നെസ്തോറിയൻ പൗരസ്ത്യ സഭ
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
റോമാ സാമ്രാജ്യത്തിനു് പുറത്തു് ഉറഹായിലും പേർഷ്യയിലും മലങ്കരയിലുമായി വികസിച്ച ക്രൈസ്തവസഭയായ പൗരസ്ത്യസഭക്ക് അന്യായമായി ചാർത്തിക്കൊടുത്ത നാമം[1] . ക്രിസ്തു ശിഷ്യനും പന്തിരുവരിൽ ഒരുവനുമായ തോമാശ്ലീഹായെ തങ്ങളുടെ ഒന്നാമത്തെ മേലദ്ധ്യക്ഷനായി സ്വീകരിയ്ക്കുന്നു. ആരാധനാഭാഷ പൗരസ്ത്യ സുറിയാനി
പേരിനു് പിന്നിൽ[തിരുത്തുക]
മൂന്നാം ആകമാന സുന്നഹദോസായ എഫെസോസ് സുന്നഹദോസ് തിരസ്കരിച്ച കുസ്തന്തീനോപ്പോലീസ് പാത്രിയർക്കീസായ നെസ്തോറിയസിന്റെ പ്രമാണങ്ങൾ കൃത്യമായി മനസ്സിലാക്കാതെ [2], കിഴക്കിന്റെ സഭാ പ്രമാണങ്ങളുമായി താരതമ്യം ഉണ്ടെന്ന് വരുത്തിത്തീർത്ത് അദ്ദേഹത്തെ പാഷാണ്ഡവിശ്വാസിയായി ചിത്രീകരിക്കുന്നതിന് എതിരെ പൗരസ്ത്യ സഭ നിലകൊണ്ട അതിനാൽ നെസ്തോറിയൻ സഭ എന്ന് വിളിക്കപ്പെടുന്നു.
ചരിത്രം[തിരുത്തുക]
തോമാശ്ലീഹ അയച്ച ആദായി ക്രി പി 37-ൽ ഉറഹായിലും മാർത്തോമാ ശ്ലീഹാ ക്രി പി 52-ൽ മലങ്കരയിലും സഭ സ്ഥാപിച്ചുവെന്നു് വിശ്വസിയ്ക്കപ്പെടുന്നു. ഉറഹായിലെ സഭയുടെ പുത്രീസഭയായാണു് പേർഷ്യയിലെ സഭ. ലോകത്തിലെ ആദ്യത്തെ ക്രൈസ്തവ രാഷ്ട്രമായി ഉറഹാ മാറി.ഓശാനഞായറാഴ്ച സഭ ആദ്യമായി കൊണ്ടടിയതു് ഇവിടെയായിരുന്നു. അനേകകാലത്തേയ്ക്കു് ഉറഹാ പൗരസ്ത്യ രാജ്യങ്ങളിലെ ക്രിസ്തുമതപ്രവർത്തനങ്ങളുടെ ആസ്ഥാനമായിരുന്നു. ഉറഹായെ റോമാ സാമ്രാജ്യം കീഴടക്കിയപ്പോൾ പേർഷ്യയിലെ സെലൂക്യ —ക്റ്റെസിഫോൺ എന്ന ഇരട്ടനഗരം പൗരസ്ത്യസഭയുടെ ആസ്ഥാനമായിവികസിച്ചു. ക്രി പി 410 മുതൽ പൗരസ്ത്യസഭയുടെ പൊതു മെത്രാപ്പോലീത്തയെ പൗരസ്ത്യ കാതോലിക്കോസ് എന്നു് വിളിച്ചു് തുടങ്ങി.
പിളർപ്പുകൾ[തിരുത്തുക]
ക്രി പി 489—543 കാലത്തു് പൗരസ്ത്യസഭയുടെ ഔദ്യോഗികവിഭാഗം നെസ്തോറിയസ് പത്രയര്കീസിന്റെ വിശ്വാസത്തെ പിന്താങ്ങി.വിമത വിഭാഗം ഓർത്തഡോക്സ് പൌരസ്ത്യ സഭയായി മാറി.16-ആം നൂറ്റ്ണ്ടിൽ ഒരു വിഭാഗം റോമൻ കത്തോലിക്കാ സഭയിൽ ചേർന്നു് കൽദായ കത്തോലിക്കാ സഭയായി മാറി.
1968 -ൽ നെസ്റ്റോറിയൻ സഭ എന്ന് അന്യായമായി വിളിക്കപ്പെടുന്ന അസ്സീറിയൻ പൗരസ്ത്യ സഭ നെടുകെ പിളർന്നു് അസ്സീറിയൻ പൗരസ്ത്യ സഭയും പുരാതന പൗരസ്ത്യ സഭയും ആയി മാറി.
കേരളത്തിൽ രണ്ടു കക്ഷിയും ലയിച്ചു് അസ്സീറിയൻ പൗരസ്ത്യ സഭയുടെ കീഴിൽ 1995-ൽ ഒന്നായി. കൽദായ സുറിയാനി സഭഎന്നു് കേരളത്തിൽ അറിയപ്പെടുന്നു.