ഉപയോക്താവിന്റെ സംവാദം:Br Ibrahim john

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

നമസ്കാരം Br Ibrahim john !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ Insert-signature.png ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 17:46, 26 ഒക്ടോബർ 2020 (UTC)[reply]

Wikimedia Foundation Community Board seats: Call for feedback meeting[തിരുത്തുക]

The Wikimedia Foundation Board of Trustees is organizing a call for feedback about community selection processes between February 1 and March 14. While the Wikimedia Foundation and the movement have grown about five times in the past ten years, the Board’s structure and processes have remained basically the same. As the Board is designed today, we have a problem of capacity, performance, and lack of representation of the movement’s diversity. Direct elections tend to favor candidates from the leading language communities, regardless of how relevant their skills and experience might be in serving as a Board member, or contributing to the ability of the Board to perform its specific responsibilities. It is also a fact that the current processes have favored volunteers from North America and Western Europe. As a matter of fact, there had only been one member who served on the Board, from South Asia, in more than fifteen years of history.

In the upcoming months, we need to renew three community seats and appoint three more community members in the new seats. This call for feedback is to see what processes can we all collaboratively design to promote and choose candidates that represent our movement and are prepared with the experience, skills, and insight to perform as trustees? In this regard, it would be good to have a community discussion to discuss the proposed ideas and share our thoughts, give feedback and contribute to the process. To discuss this, you are invited to a community meeting that is being organized on March 12 from 8 pm to 10 pm, and the meeting link to join is https://meet.google.com/umc-attq-kdt. You can add this meeting to your Google Calendar by clicking here. Please ping me if you have any questions. Thank you. --User:KCVelaga (WMF), 10:30, 8 മാർച്ച് 2021 (UTC)[reply]

അവലംബമില്ലാതെ വിവരങ്ങൾ മാറ്റരുത്[തിരുത്തുക]

പ്രിയ @Br Ibrahim john:, താങ്കൾ ഇവിടെ വരുത്തിയതുപോലുള്ള തിരുത്തലുകൾ അതുത്. കേരളം എന്നതിന് //മലങ്കരയിലെ// എന്നതിലേക്കാണ് താങ്കൾ കണ്ണി മാറ്റിച്ചേർത്തിരിക്കുനന്ത്. //മാർ ചാണ്ടി പറമ്പിൽ മെത്രാൻ. പള്ളിവീട്ടിൽ മാർ ചാണ്ടി എന്നും അദ്ദേഹം അറിയപ്പെടുന്നു.// എന്നൊക്കെ താങ്കൾ മാറ്റിയെഴുതിയെങ്കിലും അതിനുള്ള അവലംബമെവിടെയാണ്?. താങ്കൾ തിരുത്തിക്കൊണ്ടിരിക്കുന്ന മറ്റു ചില ലേഖനങ്ങളിലും അവലംബത്തിന് വിരുദ്ധമായ വിവരങ്ങൾ ചേർക്കപ്പെടുന്നതായി ഇവിടെ‍‍ ചർച്ച നടക്കുന്നത് കൂടി പരിഗണിക്കുക. വിക്കിനയങ്ങൾ പാലിച്ചുകൊണ്ടും വിശ്വാസ്യത നിലനിർത്തിക്കൊണ്ടുമുള്ള തിരുത്തലുകൾക്ക് സ്വാഗതം. --Vijayan Rajapuram {വിജയൻ രാജപുരം} 06:46, 19 ഏപ്രിൽ 2021 (UTC)[reply]

പ്രിയ @Vijayanrajapuram:,
മലയാളം വിക്കിയിലെ ക്രൈസ്തവമതവുമായി ബന്ധപ്പെട്ട ലേഖനങ്ങൾ എന്നെ അതിശയിപ്പിക്കുന്നു. എല്ലാം ഒറിയന്റൽ ഓർത്തഡോക്സ് വീക്ഷണത്തിൽ ആണ് എഴുതപ്പെട്ടിട്ടുള്ളത്. ഏതാണ്ട് എല്ലാത്തിലും തികച്ചും തെറ്റിദ്ധാരണാജനകമായ വിവരങ്ങളാണ് കാണുന്നത്. ഉദാഹരണത്തിന് അഹത്തള്ള എന്ന ലേഖനം: ആ ലേഖനത്തിൽ, ഞാൻ അത് തിരുത്തി ഇംഗ്ലീഷ് വിക്കിയോട് അനുരൂപമാക്കുന്നതുവരെ തികച്ചും തെറ്റായ കഥകളാണ് ഉണ്ടായിരുന്നത്. അതുവരെ ആ താളിൽ താൽപര്യമില്ലാതിരുന്നവർ എന്റെ തിരുത്തലിനുശേഷം അവിടെ വീണ്ടും പഴയ സ്ഥിതിയിലാക്കാൻ ആകുന്നതെല്ലാം ചെയ്യുന്നു. എല്ലാ ലേഖനങ്ങളിലും ഇതേ നിലപാടാണ് പൊതുവേ കാണുന്നത്. ലോകത്തൊരിടത്തും ഇല്ലാത്ത ഓർത്തഡോക്സ്‌ പൗരസ്ത്യ സഭ, ഓർത്തഡോക്സ്‌ സുറിയാനി സഭ, നെസ്തോറിയൻ പൗരസ്ത്യ സഭ എന്നിങ്ങനെ പല ലേഖനങ്ങളും മലയാളം വിക്കിയിൽ കാണുന്നു. എന്നാൽ Church of the East എന്ന പേരിൽ ഒരു ലേഖനവും ഇല്ലതാനും. ഇതു കൂടാതെ പലതുമുണ്ട്.Br Ibrahim john (സംവാദം) 07:40, 19 ഏപ്രിൽ 2021 (UTC)[reply]

@Vijayanrajapuram:, ദയവായി സംവാദം:അഹത്തള്ള#തികഞ്ഞ വൈരുദ്ധ്യം(?) എന്ന ചർച്ച കൂടി ശ്രദ്ധിക്കുക. ഒപ്പം മുകളിലത്തെ വരികളിൽ ഉപയോക്താവ്:Br Ibrahim john ഒപ്പു ചേർക്കാൻ വിട്ടു പോയി എന്ന് കരുതുന്നു. സിസ്റ്റമാറ്റിക്ക് ആയി ആ സമയത്തെ Time Stampഓട് കൂടി അദ്ദേഹത്തിന്റെ മുകളിലത്തെ സംവാദത്തിന് ഒപ്പ് ചേർക്കുമോ? ---ജോൺ സി. (സംവാദം) 02:40, 20 ഏപ്രിൽ 2021 (UTC)[reply]

Johnchacks താങ്കൾ വിഷമിക്കുണ്ടതില്ല. ഈ വിഷയം പരിഹരിക്കപ്പെടേണ്ടതാണ്. മലയാളം വിക്കിയിലെ ക്രീസ്തീയ ലേഖനങ്ങൾ ഏറ്റവും കുറഞ്ഞത് നിഷ്പക്ഷമെങ്കിലും ആക്കേണ്ടത് മലയാളം വിക്കിയുടെ വിശ്വാസ്യത വളർത്തുന്നതിന് ആവശ്യമായ കാര്യമാണ്. വിക്കിപീഡിയ ആരുടെയെങ്കിലും സൺഡേ സ്കൂൾ പുസ്തകമാകാൻ പാടില്ല. Br Ibrahim john (സംവാദം) 02:51, 20 ഏപ്രിൽ 2021 (UTC)[reply]


Br Ibrahim john, അനാവശ്യ ചർച്ചകളിൽ ഏർപ്പെടാൻ ഇഷ്ടപ്പെടുന്നില്ല. മലയാളം വിക്കിയുടെ വിശ്വാസ്യത വളർത്തുന്നതിന് താങ്കൾ ചെയ്യുന്ന എല്ലാ പ്രവർത്തനങ്ങൾക്കും ആശംസകൾ ---ജോൺ സി. (സംവാദം) 03:02, 20 ഏപ്രിൽ 2021 (UTC)[reply]

Johnchacks, തീർച്ചയായും. പക്ഷേ, ഇത് അത്യാവശ്യമായ ഒരു ചർച്ചയാണ്. താങ്കൾക്ക് ഇത് അനാവശ്യമായി തോന്നുന്നെങ്കിൽ താങ്കൾ ചർച്ചയിൽ നിന്ന് വിട്ടുപോവുക. Br Ibrahim john (സംവാദം) 03:14, 20 ഏപ്രിൽ 2021 (UTC)[reply]
  • പ്രിയ @Br Ibrahim john:, @Johnchacks:, ഇവിടേയും ഇവിടേയും ഇവിടേയും നടത്തുന്ന സംവാദങ്ങൾക്ക് നന്ദി. സംവാദത്തിലെ വാക്കുകൾ ചിലപ്പോഴെങ്കിലും കടുത്തതായിത്തീരുന്നുവോ എന്ന് സംശയിക്കുന്നു. വിക്കിനയങ്ങൾ പാലിച്ചുകൊണ്ടുള്ള ഒരു ചർച്ചയാണ് അഭികാമ്യം. അവലംബമായി നൽകുന്ന സ്രോതസ്സുകളിലില്ലാത്തതോ വിരുദ്ധമായതോ ആയ വിവരങ്ങൾ ചേർക്കുന്നില്ല എന്ന് ഉറപ്പാക്കുമല്ലോ? ഒരുപയോക്താവിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടാൽ അത് തിരികെപ്പിടിക്കുക അത്ര എളുപ്പമല്ല എന്നതുകൂടി ഓർമ്മിപ്പിക്കുന്നു. --Vijayan Rajapuram {വിജയൻ രാജപുരം} 07:49, 20 ഏപ്രിൽ 2021 (UTC)[reply]

തലക്കെട്ട് മാറ്റം പക്ഷപാതപരമാവരുത്[തിരുത്തുക]

പ്രിയ @Br Ibrahim john: ഇവിടെയുള്ള സന്ദേശം കാണുക--Vijayan Rajapuram {വിജയൻ രാജപുരം} 03:35, 3 ജൂലൈ 2021 (UTC)[reply]

അൻപതു നോമ്പ് /അൻപത് നോമ്പ്[തിരുത്തുക]

പ്രിയ @Br Ibrahim john:, അൻപതു നോമ്പ് എന്നൊരു താൾ നിലവിലുണ്ട്. ഇതിനെ വലിയ നോമ്പ് എന്ന താളിലേക്ക് തിരിച്ചുവിട്ടശേഷം, താങ്കൾ അൻപത് നോമ്പ് എന്നൊരു പുതിയ താൾ ആരംഭിച്ചതായിക്കാണുന്നു. ഇത് തെറ്റിദ്ധാരണയുണ്ടാക്കും. രണ്ടിലേയും ഉള്ളടക്കം സദൃശമാണ്. താങ്കൾക്ക് കൂടുതലായി ഉൾപ്പെടുത്തേണ്ടുന്ന വിവരങ്ങൾ കൂടി ആദ്യം സൃഷ്ടിക്കപ്പെട്ട താളിൽ ചേർത്ത് രണ്ടാമത്തേതിൽനിന്ന് തിരിച്ചുവിടൽ നൽകുകയാണ് വേണ്ടത്. അതല്ലായെങ്കിൽ ഉദയംപേരൂർ സിനദിൽ സംഭവിച്ചപോലെ ഇവിടേയും തലക്കെട്ട് / ഉള്ളടക്ക വിവാദം ആവർത്തിക്കാൻ സാദ്ധ്യതയുണ്ട്. ആയതിനാൽ, ഈ നീക്കത്തിൽനിന്നും പിന്തിരിയണമെന്ന് അറിയിക്കുന്നു --Vijayan Rajapuram {വിജയൻ രാജപുരം} 09:31, 8 ജൂലൈ 2021 (UTC)[reply]

തെറ്റിദ്ധാരണ കൊണ്ട് സംഭവിച്ചതാണ് അത്. അതിൽ ഖേദിക്കുന്നു. അങ്ങനെയെങ്കിൽ അൻപത് നോമ്പ് എന്ന താളും അൻപതു നോമ്പ് എന്ന താളും ലയിപ്പിച്ച് അൻപത് നോമ്പ് എന്ന പേരിലേക്ക് ആദ്യത്തെ താൾ കൊണ്ടുവരാനാകുമോ? Br Ibrahim john (സംവാദം) 10:02, 8 ജൂലൈ 2021 (UTC)[reply]
Vijayanrajapuram, പ്രശ്നം പരിഹരിക്കപ്പെട്ടു എന്ന് കരുതുന്നു. Br Ibrahim john (സംവാദം) 10:12, 8 ജൂലൈ 2021 (UTC)[reply]

[Wikimedia Foundation elections 2021] Candidates meet with South Asia + ESEAP communities[തിരുത്തുക]

Hello,

As you may already know, the 2021 Wikimedia Foundation Board of Trustees elections are from 4 August 2021 to 17 August 2021. Members of the Wikimedia community have the opportunity to elect four candidates to a three-year term. After a three-week-long Call for Candidates, there are 20 candidates for the 2021 election.

An event for community members to know and interact with the candidates is being organized. During the event, the candidates will briefly introduce themselves and then answer questions from community members. The event details are as follows:

  • Bangladesh: 4:30 pm to 7:00 pm
  • India & Sri Lanka: 4:00 pm to 6:30 pm
  • Nepal: 4:15 pm to 6:45 pm
  • Pakistan & Maldives: 3:30 pm to 6:00 pm
  • Live interpretation is being provided in Hindi.
  • Please register using this form

For more details, please visit the event page at Wikimedia Foundation elections/2021/Meetings/South Asia + ESEAP.

Hope that you are able to join us, KCVelaga (WMF), 06:34, 23 ജൂലൈ 2021 (UTC)[reply]

തിരഞ്ഞെടുപ്പിൽ വിക്കിമീഡിയ ഫൌണ്ടേഷൻ 2021 ബോർഡ്‌ ഓഫ് ട്രസ്റ്റികൾക്ക് വോട്ട് ചെയ്യ[തിരുത്തുക]

സുഹൃത്തെ Br Ibrahim john,

വിക്കിമീഡിയ ഫൌണ്ടേഷൻ 2021 ബോർഡ്‌ ഓഫ് ട്രസ്റ്റീ തിരഞ്ഞെടുപ്പിൽ നിങ്ങൾക്ക് വോട്ട് ചെയ്യാൻ യോഗ്യതയുള്ളതിനാലാണ് നിങ്ങൾക്ക് ഈ ഇമെയിൽ ലഭിക്കുന്നത്. തിരഞ്ഞെടുപ്പ് 2021 ഓഗസ്റ്റ് 18 ന് ആരംഭിച്ച്, 2021 ഓഗസ്റ്റ് 31 ന് അവസാനിക്കും. വിക്കിമീഡിയ ഫൌണ്ടേഷൻ മലയാളം വിക്കിപീഡിയ പോലുള്ള പ്രോജക്ടുകൾ ഒരു ബോർഡ്‌ ഓഫ് ട്രസ്റ്റികളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുകയും ചെയ്യുന്നു. ബോർഡ്‌ ഓഫ് ട്രസ്റ്റി വിക്കിമീഡിയ ഫൌണ്ടേഷൻറെ തീരുമാനമെടുക്കൽ സമിതിയാണ്. ബോർഡ്‌ ഓഫ് ട്രസ്റ്റി കളെക്കുറിച്ച് കൂടുതലറിയുക.

ഈ വർഷം ഒരു സമുദായ വോട്ടെടുപ്പിലൂടെ നാല് സീറ്റുകൾ തിരഞ്ഞെടുക്കണം. ഈ സീറ്റുകളിലേക്ക് ലോകമെമ്പാടുമുള്ള 19 സ്ഥാനാർത്ഥികൾ മത്സരിക്കുന്നു. 2021 ലെ ബോർഡ് ഓഫ് ട്രസ്റ്റി സ്ഥാനാർത്ഥികളെക്കുറിച്ച് കൂടുതലറിയുക.

സമുദായത്തിലെ 70,000 അംഗങ്ങളോട് വോട്ടുചെയ്യാൻ ആവശ്യപ്പെടുന്നു. അതിൽ നിങ്ങളും ഉൾപ്പെടുന്നു! വോട്ടിംഗ് 23:59 UTC ആഗസ്റ്റ് 31 വരെ മാത്രം.

നിങ്ങൾ ഇതിനകം വോട്ട് ചെയ്തിട്ടുണ്ടെങ്കിൽ, വോട്ട് ചെയ്തതിന് നന്ദി, ദയവായി ഈ ഇമെയിൽ അവഗണിക്കുക. ആളുകൾക്ക് എത്ര അക്കൗണ്ടുകൾ ഉണ്ടെങ്കിലും ഒരു തവണ മാത്രമേ വോട്ട് ചെയ്യാൻ കഴിയൂ.

ഈ തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വായിക്കുക. MediaWiki message delivery (സംവാദം) 05:08, 29 ഓഗസ്റ്റ് 2021 (UTC)[reply]

പാലയൂർ മഹാദേവക്ഷേത്രം[തിരുത്തുക]

വ്യാപകമായി വിവരങ്ങൾ നീക്കരുത്. അല്ലെങ്കിൽ ചർച്ചയ്ക്കിടുക.--Vinayaraj (സംവാദം) 02:19, 5 സെപ്റ്റംബർ 2021 (UTC)[reply]

ലേഖനങ്ങളിൽനിന്നും വിവരങ്ങൾ വ്യാപകമായി ചർച്ചയ്ക്കുശേഷമേ നീക്കാവൂ--Vinayaraj (സംവാദം) 05:23, 5 സെപ്റ്റംബർ 2021 (UTC)[reply]
തിരുത്തലിന് കാരണമെന്താണ്?--Vinayaraj (സംവാദം) 05:25, 5 സെപ്റ്റംബർ 2021 (UTC)[reply]

Vinayaraj അതിൽ തെളിവുകൾ ബന്ധിപ്പിച്ചിട്ടില്ല. തെളിവുകൾ WP:RS പാലിക്കുന്നവയാകണം താനും. അവിടെയുള്ള എല്ലോറാ ഗുഹാശില്പത്തിന് പാലയൂരുമായി എന്തു ബന്ധം?? Br Ibrahim john (സംവാദം) 05:34, 5 സെപ്റ്റംബർ 2021 (UTC)[reply]

കൂനൻ കുരിശുസത്യം‎[തിരുത്തുക]

ദയവായി തിരുത്തൽ യുദ്ധം നിർത്തുക. ആ താളിൽ തിരുത്തുന്നതിൽ നിന്നും നിങ്ങൾ രണ്ടു പേരും വിട്ടുനിൽക്കുകയും സംവാദങ്ങളിലേക്ക് നീങ്ങുകയുമാണ് വേണ്ടത്. തിരുത്തൽ യുദ്ധങ്ങൾ നടത്തുന്നത് നിങ്ങളെ ഇവിടെ നിന്നു തടയുന്നതിലേക്ക് നയിക്കും. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 11:57, 15 സെപ്റ്റംബർ 2021 (UTC)[reply]

Manuspanicker, വ്യക്തമായ അവലംബവും ഉദ്ധരണികളും കൊടുത്തതാണ്. ചർച്ചകൂടാതെ അവ നീക്കം ചെയ്ത് സ്വന്തം ഭാവനാകൃത രൂപത്തിലേക്ക് മാറ്റാണ് മറ്റേ ഉപയോക്താവ് ശ്രമിക്കുന്നത്. കാര്യനിർവാഹകർ അത് ശ്രദ്ധിക്കുന്നത് തിരുത്തൽ യുദ്ധം ഒഴിവാക്കാൻ പ്രയോജപ്രദമാണ്. Br Ibrahim john (സംവാദം) 12:02, 15 സെപ്റ്റംബർ 2021 (UTC)[reply]
ശരിയായിരിക്കാം. നിങ്ങൾ രണ്ടുപേരും (@ഉ:Johnchacks‎) പറയുന്നതിൽ സത്യം കണ്ടേക്കാം. എനിക്ക് ഈ വിഷയത്തിൽ പരിചയം ഇല്ലാത്തതിനാൽ ഞാൻ ഇതിൽ ഇടപെടുന്നില്ല. ഇപ്പോൾ കാര്യനിർവ്വാഹകനല്ലാത്തതിനാൽ നിങ്ങളെ തടയാനും എന്നാൽ കഴിവില്ല. പക്ഷേ രണ്ടുപേർക്ക് തമ്മിൽ അഭിപ്രായ വത്യാസം ഉണ്ടായാൽ എങ്ങനെ അതിനെ നേരിടണം എന്ന് വിക്കിപീഡിയ:തിരുത്തൽ യുദ്ധം ഇവിടെ നയമുള്ളതാണ്. ഈ നയം അനുസരിച്ച് നിങ്ങളെ രണ്ടുപേരെയും തടയാനും ഉള്ളടക്കം തിരിച്ചിടാനും ആണ് കാര്യനിർവ്വാഹകർ ശ്രമിക്കുക. അതിനാൽ നിങ്ങൾക്ക് രണ്ടുപേർക്കും തമ്മിൽ അഭിപ്രയ സമന്വയം ഉണ്ടാക്കി മാത്രം തിരുത്തൽ തുടരുന്നതാണ് നല്ലത്. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 12:42, 15 സെപ്റ്റംബർ 2021 (UTC)[reply]