Jump to content

സി.എസ്. രാധാദേവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സി.എസ്. രാധാദേവി, കൊല്ലത്തു നടന്ന കേരള സംഗീത നാടക അക്കാദമി ഫെലോഷിപ്പ് വിതരണ ചടങ്ങിൽ,2019

ചലച്ചിത്ര - സീരിയൽ, നാടക അഭിനേത്രിയും പിന്നണിഗായിക, ഡബ്ബിങ്, ആകാശവാണിയിൽ പ്രധാന ആർട്ടിസ്റ്റ് എന്നീ നിലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ കലാകാരിയാണ് സി.എസ്. രാധാദേവി. പ്രക്ഷേപണ കലയിലെ നിസ്തുലമായ സംഭാവനകൾ പരിഗണിച്ച് കേരള സംഗീത നാടക അക്കാദമിയുടെ 2018 ലെ ഫെലോഷിപ്പ് ലഭിച്ചിട്ടുണ്ട്.[1]

ജീവിതരേഖ

[തിരുത്തുക]

വഞ്ചിയൂർ മേടയിൽ വീട്ടിൽ ശിവശങ്കരപ്പിള്ളയുടെയും ചെല്ലമ്മയുടെയും മകളായി 1931 ൽ ജനിച്ചു. [2]പതിമൂന്നാം വയസിൽ ടി.എൻ.ഗോപിനാഥൻനായരുടെ പരിവർത്തനം എന്ന നാടകത്തിൽ അഭിനയിച്ചുകൊണ്ടായിരുന്നു രാധാദേവിയുടെ തുടക്കം. എൻ. കൃഷ്ണപിള്ള, പി.കെ. വിക്രമൻ നായർ, ഇന്ദിരാ ജോസഫ്, പ്രൊഫ. ആനന്ദക്കുട്ടൻ തുടങ്ങിയ പ്രമുഖരോടൊപ്പം പ്രവർത്തിച്ചു.

തൈക്കാട് സംഗീത അക്കാദമിയിൽ ഒരു കൊല്ലം സംഗീതപഠനം നടത്തി. ബന്ധുവായ തിക്കുറിശ്ശി സുകുമാരൻനായരുടെ പ്രേരണയിൽ 1944ൽ യാചകമോഹിനി, അംബികാപതി(തമിഴ്) എന്നീ സിനിമകളിൽ ബാലനടിയായി. സ്ത്രീ എന്ന സിനിമയിൽ തിക്കുറുശ്ശിയോടൊപ്പം രണ്ടാം നായികയായി അഭിനയിച്ചു. കെ.സി. കേശവപിള്ളയുടെ സദാരാമ എന്ന നാടകത്തിൽ വൈക്കം മണി, സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതർ എന്നിവരോടൊപ്പം അഭിനയിച്ചു. റേഡിയോ നാടകങ്ങൾ കൂടാതെ നിരവധി സ്റ്റേജ് നാടകങ്ങളിലും അവർ അഭിനയിച്ചിട്ടുണ്ട്.

89ൽ സെൻസർ ബോർഡ് അംഗമായിരുന്നു.

പിന്നണിഗാനരംഗത്ത്

[തിരുത്തുക]

സ്ത്രീകൾ കലാരംഗത്ത് പ്രവർത്തിക്കുന്നതിന് അക്കാലത്തു നിരവധി തടസങ്ങളുണ്ടായിരുന്നു. ബന്ധുവായ ഗായകൻ കമുകറ പുരുഷോത്തമന്റെ സംഗീത സദസുകളിൽ മാത്രം പോകാനേ അനുവാദം ഉണ്ടായിരുന്നുള്ളു. തിരുനയിനാർകുറിച്ചി മാധവൻനായരാണ് പിന്നണിഗാനരംഗത്തെത്തിച്ചത്. 1950ൽ നല്ലതങ്ക എന്ന ചിത്രത്തിൽ ദക്ഷിണാമൂർത്തിയുടെ സംഗീതത്തിൽ യേശുദാസിന്റെ അച്ഛൻ അഗസ്റ്റിൻ ജോസഫിനൊപ്പം രാധാദേവി ആദ്യം പാടി. 'ആനന്ദമാണാകെ ആമോദമാണാകെ ശ്യാമളമാണെങ്ങും കോമളമാണെങ്ങും' എന്ന പാട്ടായിരുന്നു ആദ്യം പാടിയത്. 69 വരെ അവകാശി, ഹരിചന്ദ്ര, മന്ത്രവാദി, പാടാത്ത പൈങ്കിളി, രണ്ടിടങ്ങഴി, പൂത്താലി, ഭക്തകുചേല തുടങ്ങി 14 സിനിമകളിൽ പിന്നണി പാടി. അവയിൽ അധികവും കമുകറയുമൊത്തുള്ള യുഗ്മഗാനങ്ങളായിരുന്നു. ബ്രദർ ലക്ഷ്മണയായിരുന്നു സംഗീതസംവിധായകൻ.

ആകാശവാണിയിൽ

[തിരുത്തുക]

ട്രാവൻകൂർ റേഡിയോ നിലയത്തിൽ 1942 ൽ സംഗീത നാടക പരിപാടികൾ അവതരിപ്പിച്ചു തുടങ്ങി. 1949ൽ ആകാശവാണി സ്ഥാപിതമായ കാലംമുതൽ സ്ഥിരം ആർട്ടിസ്റ്റായിരുന്നു. ആകാശവാണിയുടെ ലളിതസംഗീത പരിപാടിയുടെ ഉദ്ഘാടനം സി എസ് രാധാദേവിയുടെ അഞ്ജന ശ്രീധരാ എന്ന പാട്ടോടെയായിരുന്നു. ജഗതി എൻ.കെ. ആചാരി, വീരരാഘവൻനായർ, ശ്യാമളാലയം കൃഷ്ണൻനായർ, കെ.ജി.ദേവകി അമ്മ, ടി.പി.രാധാമണി എന്നിവർ സഹപ്രവർത്തകരായിരുന്നു.

ഡബ്ബിങ് രംഗത്തു സജീവമായ രാധാദേവി മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ ശബ്ദംനൽകി. മലയാളത്തിൽ ആനവളർത്തിയ വാനമ്പാടി എന്ന ചിത്രത്തിൽ സുജാതയ്ക്കും കടൽ എന്ന സിനിമയിൽ ശാരദയ്ക്കു വേണ്ടിയും ശബ്ദംനൽകിയിട്ടുണ്ട്. സീത, ജ്ഞാനസുന്ദരി, സ്നാപകയോഹന്നാൻ, ഭക്തകുചേല എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങൾക്കും ശബ്ദംനൽകി. പ്രൊഫഷണൽ നാടകരംഗത്ത് പ്രവർത്തിച്ചിരുന്ന രാധാദേവി നടൻ ബഹദൂർ സംവിധാനംചെയ്ത ബല്ലാത്ത പഹയൻ എന്ന നാടകത്തിൽ പ്രധാനറോളിൽ അഭിനയിച്ചു. യേശുദാസ്, എം.ജി.രാധാകൃഷ്ണൻ, നെയ്യാറ്റിൻകര വാസുദേവൻ, ചേർത്തല ഗോപാലൻനായർ എന്നിവർക്കൊപ്പം ചലച്ചിത്ര നാടകരംഗത്ത് പ്രവർത്തിച്ചു. [3]

രാധാദേവി ആലപിച്ച മലയാള ഗാനങ്ങൾ

[തിരുത്തുക]
നമ്പർ ഗാനം ചിത്രം വർഷം ആലാപനം രചന സംഗീതം
1 ആനന്ദമാണാകേ ... നല്ലതങ്ക 1950 പി. ലീല, അഗസ്റ്റിൻ ജോസഫ്‌, സി എസ്‌ രാധാദേവി, ജാനമ്മ ഡേവിഡ്‌ അഭയദേവ് വി ദക്ഷിണാമൂർത്തി, എ. രാമറാവു
2 ഒരുമയിൽ നിന്നെ ... ബാല്യസഖി 1954 സി എസ്‌ രാധാദേവി, ശ്യാമള തിരുനയിനാർകുറിച്ചി മാധവൻ നായർ ബ്രദർ ലക്ഷ്മണൻ
3 എൻ കരളിൽ കണ്ണെറിയും ... ബാല്യസഖി 1954 സി എസ്‌ രാധാദേവി, ടി എസ്‌ കുമരേശ് തിരുനയിനാർകുറിച്ചി മാധവൻ നായർ ബ്രദർ ലക്ഷ്മണൻ
4 താരേ വരിക നീ ... ബാല്യസഖി 1954 സി എസ്‌ രാധാദേവി, ശാന്ത പി നായർ തിരുനയിനാർകുറിച്ചി മാധവൻ നായർ ബ്രദർ ലക്ഷ്മണൻ
5 ഭൂവിങ്കലെന്നുമനുരാഗം ... അവകാശി 1954 കമുകറ, സി എസ്‌ രാധാദേവി തിരുനയിനാർകുറിച്ചി മാധവൻ നായർ ബ്രദർ ലക്ഷ്മണൻ
6 പാടെടി പാടെടി പെണ്ണേ ... അനിയത്തി 1955 സി എസ്‌ രാധാദേവി തിരുനയിനാർകുറിച്ചി മാധവൻ നായർ ബ്രദർ ലക്ഷ്മണൻ
7 ദുഃസഹ വാക്കുകൾ ... അനിയത്തി 1955 സി എസ്‌ രാധാദേവി ബ്രദർ ലക്ഷ്മണൻ
8 ആരെല്ലാം പോരുന്നു ... ഹരിശ്ചന്ദ്ര 1955 കോറസ്‌, സി എസ്‌ രാധാദേവി, വി ലക്ഷ്മി തിരുനയിനാർകുറിച്ചി മാധവൻ നായർ ബ്രദർ ലക്ഷ്മണൻ
9 താന തന്താന ... ഹരിശ്ചന്ദ്ര 1955 കമുകറ, കോറസ്‌, സി എസ്‌ രാധാദേവി തിരുനയിനാർകുറിച്ചി മാധവൻ നായർ ബ്രദർ ലക്ഷ്മണൻ
10 ശ്രീദേവി പാരിൽ ... ഹരിശ്ചന്ദ്ര 1955 കമുകറ, ചേർത്തല ഗോപാലൻ നായർ, കോറസ്‌, സി എസ്‌ രാധാദേവി, ലളിത തമ്പി ( ആർ ലളിത), ശാന്ത പി നായർ തിരുനയിനാർകുറിച്ചി മാധവൻ നായർ ബ്രദർ ലക്ഷ്മണൻ
11 പൊന്നിൻ പൂമേട വിട്ടീയടവി ... ഹരിശ്ചന്ദ്ര 1955 സി എസ്‌ രാധാദേവി തിരുനയിനാർകുറിച്ചി മാധവൻ നായർ ബ്രദർ ലക്ഷ്മണൻ
12 കാട്ടുമുല്ലേ നാണം കാട്ടീടല്ലേ ... ഹരിശ്ചന്ദ്ര 1955 സി എസ്‌ രാധാദേവി, ലളിത തമ്പി ( ആർ ലളിത) തിരുനയിനാർകുറിച്ചി മാധവൻ നായർ ബ്രദർ ലക്ഷ്മണൻ
13 ആ രോഹിതാശ്വൻ പിറന്ന ... ഹരിശ്ചന്ദ്ര 1955 കോറസ്‌, സി എസ്‌ രാധാദേവി തിരുനയിനാർകുറിച്ചി മാധവൻ നായർ ബ്രദർ ലക്ഷ്മണൻ
14 ദേവാധി രാജാ വെൽ‌ക ... ഹരിശ്ചന്ദ്ര 1955 സി എസ്‌ രാധാദേവി, കവിയൂർ സി കെ രേവമ്മ, ലളിത തമ്പി ( ആർ ലളിത) തിരുനയിനാർകുറിച്ചി മാധവൻ നായർ ബ്രദർ ലക്ഷ്മണൻ
15 സത്യമേ വിജയതാരം ... ഹരിശ്ചന്ദ്ര 1955 സി എസ്‌ രാധാദേവി തിരുനയിനാർകുറിച്ചി മാധവൻ നായർ ബ്രദർ ലക്ഷ്മണൻ
16 മണിമാലയാലിനി ലീലയാം ... മന്ത്രവാദി 1956 സി എസ്‌ രാധാദേവി തിരുനയിനാർകുറിച്ചി മാധവൻ നായർ ബ്രദർ ലക്ഷ്മണൻ
17 എത്ര എത്ര നാളായ്‌ കാത്തു ... മന്ത്രവാദി 1956 കമുകറ, സി എസ്‌ രാധാദേവി തിരുനയിനാർകുറിച്ചി മാധവൻ നായർ ബ്രദർ ലക്ഷ്മണൻ
18 എന്തെന്നു ചൊല്ലു നീ ... മന്ത്രവാദി 1956 കമുകറ, സി എസ്‌ രാധാദേവി തിരുനയിനാർകുറിച്ചി മാധവൻ നായർ ബ്രദർ ലക്ഷ്മണൻ
19 തോം താ താരാ ... മന്ത്രവാദി 1956 കോറസ്‌, സി എസ്‌ രാധാദേവി തിരുനയിനാർകുറിച്ചി മാധവൻ നായർ ബ്രദർ ലക്ഷ്മണൻ
20 കേരളമാണെങ്ങളുടെ (കുറത്തിപ്പാട്ട്) ... ജയിൽപ്പുള്ളി 1957 സി എസ്‌ രാധാദേവി, പി ഗംഗാധരൻ നായർ തിരുനയിനാർകുറിച്ചി മാധവൻ നായർ ബ്രദർ ലക്ഷ്മണൻ
21 ആരു നീ അഗതിയോ ... പാടാത്ത പൈങ്കിളി 1957 കമുകറ, സി എസ്‌ രാധാദേവി, ശാന്ത പി നായർ തിരുനയിനാർകുറിച്ചി മാധവൻ നായർ ബ്രദർ ലക്ഷ്മണൻ
22 പാടെടീ പാടെടീ ... പാടാത്ത പൈങ്കിളി 1957 കമുകറ, സി എസ്‌ രാധാദേവി തിരുനയിനാർകുറിച്ചി മാധവൻ നായർ ബ്രദർ ലക്ഷ്മണൻ
23 തന്തോയത്തേനുണ്ടു ... പാടാത്ത പൈങ്കിളി 1957 സി എസ്‌ രാധാദേവി, പി ഗംഗാധരൻ നായർ തിരുനയിനാർകുറിച്ചി മാധവൻ നായർ ബ്രദർ ലക്ഷ്മണൻ
24 വെള്ളാമ്പൽ പൂത്തു ... പാടാത്ത പൈങ്കിളി 1957 കമുകറ, സി എസ്‌ രാധാദേവി, ശാന്ത പി നായർ തിരുനയിനാർകുറിച്ചി മാധവൻ നായർ ബ്രദർ ലക്ഷ്മണൻ
25 നാ‍യകാ പോരൂ ... പാടാത്ത പൈങ്കിളി 1957 സി എസ്‌ രാധാദേവി തിരുനയിനാർകുറിച്ചി മാധവൻ നായർ ബ്രദർ ലക്ഷ്മണൻ
26 ഓടുന്നുണ്ടോടുന്നുണ്ടേ ... രണ്ടിടങ്ങഴി 1958 സി എസ്‌ രാധാദേവി, മീന സുലോചന തിരുനയിനാർകുറിച്ചി മാധവൻ നായർ ബ്രദർ ലക്ഷ്മണൻ
27 കൂട്ടിലൊരു തത്തമ്മ ... മറിയക്കുട്ടി 1958 സി എസ്‌ രാധാദേവി തിരുനയിനാർകുറിച്ചി മാധവൻ നായർ ബ്രദർ ലക്ഷ്മണൻ
28 ഈശപുത്രനേ വാ ... മറിയക്കുട്ടി 1958 സി എസ്‌ രാധാദേവി, ശ്യാമള, വി ലക്ഷ്മി തിരുനയിനാർകുറിച്ചി മാധവൻ നായർ ബ്രദർ ലക്ഷ്മണൻ
29 ഈ മണ്ണ് നമ്മുടെ മണ്ണ് ... മറിയക്കുട്ടി 1958 കമുകറ, കോറസ്‌, സി എസ്‌ രാധാദേവി തിരുനയിനാർകുറിച്ചി മാധവൻ നായർ ബ്രദർ ലക്ഷ്മണൻ
30 കല്യാണം കളിയാണെന്ന് ... പൂത്താലി 1960 സി എസ്‌ രാധാദേവി, സുഭദ്ര തിരുനയിനാർകുറിച്ചി മാധവൻ നായർ ബ്രദർ ലക്ഷ്മണൻ
31 ഒന്നു ചിരിക്കൂ ... പൂത്താലി 1960 കമുകറ, സി എസ്‌ രാധാദേവി തിരുനയിനാർകുറിച്ചി മാധവൻ നായർ ബ്രദർ ലക്ഷ്മണൻ
32 നന്ദഗോപൻ തപമിരുന്ന് ... ഭക്തകുചേല 1961 കമുകറ, കോറസ്‌, സി എസ്‌ രാധാദേവി തിരുനയിനാർകുറിച്ചി മാധവൻ നായർ ബ്രദർ ലക്ഷ്മണൻ
33 പൂവാലിപ്പെണ്ണിനു ... ഭക്തകുചേല 1961 കമുകറ, കോറസ്‌, സി എസ്‌ രാധാദേവി തിരുനയിനാർകുറിച്ചി മാധവൻ നായർ ബ്രദർ ലക്ഷ്മണൻ
34 മുഴുക്കിറുക്കീ ... നഴ്സ്‌ 1969 സി എസ്‌ രാധാദേവി, ഗോപി ശ്രീകുമാരൻ തമ്പി എം ബി ശ്രീനിവാസൻ

പുരസ്കാരങ്ങൾ

[തിരുത്തുക]
  • കേരള സംഗീത നാടക അക്കാദമിയുടെ 2018 ലെ ഫെലോഷിപ്പ്
  • ഗുരുപൂജാ പുരസ്‌കാരം
  • ടാഗോർ ജയന്തി അവാർഡ്
  • മലയാളം സിനിമയ്ക്ക് നൽകിയ സമഗ്രസംഭാവന മാനിച്ച് സർക്കാറിന്റെ ചലച്ചിത്ര പുരസ്‌കാരം
  • നാട്യഗൃഹം അവാർഡ്
  • ആകാശവാണിയിൽ 60 വർഷം പിന്നിട്ട പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-08-03. Retrieved 2019-08-03.
  2. കേരള സംഗീത നാടക അക്കാദമി അവാർഡ് 2019, കൈപ്പുസ്തകം
  3. https://www.deshabhimani.com/music/g-venugopal-on-c-s-radhadevi/609249

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സി.എസ്._രാധാദേവി&oldid=3809090" എന്ന താളിൽനിന്ന് ശേഖരിച്ചത്