ഹോളി (2006-ൽ നയോമി ക്യാമ്പെല്ലിനോടൊപ്പം), രാം ഗോപാൽ വർമ്മ കി ആഗ് (2007), ദുൽഹ മിൽ ഗയ (2007 - ഷാരൂഖ് ഖാനിനോടൊപ്പം).

പുരസ്കാരങ്ങളും നാമനിർദ്ദേശങ്ങളും[തിരുത്തുക]

ഫിലിംഫെയർ പുരസ്കാരങ്ങൾ[തിരുത്തുക]

2000: മികച്ച സഹനടിക്കുള്ള ഫിലിംഫെയർ അവാർഡ് വിജയം - ബീവി നം.1 (1999)

2003: മികച്ച സഹനടിക്കുള്ള ഫിലിംഫെയർ അവാർഡ് നാമനിർദ്ദേശം - ഫിൽഹാൽ (2002)

സ്റ്റാർ സ്ക്രീൻ പുരസ്കാരം[തിരുത്തുക]

2001 മികച്ച സഹനടിക്കുള്ള സ്റ്റാർ സ്ക്രീൻ അവാർഡ് വിജയം - ബീവി നം.1

സീ സിനി പുരസ്കാരം[തിരുത്തുക]

2000: മികച്ച സഹനടിക്കുള്ള സീ സിനി പുരസ്കാരം വിജയം - ബീവി നം.1 (1999)

2003: മികച്ച സഹനടിക്കുള്ള സീ സിനി പുരസ്കാരം വിജയം - ഫിൽഹാൽ (2002)

2005: മികച്ച സഹനടിക്കുള്ള സീ സിനി പുരസ്കാരം നാമനിർദ്ദേശം - മേൻ ഹൂ നാ (2004)

ദേശീയപുരസ്കാരങ്ങൾ[തിരുത്തുക]

2006: ബോളിവുഡ് സിനിമകൾക്കുള്ള സംഭാവനകളെ മാനിച്ചുകൊണ്ട് രാജീവ് ഗാന്ധി പുരസ്കാരം[1]

അവലംബം[തിരുത്തുക]

പൂറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

References[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സുസ്മിത_സെൻ&oldid=2467460" എന്ന താളിൽനിന്ന് ശേഖരിച്ചത്