സംവാദം:കൂനൻ കുരിശുസത്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മാറ്റം ശ്രദ്ധിക്കുക.ഏതാണ്‌ ശരി--അനൂപൻ 12:19, 14 ജനുവരി 2008 (UTC)


1653 തന്നെയാണ്‌ ശരിയെന്നു തോന്നുന്നു. --ഷിജു അലക്സ് 13:18, 14 ജനുവരി 2008 (UTC)


അന്നത്തെ ക്രിസ്ത്യാനികൾ പാപ്പായുടെ അധികാരം അംഗീകരിച്ചു കൊടുത്തിരുന്നില്ല എന്നതും സുവിദമാണ് എന്നെഴുതിയിട്ട് ഒരു വാചകം കഴിഞ്ഞ് നെസ്റ്റോറിയൻ ആണെന്ന് ആക്ഷേപിക്കപ്പെട്ടതിലെ വൃണിതവികാരത്തിൽ നസ്രാണികൾ ആലങ്ങാട്ട് കൂടി പാസാക്കിയതായി പറയുന്ന പ്രമേയത്തിൽ നിന്നുള്ള ഈ ഉദ്ധരണി കൊടുത്തിരിക്കുന്നു:-"നാം പാഷാണ്ഡരാണെന്ന് പറഞ്ഞുകൊള്ളട്ടേ. ആകയാൽ ഇവിടെ കൂടിയിരിക്കുന്ന നാം നിശ്ചയിച്ചിരിക്കുന്നതെന്തെന്നാൽ അവർ മാർപ്പാപ്പയുടെയും വിശുദ്ധമാതാവായ റോമ്മാസഭയുടെയും നമ്മുടെ അധ്യക്ഷന്റെയും കല്പന വകവക്കാതിരുന്നതുകൊണ്ടും, പൗലീസ്തപുരോഹിതന്മാർ നമ്മുടെയും നമ്മുടെ മാതാവായ റോമ്മാസഭയുടെയും ശത്രുക്കളായിരിക്കുന്നതുകൊണ്ടും, പാതിയാർക്കീസിനെ നമ്മുടെ കണ്ണുകൊണ്ട് കാണുന്നതുവരെ നാം അവരോട് സ്നേഹത്തിലിരിക്കേണ്ടതല്ല. ആ സന്ന്യാസ സമൂഹത്തിന്റെ കല്പന നാം ശ്രദ്ധിക്കേണ്ടതുമല്ല".

ഉദ്ധരണികൾക്കകത്തുകാണുന്ന ഭാഗം വായിച്ചാൽ തോന്നുക നസ്രാണികൾ മാർപ്പാപ്പായുടെ അധികാരത്തെ മാനിച്ചിരുന്നുവെന്നാണ്. മാർപ്പാപ്പാക്ക് നസ്രാണികൾ അനുകൂലമോ പ്രതികൂലമോ ഒന്നുമായിരുന്നില്ല. അങ്ങേരുമായി അവർ ഇടപെട്ടിരുന്നില്ല. അവരുടെ അഭിമാനത്തെ വൃണപ്പെടുത്തിയ പോർത്തുഗീസുകാരോടും ജസ്യൂട്ടുകളോടും മറ്റുമായിരുന്നു അവരുടെ പിണക്കം. നെസ്തോറിയനിസത്തോടുപോലും നസ്രാണികൾക്ക് പ്രത്യേക നിലപാടൊന്നുമുണ്ടായിരുന്നില്ല. ക്രിസ്തുവിന്റെ ദൈവസ്വഭാവത്തേയും മനുഷ്യസ്വഭാവത്തേയും, ദൈവത്തിന്റെ ഏകത്വത്തേയും ത്രിത്വത്തേയുമൊക്കെ അരിച്ചുപെറുക്കി കലഹിക്കുന്ന പാശ്ചാത്യ/ഗ്രീക്ക് ഫാഷൻ അവർക്ക് അജ്ഞാതമായിരുന്നു. അത്തരം കെട്ടുപിണഞ്ഞ ക്രൈസ്തവ വിശ്വാസമായിരുന്നില്ല അവരുടേത്.

ലേഖനത്തിലൊരിടത്ത് ഏതോ ദ്രാവിഡദേവതയുടെ പേരിൽ നിന്നാണ് കൂനൻ കുരിശെന്ന പേരു വന്നതെന്ന് പറയുന്നു. മറ്റൊരിടത്ത് ആലാത്ത് പിടിച്ചപ്പോൾ കുരിശു വളഞ്ഞു(കൂനി)പോയി എന്നും പറയുന്നു. ഈ ലേഖനം കുറേ ശരിയാക്കാനുണ്ട്. പക്ഷേ ഒരുതരം minefield ആയതുകൊണ്ട് തോടാൻ പേടി.Georgekutty 20:43, 15 ഒക്ടോബർ 2008 (UTC)

ഇംഗ്ലണ്ട് ക്രൈസ്തവവത്കരിക്കപ്പെട്ടത് സി.ഇ 3-ആം നൂറ്റാണ്ടുമുതൽ സി.ഇ 6-ആം നൂറ്റാണ്ടുവരെയുള്ള കാലത്താണ്. ആദ്യത്തെ ക്രൈസ്തവമഠം യൂറോപ്പിൽ സ്ഥാപിക്കപ്പെട്ടതാകട്ടെ സി.ഇ 344- ലും. ക്രിസ്തുമതം ഇന്ത്യയിൽ പ്രചരിച്ചത് പോർച്ചുഗീസ് കാലഘട്ടത്തിലും, അതിനുശേഷം വന്ന മറ്റു യൂറോപ്യൻ അധിനിവേശ കാലഘട്ടത്തിലും മാത്രമായിരിക്കണം. അതായത് സി.ഇ 1500-നു ശേഷം മാത്രം. വാസ്കോ ഡ ഗാമയുടെ കന്നിവരവിൽത്തന്നെ, അദ്ദേഹത്തെ പതിനഞ്ചോളം പാതിരിമാണ് അനുഗമിച്ചിരുന്നത്. അധികാരത്തിന്റെ തണലിലല്ലാതെ ഒരു പുതിയമതത്തിനും ഒരു രാജ്യത്തും പെട്ടെന്ന് പ്രചരിക്കാനാവില്ല. ക്രിസ്തുമതം സി.ഇ 52-ൽ തോമാശ്ലീഹ പ്രചരിപ്പിച്ചിരുന്നെങ്കിൽ, ഭാരതവും, അതിന്റെ ചുവടുപിടിച്ച് മറ്റു ദക്ഷിണ, ദക്ഷിണപൂർവേഷ്യൻ രാജ്യങ്ങളും, ഒരു പക്ഷേ ചിലപ്പോൾ കിഴക്കൻ ഏഷ്യൻ രാജ്യങ്ങളുമൊക്കെ എന്നോ ക്രൈസ്തവരാജ്യങ്ങളായി മാറിയേനെ! Anoop menon (സംവാദം) 11:08, 5 മാർച്ച് 2012 (UTC)

'ക്രൈസ്തവമഠം', നസ്രാണിപ്പഴമ[തിരുത്തുക]

മുകളിൽ അനൂപ് മേനോൻ എഴുതിയിരിക്കുന്ന കൗതുകകരമായ കുറിപ്പ് ഞാൻ ഏറെ വൈകി ഇന്നാണു കണ്ടത്. ക്രിസ്തുമതം കേരളത്തിൽ എന്ന താളിലും ഇതേ മട്ടിലുള്ള ഒരു കുറിപ്പ് അനൂപ് ഇട്ടിരുന്നതിനോടു ഞാൻ പ്രതികരിച്ചിരുന്നു. കേരളത്തിൽ ക്രിസ്തുമതത്തിനു പൗരാണികതയില്ലെന്നും യൂറോപ്പിൽ നിന്ന് ഇറക്കുമതി ചെയ്ത ചരക്കാണതെന്നും സ്ഥാപിക്കാനാണ് അനൂപ് ശ്രമിക്കുന്നത്. ഇത്തരം വാദങ്ങളെ പിന്തുണയ്ക്കാൻ വെറും ചങ്കുറപ്പ് മാത്രം പോര. തെളിവുകൾ കണ്ടെത്തി അവതരിപ്പിക്കണം. ക്രിസ്തുമതം കേരളത്തിൽ മാർക്കോ പോളോയുടേയും കോപ്പർനിക്കസിന്റേയും കാലത്തിനു മുൻപ് വന്നിരിക്കാൻ ഇടയില്ലെന്നും മറ്റുമാണ് പഴയ സംവാദത്തിൽ അനൂപ് എഴുതിയത്. ഇപ്പോൾ പറയുന്നു, ഇംഗ്ലണ്ടിൽ എത്തുന്നതിനു മുൻപും, യൂറോപ്പിൽ ആദ്യത്തെ 'ക്രൈസ്തവമഠം'(??) സ്ഥാപിക്കുന്നതിനു മുൻപും കേരളത്തിൽ ക്രിസ്തുമതം വന്നിരിക്കില്ലെന്ന്. ഇതൊക്കെ നിൽക്കാൻ കാലില്ലാത്ത വാദങ്ങളാണ്. കേരളക്രിസ്തീയതയുടെ എന്നല്ല, കേരളത്തിന്റെ തന്നെ ചരിത്രത്തിലെ അടിസ്ഥാനപാഠങ്ങളെ നിഷേധിക്കാൻ ഇത്തരം വാദങ്ങൾ മതിയാവില്ല.

ഏറ്റവും രസകരമായി തോന്നിയത് ഈ വാദം ഉന്നയിക്കാൻ കൂനൻ കുരിശുസത്യത്തെക്കുറിച്ചുള്ള ലേഖനത്തിന്റെ സംവാദം തന്നെ തെരഞ്ഞെടുത്തു എന്നതാണ്. കൂനൻ കുരിശു സത്യവും, അതിനു വഴിതെളിച്ച ഉദയമ്പേരൂർ സൂനഹദോസും ഒന്നും നടന്നിട്ടില്ല എന്നു തെളിയിക്കാതെ, കേരളത്തിൽ ക്രിസ്തുമതം വന്നത് പോർത്തുഗീസുകാർ വഴിയോ അവർക്കു ശേഷമോ ആണെന്നു സ്ഥാപിക്കാൻ പറ്റുകയില്ല.

വെറും നാല്പതു വർഷം മുൻപു വരെ കേരളത്തിലെ ക്രിസ്ത്യാനികളിൽ ഒരു വലിയ വിഭാഗത്തിന്റെ ആരാധനാഭാഷ, യൂറോപ്പുമായി ഒരു ബന്ധവുമില്ലാത്ത സുറിയാനി ആയിരുന്നെന്ന് അനൂപിന് അറിയുമോ? ആ ഭാഷയിലുള്ള കുർബ്ബാനയിൽ ഞാൻ പങ്കെടുത്തിട്ടുണ്ട്. അതിലെ പാട്ടുകൾ പലതും എനിക്കിപ്പോഴും മനഃപാഠമാണ്. സുറിയാനി ഭാഷ കേരളത്തിൽ വാസ്കോ ഡി ഗാമ വഴിയോ റോബർട്ട് ക്ലൈവ് വഴിയോ വഴിയോ മറ്റോ വന്നു എന്നു വാദിക്കുമോ?

ഇഷ്ടമില്ലാത്ത വസ്തുതകളെ വെറുതേ നിഷേധിക്കുന്നത് നമ്മെ പരിഹാസ്യരാക്കുകയേയുള്ളു. ഇഷ്ടമില്ലാത്തതിനേയും മനസ്സിലാക്കി അതിനു നേരേ മനസ്സു തുറക്കാൻ ശ്രമിക്കണം.ജോർജുകുട്ടി (സംവാദം) 11:55, 16 ഏപ്രിൽ 2012 (UTC)

[1] ഇത് ഏതു പള്ളിയാണ്? കടമറ്റത്തു പള്ളിയാണോ ?--Fotokannan (സംവാദം) 00:45, 16 ഏപ്രിൽ 2012 (UTC)

കോപ്പിയടി[തിരുത്തുക]

59.96.27.175 ഈ ഐപി ഒക്ടോബർ അഞ്ചിന് നടത്തിയ അഞ്ച് തിരുത്തലുകളും പാലാരിവട്ടം സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി ത്രൈമാസ പ്രസിദ്ധീകരണമായ ജോർജിയൻ മിററിന്റെ 2009 ജനുവരി-മാർച്ച് ലക്കത്തിൽ വന്ന ശ്രീമാൻ ഡോ. എം. കുര്യൻ തോമസ് എഴുതിയ ലേഖനത്തിൽ നിന്നും അതേ പോലെ പകർത്തി എഴുതിയതാണ്. ആയതിനാൽ ഈ തിരുത്ത് വിക്കി ശൈലിയിൽ തിരുത്തി എഴുതണം. ലിജോ | ^ സംവാദം ^ 16:32, 5 ഒക്ടോബർ 2019 (UTC)