Jump to content

സവണ്ണഖേത്

Coordinates: 16°32′N 105°47′E / 16.54°N 105.78°E / 16.54; 105.78
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സവണ്ണഖേത്

ສະຫວັນນະເຂດ
A restaurant on the Mekong
A restaurant on the Mekong
Map of Savannakhet Province
Map of Savannakhet Province
Map showing Savannakhet of Attapeu Province in Laos
Location of Savannakhet Province in Laos
Coordinates: 16°32′N 105°47′E / 16.54°N 105.78°E / 16.54; 105.78
Country Laos
CapitalSavannakhet
വിസ്തീർണ്ണം
 • ആകെ21,774 ച.കി.മീ.(8,407 ച മൈ)
ജനസംഖ്യ
 (2015 census)
 • ആകെ9,69,697
 • ജനസാന്ദ്രത45/ച.കി.മീ.(120/ച മൈ)
സമയമേഖലUTC+07
ISO കോഡ്LA-SV

തെക്ക്‌-കിഴക്കൻ ഏഷ്യയിലെ ഒരു രാജ്യമായ ലാവോസിന്റെ 18 പ്രവിശ്യ(സംസ്ഥാനം)കളിലൊന്നാണ് സവണ്ണഖേത്. (English: Savannakhet Province)[1]. സവണ്ണഖേതിന്റെ തലസ്ഥാന നഗരിയുടെ പേരും സവണ്ണഖേത് എന്ന് തന്നെയാണ്[2]. അന്നാമിറ്റെ പർവ്വതനിരകളിലായി വ്യാപിച്ചുകിടക്കുന്ന ഈ പ്രവിശ്യയിലൂടെ മെകോങ് നദി ഒഴുകുന്നുണ്ട്.[2]

പേരിന് പിന്നിൽ

[തിരുത്തുക]

പഴയ പാലി ലിപിയിൽ നിന്നുമാണ് 'സ്വർണ്ണങ്ങളുടെ നാട്' എന്ന അർത്ഥം വരുന്ന ഈ പേര് ലഭിച്ചത്[3].

അതിർത്തി

[തിരുത്തുക]

21,774 കിലോമീറ്റർ ചുറ്റളവിൽക്കിടക്കുന്ന ഈ പ്രവിശ്യ ലാവോസിയയുടെ ഏറ്റവും വലിയ പ്രവിശ്യയാണ്. കിഴക്ക് വിയറ്റ്നാമും പടിഞ്ഞാറ് തായ്‌ലൻഡും ലാവോസിന്റെ മറ്റൊരു പ്രവിശ്യകളായ ഖാമൗനെയുമായി വടക്കും തെക്ക് സലവൻഹുമായും അതിർത്തി പങ്കിടുന്നു[3]. തലസ്ഥാന നഗരിയായ സവണ്ണഖേതിൽ നിന്നും വിയറ്റ്നാമും തായ്‌ലൻഡും 240 കിലോമീറ്റർ ദൂരത്തിൽ റോഡ് പങ്കിടുന്നുണ്ട് ഈ പ്രവിശ്യ. ഈ പ്രവിശ്യയെ ബന്ധിപ്പിച്ചാണ് 1,600 മീറ്റർ നീളവും 12 മീറ്റർ വീതിയും ഉള്ള രണ്ടാമത് തായ്–ലാവോ സൗഹൃദ പാലം മെകോങ് നദിയുടെ മുകളിലൂടെ തായ്‌ലന്റിലേക്ക് കടന്നുപോകുന്നത്.[4]

ജനങ്ങൾ

[തിരുത്തുക]

ആദ്യകാലത്ത് വിറ്റ്‌നാമിൽ നിന്നും അന്നാമിറ്റെ പർവ്വതനിരകളുടെ കിഴക്കൻ ഭാഗത്ത് നിന്നും കുടിയേറിയവരാണ് ഇവിടത്തെ ജനങ്ങളിൽ ഭൂരിഭാഗവും. മാർച്ച് 2005-ലെ ജനസംഖ്യാ കണെക്കെടുപ്പ് പ്രകാരം ഈ പ്രവിശ്യയിൽ നിരവധി വ്യത്യസ്തങ്ങളായ ഗോത്രവർഗ്ഗക്കാർ ഉൾപ്പെടെ 825,879ത്തോളം ജനങ്ങൾ വസിക്കുന്നുണ്ട്. ലോലൻഡ് ലാവ, ഫു-തായ്, ബ്രൂ, തായ് ഡാം, കടാങ്ങ്, മാങ്കോങ്, വാലി, ലാവാ, സൗയ്, കപോ, കലേയുങ്, ത-ഒയി തുടങ്ങിയ ഗോത്രവർഗ്ഗക്കാരും പരമ്പരാഗതമായി ജീവിച്ചു വരുന്ന വിറ്റ്‌നാമീസും ചൈനീസും ഇവിടെയുണ്ട്. എന്നാൽ, 2000-ലെ ജനസംഖ്യാ കണെക്കെടുപ്പ് പ്രകാരം ലോലൻഡ് ലാവ, ഫു-തായ്, ബ്രൂ എന്നീ മൂന്ന് വിഭാഗങ്ങളെ മാത്രമാണ് അംഗീകൃത ഗോത്രവിഭാഗങ്ങളായി കണക്കാക്കിയിട്ടുള്ളത്. അഭിരുചികളിലും സംസ്കാരത്തിലും ഉള്ള ഈ ധാരാളിത്തംകൊണ്ടുതന്നെ ഇവിടം വൈവിദ്ധ്യമാർന്ന ഭക്ഷണ വിഭവങ്ങളുടെ കേന്ദ്രം കൂടിയാണ്[3].

ചരിത്രം

[തിരുത്തുക]

പന്തീരായിരം വർഷങ്ങൾക്ക് മുൻപുതന്നെ ഈ പ്രദേശത്തിന്റെ ചരിത്രം ആരംഭിച്ചിട്ടുണ്ട് എന്ന് പൗരാണിക രേഖകൾ പറയുന്നുണ്ട്. പുരാതന ഇൻഡോ-ചൈനയിലെ ഒരു പ്രബല സാമ്രാജ്യമായിരുന്ന സിഖോട്ടാബോങ് രാജവംശത്തിന്റെ ആസ്ഥാനമായിരുന്നു ഈ പ്രദേശം.[5] പിന്നീട്, ഏഴാം നൂറ്റാണ്ട് മുതൽ പത്താം നൂറ്റാണ്ട് വരെ ചമ്പ (സാമ്രാജ്യത്തിന്റെ അധീനതയിലായിരുന്നു സവണ്ണഖേത് പ്രവിശ്യ ഉൾപ്പെട്ട ഭൂവിഭാഗം. പിന്നീട് പതിമൂന്നാം നൂറ്റാണ്ട് വരെ ഖമേർ രാജവംശത്തിന്റെ കീഴിലും തുടർന്ന്, പതിനാലാം നൂറ്റാണ്ട് വരെ ലാനേ സാങ് രാജവംശത്തിന്റെ കീഴിലും ആയിരുന്നു. അതിനുശേഷം ഫ്രഞ്ച് അധീനതയിലായിരുന്ന ഈ പ്രദേശം പത്തൊൻപതാം നൂറ്റാണ്ടോടുകൂടിയാണ് വികസനത്തിന്റെ പാതയിലെത്തിയത്[3]. പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യത്തോടുകൂടി ഫ്രഞ്ച് അധീനതയിൽ നിന്നും മോചനം ആവശ്യപ്പെട്ട് ഇവിടെ പ്രക്ഷോഭങ്ങൾ ആരംഭിച്ചു. ഫ്രഞ്ച് -തായ് വിയറ്റ്‌നാം യുദ്ധങ്ങളെത്തുടർന്ന് ലക്ഷക്കണക്കിന് ജനങ്ങൾ കൊല്ലപ്പെടുകയുണ്ടായി.[6]

സംരക്ഷിത മേഖലകൾ

[തിരുത്തുക]

പ്രവിശ്യയുടെ തെക്ക് ഭാഗത്തായി കിടക്കുന്ന സെ ബാങ്ക് നൗയാൻ നാഷണൽ ബയോഡിവേഴ്സിറ്റി കോൺസെർവഷൻ ഏരിയ, തെക്ക്-കിഴക്ക് ഭാഗത്തായി കിടക്കുന്ന ഡോങ് ഫൗ വിങ് നാഷണൽ പ്രൊട്ടക്ടഡ് ഏരിയ, വടക്ക് ഭാഗത്തായി കിടക്കുന്ന ഫൗ സാങ് ഹി നാഷണൽ പ്രൊട്ടക്ടഡ് ഏരിയ എന്നീ സ്ഥലങ്ങളാണ് സംരക്ഷിത മേഖലകൾ.

ജില്ലകൾ

[തിരുത്തുക]

കയ്സോനെ ഫോംവിഹാനെ (പഴയ പേര്: ഖന്തബൗളി), ഔതോംഫോൺ, അസഫങ്തോങ്, ഫിനെ, സെപോൺ, നൊങ്, തപാങ്തോങ്, സോങ്ഖോനെ, ചംഫോൺ, സൊന്നാബൗളി, സായ്ബുലി, വിലബുലി, അറ്റ്സഫോൺ, സായ്ഫങ്തോങ്, ഫലൻക്സെ എന്നീ 15 ജില്ലകളാണ് ഈ പ്രവിശ്യക്കുള്ളത്.

സെപോൺ ഖനി

[തിരുത്തുക]

ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ ഖനിയായ സെപോൺ ഖനി ഈ പ്രവിശ്യയിലാണ് സ്ഥിതി ചെയ്യുന്നത്.[7] 7.65 ദശലക്ഷം സ്വർണ്ണം ഇവിടെയുണ്ടെന്നാണ് കണക്കാക്കുന്നത്.അതുപോലെത്തന്നെ ചെമ്പ് ഉൽപ്പാദനത്തിലും ഈ ഖനി മുൻപന്തിയിൽ തന്നെയാണ്. 2013 മുതൽ ഇവിടെ സ്വർണ്ണഖനനം നിർത്തിയിരിക്കുകയാണ്. പകരം, ചെമ്പുൽപ്പാദനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്.[8][9]

ചിത്രശാല

[തിരുത്തുക]


അവലംബം

[തിരുത്തുക]
  1. "Where Is Savannakhet". World atlas.
  2. 2.0 2.1 "Savannakhet and around". Rough Guides.
  3. 3.0 3.1 3.2 3.3 "SAVANNAKHET OVERVIEW". Tourism Laos. Archived from the original on 2017-10-25. Retrieved 2017-11-09.
  4. "2nd Thai-Lao Friendship Bridge officially opens". /en.people. Archived from the original on 2016-03-07. Retrieved 2017-11-20.
  5. "Pha That Sikhottabong". Lonely Planet.
  6. "Vietnam War". ബ്രിട്ടാനിക്ക. Archived from the original on 2014-08-30. Retrieved 2017-11-20.{{cite web}}: CS1 maint: bot: original URL status unknown (link)
  7. "Australian MMG's Sepon mine in Laos to focus on copper". Platts.
  8. "Sepon mine". MMG. Archived from the original on 2017-10-19. Retrieved 2017-11-20.
  9. "Sepon". Mindat.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

ഏഷ്യയുടെ ഭൂമിശാസ്ത്രവുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്‌. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക. സഹായത്തിനു ഈ ലേഖനത്തിന്റെ ഇംഗ്ലീഷ് പതിപ്പ്.


തെക്കുകിഴക്കേ ഏഷ്യ

ബ്രൂണൈകംബോഡിയഈസ്റ്റ് ടിമോർഇന്തോനേഷ്യലാവോസ്മലേഷ്യമ്യാൻ‌മാർഫിലിപ്പീൻസ്സിംഗപ്പൂർതായ്‌ലാന്റ്വിയറ്റ്നാം

‍‍

"https://ml.wikipedia.org/w/index.php?title=സവണ്ണഖേത്&oldid=3820589" എന്ന താളിൽനിന്ന് ശേഖരിച്ചത്