സംവാദം:ക്രിസ്തുമതം കേരളത്തിൽ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സെന്റ് തോമസ്സിന്റെ വരവ്[തിരുത്തുക]

ചരിത്രപരമായ ഒരുവിധ തെളിവും ഇല്ലാത്തതാണ് സെന്റ് തോമസ്സിന്റെ ഇന്ത്യയിലേക്കുള്ള വരവ്. സി.ഇ 52-ൽ ഭൂഖണ്ഡാന്തരയാത്രകൾ ആരും തന്നെ നടത്തിയിരിക്കാൻ സാധ്യതയില്ല. പാശ്ചാത്യർ പൗരസ്ത്യദേശങ്ങളെപ്പറ്റി കൂടുതൽ അറിയാനിടയായത് 13-14 നൂറ്റാണ്ടുകളിൽ ജീവിച്ചിരുന്ന മാർക്കോപോളൊയുടെ യാത്രാവിവരണങ്ങളിൽ നിന്നാണ്. ഭൂമി ഉരുണ്ടതാണെന്നു മനസ്സിലാക്കാൻ കഴിഞ്ഞതു തന്നെ 1522-ലാണ്. സ്വന്തം മതത്തിന്റെ മേന്മകാണിക്കാനും, സ്വയം ഏറ്റവും ഉത്കൃഷ്ടരാണെന്നു വരുത്തിത്തീർക്കാനും വേണ്ടി ഏതൊക്കെയോ ബുദ്ധിമാന്മാർ ചമച്ച ഇത്തരം കാല്പനിക കഥകൾ ചരിത്രങ്ങളായി വ്യാഖ്യാനിക്കപ്പെടുന്നതുകണ്ട് വിസ്മയം തോന്നുന്നു.Anoop menon (സംവാദം) 07:14, 19 ഫെബ്രുവരി 2012 (UTC)[മറുപടി]

സെന്റ് തോമസ് കേരളത്തിൽ വന്നിട്ടില്ല എന്നു വാദിക്കാം. ആ വാദം ശരിയായിരിക്കാം എന്ന് ഞാനും കരുതുന്നു. എന്നാൽ അതിനു അനൂപ് ഉന്നയിക്കുന്ന ന്യായങ്ങളൊക്കെ തെറ്റാണ്. പലസ്തീനയിൽ നിന്നു കേരളത്തിലേക്കുള്ളത് ഭൂഖണ്ഡാന്തര യാത്രയല്ല. പശ്ചിമേഷ്യയിൽ നിന്നു ദക്ഷിണേഷ്യയിലേക്കുള്ള യാത്ര മാത്രമാണത്. കേരളത്തിലേക്കു തോമസ് വന്നെങ്കിൽ, അതു പൗരസ്ത്യദേശത്തേക്കുള്ള പാശ്ചാത്യന്റെ യാത്രയല്ല. തോമസും പൗരസ്ത്യൻ തന്നെ ആയിരുന്നു. ക്രിസ്തുമതം പൗരസ്ത്യമതമാണ്. യേശു പൗരസ്ത്യനായിരുന്നെന്ന് സ്വാമി വിവേകാനന്ദൻ അഭിമാനപൂർവം അവകാശപ്പെട്ടിട്ടുണ്ട്. The Nazarane was an oriental of orientals എന്ന് അദ്ദേഹം ഘോഷിച്ചു. ബൈബിളിന്റെ ഭൂമികയത്രയും പൗരസ്ത്യമാണെന്നും അദ്ദേഹം വാദിച്ചു. ഭൂമി ഉരുണ്ടതാണെന്നറിയുന്നതിനു മുൻപും സായിപ്പന്മാർ പൗരസ്ത്യദേശങ്ങളിൽ വന്നിരുന്നു. ബി.സി. നാലാം നൂറ്റാണ്ടിൽ അലക്സാണ്ടർ പഞ്ചാബു വരെ വന്നത് മാർക്കോപോളോയെ വായിച്ചിട്ടല്ലല്ലോ. താൻ കണ്ട നാടുകളിൽ പണ്ടേ ഉണ്ടായിരുന്ന ക്രിസ്തീയസമൂഹങ്ങളെക്കുറിച്ചുള്ള സാക്ഷ്യം പോളോ തന്നെ തരുന്നില്ലേ?Georgekutty (സംവാദം) 07:44, 19 ഫെബ്രുവരി 2012 (UTC)[മറുപടി]

ഭൂഖണ്ഡാന്തരയാത്ര എന്നുള്ളതിനെ രാജ്യാന്തരയാത്ര എന്നാണ് ഞാൻ ഉദ്ദേശിച്ചിരുന്നത്. അക്കാലത്ത് ഭൂഭാഗങ്ങളെപ്പറ്റി വിജ്ഞാനമുള്ളവരൊന്നും ഉണ്ടായിരുന്നില്ല. ബൈബിൾ വാക്യങ്ങൾ തന്നെ അതിനുദാഹരണങ്ങളാണ്.

"ഭൂമിയുടെ നടുവിൽ ഞാൻ ഒരു വൃക്ഷം കണ്ടു; അതു ഏറ്റവും ഉയരമുള്ളതായിരുന്നു.ആ വൃക്ഷം വളർന്നു ബലപ്പെട്ടു; അതു ആകാശത്തോളം ഉയരമുള്ളതും സർവ്വഭൂമിയുടെയും അറ്റത്തോളം കാണാകുന്നതും ആയിരുന്നു." (ദാനിയേൽ-27:4:11) "പിന്നെ പിശാച് അവനെ (യേശുവിനെ) ഏറ്റവും ഉയർന്നോരു മലമേൽ കൂട്ടികൊണ്ടുപോയി ലോകത്തിലുള്ള സകല രാജ്യങ്ങളെയും അവയുടെ മഹത്വത്തെയും കാണിച്ചു." (മത്തായി-40:4:8)

ഭൂമി പരന്നതാണെന്നായിരുന്നല്ലോ ഭൂരിഭാഗം ജനങ്ങളും വിശ്വസിച്ചിരുന്നത്. ഭൂമി മുഴുവനും കാണാൻ കഴിയുന്ന ഒരു മലയും, വൃക്ഷവുമൊക്കെ ഉണ്ടായിരുന്ന സ്ഥിതിക്ക്, ലോകം മുഴുവനും കാണാൻ അതിന്റെ മുകളിൽ കയറി ഇരുന്നാൽ മതിയല്ലോ? രണ്ടായിരം വർഷങ്ങൾക്കുമുമ്പ് അതായത് യേശുവിന്റെ കാലത്ത് ഇതായിരുന്നു യേഷുശിഷ്യന്മാരുടെ ഭൂമിശാസ്ത്രപരിജ്ഞാനം.

ഇത് യേശുശിഷ്യന്മാരുടെ മാത്രം അവസ്ഥയായിരുന്നില്ല. ഗ്രീക്ക് സംസ്കാരത്തിന്റെ പതനത്തിനുശേഷം, പതിനഞ്ചാം നൂറ്റാണ്ടിൽ യൂറോപ്പിൽ ആരംഭം കുറിച്ച ശാസ്ത്രവിപ്ലവത്തിനുമുമ്പ് ലോകമെമ്പാടും ഏറെക്കുറെ ഇതുതന്നെയായിരുന്നു അവസ്ഥ.Anoop menon (സംവാദം) 06:14, 3 ജൂൺ 2012 (UTC)[മറുപടി]


ഗ്രീക്ക് സംസ്കാരത്തിന്റെ പതനത്തിനുശേഷം, പതിനഞ്ചാം നൂറ്റാണ്ടിൽ യൂറോപ്പിൽ ആരംഭം കുറിച്ച ശാസ്ത്രവിപ്ലവത്തിനുമുമ്പുള്ള കാലം മുഴുവൻ, ലോകമെമ്പാടും മനുഷ്യർ അവനവന്റെ നാടുകളിൽ ഒതുങ്ങിക്കഴിയുകയായിരുന്നു എന്നു വാദിക്കാൻ ബൈബിളിനെ തന്നെ ആശ്രയമാക്കിയിരിക്കുന്നു. അനൂപ് ഏതായാലും സുവിശേഷങ്ങളൊക്കെ വായിക്കാൻ തുടങ്ങിയ സ്ഥിതിക്ക് പുതിയനിയമം ഇത്തിരി കൂടി വായിക്കുക. ഒന്നാം നൂറ്റാണ്ടിൽ പൗലോസ് അപ്പസ്തോലനും ശിഷ്യന്മാരും സുവിശേഷസന്ദേശവും പേറി, മെഡിറ്ററേനിയൻ ലോകം മുഴുവൻ ചുറ്റിക്കറങ്ങിയെന്നു നടപടി പുസ്തകവും പൗലോസിന്റെ ലേഖനങ്ങളും പറഞ്ഞു തരും.

പതിനഞ്ചാം നൂറ്റാണ്ടു വരെ രാജ്യാന്തരയാത്ര തന്നെ അവധിയെടുത്തിരിക്കുക ആയിരുന്നെങ്കിൽ, പലസ്തീനയിൽ പിറന്ന ക്രിസ്തുമതത്തിന് റോമിലെത്താൻ പതിനഞ്ചാം നൂറ്റാണ്ടു വരെ കാത്തിരിക്കേണ്ടി വരുമായിരുന്നു. എന്നാൽ ക്രിസ്തുമതം 4-5 നൂറ്റാണ്ടുകൾ ആയപ്പോൾ റോമിലെത്തി സാമ്രാജ്യത്തെ തന്നെ പിടിച്ചെടുത്തിരുന്നു. ആ ചരിത്രത്തെക്കുറിച്ച് വീമ്പുപറയേണ്ട കാര്യമൊന്നുമില്ല. പക്ഷേ നേര് അതായിരിക്കെ, നിഷേധിച്ചിട്ട് എന്തു കാര്യം.

ബൈബിളിലെ ദാനിയേൽ പ്രവാചകന്റെ പുസ്തകവും, മരുഭൂമിയിൽ യേശു നേരിട്ട പ്രലോഭനങ്ങളുടെ സുവിശേഷാഖ്യാനവും ഒക്കെ വായിച്ച് അനൂപ് എത്തിച്ചേരുന്ന നിഗമനങ്ങളെക്കുറിച്ച് എന്തു പറയാൻ! റെയിൽവേ ഗൈഡ് വായിക്കുന്നതുപോലെയല്ല പ്രവചനങ്ങളും സുവിശേഷങ്ങളും വായിക്കേണ്ടത് എന്നു മാത്രം പറഞ്ഞു നിർത്തുന്നു.ജോർജുകുട്ടി (സംവാദം) 07:56, 3 ജൂൺ 2012 (UTC)[മറുപടി]

സെന്റ് തോമസ്സിന്റെ വരവു് ഇപ്പോഴും തർക്കവിഷയമാണു്. വ്യക്തമായ തെളിവുകളും അവയ്ക്കു് സാർവ്വത്രികമായ അംഗീകാരവും ഇനിയും ലഭിക്കേണ്ടതായിരിക്കുന്നു.

പക്ഷേ, ചുരുങ്ങിയതു് ഹിപ്പാലസ് എങ്കിലും ക്രി.വ. 45 ലൊ 47 ലോ മൺസൂൺ കാറ്റിന്റെ ഗതിയും അതിന്റെ സഹായമവലംബിച്ച് തെക്കൻ ഹിന്ദിലേക്കു് (മലബാർ) പുതിയൊരു കടൽമാർഗ്ഗവും കണ്ടെത്തിയിട്ടുണ്ടു് എന്ന് ഇപ്പോൾ ചരിത്രകാരന്മാരെല്ലാരും സമ്മതിച്ചിട്ടുണ്ടു്. കേരളവും തമിൾനാടുമടക്കമുള്ള പല പ്രദേശങ്ങളിൽ നിന്നും ക്രിസ്തുവിനു മുമ്പുള്ള കാലം മുതൽക്കുള്ള റോമൻ പുരാവസ്തുക്കൾ നൂറുകണക്കിനു കൊല്ലങ്ങൾക്കുമുമ്പു മുതൽ തന്നെ ലഭിച്ചിട്ടുണ്ടു്. 1851-ൽ തന്നെ കണ്ണൂരിൽ നിന്നും അഞ്ചു തലച്ചുമടുകൾ പോരുന്ന റോമൻ നാണയങ്ങൾ കണ്ടെടുക്കുകയുണ്ടായി. (A. Sridharamenon - History of Kerala). പിന്നീട് തൃശ്ശൂർ കുന്നംകുളത്തിനടുത്തുള്ള എയ്യാലിൽ നിന്നും 13 സ്വർണ്ണനാനയങ്ങളും 71 റോമൻ ദീനാരിയസ്സുകളും (ബി.സി. 117 - എ.ഡി. 123) ലഭിച്ചിട്ടുണ്ടു്. കേരളത്തിൽ നിന്നും ലഭിച്ചിട്ടുള്ള (കാലഗണന നിശ്ചയിക്കാൻ പറ്റിയിട്ടുള്ള) ഏറ്റവും പഴയ നാണയങ്ങളാണിവ.(Early Coins from Kerala - Dr.P.L. Gupta)

കേരളത്തിന്റേതു് (ഭാരതത്തിന്റേതും) ഭൌതികവും ആദ്ധ്യാത്മികവുമായ പുരാതനമായ സമ്പത്തുക്കൾ കൊണ്ടു് അനുഗൃഹീതമായ, അതുപോലെത്തന്നെ വേണ്ടുവോളം കുടിലതയും നിറഞ്ഞ ഒരു ചരിത്രമാണു്. അതിൽ അഭിമാനിക്കാൻ ലോകത്തിലെ മറ്റേതൊരു ദേശത്തെപ്പോലെയും, ചിലപ്പോൾ അതിലുപരിയും, അവകാശവും അർഹതയും നമുക്കുണ്ടു്. വിദേശസംസ്കാരങ്ങൾ നാമുമായി ഇടപെട്ടിരുന്നു എന്നതും നാം അവരുമായി ധാരാളം കൊള്ളുകയും കൊടുക്കുകയും ചെയ്തിരുന്നു എന്നതും ആ സാംസ്കാരികമഹത്വത്തിനു് ഈടു കൂട്ടുകയേ ഉള്ളൂ. അതിനുപകരം അത്തരം പാരമ്പര്യവസ്തുതകളെ നാം വെറും അഭ്യൂഹങ്ങളിലൂടെ അന്ധമായി എതിർക്കേണ്ടതില്ല.

അനൂപ് മേനോന്റെ മുകളിൽ കൊടുത്തിട്ടുള്ള വാദങ്ങൾ തീരെ അബദ്ധജടിലമാണു്. കൂടാതെ, ബൈബിൾ പോലുള്ള ഗ്രന്ഥങ്ങളിലെ ആശയങ്ങൾ നേരിട്ടെടുത്ത് ശാസ്ത്രവും ചരിത്രവും വ്യാഖ്യാനിച്ചുകൂടാ. ViswaPrabha (വിശ്വപ്രഭ) (സംവാദം) 09:31, 3 ജൂൺ 2012 (UTC)[മറുപടി]

സെന്റ് തോമസ് കേരളത്തിൽ വന്നുവെന്നത് തെളിയിക്കപ്പെട്ട ചരിത്രസത്യമാണെന്നൊന്നും ഞാൻ വാദിച്ചില്ല. അതു ചരിത്രസത്യം ആയിരിക്കണമെന്നില്ല എന്ന് എന്റെ ആദ്യത്തെ കുറിപ്പിന്റെ തുടക്കത്തിൽ തന്നെ ഞാൻ എഴുതിയിട്ടുമുണ്ട്. പോർത്തുഗീസുകാർ വന്നതിനു ശേഷമാണ് കേരളത്തിൽ ക്രിസ്തുമതം ഉണ്ടായതെന്ന അനൂപിന്റെ പതിവു വാദത്തോടും, അതു സ്ഥാപിക്കാൻ അദ്ദേഹം ഉന്നയിക്കുന്ന ബാലിശമായ ന്യായങ്ങളോടും ആണ് ഞാൻ പ്രതികരിച്ചത്. (ഈ സംവാദത്തിൽ അനൂപ് 1522-നു ശേഷം എന്ന കൃത്യമായ വർഷക്കണക്കാണു തരുന്നത്. അതിനു മുൻപു ഭൂമി പരന്നതായിരുന്നത്രെ!)ജോർജുകുട്ടി (സംവാദം) 09:48, 3 ജൂൺ 2012 (UTC)[മറുപടി]