വിക്കിപീഡിയ:പഞ്ചായത്ത് (പലവക)/archive 3

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ചള്ളിയാന്[തിരുത്തുക]

വിക്കിപീഡിയയില് ചള്ളിയാന്റെ നിക്ഷേപം കനത്തതാണെന്ന് എല്ലാവര്ക്കുമറിയാം. പാവ കളിക്കാന് ഒന്നിലധികം ഐ എസ് പി പോലും ചള്ളിയാന് ഉപയോഗിക്കുന്നെന്നു പഴയ ചെക്ക് യൂസെറില്നിന്നു വ്യക്തമായതാണ്. എന്നാല് ഇത് ചള്ളിയാന് പ്രത്യേക പദവി വല്ലതു നല്കുന്നോ? നാണം കെട്ട രീതിയില് പാവ കളിച്ചു. നാണം കെട്ട വിവരക്കേടുകള് നിറച്ചുവെയ്ക്കുകയും അതിനു വേണ്ടി ഉളുപ്പില്ലാതെ വാദിക്കുകയും ചെയ്യുന്നു. സിന്ധു നാഗരികതയുടെ ലിഖിതങ്ങളുടെ വ്യാകരണം വരെ ചമച്ചു. മറ്റു യൂസേര്സിനെ മര്യാദകെട്ട സംബോധനകള് ഉപയോഗിച്ചു. (ഇതിനു മലയാളം വിക്കിപീഡിയയില് മറ്റൊരു ഉദാഹരണമുണ്ടോ?) എല്ലാ വിക്കിപീഡിയ മര്യാദകളെയും നഗ്നമായി ലംഘിക്കുന്നു. മറ്റുള്ളവരെ യഥാര്ത്ഥ ഐഡിന്റിറ്റി വെളിപ്പെടുത്താന് മാടമ്പിത്തരം ഉപയോഗിച്ചു നിര്ബന്ധിച്ചു. ഭാര്യയുടെയും കുട്ടിയുടെയും പേരില് പാവകളുണ്ടാക്കി വോട്ട് ചെയ്തു. കള്ളിപൊളിഞ്ഞപ്പോള് ഉളുപ്പില്ലാതെ നുണ പറഞ്ഞു. ഈ കോപ്രായങ്ങളൊക്കെ കാട്ടിക്കൂട്ടിയ ചള്ളിയാന് ഇപ്പോഴിതാ അഡ്മിനാവാനുള്ള തയ്യാറെടുപ്പിലാണ്. എന്സൈക്ലോപീഡിയേക് കണ്ടെന്റിനെപ്പറ്റി മണ്ണും ചാണവും അറിഞ്ഞുകൂടാത്ത ഈ യൂസെര് കുറെ പടങ്ങള് നല്കിയിട്ടുണ്ടെന്നതു ശരിതന്നെ. പിണങ്ങിയപ്പോള് അതു ഡിലീറ്റ് ചെയ്യിക്കാന് ഈ വിദ്വാന് കളിച്ച കളിയൊക്കെ എല്ലാവരും കണ്ടതല്ലേ. ജി ഡി എഫ് എല് ലൈസന്സ് കേന്സല് ചെയ്യിക്കാന് ശ്രമിക്കുന്നവരെ ഇംഗ്ലീഷുപിഡിയയില് ബ്ലോക്ക് ചെയ്യുകവരെ ഉണ്ടായി. ഇതൊക്കെ കാട്ടിക്കൂട്ടിയിട്ടും ഒരു കോട്ടവും തട്ടാതെ ഈ പുമാന് വിരാജിക്കുന്നത് എന്തു യോഗ്യതയുടെ പുറത്താണ്? കാലിCUTER

ഇത്തരം വ്യക്തി ഹത്യ നടത്താനായി മാത്രം വരുന്ന യൂസർമാർക്ക് ചൂട്ട് കാട്ടിക്കൊടുക്കുന്ന അഡ്മിന്മരെ ചള്ളിയാന്‌ യൂസറേക്കാൾ പുച്ഛമാണ്‌ എന്ന് രേഖപ്പെടുത്തുന്നു. --ചള്ളിയാൻ ♫ ♫ 02:18, 21 നവംബർ 2007 (UTC)
അതാരാണെന്നും കൂടി ദയവായി പറയണം ചള്ളിയന്, ചുമ്മാ അന്തരീക്ഷത്തോട് വഴക്കടിച്ചിട്ടെന്തു കാര്യം--പ്രവീൺ:സംവാദം‍ 10:25, 21 നവംബർ 2007 (UTC)

ചള്ളിയാൻ സാറെ അദ്ദേഹം പറയുന്നതിൽ കാര്യമുണ്ടോ? ഉണ്ടങ്കിൽ അതു ആരുപറഞ്ഞാലും അംഗീകരിക്കണം,താങ്കളുടെ കഴിഞ്ഞ കാലത്തെ കുരുത്ത കേടുകൾ അദ്ദേഹം ചൂണ്ടികാണിച്ചതിനു അദ്ദേഹത്തോട് ദേഷ്യപെട്ടിട്ട് കാര്യമില്ല,ഒന്നങ്കിൽ അവ തിരുത്താൻ തയ്യാറാവുക അല്ലങ്കിൽ ഞ്ഞാൻ ഇപ്പോൾ അത്തരക്കാരനല്ല എന്ന് പറയുക.തെറ്റ് ആരുപറഞ്ഞാലും തിരുത്താൻ തയ്യാറാവുക,അവിടെ ഈഗോ വിനയാവരുത്,പിന്നെ സാറെ ഈ കാലികൂറ്റർ ഞാനല്ല കെട്ടോ,അദ്ദേഹത്തിൻറെ പിതൃത്ത്വം എൻറെ മേൽ അടിച്ചേൽപ്പിക്കരുത് ;(പിന്നെ ഒരു അഭിപ്രായം താങ്കൾക്കെതിരെ വരുന്ന വാചകങ്ങൾ താങ്കൾ തന്നെ വെട്ടുന്നത് ശരിയല്ല,അത് മറ്റുള്ളവർ ചെയ്യട്ടെ സിദ്ധീഖ് 10:52, 21 നവംബർ 2007 (UTC)

ചള്ളിയാനെ അധിക്ഷേപിക്കാൻ മാത്രം ഉള്ള ഈ സം‌വാദം നീക്കം ചെയ്യണം.അല്ലെങ്കിൽ ഞാനടക്കമുള്ള എല്ലാ യൂസേഴ്‌സിനുമായി പ്രത്യേകം പ്രത്യേകം വിഭാഗങ്ങൾ വരണം. എന്നിട്ടു പരസ്പരം ചളി വാരിയെറിഞ്ഞു കളിക്കാം,മുന്നിൽ കാലിക്കൂട്ടറും ഉണ്ടാകും.സിമിയുടെയും,പ്രവീണിന്റെയും അഭിപ്രായം എന്താണ്‌?--അനൂപൻ 11:01, 21 നവംബർ 2007 (UTC)

അനൂപൻ, എന്റെ അഭിപ്രായം: ചള്ളിയാൻ മുൻപ് സോക്ക് പപ്പറ്റ് ഉണ്ടാക്കി വോട്ട് ചെയ്തിട്ടുണ്ട്. ഇതു നിഷേധിച്ചിട്ടും ഉണ്ട്. മര്യാദകെട്ട സംബോധനകൾ ഉപയോഗിച്ചിട്ടുണ്ട് - 'താൻ' എന്നത് നല്ല ഒരു സംബോധനയാണോ എന്നത് തർക്കവിഷയമാണ് :-). ഒരു സമയത്ത് അപര ഐ.ഡി. ബ്ലോക്ക് ചെയ്യുകയാണെങ്കിൽ ഒരു അപര ഐഡിയിൽ നിന്നും അപ്‌ലോഡ് ചെയ്ത ചിത്രങ്ങൾ എല്ലാം ഡിലീറ്റ് ചെയ്യണം എന്നും പറഞ്ഞിട്ടുണ്ട്. ഇങ്ങനെ പറഞ്ഞതിൽ കുറെയേറെ കാര്യമുണ്ട് - കഴിഞ്ഞതൊക്കെ കുത്തിപ്പൊക്കിക്കൊണ്ടു വരുന്നതുകൊണ്ട് അധികം ഗുണമില്ല എന്നു തോന്നിയതുകൊണ്ട് മിണ്ടാതെ ഇരുന്നന്നേ ഉള്ളൂ - അനൂപൻ ചോദിച്ചതുകൊണ്ട് പറയുന്നു. യഥാർത്ഥ ഐഡി വെളിപ്പെടുത്തുന്നതും സിന്ധു നാഗരികത ലേഖനത്തിലെ തെറ്റുകളും ഒക്കെ നല്ല ഉദ്യേശത്തിൽ ചെയ്ത കാര്യങ്ങളാവാം. ഇതിൽ എന്തിനെങ്കിലും തെളിവു വേണമെങ്കിൽ ചോദിക്കൂ, തരാം. simy 11:59, 21 നവംബർ 2007 (UTC)

എനിക്ക് ഒറ്റ അഭിപ്രായമേ ഉള്ളു. വഴിയേ പോകുന്ന കെട്ട കമന്റിനെല്ലാം അതേ ശൈലിയില് മറുപടി പറയാന് പോയാല് വെറുതേ മറ്റുള്ളവരേയും പിണക്കാന് പറ്റും--പ്രവീൺ:സംവാദം‍ 11:13, 21 നവംബർ 2007 (UTC)

ഇത്തരം, സന്ദർഭങ്ങൾ വരുമ്പോൾ പ്രവീണിന്റെ ഡിപ്ലോമസി ശ്രദ്ധേയമാണ്‌. ചള്ളിയാനെതിനെ നൂറ് നാവ്. അദ്ദേഹത്തെ ഒറ്റപ്പെടുത്താൻ ആയിരം കയ്യും. എന്നാൽ വിക്കിയിൽ എന്നും കാണുന്ന അദ്ദേഹത്തെ ഒരാപത്തു വരുമ്പോൾ തോളോട് ചേർന്ന് നിൽക്കണ്ടെതിനു പകരം പഴയ വ്യക്തി വൈരാഗ്യം. ചള്ളിയാനെ ഓടിച്ച് വിട്ട് കാലിക്കൂട്ടരെക്കൊണ്ട് അദ്ദേഹത്തിനെ പകരം വക്കാനാണോ ഈ ശ്രമം. അതോ ഇത് ഒരു ഉദാഹരണമായി കാണിച്ച് സമഗ്ര സംഭാവനകൾ ചെയ്യുന്ന എല്ലാവരേയും വിരട്ടാനോ? എന്തായാലും വിക്കിക്കൊളാബറേഷൻ അതിന്റെ മൂർദ്ധന്യാവസ്ഥയിൽ ദർശനം നൽകുന്നു. കുഡോസ്. --Aringodar 11:29, 21 നവംബർ 2007 (UTC)

ആശാനക്ഷരമൊന്നു പിഴച്ചാൽ....അല്ലാതെ ഇപ്പോൾ നടക്കുന്ന ഈ പൊറാട്ട് നാടകത്തെ പറ്റി എന്തു പറയാൻ.--Shiju Alex 11:32, 21 നവംബർ 2007 (UTC)

ഈ ചീത്ത വിളിയിലൊന്നും ഇപ്പം വലിയ പുതുമ ഒന്നുമില്ല അരിങ്ങോടരേ--പ്രവീൺ:സംവാദം‍ 11:36, 21 നവംബർ 2007 (UTC)

ദാ.. മറ്റൊരു ശ്രദ്ദെയ താരം. അദ്ദേഹത്തിന്‌ ഇതൊക്കെ പൊറാട്ട് നാടകം. താല്പര്യമുള്ള വിഷയത്തിൽ മാത്രം ഇടപെടും. വഴിയിൽ കിടന്ന് ഒരുത്തൻ അന്ത്യശ്വാസം വലിച്ചാലൊന്ന് നോക്കുക പോലുമില്ല. അഭിപ്രായങ്ങൾ അറിയിക്കാനും നയങ്ങൾ രൂപികരിക്കാനും മാത്രമായി വരും. ലേഖനെമെഴുത്ത് നിർത്തി ഇപ്പോൽ സം‌വാദമെഴുത്തണ്‌. ലേഖനമല്ലെങ്കിലും ബ്ലോഗിലിടുന്നത് കോപ്പി പേസ്റ്റ ആയിരിക്കും. കുറേ അഡ്മിന്മാരും അവർക്ക് കസേരകളിക്കാനായി കുറേ പാവം പീക്കി വായനക്കാരും. മറ്റൊരു മു ഊത്ത വിക്കിപീഡിയൻ രാജിവച്ച തിരിഞ്ഞേ നോക്കുന്നില്ല. അദ്ദേഹം സ്കൂപ്പ് കിട്ടാനായി നോക്കി ഇരിക്കും, കൂടെ കുറേ പരിവാരങ്ങളും ഒപ്പം വരും, ക്രിക്കറ്റ് ബാറ്റുമൊക്കെയായി. ഇത് പൊറാട്ട് നാടകമല്ലെങ്കിൽ പിന്നെ എന്താ ഷൈജു? --അരിങ്ങോടർ 11:42, 21 നവംബർ 2007 (UTC)

ദാ വെട്ടാൻ മറ്റൊരു പുലി. സാഹിത്യ പഞ്ചാനൻ. അഡ്മിനായ ശെഷം മുങ്ങീതാ. ദാ ദിപ്പൊ പൊങ്ങി. എന്നിട്ട് തത്വം പറയുന്നു. --അരിങ്ങോടർ 11:55, 21 നവംബർ 2007 (UTC)


ഇതൊന്നും അല്ലാതെ വിക്കിയിൽ 24 മണിക്കൂറും നിരങ്ങാൻ, വിക്കിയിൽ എഴുതിയിട്ടല്ല വീട്ടിലേക്ക് റേഷൻ വാങ്ങിക്കുന്നത്. അതേ പോലെ വിക്കിയിലെ സകലമാന പ്രശ്നത്തിലും കയറി തലയിടാൻ ഞാൻ ഇവിടുത്തെ പ്രതിപക്ഷ നേതാവും അല്ല. (അഡ്‌മിനും അല്ല, വിക്കി പോലിസും അല്ല)

പിന്നെ സം‌ഭാവന എന്നു പറഞ്ഞാൽ ലേഖനം എഴുത്ത് മാത്രം ആണെന്ന ചിന്ത പലർക്കും ഉണ്ട്. അതിൽ നിന്നാണ്‌ മുകളിലെ പരാമർശങ്ങൾ വന്നത്.

പിന്നെ എപ്പോൾ ബ്ലോഗിലെഴുതണം എപ്പോൾ വിക്കിയിലെഴുതണം എന്നൊക്കെ ഞാൻ തീരുമാനിച്ചോളാം. ബ്ലോഗിൽ എഴുതുന്നത് വിക്കിയിലേക്ക് കോപ്പി പേസ്റ്റണോ അതോ കോപ്പി ചെയ്യാതെ പേസ്റ്റണോ എന്നതും ബ്ലോഗിൽ ലേഖനം എഴുതുന്ന ഈ ശ്രദ്ദെയ താരം തന്നെ തീരുമാനിച്ചോളാം.

ബ്ലോഗിൽ ലേഖനം എങ്ങനെ ഇടണം എന്ന് ബ്ലോഗിന്റെ ഉടമസ്ഥൻ തീരുമാനിച്ചോളും. വിക്കിയിലെ ലേഖനത്തിന്റെ കാര്യം മാത്രം വിക്കിയിൽ ഉള്ളവർ (ഇതേ പോലെ ഇടയ്ക്ക് വിക്കി പോലീസ് ആയി വരുന്നവർ അടക്കം) നോക്കിയാൽ മതി.--Shiju Alex 12:10, 21 നവംബർ 2007 (UTC)

ഡേയ് പൊയി വല്ല റേഷനും വാങ്ങടാ കുട്ടാ. കൊച്ചു പിള്ളാരുടെ കൂട്ട് പിണങ്ങാതെ. --121.247.145.188 12:13, 21 നവംബർ 2007 (UTC)

അഡ്മിന് അവകാശങ്ങള്[തിരുത്തുക]

സമൂഹം ഏല്പ്പിക്കുന്ന കാര്യങ്ങള് ചെയ്യാനാണ്‌ അഡ്മിന്, അല്ലാതെ സ്വന്തം തീരുമാനങ്ങള് സമൂഹത്തില് അടിച്ചേല്പ്പിക്കാനല്ല. ആദം എന്ന താള് പ്രൊട്ടക്റ്റ് ചെയ്യേണ്ടത് ആവശ്യമായിരിക്കും പക്ഷേ അത് സിസോപ്പുകള്ക്ക് മാത്രം തിരുത്താന് കഴിയുന്ന രീതിയില് പ്രൊട്ടക്റ്റ് ചെയ്യുന്നതിനോട് താത്പര്യമില്ല. ഈ കുറിച്ചതുകൊണ്ട്. ഇപ്പോള് തൊട്ട് ആതാളില് പുതിയതായി രജിസ്റ്റര് ചെയ്ത അംഗങ്ങളുടെ കളി ആയിരിക്കും എന്നുമറിയാം. ബ്ലോക്ക് ചെയ്യലും ഡിലീറ്റ് ചെയ്യലും പ്രൊട്ടക്റ്റ് ചെയ്യലുമാണ്‌ അഡ്മിന്റെ തൊഴില് എന്നാരെങ്കിലും തെറ്റിദ്ധരിച്ചു വശായിട്ടുണ്ടെങ്കില് "Be careful, please! If you are granted access, you must exercise care in using these functions, especially the ability to delete pages and the ability to block IP addresses. You can learn how to do these things at the Administrators' how-to guide and the new administrator school. Please also look at the pages linked from the Administrators' reading list before using your administrative abilities. Administrators and all other users with extra tools are expected to have a strong password, to prevent damage in the case of a compromised account. (See also Wikipedia:Security.)" എന്നതോര്ക്കുക ( en:Wikipedia:Administrators എന്നതാളില് നിന്നും), മലയാളം വിക്കിപീഡിയയിലെ അഡ്മിന് മാരെ നിര്വചിക്കാന് ഇംഗ്ലീഷ് വിക്കിപീഡിയ പോര എന്നൊന്നും ദയവായി ആരും പറഞ്ഞു കളയരുത്--പ്രവീൺ:സംവാദം‍ 04:14, 28 നവംബർ 2007 (UTC)

പറയ്ണ്ട കാര്യം നേരിട്ട് പറയാനെന്തിന് ഭയക്കണം. അഡ്മിന്മാരെ ബഹുമാനമില്ലാതെ അവർ പറയുന്നതിന്‌ വില കല്പിക്കാത്ത യൂസർമാരെ വിലക്കുകയാണ്‌ വേണ്ടത്. അതിനു പകരം ആ താൾ പ്രൊട്ടക്റ്റ് ചെയ്തത് പുതിയവരും പഴയവരും ചളി വാരിയെറിയൽ നിർത്താനാണ്‌. വല്ലപ്പോഴും വന്ന് അഭിപ്രായം പറയുന്നവർക്ക് അതിന്റെ ദൂഷ്യം മനസ്സിലായി എന്ന് നടിക്കാനേ പറ്റൂ. --ചള്ളിയാൻ ♫ ♫ 04:19, 28 നവംബർ 2007 (UTC)
അഡ്മിന്മാരെ ബഹുമാനമില്ലാതെ അവർ പറയുന്നതിന്‌ വില കല്പിക്കാത്ത യൂസർമാരെ വിലക്കുകയാണ്‌ വേണ്ടത്. :ഇതാണ്‌ തെറ്റിദ്ധാരണ എന്ന് ഞാന് പറഞ്ഞത്. അഡ്മിന്മാര് മറ്റുപയോക്താക്കളെ ബഹുമാനിക്കുകയാണ്‌ വേണ്ടത്. താങ്കള്ക്ക് മറ്റുള്ളവരില് നിന്ന് കിട്ടിയ ഒരു ബഹുമാനമാണ്‌ അഡ്മിന് പദവി, അത് അവരെ തന്നെ ബ്ലോക്കുവാനും, അവരുടെ താളുകള് ഡിലീറ്റു ചെയ്യാനും ഉള്ള അധികാരമല്ല. സമൂഹം എടുക്കുന്ന തീരുമാനത്തിനുള്ള നടപടിയാണ്‌ അഡ്മിന് ചെയ്യേണ്ടത്. വല്ലപ്പോഴും വരണോ എപ്പഴും വരണോ എന്നുള്ളത് ഒരു ഉപയോക്താവിന്റെ സൗകര്യമാണ്‌, അതില് അഡ്മിന് പ്രത്യേകിച്ചൊന്നും ചെയ്യാനില്ല--പ്രവീൺ:സംവാദം‍ 07:54, 28 നവംബർ 2007 (UTC)

അങ്ങോട്ടുള്ള ബഹുമാനമുള്ളതു കൊണ്ടാണ് അത് പറഞ്ഞവരെ ഡലീറ്റാതെ പേജ് പ്രൊട്ടക്റ്റ് ചെയ്തത്. വിക്കിയിൽ വരുന്നത് സം‍വദിച്ച് നേരം കളയാനായിട്ടാണ് എന്ന് കാണുന്നത് വിഷമം ഉണ്ടാക്കുന്നു. പിന്നെ സഹവർത്തിത്വം എന്നത് മുകളിൽ നിന്ന് താഴേക്കും ആകാം. എൻറെ ജോലി ഞാൻ ഭംഗിയായി ചെയ്യുന്നുണ്ട് എന്ന് വിശ്വാസമുണ്ട്. അത് തുടരുകയും ചെയ്യും. ആരുടേയും സർട്ടിഫിക്കറ്റ് ആവശ്യമില്ല. --ചള്ളിയാൻ ♫ ♫ 08:01, 28 നവംബർ 2007 (UTC)

സംവാദം നേരമ്പോക്ക് അല്ല. മാറ്റുരക്കുകയാണ്. ഉള്ള നേരം മുഴുവനും ചവറുകൾ എഴുതുന്നതിനെക്കാൾ നല്ലതാണ് സംവദിച്ച് എഴുതുന്നെതെന്നാണെന്നഭിപ്രയം--ബ്ലുമാൻ‍ഗോ ക2മ 08:31, 28 നവംബർ 2007 (UTC)

വിക്കിമീഡിയക്കൊരു ഇന്ത്യൻ ചാപ്റ്റർ[തിരുത്തുക]

ഇപ്പോൾ എന്റെ സം‌വാദം താളിൽ ഒരു കുറിപ്പു വന്നു.വിക്കിമീഡിയിയയുടെ ഇന്ത്യൻ ചാപ്റ്ററിനെ കുറിച്ചാണത്.അതു അതുപോലെ ഇവിടെ കോപ്പി ചെയ്യുന്നു.

Hello Anoopan,

I am en:User:Utcursch. I don't know Malayalam -- I just came here to inform you folks about the proposed Wikimedia India chapter. I couldn't find the Village Pump or Community Portal here. Will you please drop this message on the local village pump/community portal:

As you might be aware, we are planning to start an India chapter of the Wikimedia Foundation. Please see Wikimedia India for details. We're currently working on the draft of bylaws. If you are interested, please join the discussion on meta, and subscribe to the wikimediaindia-l mailing list.

Thanks. Utcursch 18:13, 10 ഡിസംബർ 2007 (UTC)

താല്പര്യമുള്ളവർ മുകളിലത്തെ കണ്ണികളിൽ ഞെക്കുക --അനൂപൻ 18:29, 10 ഡിസംബർ 2007 (UTC)

അധികാരം ഭ്രമം തലക്കു പിച്ചവർ[തിരുത്തുക]

ഇവിടെ ജിഗേഷിനെതിരെയുള്ള വാസ്തവ വിരുദ്ധമായി എഴിതിയതെന്ന് പറഞ്ഞ് (അങ്ങനെ അല്ലെങ്കിൽ കൂടി) ഒരാൾ പെട്ടൊന്നു കണ്ടു പിടിച്ചു(. പക്ഷെ അതിനു മുൻപ് മഞിത് കൈനി എന്ന ആൾ ആരോപിച്ച് ആരോപണം വിലയിരുഥ്റ്റാൻ ഒരു അഡ്മിനും കണ്ടില്ല. വെട്ടിയതുമില്ല. ഇരട്ടത്താപ്പ് ഒരു അലങ്കാരമായി കരുതുന്നരാണ്‌. നാണമില്ലെ? --38.99.101.131 19:25, 26 ഡിസംബർ 2007 (UTC)

ഐ.പി.യിൽ നിന്ന്കൊണ്ട് വിക്കിയെ അലങ്കോലപ്പെടുത്തനെന്ന് സംശയിക്കാവുന്നതരത്തിലുള്ള ഇത്തരം സംവാദങ്ങൾ പ്രോത്സാഹിപ്പിക്കാവുന്നതല്ല. ആയതിനാൽ മറുപടി അർഹിക്കുന്നില്ല. --സാദിക്ക്‌ ഖാലിദ്‌ 10:13, 27 ഡിസംബർ 2007 (UTC)

പുതുവത്സരാശംസകള്[തിരുത്തുക]

എല്ലാര്ക്കും പുതുവര്ഷത്തില് ഒന്നാന്തരം തിരുത്തലുകള് നടത്താന് എന്റെ പുതുവര്ഷ ഉത്തേജക മരുന്ന്--പ്രവീൺ:സംവാദം‍ 03:32, 1 ജനുവരി 2008 (UTC)

എല്ലാവർക്കും എന്റെയും പുതുവത്സരാ‍ശംസകൾ--നിഖില് 14:29, 1 ജനുവരി 2008 (UTC)

ചള്ളിയാൻറെ തിരുത്തുകൾ[തിരുത്തുക]

content dispute ഉണ്ടാവുമ്പോൾ ബ്ലോക്ക് ചെയ്യാൻ പാടില്ലെന്ന സാമാന്യ മര്യാദ ചള്ളിയാൻ ലംഘിച്ചിരിക്കുന്നു. [1]. അതിലും പ്രധാനമായി വാന്ഡലിസം കാണിച്ചത് undo ചെയ്യപ്പെട്ടപ്പോൾ അതിനെതിരായി edit-war നടത്തി ഈ നവഅഡ്മിൻ‌! ചള്ളിയാൻ കാണിച്ചത് വ്യക്തമായ വാൻഡലിസമാണ്. ശരിമാറ്റി തെറ്റാക്കുക എന്നത് വാൻഡലിസമല്ലെങ്കിൽ പിന്നെന്താണ്. ഇക്കാര്യം ഞാൻ വിശദീകരിച്ചിട്ടുപോലും ചള്ളിയാൻ എൻറെ എഡിറ്റ് അൺഡു ചെയ്തു. പോരാത്തതിന് ബ്ലോക്കും. ചള്ളിയാൻ ഇത്തരം trolling പലവുരു ചെയ്തിട്ടും പരുക്കേല്ക്കാതെ രക്ഷപ്പെട്ടതാണ് ആവര്ത്തിച്ചുള്ള തോന്ന്യാസത്തിനു കാരണമെന്നു വ്യക്തം. ഉദാഹരണമായി ഈ എഡിറ്റു കാണുക. [2]പാള എന്ന ലേഖനത്തിൽ പാളയം‌കോടൻ പഴം, പാളത്താർ, പട്ടം, പട്ടത്താനം എന്നീ ലിങ്കുകൾ ചേര്ത്തതു കാണുക. എന്നിട്ട് ഇക്കാര്യം ചള്ളിയാൻ തെറ്റാണെന്ന് അംഗീകരിച്ചോ? ഇല്ലെന്നു മാത്രമല്ല, നിർലജ്ജം മുട്ടുന്യായങ്ങൾ പറഞ്ഞ് അതിനെ ന്യായീകരിക്കുകയാണ് ചെയ്തത്. ചള്ളിയാന് തോന്ന്യാസം കാണിക്കാൻ ഒരു പബ്ലിക് സ്പെയ്സ് വിട്ടുകൊടുക്കുന്നത് അനുചിതമാണ്. calicuter

1. അല്പം വിക്കിഫൈയിങ് എന്ന കപട എഡിറ്റ് സമ്മറിയോടെ വ്യാകരണത്തെറ്റ് കൊണ്ടുവരുന്നു. രണ്ടു വാക്യം (രണ്ട് ആശയങ്ങള്) നീക്കുന്നു. [3]


2. "ബന്യന്റെ തുടർന്നുള്ള ജീവിതം അദ്ദേഹം സുവിശേഷപ്രസംഗങ്ങൾക്കായി നിരന്തരമായ യാത്രകളായിരുന്നു" എന്ന തെറ്റായ വാക്യം തിരിച്ചുകൊണ്ടുവരാനായി ചള്ളിയാന് നടത്തിയ undo [4]

3. ആരോപിക്കപ്പെട്ട പിഴവ് തിരുത്തുന്നു എന്ന വ്യാജേന ഒരു വാക്യം ചള്ളിയാന് നീക്കുന്നു. (നീക്കിയ വാക്യം ഇതാണ്: ബന്യന്റെ തുടർന്നുള്ള ജീവിതം, തനിക്കു കിട്ടിയെന്ന് അദ്ദേഹം വിശ്വസിച്ച കൃപയുടെ കഥ പറയാനും അതിന്റെ വഴിയിലേക്ക് മറ്റുള്ളവരെ നയിക്കാനുമാണ് നീക്കിവച്ചത്.) [5]

പ്രസക്തമായ നയം. http://en.wikipedia.org/wiki/Wikipedia:Blocking_policy#When_blocking_may_not_be_used Administrators must not block users with whom they are engaged in a content dispute; instead, they should report the problem to other administrators. വീണ്ടും

"Blocks are used to prevent damage or disruption to Wikipedia, not to punish users." http://en.wikipedia.org/wiki/Wikipedia:Blocking_policy എന്ന നയത്തിലെ Intro വിലെ രണ്ടാമത്തെ വാക്യമാണിത്. ഇതിന്റെ നഗ്നമായ ലംഘനമാണ് ചള്ളിയാന് നടത്തിയത്.

[Blocks should be based on the protection of Wikipedia rather than the punishment of offenders. Most IP addresses should not be blocked more than a few hours, since the malicious user will probably move on by the time the block expires.] ഏതാനും മിനിറ്റുകള്ക്കുള്ളില് വിക്കിപീഡിയയുടെ പ്രധാനപ്പെട്ട പല നയങ്ങളെയും ഒറ്റടയിക്ക് ലംഘിക്കുകയും (വിജ്ഞാനകോശത്തില് ശരിയായതുമാറ്റി തെറ്റ് ഉള്ക്കൊള്ളിക്കാനായി) മുന്പേ വിമിര്ശന വിധേയമായ തോന്നിവാസങ്ങള് ആവര്ത്തിക്കുകയും ചെയ്യുന്ന ഈ അഡ്മിന് എന്തിനാണ്?

വാന്ഡലിസം നടത്തുക. അത് undo ചെയ്യുന്നതിനെതിരെ edit-warring, മൂന്നു തവണ revert, പോരാത്തതിന് ശരിയായ തിരുത്തു നടത്തിയ ഐ പിയെ ബ്ലോക്ക് ചെയ്യലും. ഇത്തരം troll admin പണിക്കു പറ്റില്ല. ചള്ളിയാന്റെ അഡ്മിന് പദവി എടുത്തു കളയാന് ഞാന് നിര്ദ്ദേശിക്കുന്നു. calcuter

അൺബ്ലോക്ക് ചെയ്തിട്ടുണ്ട്. വ്യക്തമായ കാരണങ്ങൾ ഇല്ലാതെ ആരെയും ബ്ലോക്ക് ചെയ്യരുത് എന്ന് അപേക്ഷ. ആരുടെയും അഡ്മിൻ പദവി എടുത്തുകളയേണ്ട കാര്യമുണ്ടെന്നു തോന്നുന്നില്ല. ജോൺ ബന്യൻ എന്ന ലേഖനം മൂന്നാമതൊരാൾ വായിച്ചുനോക്കി വേണ്ട തിരുത്തലുകൾ വരുത്തിയാൽ നല്ലതാവും. simy 15:30, 31 ഡിസംബർ 2007 (UTC)
സെക്ഷന്റെ പേരുമാറ്റിയത് ശരിയായില്ല. ചള്ളിയാന്റെ ചെയ്തികള്ക്ക് ചേരാത്തതല്ല നേരത്തേ ഉണ്ടായിരുന്ന തലക്കെട്ട്. പിന്നെ "ആരുടെയും അഡ്മിൻ പദവി എടുത്തുകളയേണ്ട കാര്യമുണ്ടെന്നു തോന്നുന്നില്ല" എന്നു സിമി പറയുമ്പോ്ള് ഞാന് മേലെപ്പറഞ്ഞ കാര്യങ്ങള് (നയം ലംഘിക്കുന്നതിനെപ്പറ്റി) ശരിയല്ലെന്നു സിമി വിശ്വസിക്കുന്നു എന്നു വരും. അങ്ങനെയെങ്കില് ഞാന് പറഞ്ഞതിനു മറുപടി പറയാന് സിമിക്കും ബാദ്ധ്യതയുണ്ട്. അതല്ല ഞാന് ആരോപിച്ച നയലംഘനങ്ങളൊക്കെ ചള്ളിയാന് നടത്തിയട്ടുണ്ടെങ്കില് ചള്ളിയാന് ബ്ലോക്ക് ബട്ടന് കൈകാര്യം ചെയ്യാന് യോഗ്യതയില്ല. അതെടുത്തു കളയുകതന്നെ വേണം. ഭാര്യയുടെയും മകളുടെയും പേരില് പാവയുണ്ടാക്കി ചള്ളിയാന് ആഭാസകരമായ കളി കളിച്ചത് സിമിയും കൂട്ടരും തഞ്ചത്തില് മറക്കുന്നോ? calicuter
അഡ്മിൻ സ്ഥാനത്ത് ഇരിക്കുന്ന ഒരാൾക്കും തെറ്റുകൾ പറ്റാമല്ലൊ. തെറ്റുകൾ പറ്റുന്നതിനെ ഉപയോക്താവോ മറ്റുള്ളവരോ തിരുത്തേണ്ട കാര്യമല്ലേയുള്ളൂ. നയലംഘനം നടന്നിട്ടില്ല എന്നല്ല, അവ ആവർത്തിക്കാതിരിക്കാൻ ചള്ളിയാൻ ശ്രദ്ധിക്കുകയാണു വേണ്ടത്. ഒരാളെ ബ്ലോക്ക് ചെയ്യുന്നതും ഡീസിസോപ്പ് ചെയ്യുന്നതുമൊക്കെ ഏറ്റവും അറ്റകൈ ആയി മാത്രമേ ചെയ്യാവൂ എന്നാണ് എന്റെ അഭിപ്രായം.simy 16:47, 31 ഡിസംബർ 2007 (UTC)
തിരുത്തുന്നില്ലെങ്കിൽ? മാത്രവുമല്ല വീ്ണ്ടും വീണ്ടും തോന്നിവാസം ആവർത്തിക്കുന്നെങ്കിൽ? ചള്ളിയാന് തിരുത്തിയ ചരിത്രമുണ്ടോ? ചളളിയാൻ എന്തു തോന്നിവാസം കാണിച്ചാലും അതു വകവെച്ചു കൊടുക്കുന്നതിൻറെ യുക്തി? നമ്മുടെ യുവമാപ്പിളമാരോട് അങ്ങനെയല്ലല്ലോ നിങ്ങളുടെയൊക്കെ നിലപാട്? വ്യത്യാസത്തിനു കാരണം? 16:54, 31 ഡിസംബർ 2007 (UTC)
ചളളിയാന് disruption ന്റെ മുന് ചരിത്രമുണ്ട്. സ്വന്തം ഇഷ്ടനെ ചെക്ക് യൂസെറാക്കാന് വോട്ടെടുപ്പില് ഭാര്യയുടെയും മകളുടെയും പേരില് പാവകളുണ്ടാക്കി വോട്ടു ചെയ്തു. അങ്ങനെ ബ്ലോക്ക് ചെയ്യപ്പെട്ട ചള്ളിയാന്റെ പാവകള് ഇതാ: [6], [7], [8], [9]

ഇതിനു പുറമേ എത്രയോ തവണ ചള്ളിയാന് താന്തോന്നിത്തം കാട്ടിയിട്ടുണ്ട്. പ്രവീണിന്റെ സോക്കാണ് കാലിക്കൂട്ടര് എന്ന് ഒരു തെളിവുമില്ലാതെ ആരോപിച്ചു. അസഭ്യമായ സംബോധനകള് ഉപയോഗിച്ചു. താന് എന്നത് ആദരപൂര്വ്വം ഉപയോഗിക്കുന്ന സംബോധനയാണെന്നു പറഞ്ഞ് അതിനെ ഉളുപ്പില്ലാതെ ന്യായീകരിച്ചു. ഇത്തരത്തില് ഒരുത്തനെ ഇവിടെ വെച്ചുപൊറുപ്പിക്കുന്നതിന് ന്യായമെന്തെന്നു വ്യക്തമാക്കുക. ഇതൊന്നും ചെയ്തിട്ടും ഒരിക്കലും ചള്ളിയാന് സ്വന്തം തെറ്റു സമ്മതിക്കുകയുണ്ടായില്ലെന്നത് ശ്രദ്ധിക്കുമല്ലോ. മലയാളം വിക്കിപീഡിതര്ക്ക് ചള്ളിയാനെ പേടിയാണോ?

പ്രിയ ഐ.പി. മേലെ കൊടുത്തിരിക്കുന്ന ഒരു ലിങ്ക് ശരിയല്ല. ആ സോക്കിന്റേത്.. അത് ശരിയാക്കണം കേട്ടൊ. താൻ എന്നത് ഞാൻ ജീവിക്കുന്ന ഭൂവിഭാഗത്ത് ഇപ്പോഴും ആദരപൂർ‌വ്വം തന്നെയാണ് ഉപയോഗിക്കുന്നത് കേട്ടൊ. --ചള്ളിയാൻ ♫ ♫ 16:41, 31 ഡിസംബർ 2007 (UTC)

മലയാളം വിക്കിപീഡിയയിൽ വളരെ കർശനമായി ഒരോന്നും ആളന്ന് കീറിമുറിച്ച് ഇതുവരെ തീരുമാനങ്ങളെടുത്തായി എനിക്കറിവില്ല. തലക്കെട്ട് മാറ്റിയത് കുറച്ചുകൂടി സമാധാനപരമായി പ്രശ്നങ്ങൾ പരിഹരിക്കാമെന്ന ഉദ്ദേശത്തോടെയാണെന്ന് ആർക്കും മനസ്സിലാവുമെന്ന് തോന്നുന്നു. സിമി പറഞ്ഞതും അതേ ഉദ്ദേശത്തോടെയാണെന്നാണെന്റെ അഭിപ്രായം. പഴയ കാര്യങ്ങൾ വലിച്ചിട്ട് സംവാദം വഷളാക്കണോ? --സാദിക്ക്‌ ഖാലിദ്‌ 16:49, 31 ഡിസംബർ 2007 (UTC)
അഡ്മിനുകൾ ചെയ്യുന്ന ചെറിയ തെറ്റുകൾ പോലും മറ്റുള്ളവർ ശ്രദ്ധിക്കും. അതിനാ‍ൽ വളരെ സൂഷ്മമായി കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ടിവരും.ഇനി വല്ലതെറ്റും സംഭവിച്ചു പോയാൽ വിക്കിയുടെ ഭാവി കരുതി അതിനു ഒരു ക്ഷമ ചോദിക്കുന്നതിൽ ഒരു കുറവും വരാനില്ല.--ബ്ലുമാൻ‍ഗോ ക2മ 18:20, 31 ഡിസംബർ 2007 (UTC)
ഒരു തിരുത്ത് തെറ്റാണെന്ന് അറിയാവുന്നവര് ചെയ്യേണ്ടത് ആ തെറ്റ് റിവേര്ട്ട് ചെയ്യുകയും ആദ്യം തിരുത്തിയ ആള്ക്ക് ഒരു കമന്റിടുകയുമാണ്‌. അല്ലാതെ തെറ്റ് മാന്തി പുണ്ണാക്കുകയല്ല. ജോര്ജ്ജ്കുട്ടി പ്രത്യേകം അഭിനന്ദനം അര്ഹിക്കുന്നു. ചെയ്ത കാര്യത്തില് അദ്ദേഹം അത്ര ഉറപ്പുള്ള ആളായതുകൊണ്ട്. എന്നാല് പഴമ്പുരാണത്തിന്റെ പിന്ബലത്താലും വ്യക്തിപരമായ വിരോധത്തിലും ആരോപണങ്ങള് ഉന്നയിക്കുന്നവര് (കാലിക്കട്ടര് തന്നെ) സത്യത്തില് യാതൊരു മറുപടിയും അര്ഹിക്കുന്നില്ല. സമ്വാദം താളൂകളില് ആരോപണം ഉന്നയിക്കുകയേയല്ല ഒരു വിക്കിപീഡിയന്റെ ധര്മ്മം. ചള്ളീയന് ഏറെ നല്ലതിരുത്തലുകള് നടത്തുന്ന ആളാണ്‌. കൈപ്പിശക് ആര്ക്കും പറ്റാം. ആരും അതിമാനുഷരൊന്നുമല്ലല്ലോ--പ്രവീൺ:സംവാദം‍ 02:50, 1 ജനുവരി 2008 (UTC)

അവസാനമായി[തിരുത്തുക]

ഉന്നയിച്ച കാര്യങ്ങൾ പരിഗണിക്കാതെ വ്യക്തിപരമായി അധിക്ഷേപം നടത്തുന്ന പ്രവീണിനെപ്പോലുള്ള ആളുകളുടെ വിക്ക്രിയയെപ്പറ്റി വൈകാതെ ഇവിടെ വായിക്കാം വിവേചനശേഷി എത്രത്തോളമെന്ന് പ്രവീൺ മുമ്പു കാണിച്ചിട്ടുണ്ട്. തിരുത്തി എന്റേതല്ലാതാക്കിയ കമെന്റിനു താഴെ എന്റെ പേര് ചാര്ത്തിവെച്ചത് ഇപ്പോഴും അവിടെ കിടക്കുന്നുണ്ടല്ലോ അല്ലേ.

എൻറെ മേൽ വ്യക്തിപരമായ വിരോധം ആരോപിക്കാന് വല്ലാതെ ഉളുപ്പുകുറയണം പ്രവീണേ. ഞാൻ ചള്ളിയാനെക്കൊണ്ടു ദന്തചികിത്സ ചെയ്യിപ്പിച്ചിട്ടില്ല. ചള്ളിയാനുനേരേ പ്രത്യേകമായി വിമർശനമുന്നയിക്കാൻ കാരണമെന്തെന്ന് ഞാൻ ഓരോ തവണയും വ്യക്തമാക്കിയിട്ടുണ്ട്. താഴെ അതു വീണ്ടും പരാമർശിക്കാം.

"ഒരു തിരുത്ത് തെറ്റാണെന്ന് അറിയാവുന്നവര് ചെയ്യേണ്ടത് ആ തെറ്റ് റിവേര്ട്ട് ചെയ്യുകയും ആദ്യം തിരുത്തിയ ആള്ക്ക് ഒരു കമന്റിടുകയുമാണ്‌."

ചള്ളിയാന് വാന്ഡലിസം കാണിക്കുന്നത് ആദ്യമായല്ല. ഞാന് മുകളില് പറഞ്ഞ പാള എഡിറ്റിന്റെ ഉദാഹരണം നോക്കുക. ഇവിടെ ചെയ്തതും അതുതന്നെ. അത്തരം ആളുകളോട് സംവദിക്കലല്ല എന്റെ തൊഴില്. വാന്ഡലിസമാണ് ഞാന് റിവേര്ട് ചെയ്തത് . ചള്ളിയാൻ ചെയ്തത് കൈപ്പിഴയായി തോന്നുന്നത് ബുദ്ധി മന്ദിച്ചവര്ക്കുമാത്രം. ബുദ്ധി മന്ദിച്ചവരെന്നു പറയുന്നത് എന്തെന്നു വിശദീകരിക്കാം. താന് നീക്കിയ ഭാഗങ്ങള് ഒരു അര്ത്ഥവ്യത്യാസവും ഉണ്ടാക്കുന്നില്ലെന്ന ചള്ളിയാന്റെ ഉദീരണം തന്നെ അതു വാന്ഡലിസമെന്നതിനു തെളിവ്. എന്നിട്ടും കൈപ്പിഴയാണെന്നു പറഞ്ഞു ചള്ളിയാനെ തലോടുമ്പോൾ അതിനെ അശ്ലീലമായേ എനിക്കു തോന്നുന്നുള്ളൂ.

പ്രവീണിൻറെ ധർമ്മോപദേശത്തെപ്പറ്റി: പ്രവീണ് കാലിക്കൂട്ടറുടെ സോക്കാണെന്നോ മറിച്ചോ ഒക്കെ ചള്ളിയാന് പ്രസ്താവിച്ചാല് അതു കേട്ടു പേടിച്ച് കുറെക്കാലത്തേക്ക് പൊടിപോലുമില്ലാതെ മായുന്നതാണോ വിക്കിപീഡിയന്റെ ധര്മ്മം?

"എന്നാല് പഴമ്പുരാണത്തിന്റെ പിന്ബലത്താലും വ്യക്തിപരമായ വിരോധത്തിലും ആരോപണങ്ങള് ഉന്നയിക്കുന്നവര് (കാലിക്കട്ടര് തന്നെ) സത്യത്തില് യാതൊരു മറുപടിയും അര്ഹിക്കുന്നില്ല."

പ്രവീണേ, പ്രവീണിനെപ്പോലുള്ള ആളുകളോട് സംസാരിക്കുന്നതുപോലും ലജ്ജാകരം! ചള്ളിയാന് ഇന്നിന്ന നയങ്ങള് ലംഘിച്ചിട്ടുണ്ടെന്നാണ് മേലെപ്പറഞ്ഞത്. തെളിവു സഹിതം. എഴുതാത്തിടം വായിക്കാതെ അതിനു മറുപടി പറയുക. അല്ലെങ്കിൽ വേറെ പണിനോക്കുക.

ഇനി ചില ചോദ്യങ്ങള്. 1.ചള്ളിയാന് അനുചിതമായി ഉള്ളടക്കം തെറ്റിദ്ധരിപ്പിക്കുന്ന സമ്മറിയോടെ നീക്കി. ഇതു ചെയ്തത് തെറ്റാണെന്നു പറഞ്ഞത് എഴുതിയ ജോര്ജ് കുട്ടി മാത്രം. ബാക്കിയുള്ളവര് ?

2. ചള്ളിയാന്റെ എഡിറ്റ് തെറ്റില്ലാത്ത വാക്യത്തെ നീക്കി തെറ്റായി വാക്യം വെയ്ക്കുന്നതായിരുന്നു. എതിര്ക്കുന്നോ? നിങ്ങളിൽ ആര് ഇതിനെ തെറ്റെന്നു പറഞ്ഞു?

3. ചള്ളിയാന് വാൻഡലിസം നിലനിറുത്താനായി റിവേര്ട്ട് വാര് നടത്തി. ഇല്ലെന്നു പറയാനാരുണ്ട? (തെളിവ്, അവസാനം ചള്ളിയാന്റെ തെറ്റ് ജോര്ജ് കുട്ടിതന്നെ നീക്കം ചെയ്തു.)

4. content dispute നിടെ ചള്ളിയാന് കാലിക്കൂട്ടറുടെ ഐപിയെ ആഴ്ച് കാലത്തേക്കു ബ്ലോക് ചെയ്തു. ഇത് ഒന്നിലധികം വിക്കി നയങ്ങളുടെ ലംഘനമാണ്. a. content dispute നിടെ ബ്ലോക്ക് ചെയ്യാന് പാടില്ല. ഇതിന്റെ പേരില് മാതൃപീഡിയയില് അഡ്മിന്മാര് ഡിസിസോപ് ചെയ്യപ്പെട്ടിട്ടുണ്ട്. worldtraveller arbcome case ഉദാഹരണം. b, ബ്ലോക്ക് Punitive ആവാന് പാടില്ലെന്ന നയവും ലംഘിച്ചു. ഈ ചെയ്തത് ശരിയല്ലെന്ന് നിങ്ങളെത്ര പേര് പറഞ്ഞു. അണ്ബ്ലോക് ചെയ്തില്ലേ പിന്നെ പറയണോ എന്നു ചോദിക്കുമോ? ഉളുപ്പുള്ളവര് പറയുമെന്നാണ് അതിനുള്ള മറുപടി.

5. കോപ്രായം കാട്ടി കുറെ നേരത്തേക്കു മുങ്ങിയ ചള്ളിയാന് തിരിച്ചുവന്നും തെമ്മാടിത്തരം പറഞ്ഞു. താന് എന്നത് ആദരവു നിറഞ്ഞ സംബോധനയാണെന്നതിനോട് നിങ്ങള് എത്ര പേര് യോജിക്കുന്നു?

6. ചള്ളിയാന് നല്ല തിരുത്തലുകള് നടത്തുന്ന ആളാണത്രേ. a. ഇന്ഡസ് സ്ക്രിപ്റ്റിലെ സ്വരവ്യഞ്ജനങ്ങളെ വേര്തിരിച്ച തരത്തിലുള്ള തിരുത്താണോ കേമം? മുള്ളന് പന്നിയെക്കൊണ്ട് മുട്ടയിടീക്കുന്നതാണോ കേമം? ചള്ളിയാന്റെ എഡിറ്റുകള് കേമെന്ന് അംഗീകരിക്കുന്നവര് ഈ ഉന്നയിക്കുന്ന കാര്യത്തിനു മറുപടി പറയുക. കേരളത്തിലെ main stream ചരിത്ര രചനയില് ബുദ്ധന്റെ കാല്പാടുകളുടെ സ്ഥാനമെന്ത്? വിക്കിപീഡിയ main stream scholarship നെ യാണ് ആശ്രയിക്കുന്നത്. പി ഓ പുരുഷോത്തമനാണോ കേരളത്തിന്റെ മുഖ്യ ചരിത്രകാരന്? ചള്ളിയാന് കേരളത്തെ സംബന്ധിക്കുന്ന ഒട്ടുമിക്ക ലേഖനങ്ങളിലും ഈ കാല്പാടു പതിപ്പിച്ചിട്ടുണ്ട്. wp:undue,wp:rs എന്നീ വിക്കി നയം/ഗൈഡ് ലൈന് എന്നിവയുടെ ലംഘനമാണ് ചള്ളിയാന്റെ വലിയ ഭാഗം എഡിറ്റും എന്നാണ് ഇതിനര്തഥം. അപ്രകാശിതമായ സ്വന്തം പത്രിക സോഴ്സായി കൊടുക്കാന് മാത്രം തൊലിക്കട്ടിയുള്ള ആളാണ് ചള്ളിയാന്. കേരളത്തിലെ ചരിത്ര രചനയില് ചള്ളിയാനുള്ള സ്ഥാനം നിങ്ങള് അംഗീകരിക്കുന്നോ? കേരളത്തിലെ മുഖ്യധാരാ ചരിത്രരചനയില് എവിടെയും പരാമര്ശം നേടിയിട്ടില്ലാത്ത പുരുഷോത്തെമനെ സൈറ്റ് ചെയ്ത് എഴുതിയതെല്ലാം നീക്കുക എന്ന വിക്കിപീഡിയ നയപ്രകാരമുള്ള ജോലി ചെയ്യാതെ ചള്ളിയാനെ പുകഴ്ത്തുന്നത് ഭോഷത്വമാണ്. ഒന്നുകില് ഇളംകുളം, എം ജി എസ് നാരായണന്, രാജന് ഗുരുക്കള്, രാഘവവാര്യര് (എന്തിന്, ശ്രീധരമേനോന് ഉള്പ്പെടെ) എന്നിവരെക്കാള് പ്രധാന ചരിത്രകാരനാണ് പുരുഷോത്തമനെന്ന് അംഗീകരിക്കുക. കേരള ചരിത്രത്തെയും സംസ്കാരത്തെയും പുരുഷോത്തമൻറെ വീക്ഷണത്തിൽ അവതരിപ്പിക്കുന്നത് തുടുരുക. അല്ലെങ്കിൽ മുഖ്യധാരാ ചരിത്രത്തിൽ സ്ഥാനമില്ലാത്ത fringe theorist ആണെന്ന് അംഗീകരിക്കുക, ഇദ്ദേഹത്തെ സൈറ്റു ചെയ്ത് എഴുതിയ ഭാഗങ്ങളും സൈറ്റേഷനും ലേഖനങ്ങളിൽനിന്നു നീക്കുക. പി ഓ പുരുഷോത്തമൻ എന്ന ലേഖനമാവാം. അങ്ങോരുടെ പുസ്തകത്തെപ്പറ്റിയും ആവാം. http://en.wikipedia.org/wiki/Wikipedia:Neutral_point_of_view#Undue_weight മേൽപ്പറഞ്ഞിടത്ത് ഇങ്ങന കാണാം: NPOV says that the article should fairly represent all significant viewpoints that have been published by a reliable source, and should do so in proportion to the prominence of each. Now an important qualification: Articles that compare views should not give minority views as much or as detailed a description as more popular views, and may not include tiny-minority views at all. For example, the article on the Earth doesn't mention modern support for the Flat Earth concept, a view of a distinct minority. വിക്കിപീഡിയയുടെ അടിസ്ഥാന പ്രമാണങ്ങളായ Five Pillars ൽ രണ്ടാമത്തേതായ neutral point of view ൽനിന്നുള്ള ഭാഗമാണ് മേലെ ഉദ്ധരിച്ചത്. ഇത് മലയാളം വിക്കിപീഡിയ അംഗീകരിക്കുന്നോ? ഉണ്ടെങ്കിൽ ചള്ളിയാൻറെ എഡിറ്റുകൾ മിക്കഭാഗവും നല്ല എഡിറ്റ് അല്ല. pov pushing ആണ്. ഇത് വിക്കിപീഡിയയെ വെടക്കാക്കി തകർക്കുന്ന ഇടപാടാണ്. ഇൻഡസ് സ്ക്രിപ്റ്റ് വ്യാഖ്യാനിച്ച ആഫ്രിക്കൻ വട്ടനെ കൂട്ടുപിടിക്കുന്നത് അതിനാണ്. കേരളം, തെങ്ങ്, നാളികേരം, ഓണം, ചാലക്കുടി, ചാക്യാർകൂത്ത്, അയ്യപ്പൻ, ക്ഷേത്രം, അരയാൽ, തർപ്പണം, നമ്പൂതിരി, കാലടി, എന്നിവയിലെല്ലാം പുരുഷോത്തമചരിതം നിറഞ്ഞിരിക്കുന്നതും അതുകൊണ്ടുതന്നെ. തീർത്തും അറിവില്ലാത്ത കാര്യത്തിൽ ലജ്ജയില്ലാതെ വിവരക്കേടു വിളമ്പി അതിനുവേണ്ടി കോപ്രായം കാട്ടുന്നതു മികച്ച എഡിറ്റിങിൻറെ തെളിവായിരിക്കും പ്രവീണിൻറെ കണ്ണിൽ. ("കാലിക്കൂട്ടരേ. Pachy derm എന്നാൽ പാച്ചി ദെർം എന്നാണ്‌ ഉച്ഛാരണം ലത്തീനിൽ, പാക്കി എന്നത് എവിടെ നിന്ന് വരുന്നു?" ഗ്രീക്കിനെയാണ് ചള്ളിയാൻ ലത്തീനെന്നു തട്ടിവിടുന്നത്. "is equivocal എന്നാൽ നിശ്ചയമില്ല എന്നാണോ? എനിക്ക് തോന്നിയത് എല്ലാവരും അതേ അഭിപ്രായക്കാരാണ്‌ എന്നാണ്‌" കൂടുതൽ ഇവിടെ) calicuter

മലയാളം വിക്കിപ്പീഡിയയേപ്പറ്റി[തിരുത്തുക]

മലയാളം വിക്കിപ്പീഡിയയുടെ ധർമ്മങ്ങൾ അറിയുന്നവർ തന്നെയാണ് ഇവിടെ ലേഖനം എഴുതുന്നതും ഇതിനെ നന്നാക്കി കൊണ്ട് പോകുന്നതും. എന്തിനെയും അടച്ച് ആക്ഷേപിക്കുക എന്നത് അറിവ് ഉണ്ടെങ്കിലും അത് ആക്ഷേപിക്കാൻ മാത്രമെ കഴിയൂ എന്ന് ചിന്തിക്കുന്നവർ ആണ്. നമ്മുടെ മുന്നിൽ വ്യക്തിപരമായി ഒറ്റ കുറ്റപ്പെടുത്തലുകളൂം വേണ്ട എന്നു തന്നെ. വിക്കീപീഡിയ എന്നും മുന്നോട്ട് പോകട്ടെ, ആവശ്യങ്ങൾക്കായി സംവാദിക്കുക. സം വാദങ്ങൾ നീളാതിരിക്കട്ടെ. ചുരുക്കി പറഞ്ഞാൽ വ്യക്തിപരമായ കുറ്റപ്പെടുത്തലുകൾക്ക് വിക്കിപീഡിയ ഒരു ഭാഗമാകാതെ ഇരിക്കട്ടെ. നമ്മുക്ക് പുതിയ പുതിയ ലേഖനങ്ങളൂമായി വരാം..... സമാധാനത്തിന്റെ വെള്ളിപറവയെ കാത്തുകൊണ്ട്.... -- ജിഗേഷ് സന്ദേശങ്ങൾ  17:56, 1 ജനുവരി 2008 (UTC)

ഇവിടെ ശ്രീമാൻ കാലിക്കൂട്ടർ അല്ലാതെ ബാക്കിയെല്ലാവരും വിഡ്ഡികൾ ആണ്‌. പ്രത്യേകിച്ചും ഞാൻ; സമ്മതിക്കുന്നു. ദയവായി താങ്കളുടെ ഇ-മെയിൽ വിലാസം saj_sugeesh@rediffmail.com എന്ന വിലാസത്തിൽ അയച്ചുതരാൻ താത്പര്യപ്പെടുന്നു. സംശയമുള്ളത് നേരിട്ട് ചോദിക്കാമല്ലോ എന്നു കരുതിയാണ്‌. ഉപേക്ഷ വിചാരിക്കരുത്.--സുഗീഷ് 18:44, 1 ജനുവരി 2008 (UTC)

എല്ലാത്തിനും അതേ നാണയത്തിൽ മറുപടി പറയണമെന്നുണ്ട്. പക്ഷെ മറ്റുള്ളവർ സൂചിപ്പിച്ച പോലെ സം‍വാദായുദ്ധം ഉണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല. താങ്കൾക്ക് pov pushing ആയി തോന്നുന്നിടത്ത് അതിനുള്ള ഫലകം {{pov}} ചേർക്കാം.

"കാലിക്കൂട്ടരേ. Pachy derm എന്നാൽ പാച്ചി ദെർം എന്നാണ്‌ ഉച്ഛാരണം ലത്തീനിൽ, പാക്കി എന്നത് എവിടെ നിന്ന് വരുന്നു?" ഈ ചോദ്യത്തിൽ എന്തെങ്കിലും തെറ്റുണ്ടോ? നിഷ്കളങ്കമായ ആ ചോദ്യത്തിനുള്ള ഉത്തരം എന്ന നിലക്കാണോ അത് പൊക്കി പിടിച്ച് നടക്കുന്നത്. ഗ്രീക്കിൽ നിന്ന് ലത്തീൻ വഴി ആദേശം ചെയ്തതായിക്കൂടെ ആ വാക്ക്. അതിനുള്ള സാധ്യതയെക്കുറിച്ചുള്ള സംശയം സൂചിപ്പിക്കാതെ നിശിതമായി വിമർശിക്കുകയാണ്‌, അത് വീണ്ടും വീണ്ടും കുത്തിപ്പൊക്കുകയാണ്‌ താങ്കളേപ്പോലുള്ള വിവരമുള്ളവർ ചെയ്യുന്നതെങ്കിൽ മറ്റുള്ളവർക്ക് എന്ത് മാതൃക.

പിന്നെ പി.ഒ. പുരുഷോത്തമനെ സൈറ്റ് ചെയ്തതെല്ലാം നീക്കം ചെയ്യണമെന്ന് പറയാൻ താങ്കൾക്ക് എന്താണ് യോഗ്യത?. അതു കൂടെ ചേർന്നാലേ ലേഖനങ്ങൾ ന്യൂട്രൽ ആവൂ എന്നാണെൻറെ അഭിപ്രായം. മറ്റുള്ളവരുടെ അഭിപ്രായം കൂടി അറിയാൻ താല്പര്യമുണ്ട്. രാഘവവാര്യർ എഴുതിയ കാര്യങ്ങൾ ഞാൻ സൈറ്റ് ചെയ്തത് അപ്പാടെ തെറ്റാണെന്ന് സിന്ധു നദീ തട സംസ്കാരം എന്ന ലേഖനത്തിൽ താങ്കൾ പറയുകയുണ്ടായി. ഇപ്പോൾ രാഘവവാര്യർ നല്ല പുള്ളി!. ഏതൊക്കെ ഗ്രന്ഥങ്ങൾ സൈറ്റ് ചെയ്യാം ഏത് പാടില്ല എന്ന് ഒരു നയം താങ്കൾ ഉണ്ടാക്കി വക്കുക്കയാണെങ്കിൽ അതു നോക്കാൻ ഒരു ശ്രമം നടത്താം. അല്ലാതെ ഗുണഭോക്താക്കളോട് ഇങ്ങനെ എഴുതണം എന്ന് ശഠിക്കാൻ പാടില്ല. തെറ്റ് കണ്ടെത്തിയാൽ തിരുത്തുക. അല്ലാതെ നോട്ട് ചെയ്ത് വച്ച് ബോംബിടരുത്. --ചള്ളിയാൻ ♫ ♫ 04:57, 2 ജനുവരി 2008 (UTC)

അശ്ലീലം ,ആവിഷ്കാര സ്വാതന്ത്ര്യം[തിരുത്തുക]

അനൂപൻ,മങ്ങലാട്ട് പോലോത്ത ആവിഷ്കാര സ്വാതന്ത്രത്തിനു വേണ്ടി പോരാടുന്നവർ നിങ്ങളുടെ ഈ ചർച്ച കേൾകണ്ട! അവർ വന്നാൽ പൂർണ നഗ്ന ചിത്രങ്ങൾ വരേ വിക്കിയിൽ വേണം എന്ന് പറയും (ഒരു മുൻ വിക്കിയൻ)..പരിപൂർണ നഗ്നമായ ചിത്രങ്ങൾ പോലും വിക്കിയിൽ വേണം.അതിനെ കുറിച്ചും ജനങ്ങൾ പഠിക്കട്ടെ എന്നാ my opinion..വിക്കിയിൽ ഉണ്ടങ്കിൽ പിന്നെ മറ്റു വെബ് സൈറ്റുകളെ ആശ്രയിക്കേണ്ടതില്ലല്ലോ (കാലികൂട്ടർ രണ്ടാമൻ) CalicuterII

കാലിക്കൂട്ടർ സം‌യമനം പാലിക്കണം[തിരുത്തുക]

കാലിക്കൂട്ടർ സ്വന്തം ബ്ലോഗിൽ എഴുതുന്ന അതേ ശൈലി തന്നെ ഇവിടെയും ഉപയോഗിക്കരുത്‌.ഇവിടത്തെ സം‌വാദങ്ങൾ വ്യക്തികളെ അധിക്ഷേപിക്കുന്ന തരത്തിലായിരിക്കരുത്.ആശയപരമായ സം‌വാദങ്ങൾ നല്ലതാണ്‌.അതു വ്യക്തിഹത്യക്കായി ഉപയോഗിക്കുമ്പോൾ അതു വിക്കി നയങ്ങൾക്കെതിരാണ്‌.ഇതൊന്നും ഇംഗ്ലീഷ്,മലയാളം വിക്കികളിൽ നിരവധി കാലം പ്രവൃ‍ത്തി പരിചയം ഉള്ള ഒരാൾക്ക് പറഞ്ഞു തരേണ്ട ആവശ്യം ഇല്ലെന്നറിയാം.എങ്കിലും ഒന്ന് ഓർമ്മപ്പെടുത്തുന്നു.അത്ര മാത്രം--അനൂപൻ 06:41, 2 ജനുവരി 2008 (UTC)


ചിത്രങ്ങൾ[തിരുത്തുക]

ജൂലിയ ബോണ്ട്‎, നോട്ടിക തോൺ, ആംബർ ലിൻ എന്നിവയിലെ ചിത്രങ്ങൾ അല്പം അശ്ലീലച്ചുവയുള്ളവയായി എനിക്ക് തോന്നുന്നു. എല്ലാം അശ്ലില സിനിമാ നടികളായതിനാൽ ചിത്രങ്ങളും സ്വാഭാവികമായി അങ്ങനെ തന്നെയായിരിക്കും. എന്നാലും.... എന്റെ ഒരു അഭിപ്രായം മാത്രമാണ്. ആരെയും വേദനിപ്പിക്കണമെന്നൊന്നും ആഗ്രഹമില്ല. അങ്ങനെ സംഭവിച്ചെങ്കിൽ ക്ഷമിക്കുക. --അഭി 11:34, 3 ജനുവരി 2008 (UTC)


എന്തു ചെയ്യാനാ അഭീ... അശ്ലീല സിനിമാനടികളുടെ ജീവചരിത്രവും, നഗ്നചിത്രങ്ങളുള്ള അവരുടെ ബ്ലോഗിലേക്കുള്ള ലിങ്കും ഒരു വിജ്ഞാനകോശത്തിൽ ഇല്ലെങ്കിൽ മോശമല്ലേ...??? കഷ്ടം തന്നെ അല്ലാതെന്താ പറയുക... ദീപു [Deepu] 12:23, 3 ജനുവരി 2008 (UTC) അതേ അഭിപ്രായം തന്നെയാണ് എനിക്കും, കുറച്ച് എരിവും പുളിയും ഇല്ലെങ്കിൽ എന്താ അതിന്റെ ഒരു രസം.

അശ്ലീല ചിത്രങ്ങൾ ഉണ്ടെന്നു എനിക്കു തോന്നിയ ലിങ്കുകൾ എടുത്തു കളഞ്ഞിട്ടുണ്ട്, ലേഖനത്തിലെ ചിത്രങ്ങൾ മാറ്റിയിട്ടില്ല, ലേഖനവും ചിത്രങ്ങളും ഇപ്പോൾ മലയാളം വിക്കിപ്പീഡിയയിൽ അനാവശ്യമാണെന്നാണ് എന്റെ അഭിപ്രായം(എന്റെ മാത്രം). എന്താണ് എല്ലാവരുടെയുടെയും അഭിപ്രായം...???

ദീപു [Deepu] 12:42, 3 ജനുവരി 2008 (UTC) {{


ഒരു അരുൺ ജെക്കബിനെ പഴയ വിക്കിപീഡിയരിൽ ചിലരെങ്കിലും ഓർക്കുന്നുണ്ടാകും. അയാളെ വിക്കിയിൽ നിന്നു ഓടിച്ചവരിൽ പ്രമുഖർ ഇപ്പോഴും ഇവിടൊക്കെ തന്നെ ഉണ്ട്.

ലേഖനം ആകാം. ചിത്രവും ആകാം. ചിത്രത്തിൽ അവരുടെ മുഖവും ആവാം. പക്ഷെ വിക്കിയിൽ അവരുടെ അവയവ മുഴുപ്പ് കാണിക്കണ്ട കാര്യമില്ല.


പക്ഷെ ഇതിനൊക്കെ മുൻപ് വിക്കിയിൽ വരേണ്ട ആയിരക്കണക്കിനു ലേഖനങ്ങൾ ഉണ്ട്.--ഷിജു അലക്സ് 13:27, 3 ജനുവരി 2008 (UTC)


 • Symbol oppose vote.svg എതിർക്കുന്നു - ലേഖനവും ചിത്രങ്ങളും വിജ്ഞാനകോശ സ്വഭാവമുള്ളവയാണെങ്കിൽ നീക്കം ചെയ്യരുത്. വിക്കിപീഡിയ ഒരു സന്മാർഗ്ഗ പുസ്തകമല്ലല്ലോ. എല്ലാ തരത്തിലുള്ള വിജ്ഞാനവും വിക്കിപീഡിയയിൽ വേണം. ഇപ്പോൾ / പിന്നീട് എന്ന തരംതിരിവും പ്രാവർത്തികമല്ല. 5000+ ലേഖനങ്ങൾ ഇപ്പോൾ തന്നെ മലയാളം വിക്കിപീഡിയയിൽ ഉണ്ടല്ലോ. ഇതിനൊക്കെ മുൻപ് വിക്കിയിൽ വരേണ്ട ലേഖനങ്ങൾ ഉണ്ടെന്നു തോന്നുന്നെങ്കിൽ അവ എഴുതുകയാണു വേണ്ടത്, ഇവ നീക്കുകയല്ല. ഈ ലേഖനങ്ങൾ കൂടുതൽ വികസിപ്പിക്കുകയും വിജ്ഞാനപ്രദമാക്കുകയമാണു വേണ്ടത്. simy 13:31, 3 ജനുവരി 2008 (UTC)
അതു തന്നെയാണ് സിമി ചോദിച്ചത്..... ലേഖനം വിജ്ഞാനകോശ സ്വഭാവമുള്ളതാണെന്നാണോ എന്ന്..?? " ലേഖനവും ചിത്രങ്ങളും വിജ്ഞാനകോശ സ്വഭാവമുള്ളവയാണെങ്കിൽ നീക്കം ചെയ്യരുത് " എന്ന് കാടടച്ച് ഒരു വെടി വയ്ച്ച് മാറി നിൽക്കാതെ, പ്രസ്തുത ലേഖനം വിജ്ഞാനകോശ സ്വഭാമുള്ളതാണോ അല്ലയോ എന്നു വ്യക്തമായി പറയൂ പറ്റുമെങ്കിൽ. പിന്നെ ജൂലിയ ബോണ്ട് എന്ന ലേഖനത്തിൽ ജൂലിയ ബോണ്ട് ബ്ലോഗ് എന്ന ലിങ്ക് കണ്ടുകാണുമല്ലോ, കണ്ടില്ലെങ്കിൽ ലേഖനത്തിന്റെ പഴയരൂപം എടുത്ത് ലിങ്ക് ഒന്നു വിസിറ്റ് ചെയ്യൂ, എന്നിട്ട് അഭിപ്രായം അറിയിക്കൂ.

ദീപു [Deepu] 13:50, 3 ജനുവരി 2008 (UTC)

വിജ്ഞാനം എന്നാൽ തന്നെ നേർമാർഗ്ഗത്തിനല്ലെ? ആളുകളെ ചീത്തവഴിയിൽ നടത്താനല്ലല്ലോ വിക്കി പീ‍ഡിയ --ബ്ലുമാൻ‍ഗോ ക2മ 13:53, 3 ജനുവരി 2008 (UTC)


 • Symbol oppose vote.svg എതിർക്കുന്നു

വിക്കിപീഡിയ വച്ച് ആൾക്കാരെ നേർ‌വഴിക്ക് നടത്താമെന്നൊന്നും ആരും വ്യാമോഹിക്കണ്ട. ഒരു യൂസർക്ക് അശ്ലീലച്ചുവയുള്ള കണ്ടെന്റ് കിട്ടണമെങ്കിൽ അവൻ നോക്കുന്ന സൈറ്റുകളിൽ ഏറ്റവും അവസാനത്തേതഅവും വിക്കി. അതിന്‌ ആയിരക്കണക്കിന്‌ സൈറ്റുകൾ ഉണ്ട്. ഫ്രീ ആയും പെയ്ഡ് ആയും. അവർ അവിടേക്കേ പോകൂ. അശ്ലീല താരങ്ങളെക്കുറിച്ചുള്ള വിജ്ഞാനവും തേടി വരുന്നവർ ഇവിടേയേ വരൂ. മറ്റൊരിടത്തും അത്തരം വിജ്ഞാനം ലഭിച്ചു കൊള്ളണമെന്നില്ല. താരത്തിന്റെ ചരിത്രവും മറ്റും വായിച്ച് ആർക്കും സ്വർഗ്ഗീയാനുഭൂതി കിട്ടുകയും ചെയ്യില്ല.

ചെയ്യേണ്ടത് ഇത്രമാത്രം. അശ്ലീലാതി‍പ്രസരം കുറക്കാം. അതിന്‌ ചിത്രങ്ങൾ പരമാവധി സഭ്യമായവ ചേർക്കാം. അത്തരം സൈറ്റുകളിലേക്കുള്ള ലിങ്കുകൾ മാറ്റാം. അല്ലാതെ ഇത്തരംലേഖനങ്ങൾക്ക് വകുപ്പില്ലെന്നും അത് എഴുതരുതെന്നും പറയാനാവില്ലല്ലോ. ആരുടേറയും കുടുംബസ്വത്തുമല്ല ഇത്. --ചള്ളിയാൻ ♫ ♫ 14:16, 3 ജനുവരി 2008 (UTC)

ആയിരക്കണക്കിന് ലേഖനങ്ങൾ ഏതൊക്കെയാണ് എന്ന് ഷിജുവിനോട് ചോദ്യം --ചള്ളിയാൻ ♫ ♫ 14:57, 3 ജനുവരി 2008 (UTC)

ഇവിടെ വരുന്നവർ ആ ആയിരക്കണക്കിനു സൈറ്റിൽ ഒന്നാണ് ഇതും എന്ന് തെറ്റിദ്ധരിക്കരുതെന്ന് മാത്രം.ഏതൊക്കെ ശ്ലീലം ഏതൊക്കെ അശ്ലീലം എന്ന് കണ്ടെത്തുന്നതിനുള്ള വിക്കിയുടെ മാനദണ്ഡം എന്തൊക്കയാണെന്നറിഞാൽ കൊള്ളാമായിരിന്നു --ബ്ലുമാൻ‍ഗോ ക2മ 14:25, 3 ജനുവരി 2008 (UTC)
 • Symbol oppose vote.svg എതിർക്കുന്നു ലേഖനങ്ങൾ നിലനിർത്തണം കൂടാതെ അതിൽ നിന്നും നീക്കിയ ഭാഗങ്ങൾ കൂടി ചേർക്കണം എന്ന് അഭിപ്രായപ്പെടുന്നു. കാരണം ഇത്. ഞാൻ സംവദിച്ചതെല്ലാം തിരിച്ചെടുക്കുന്നു. എനിക്ക് തെറ്റു പറ്റി എല്ലാവരും എന്നോട് ക്ഷമിക്കണം. "എനിക്ക് അടി പേടിയാ" :-)പല സ്ഥലത്തും ഇത്തരം വിഷയങ്ങളെ അനുകൂലിച്ച് ഘോരമായി വാദിച്ച പലരും ഇപ്പോൾ ഇത്തരം ലേഖനങ്ങൾ വേണ്ട എന്നു പറയാൻ കാരണം ? തുണിയില്ലാതെ നിൽക്കുന്നതോ സംഭോഗത്തിൽ ഏർപ്പെടുന്നതോ ആയ വർണ്ണ ചിത്രങ്ങളും അതിന്റെ വിശദമായ അവതരണവും ലേഖനങ്ങളിൽ ഉണ്ടാകണം . വിവരമുള്ള ആളുകൾ മാത്രം മതി എന്ന് ശഠിക്കുന്ന ബുദ്ധിജീവികൾ മാത്രമുള്ള വിക്കിപീഡിയയിൽ അത്തരം ചിത്രങ്ങൾ അനിവാര്യമാണ്‌ എന്നാണ്‌ എന്റെ വ്യക്തിപരമായ അഭിപ്രായം. ഏതെങ്കിലും അല്പജ്ഞാനികൾ വിവരങ്ങൾ അനേഷിക്കുകയാണ്‌ എങ്കിൽ ഇത്തരം ചിത്രങ്ങളും വിഷയങ്ങളും കണ്ട് സായൂജ്യം നേടേണ്ടത് ആവശ്യമാണല്ലോ? --സുഗീഷ് 18:52, 3 ജനുവരി 2008 (UTC)
ഒരു വിജ്ഞാനകോശത്തിന്‌ ശ്ലീലം,അശ്ലീലം എന്നൊന്നുമില്ല എന്നാണ്‌ ഞാൻ മനസ്സിലാക്കിയ വിവരം(വിക്കിപീഡിയയെ പറ്റി എല്ലാമറിയുന്ന കാലിക്കൂട്ടരുടെയും,ഷിജുവിന്റെയും അഭിപ്രായങ്ങൾ ക്ഷണിക്കുന്നു).അതിന്‌ എല്ലാം വിവരങ്ങൾ അല്ലെങ്കിൽ വിജ്ഞാനങ്ങൾ അല്ലെങ്കിൽ ഇൻഫോർമേഷൻ(പാതിരി മലയാളത്തിന്റെ ഒരു സ്റ്റൈൽ ആകുന്നില്ലേ കാലിക്കൂട്ടറേ,ഷിജൂ) മാത്രമാണ്‌.അപ്പോൾ പോൺ‍ സ്റ്റാറുകളെപ്പറ്റിയും,പിൽഗ്രിംസ് പ്രോഗ്രസിനെപ്പറ്റിയും ലേഖനങ്ങൾ വരിക സ്വാഭാവികം.

ആദ്യം ഇത്ര നല്ല ആയിരം ലേഖനങ്ങൾ വരണം,പിന്നിടേ പോൺ സ്റ്റാറുകളെ പറ്റി ലേഖനം വരാവൂ എന്നതൊന്നും വിക്കിപീഡിയ പോലൊരു വിജ്ഞാനകോശത്തിൽ നടപ്പുള്ള കാര്യമല്ല സർ‌വജ്ഞപീഠം കയറിയവരേ.--അനൂപൻ 15:08, 3 ജനുവരി 2008 (UTC)


ഇതിനൊക്കെ മുൻപ് വിക്കിയിൽ വരേണ്ട ലേഖനങ്ങൾ ഉണ്ടെന്നു തോന്നുന്നെങ്കിൽ അവ എഴുതുകയാണു വേണ്ടത്, ഇവ നീക്കുകയല്ല.ആദ്യം ഇത്ര നല്ല ആയിരം ലേഖനങ്ങൾ വരണം,പിന്നിടേ പോൺ സ്റ്റാറുകളെ പറ്റി ലേഖനം വരാവൂ എന്നതൊന്നും വിക്കിപീഡിയ പോലൊരു വിജ്ഞാനകോശത്തിൽ നടപ്പുള്ള കാര്യമല്ല സർ‌വജ്ഞപീഠം കയറിയവരേ. ഈ കാര്യത്തിൽ എല്ലാവരും ഒരേ അഭിപ്രായക്കാരാണെന്ന് തോന്നുന്നു. ഇനി ബാക്കിയുള്ളതിനെ കുറിച്ച് ചർച്ച ചെയ്താൽ മതിയാവും --ബ്ലുമാൻ‍ഗോ ക2മ 15:26, 3 ജനുവരി 2008 (UTC)
ബ്ലൂമാംഗോ - ഞാൻ ചർച്ചയുടെ വഴിതിരിച്ചു വിടാൻ നോക്കിയതല്ല. വിജ്ഞാനകോശത്തിൽ ഇന്നതേ വരാവൂ, ഇന്നതു വരരുത് എന്ന പ്രവണത വരരുത് എന്നാണു പറഞ്ഞുവന്നത്. യോനി, മുല തുടങ്ങിയ ലേഖനങ്ങൾ വിക്കിയിൽ വന്നപ്പോൾ സമാനമായ വാദങ്ങൾ ഉണ്ടായിരുന്നു. ആളുകൾ പ്രസക്തമായ കാര്യങ്ങളെക്കുറിച്ച് ഇഷ്ടമുള്ളത് എഴുതട്ടെ എന്നാണു എന്റെ അഭിപ്രായം. വിജ്ഞാനകോശ സ്വഭാവം ഇല്ലെങ്കിൽ തിരുത്തി എഴുതി അവയ്ക്കു വിജ്ഞാനകോശ സ്വഭാവം വരുത്താം. അതുപോലെ ശ്ലീലാശ്ലീലങ്ങൾ നിർവ്വചിക്കുകയല്ല, മറിച്ച് അശ്ലീലമായ ഒരു വിഷയത്തെക്കുറിച്ചും വിവരദായിയായ രീതിയിൽ സർവ്വവിജ്ഞാനകോശത്തിൽ ലേഖനം വരണം എന്നുതന്നെയാണ് എന്റെ അഭിപ്രായം. simy 15:51, 3 ജനുവരി 2008 (UTC)

മുല താളിൽ സം‌വാദം ഇല്ല. പകരാം മറ്റൊരുബ്ലോഗിലാണ് അതിൻറെ സം‌വാദം നടക്കുന്നത്.വിക്കിയെ പുറത്തേക്ക് വലിച്ചിഴക്കെരുതെന്ന് ഒരുനയം ഉണ്ടാർന്ന പോലെ തോന്നുന്നു. --ചള്ളിയാൻ ♫ ♫ 16:38, 3 ജനുവരി 2008 (UTC)

കൂടുതൽ അഭിപ്രായങ്ങൾ ക്ഷണിക്കുന്നു ... ലേഖനം അതിലെ ചിത്രം ലിങ്കുകൾ എന്നിവയെപ്പറ്റി................

ദീപു [Deepu] 05:48, 4 ജനുവരി 2008 (UTC)

ലേഖനം,അതിലെ ചിത്രം എന്നിവ നീക്കം ചെയ്യേണ്ടതില്ല എന്നാണെന്റെ അഭിപ്രായം.അതു നമ്മുടെ കപട സദാചാരത്തിന്റെ പേരു പറഞ്ഞ്(ഷക്കീല മലപ്പുറത്തു വന്നപ്പോൾ കല്ലെടുത്തെറിയുകയും,തൊട്ടടുത്ത തീയേറ്ററിൽ ഒരു 'ഷക്കീലപ്പടം' തീയേറ്റർ നിറഞ്ഞോടിയതുമായ പത്രവാർത്ത ഓർക്കുക)ഡിലീറ്റ് ചെയ്യുന്നതിനോട് എനിക്ക് യോജിക്കാൻ കഴിയില്ല.പിന്നെ അതിൽ കൊടുത്ത ലിങ്കുകൾ എല്ലാം തികഞ്ഞ വിപണന തന്ത്രങ്ങളോടെ മാത്രം നിർമ്മിച്ചിട്ടുള്ളവയാണ്‌.അത് നീക്കം ചെയ്താൽ കുഴപ്പമില്ല--അനൂപൻ 08:31, 4 ജനുവരി 2008 (UTC)


(ഷക്കീല മലപ്പുറത്തു വന്നപ്പോൾ കല്ലെടുത്തെറിയുകയും,തൊട്ടടുത്ത തീയേറ്ററിൽ ഒരു 'ഷക്കീലപ്പടം' തീയേറ്റർ നിറഞ്ഞോടിയതുമായ പത്രവാർത്ത ഓർക്കുക) ഇതിനാൺ. വായിൽ തോന്നിയത് കോതയ്ക്ക് പാട്ട് എന്ന് പരയുന്നത്. ഞാൻ ഒരു മലപ്പുറത്ത് കാരനാൺ. പത്ത് മുപ്പത്തഞ്ച് കൊല്ലമായി വന്നിട്ട്. ഞങ്ങളെ പോലുള്ള ആൾക്കാരൊന്നും ഈ വാർത്ത കണ്ടില്ലല്ലോ. ഏത് പത്രത്തിലാൺ ഇത് ഉള്ളത് എന്ന് ഒന്ന് കാണിച്ച് തരുമൊ?, സ്കാൻ ചെയ്ത് തന്നാലും മതി. കപട സദാചാരം പറയാൻ മലപ്പുറത്ത് കാരുടെ മേക്കിട്ട് കേറണ്ട അനുപനേ. വേരെയും ഉദാഹരങ്ങളുണ്ടാകും ഉദാഹരണത്തിൻ കൊച്ചി കണ്ടവൻ അച്ഛി വേണ്ട, കൊല്ലം കണ്ടവനെ ഇല്ലം വേണ്ട. 220.226.55.122 07:31, 23 ജനുവരി 2008 (UTC)

ഇവയുടെ മലയാളം എന്താ[തിരുത്തുക]

അറിയാവുന്നവർ, അറിവില്ലാത്തവർ ഉത്തരം കൊടുക്കുന്നത് നോക്കിയിരിക്കുകയും ആരെങ്കിലും തെറ്റ് ചെയ്ത ശേഷം ചാടി വീണ്‌ രംഗം കയ്യിലെടുക്കുകയും ബ്ലോഗിലേക്ക് വലിച്ചു നീട്ടുകയും ചെയ്യും. പണ്ടെ ദുർഫല ഇപ്പോൾ ഗർ‌ഫിണിയും. അത് കൊണ്ടായിരിക്കണം, ചോദ്യങ്ങൾ വന്നിട്ടും ഉത്തരം കിട്ടാതെ കിടക്കുന്നത്. --ചള്ളിയാൻ ♫ ♫ 08:12, 4 ജനുവരി 2008 (UTC)
തെറ്റ് ചെയ്തതിനു ശേഷം ആരും പ്രതികരിക്കാതിരുന്നാൽ തെറ്റ് വഴിയെ ശരിയായി മാറും. പിന്നെ സർ‌വജ്ഞപീഠം കയറിയവരേ...,അറിവില്ലാത്തവർ അറിയാവുന്നവർ.... പലരുടേയും വാക്കുകളിൽ, പരിഹാസമാണോ കോംപ്ലക്സ് ആണോ... അറിയില്ല, ഇങ്ങനെ രീതിയിലുള്ള സംസാരം കാണുന്നു. ഉള്ള അറിവ് പകർന്നു കൊടുക്കാനും ഇല്ലാത്ത അറിവ് നേടാനും ഉള്ള ഒരവസരമായി ഈ സംരഭത്തെ കാണുക. ആരുടേയും കുടുംബസ്വത്തായതു കൊണ്ടോ മറ്റാരുടെയെങ്കിലും നിർബന്ധം കൊണ്ടോ അല്ല എല്ലാവരും ഇവിടെ പ്രവർത്തിക്കുന്നത്. സം‌വാദങ്ങൾ നടക്കുമ്പോൾ ലേഖനത്തെക്കുറിച്ച് മാത്രം പറയുന്നതായിരിക്കും നല്ലത് എന്നാണ് ഇത്രനാളത്തെ അനുഭവത്തിൽ നിന്നും എനിക്കു തോന്നുന്നത്. എഴുതിയ ആളിന്റെ അറിവോ സ്വഭാവമോ ചർച്ച ചെയ്ത് എന്തിനാണ് സമയം കളയുന്നത്, പിന്നെ ലേഖനത്തെക്കുറിച്ചോ എഡിറ്റിനെക്കുറിച്ചോ ചർച്ച വരുമ്പോൾ എഡിറ്റ് ചെയ്തയാളും സംയമനത്തോടെ പെരുമാറുന്നത് ഗുണം ചെയ്യും, അല്ലാതെ അതേ നാണയത്തിൽ മറുപടി കൊടുക്കണമെന്ന് വാശി പിടിച്ചാൽ എന്താ ചെയ്ക....

ദീപു [Deepu] 10:29, 4 ജനുവരി 2008 (UTC)

മാഷെ, പരിഹാസവുമല്ല കോപ്ലക്സും അല്ല. വിവരമുള്ളവർ മാത്രം വിക്കിയിൽ മതിയെന്ന് ശഠിക്കുന്ന പണ്ടിതന്മാർ മാത്രം വിക്കിയിൽ ഉണ്ടായാൽ മതി എന്ന് പറയുന്നവരോട് മാത്രമേ ഇത്തരത്തിൽ സംവദിക്കുന്നുള്ളൂ. സർ വജ്ഞപീഠം കയറിയ അണ്ണന്മാർ പലരും വിക്കിയിൽ ഉണ്ട്. അത്തരം ആൾക്കാർക്ക് മുകളിൽ ചള്ളിയാൻ ചോദിച്ചതുപോലെ ചോദ്യങ്ങൾ ഉണ്ടാകുമ്പോൾ സഹിക്കില്ല. വിക്കി ആരുടേയും കുടുംബസ്വത്തല്ല എന്നത് ദീപുവിനെപ്പോലെ വിക്കിയിൽ വരുന്ന എല്ലാവർക്കും അറിയാം. അത്തരത്തിൽ ആരെങ്കിലും പെരുമാറുന്നതായി തോന്നിയാൽ താങ്കൾക്ക് അവരുടെ സംവാദത്താളിൽ സംശയങ്ങൾ ഉന്നയിച്ചു കാര്യം മനസ്സിലാക്കാമല്ലോ? മറ്റുള്ളവരെ കരിവാരിത്തേയ്ക്കാൻ ഒരുവൻ ഇറങ്ങി പുറപ്പെട്ട് കാണുന്നവരുടെയെല്ലാം നെഞ്ചത്തുകയറി താണ്ഡവം ആടിയതും /ആടുന്നതും താങ്കൾ കാണുന്നില്ല എന്നു തോന്നുന്നു. വളരെ കുറച്ച് താളുകളുടെ സംവാദങ്ങളിൽ മാത്രമേ ഇത്തരം ആഭാസത്തരം (എഴുതിയ ആളിന്റെ സ്വഭാവം, അറിവ്, ജാതി, മതം എന്നതെല്ലാം വിഷയമാക്കുന്നത്.)കാണുന്നുള്ളൂ. ഇത് വിക്കിയുടെ ഗുണനിലവാരം വർദ്ധിപ്പിക്കും എന്നാണ്‌ പല വിക്കിപീഡിയരും അവകാശപ്പെടുന്നത്. "അവർ തെന്നെ പിന്നെ വിസിലും കൊണ്ട് നടക്കും". ആരോഗ്യപരമായ സംവാദങ്ങൾ എല്ലായ്പ്പോഴും ആവശ്യമാണ്‌. സംശയങ്ങൾ തോന്നുന്നു എങ്കിൽ അതിനെക്കുറിച്ചോ ഏതെങ്കിലും വിഷയം ആവശ്യം ഇല്ലാത്തതാണ്‌ എങ്കിൽ അതിനെക്കുറിച്ചോ സംവദിക്കുന്നത് ഒരു പരിധിവരെ (ആരെയും വ്യക്തിപരമായി വേദനിപ്പിക്കാതെ) നല്ലതാണ്‌ എന്നാണ്‌ എന്റെ അഭിപ്രായം. എഴുതിയവൻ മണ്ടൻ വിവരദോഷി വർഗ്ഗീയവാദി എന്നെല്ലാം ലേബൽ ഒട്ടിച്ചാണ്‌ പലരും സംവദിക്കുന്നത്. അവനവനെക്കൊണ്ട് കഴിവില്ല എങ്കിൽ ബാക്കി ഒരു കാര്യങ്ങളിലും ക്ഷണിക്കാതെ തലയിടരുത്. പക്ഷേ ഇതു വായിക്കുന്ന പലർക്കും തോന്നാം നിന്നെ ആര്‌ ക്ഷണിച്ചു എന്ന് ? മുകളിലെ സംവാദമാണ്‌ എന്നെ ഇവിടെയ്ക്ക് ആകർഷിച്ചത്. കാരണം പലർക്കും അറിയാം. ഇവിടെ ഞാൻ ആരെയും വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ലല്ലോ? അങ്ങനെ ആർക്കെങ്കിലും തോന്നുന്നു എങ്കിൽ എന്റെ സംവാദതാളിൽ ഒരു കുറിപ്പ് ഇടുക. മറുപടി കഴിയുന്നതും വേഗം നൽകുന്നതുമാണ്‌.--സുഗീഷ് 16:00, 4 ജനുവരി 2008 (UTC)

വിഡ്ഢീ, മണ്ടൻ തുടങ്ങിയ നിലവാരം പുലർത്തുന്ന വാക്കുകൾ ഉപയോഗിക്കരുത് എന്നൊരു നയം മലയാളം വിക്കിക്ക് ഉണ്ടെന്നും അത് ലംഘിക്കുന്നവരെ ഉപദേശിക്കണമെന്നും തിരുത്തണമെന്നും വീണ്ടും ആവർത്തിച്ചാൽ വിലക്കണമെന്നും ഉള്ളത് ആരും ശ്രദ്ധിക്കുന്നില്ല, എന്ന് തോന്നുന്നു. ഇപ്പോൾ അതിന്‌ കൂടുതൽ സാഹിത്യവൽക്കരിച്ച് പയുടെ അതിഖരം എന്നൊക്കെ പ്രയോഗിച്ചു തുടങ്ങിയിരിക്കുന്നു. (വിക്കിയുടെ സാഹിത്യനിലവാരം വർദ്ധിക്കുന്നുണ്ടെ എന്ന് ചിലർ ആശ്വആസം കൊള്ളുന്നതു പോലെ തോന്നുന്നു.)

ഒരു ഉദാഹരണം പറയാം: സ്തനം എന്ന താളിൽ മുട്ടയിടാത്തതും എന്നാൽ സ്തനങ്ങളുമുള്ളതും....എക്കിഡ്നയും മുള്ളൻ പന്നിയും.. എന്ന് ഞാൻ എഴുതിയതിലെ പിശക് പ്രിയ കാലിപ്സോ കണ്ടെത്തി... അതിന്‌ നന്ദി.... മുട്ടയിടുന്നതും എന്നാൽ സ്തനങ്ങൾ ഉള്ളതും എന്നാക്കേണ്ടിയിരുന്ന വരിയെ ആശാൻ നേരേ ബ്ലോഗിലേക്കാണ്‌ കൊണ്ടു പോയത്. ഇത് എന്ത് ഉദ്ദേശത്തിലാണ്‌ എന്ന് മനസ്സിലാവുന്നില്ല. വിക്കിയിലെ സം‌വാദങ്ങൾ വിക്കിക്ക് പുറത്തേക്ക് വലിച്ചു നീട്ടരുതെന്ന് നയവും മലയാളം വിക്കിക്ക് ഉണ്ട്. അതിന്‌ റഫറൻസ് കൊടുത്തത് തെറ്റാണെന്നാണ്‌ മൂപ്പർ പറയുന്നത്. അത് കൊടുത്താൽ കാര്യം കഴിയുമെങ്കിലും ഞാൻ കുറച്ചു കാലം ക്ഷമിക്കാമെന്ന് കരുതുന്നു. ഇതേ രീതിയിൽ സിന്ധുനദീ യുടെ ലേഖനത്തിൽ ക്രി.വ. എന്നത് ക്രി.മു. എന്നാക്കേണ്ട തിരുത്തിൽ അദ്ദേഹം ഒരു ഖണ്ഡിക എന്നെ താഴ്ത്തിക്കെട്ടാനായി ഉപയോഗിച്ചു. ക്രി.മു എന്നാക്കിയാൽ തീരുന്ന തെറ്റായിരുന്നു. ഭാഗ്യത്തിൽ അത് ബ്ലോഗിലേക്കെത്തിയില്ല.

ആരോഗ്യകരമായ സം‌വാദവും വിമർശനവും എന്നും ഇഷ്ടപ്പെടുന്ന ആളാണ്‌ ഞാൻ, എന്നെ പേർസണലായി അറ്റാക്ക് ചെയ്യുന്നതിനോടും എതിർപ്പില്ല. ഒരു അറ്റാക്കും റ്റ്രോൾ ചെയ്യാനൊന്നും ഞാൻ പോകുന്നില്ല. ഇതെല്ലാം സഹിക്കാവുന്നകാര്യം തന്നെ. പക്ഷേ എല്ലാവർക്കും അത് സ്വീകാര്യമാവണമെന്നില്ല. ചിലർക്ക് ഉറക്കം നഷ്ടപ്പെടാം, ചിലർ ദേഷ്യപ്പെട്ടെന്നരിക്കാം, ചിലർ തിരിച്ച് അതേ നാണയത്തിൽ പ്രതികരിച്ചെന്നിരിക്കാം. അതിന് തീകൊളുത്തുന്നവനും അതിനിടക്ക് എണ്ണയൊഴിക്കുന്നവനും പ്രതീക്ഷിക്കുന്നത് നേടുന്നുണ്ട് എന്നാണെനിക്ക് തോന്നുന്നത്. ഇതിനിടക്ക് കാര്യനിർ‌വാഹകർ തത്വം ഉപദേശിക്കുന്നതല്ലാതെ മറ്റൊന്നും ചെയ്യുന്നില്ല എന്ന് കാണുമ്പോഴാണ്‌ വിഷമം തോന്നുന്നത്. --ചള്ളിയാൻ ♫ ♫ 02:21, 5 ജനുവരി 2008 (UTC)

സിദ്ധീഖ് | सिधीक ,സുഗീഷ്[തിരുത്തുക]

സുഗീഷ്,സിദ്ധീഖ് | सिधीक എന്നിവരുടെ വിലക്കിന്റെ കാലാവധി കുറക്കണമെന്ന് കാര്യനിർവ്വാഹകരോട് ഈയുള്ളവൻ താഴ്മയോടെ അപേക്ഷിച്ചുകൊള്ളുന്നു.(nb:സുഗീഷിനോടും സിദ്ധീഖിനോടുംകൂടി അന്വേഷിച്ചിട്ട് മതി. കാരണം അവർക്ക് എതിർപ്പ് ഉണ്ടെങ്കിലോ? എന്റെ സ്വന്തം അഭിപ്രായം. എന്താ എല്ലാവരുടെയും ഐപ്രായം) --ബ്ലുമാൻ‍ഗോ ക2മ 19:51, 8 ജനുവരി 2008 (UTC)

വിക്കി നയങ്ങൾ അനുസരിച്ച് പ്രവർത്തിക്കാമെന്ന് ഉറപ്പു തരികയും സഹ വിക്കിപീഡിയരോട് ആദരപൂർ‌വ്വം പെരുമാറുകയും ചെയ്യുമെന്ന് ഉറപ്പുണ്ടെങ്കിൽ തീർച്ചയായും വിലക്ക് പരിധി കുറക്കാമെന്നാണ്‌ എന്റെ അഭിപ്രായം. അതല്ല വീണ്ടും പഴയ രീതിയിലാണ്‌ എങ്കിൽ ആയുഷ്കാല നിരോധനം ഏർപ്പെടുത്തുകയും ചെയ്യണമെന്ന് ഉപാധിയും വെക്കാം. തെറ്റുകൾ ആര്ക്കും പറ്റാം. മനുഷ്യസഹജമാണ്‌. പക്ഷെ ഇത്തരം നിരോധനങ്ങൾ എല്ലാവർക്കും ഒരുപോലെ ആവണമെന്നും നിർദ്ദേശിക്കുന്നു. അഡ്മിനെന്നോ ബ്യുറോക്രാറ്റെന്നോ സാധാരണയൂസർ എന്നോ, ബൃഹത്തായ സംഭാവന നൽകിയവരെന്നോ ചെറിയ തിരുത്തലുകൾ നടത്തിയവരെന്നോ വ്യത്യാസം പാടില്ല. അതിനായി ഒരു ആർബിട്റേഷൻ സമിതി രൂപീകരിക്കണമെന്നും ആവശ്യപ്പെടുന്നു. --ചള്ളിയാൻ ♫ ♫ 02:19, 9 ജനുവരി 2008 (UTC)
സുഗീഷിന്റെ കാര്യത്തിൽ ഒരു മാസം തന്നെ കുറവാണ്. ഈ കാലയളവ് കുറയ്ക്കരുത്. സിദ്ദീക്കിനു ബ്ലോക്ക് കുറച്ചാലും പ്രശ്നമില്ല. പക്ഷേ സിദ്ദീക്ക് ബ്ലോക്ക് ചെയ്തുകഴിഞ്ഞിട്ടാണ് യഥാർത്ഥ വാൻഡലിസം തുടങ്ങിയത്. ഇത് ആവർത്തിക്കില്ല എന്നുണ്ടെങ്കിൽ ബ്ലോക്ക് കുറയ്ക്കുന്നതിൽ വിരോധമില്ല്ല.
അഡ്മിൻ / ബ്യൂറോക്രാറ്റ് തുടങ്ങിയ വിവേചനങ്ങൾ ഇല്ലാതെ ബ്ലോക്ക് ചെയ്യണം, ആർബിട്രേഷൻ കമ്മിറ്റി വേണം എന്നിവ അനുകൂലിക്കുന്നു, ഇതിൽ ആകെ ഞാൻ കാണുന്ന പ്രശ്നം - അഡ്മിന്മാരിൽ ഒരാളെ മറ്റൊരാൾ ബ്ലോക്ക് ചെയ്താൽ ബ്ലോക്ക് കഴിഞ്ഞെത്തുന്ന അഡ്മിനു തന്നെ ബ്ലോക്ക് ചെയ്ത അഡ്മിനെയും ബ്ലോക്ക് ചെയ്യാൻ കഴിയും എന്നതാണ്. അങ്ങോട്ടും ഇങ്ങോട്ടും "ഒരു ബ്ലോക്ക് ചെയ്തുകളിക്കൽ" ഉണ്ടാവാതിരിക്കാൻ നോക്കണം. ആർബിട്രേഷൻ കമ്മിറ്റി ഇതിൽ സഹായിക്കും എന്നു പ്രതീക്ഷ. 213.42.21.59 03:05, 9 ജനുവരി 2008 (UTC) (sorry this is simy - will change signature)


ആർബിറ്ററേഷൻ കമ്മറ്റി രൂപീകരിക്കണം എന്നതിനെ അനുകൂലിക്കുന്നു. ഏതൊക്കെ കാര്യങ്ങൾക്ക് ബ്ലോക്ക് ചെയ്യാം, എത്ര കാലത്തേക്ക് ബ്ലൊക്ക് ചെയ്യാം, തുടങ്ങിയ കാര്യങ്ങൾ അവർ തീരുമാനിക്കുന്നതാവും നല്ലത്. ആർബിറ്ററേഷൻ കമ്മറ്റിയിൽ കുറഞ്ഞത് 3 അംഗങ്ങൾ വേണമെന്നും ശിപാർശ ചെയ്യുന്നു.

ബ്ലോക്ക് ചെയ്യപ്പെട്ടതിനു ശേഷം സിദ്ദീഖ് നടത്തിയ വാൻഡലിസം മലയാളം വിക്കിയിൽ ഇതു വരെ ആരും നടത്താത്ത തരത്തിലുള്ളതാണ്‌. അതിനാൽ പെട്ടെന്ന് ഒരാഴച കൊണ്ടൊന്നും ബ്ലൊക്ക് മാറ്റരുത്. സുഗീഷ് പേർസണൽ അറ്റാക്കിന്റെ പേരിലാണ്‌ ബ്ലോക്ക് വാങ്ങിയത്. ഒരാളുടെ ബ്ലൊക്ക് മാത്രമായി മാറ്റുന്നത് ഒട്ടും ന്യായീകരിക്കാവുന്നതല്ല.

പേർസനൽ അറ്റാക്ക്, വിക്കിയെ നശിപ്പിക്കൽ ഇങ്ങനെ 2 തരത്തിൽ വാൻഡലിസത്തെ വിഭജിക്കണമോ. 2 പേർ തമ്മിലുള്ള പേർസണൽ‍ അറ്റാക്ക് ഒരാഴ്ചത്തെ കൂൾ ഡൗൺ ബ്ലോക്ക് കൊണ്ട് അവസാനിപ്പിക്കാവുന്നതേ ഉള്ളൂ (അനുഭവത്തിൽ നിന്നാണു പറയുന്നത് :)). പക്ഷെ വിക്കിയെ നശിപ്പിക്കൽ കുറച്ചു കൂടി സീരിയസായി കാണെണ്ടതാണ്‌.

കൂൾ ഡൗൺ ബ്ലോക്ക് എന്നുൾലത് ഇംഗ്ലീഷ് വിക്കിയിൽ ഇല്ല എന്നുള്ളത് അങ്ങനെ ഒരു നയം രൂപികരിക്കുന്നതിനു തടസമാകേണ്ടതില്ല. --ഷിജു അലക്സ് 04:14, 9 ജനുവരി 2008 (UTC)

"ബ്ലോക്ക് ചെയ്യപ്പെട്ടതിനു ശേഷം സിദ്ദീഖ് നടത്തിയ വാൻഡലിസം മലയാളം വിക്കിയിൽ ഇതു വരെ ആരും നടത്താത്ത തരത്തിലുള്ളതാണ്‌." - സിദ്ദീഖിനെ പോലെ അഹോരാത്രം വികിക്കു വേണ്ടി പണിയെടുത്തിരുന്ന ഒരാളെ തഴഞ്ഞതിലുള്ള സ്വാഭാവിക മനപ്രയാസത്തിൽ നിന്നുള്ള പ്രതികാരമായിരിക്കാനെ തരമുള്ളൂ. അത്തരക്കാരെ കൂടുതൽ പ്രയോജനപ്പെടുത്തുകയും വികിയുടെ ഉയർച്ചക്കായി അദ്ദേഹത്തെ തിരിച്ചെടുക്കുമെന്നും പ്രതീക്ഷിക്കുന്നു.--Caduser2003 06:26, 9 ജനുവരി 2008 (UTC)


അവിടെ ആണ്‌ ബ്ലൊക്കിങ്ങ് എന്തിനാണെന്നു ഉപയോക്താവ് മനസ്സിലാക്കേണ്ടത്. ബ്ലോക്കിങ്ങ് നല്ല അര്ത്ഥത്തിൽ വേണം എടുക്കാൻ.ആങ്ങനെ മനസ്സിലാക്കിയതു കൊണ്ടാണ്‌ ഇതിനു മുൻപ് ബ്ലോക്ക് ചെയ്യപ്പെട്ട ഉപയോക്താക്കൾ (ഞാനടക്കമുള്ളവർ) ആ കാലയളവിൽ വിക്കിയിൽ തിരുത്തൽ വരുത്താതെ ഇരുന്നതും. അഹോരാത്രം വിക്കിക്കു വേണ്ടി പണിയെടുക്കുന്നതിൽ ബ്ലോക്കു ചെയ്യപ്പെട്ടവർ ആരും മോശമായിരുന്നില്ല. അഹോരാത്രം പണിയെടുക്കുന്നോ, കുറച്ചു പണിയെടുക്കുന്നോ എന്നതൊന്നും വിക്കിയിൽ നയങ്ങളുടെ പാലനത്തിനു മാനഡണ്ഡം അല്ല. അതിനാൽ തന്നെ കുറഞ്ഞത് ഒരു മാസം എങ്കിലും കഴിയാതെ 2 യൂസേർസിനേയും തിരികെ പ്രവേശിപ്പിക്കരുത്. --ഷിജു അലക്സ് 06:43, 9 ജനുവരി 2008 (UTC)

ആവർത്തിക്കില്ല[തിരുത്തുക]

ഇത്തരം പ്രവർത്തനങ്ങൾ മേലിൽ ഞാൻ ആവർത്തിക്കില്ല. എല്ലാവിക്കിപീഡിയരോടും ഈ വിക്കിമാനിയൻ ക്ഷമ ചോദിക്കുന്നു .പേഴ്സനലായിട്ട് ആരോടെങ്കിലും ക്ഷമ ചോദിക്കണമെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടുക--ബ്ലുമാൻ‍ഗോ ക2മ 11:31, 10 ജനുവരി 2008 (UTC)


ഒരു കുഞ്ഞു തമാശ[തിരുത്തുക]

ഇവിടെ ഞെക്കുക

ദീപു [Deepu] 11:39, 12 ജനുവരി 2008 (UTC)


ഇതാണോ തമാശ, ദയവുചെയ്ത് തമാശയുടെ വില കളയരുത്.(wellwisher)

പകർപ്പ്[തിരുത്തുക]

സംവാദം:ഷാജഹാൻ കാളിയത്ത് എന്ന താളിൽ നിന്ന്

http://www.chintha.com/node/2835 ആ ലേഖനത്തിലെ വിവരങ്ങള് പകര്ത്തിയതൊക്കെ നീക്കണം. ക്രിയേറ്റീവ് കോമണ്സ് GFDL compatible അല്ല. http://en.wikipedia.org/wiki/GNU_Free_Documentation_License#Other_free_content_licenses അവിടെ കാണുന്ന പ്രകാരം. --Calipso 15:11, 15 ജനുവരി 2008 (UTC)

ഉപയോക്താവിന്റെ സംവാദം:Vssun എന്ന താളിൽ നിന്ന്

ചിന്ത കോം വിക്കിപീഡിയ റ്റെക്ശ്റ്റ് പകര്ത്തി ക്രിയേറ്റീവ് കോമണ്സ് എന്നു ചെല്ലപ്പേരിട്ടു കച്ചവടം ചെയ്യുന്നെങ്കില് ആ സൈറ്റിലേക്കുള്ള എല്ലാ ലിങ്കുകളും നീക്കം ചെയ്യണം. per wp:el. അതല്ല നേരെ മറിച്ചാണെങ്കില് പകര്ത്തിയ റ്റെക്സ്റ്റു മുഴുവന് നീക്കം ചെയ്യണം. ഇത് മറ്റുള്ളവരുടെ ശ്രദ്ധയില് കൊണ്ടുവരേണ്ട കാര്യമാണ്. Calipso 15:27, 15 ജനുവരി 2008 (UTC)


ഒന്നുകിൽ റീറൈറ്റ് ചെയ്യണം. അല്ലെങ്കിൽ Calipso ചൂണ്ടി കാണിച്ച പോലെ ചെയ്യണം. --ഷിജു അലക്സ് 07:16, 16 ജനുവരി 2008 (UTC)

ലേഖനം എഴുതിയ ദിവസം ജൂൺ 2 ആണ്‌..

ചിന്ത ഡോട്ട് കോമിലേക്ക് ലിങ്ക് ചെയ്തത് ജൂൺ 9-നും ആണ്..

user:mangalat-ന്‌ കൂടുതൽ വിവരങ്ങൾ തരാൻ പറ്റും എന്നു തോന്നുന്നു. --Vssun 04:58, 17 ജനുവരി 2008 (UTC)

ചിന്ത കോം വിക്കിപീഡിയ റ്റെക്ശ്റ്റ് പകര്ത്തി ക്രിയേറ്റീവ് കോമണ്സ് എന്നു ചെല്ലപ്പേരിട്ടു കച്ചവടം ചെയ്യുന്നെങ്കില് ആ സൈറ്റിലേക്കുള്ള എല്ലാ ലിങ്കുകളും നീക്കം ചെയ്യണം.

കച്ചവടസൈറ്റിൽ നിന്നു പകർത്തുന്നതും കച്ചവടസൈറ്റ് പകർത്തുന്നതും എതിർക്കപ്പെടണം എന്നതിനോട് യോജിക്കുന്നു. പക്ഷെ,ചിന്ത.കോം ഒരു കച്ചവടസൈറ്റല്ല.  മംഗലാട്ട്  ►സന്ദേശങ്ങൾ 

ചിന്ത.കോം കച്ചവടസൈറ്റ് ആണോ അല്ലേ എന്നതിനല്ല ഇവിടെ പ്രസക്തി. വിക്കിപീഡിയ ടെക്സ്റ്റ് ജി.എഫ്.ഡി.എൽ. ലൈസൻസ് പ്രകാരമാണ്‌ പ്രസിദ്ധീകരിക്കുന്നത്. ചിന്ത ക്രിയേറ്റീവ് കോമൺസ് പ്രകാരവും. ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് പകർത്താനും സാധിക്കില്ല. ഒന്നുകിൽ വിക്കിപീഡിയയിൽ നിന്നും പകർത്തിയ ഭാഗം നീക്കം ചെയ്യണം (അല്ലെങ്കിൽ മാറ്റിയെഴുതണം). അതല്ല പകർത്തൽ തിരിച്ചാണെങ്കിൽ ചിന്ത.കോം ക്രിയേറ്റീവ് കോമൺസ് മാറ്റി ജി.എഫ്.ഡി.എൽ തന്നെ ഉപയോഗിക്കണം. --Vssun 08:24, 18 ജനുവരി 2008 (UTC)

"അതല്ല പകർത്തൽ തിരിച്ചാണെങ്കിൽ ചിന്ത.കോം ക്രിയേറ്റീവ് കോമൺസ് മാറ്റി ജി.എഫ്.ഡി.എൽ തന്നെ ഉപയോഗിക്കണം" എന്ന നിര്ദ്ദേശം വക്രോക്തി പോലെ തോന്നുന്നു. ചിന്ത കോമിന്റെ disclaimer ഫലിതം ഒരു ഖണ്ഡിക ഇവിടെ എടുത്തു ചേര്ക്കുന്നു.

Chintha.com/Tharjani.com's website, web documents, images, pictures, logos, sound clips and programming including software are the property of Chintha.com/Tharjani.com and are protected by the existing legislation regarding copyright and trademark right. Any unauthorized use or distribution, disclosure of any trade secret or otherwise confidential information or copying and use, whether in full or in part, of these websites etc. is prohibited and will result in legal proceedings and/or prosecution. In such case Chintha.com/Tharjani.com reserves the right to choose, at its sole discretion, in which country any legal proceedings and/or prosecution will take place and also reserves the right to choose which country's laws and regulations shall apply in case any such proceedings and/or prosecution. However, the URLs(Universal Resource Locator) appear on pages of Chintha.com/Tharjani.com search indexes are excluded from this clause and will be treated under the conditions set by the original hosters of such resources on Internet.

Intellectual property rights നെപ്പറ്റി പ്രാഥമികമായ അറിവില്ലാത്തതാണ് ഇവിടെ പ്രശ്നം. നമ്മുടെ നാട്ടില് അതു വല്യ ആവശ്യമൊന്നുമല്ലായിരുന്നു. ഈ ഗ്ലോബലൈസേഷന് ഗ്ലോബലൈസേഷന് എന്നൊക്കെ പറയുന്നത് ഈ വക കാര്യങ്ങളെ വല്ലാതെ മാറ്റിമറിച്ചെന്ന് ചിന്തക്കാര് ഇനിയും മനസ്സിലാക്കിയിട്ടില്ലെന്നു തോന്നുന്നു. വിക്കിപീഡിയക്കാര് അതു മനസ്സിലാക്കിയ മട്ടില്ല, പിന്നെയല്ലേ ചിന്ത. Calipso 14:50, 19 ജനുവരി 2008 (UTC)

കാലിപ്സോ പറഞ്ഞതു കാര്യം. ഇതൊന്നും ചിന്തക്കാർ അറിഞ്ഞിട്ടില്ല എന്നതു പോലെ വിക്കിക്കാരും അറിഞ്ഞിട്ടില്ല എന്നതു കഷ്ടം. വിജ്ഞാനകോശത്തിന്റെ നടത്തിപ്പുകാർക്ക് വിജ്ഞാനമില്ലാതിരിക്കുന്നത് മഹാ നാണക്കേടു തന്നെ.  മംഗലാട്ട്  ►സന്ദേശങ്ങൾ 

പണ്ടു പടത്തിന്റെ കാര്യം പറഞ്ഞിട്ട് ഒരു വ്യക്തമായ മറുപടി കിട്ടിയില്ല. പത്രക്കാർ ആവശ്യം പോലെ അടിച്ചു മാറ്റുന്നുമുണ്ട്. തിരിച്ച് ചെയ്താൽ വിവരം അറിയേം ചെയ്യ്ഉം. എന്തൂട്ട് ലൈസൻസാണ്ട്രാ ശവിയേ എന്ന് ആരും ചോദിക്കാഞ്ഞത് ഭാഗ്യം. --ചള്ളിയാൻ ♫ ♫ 14:00, 22 ജനുവരി 2008 (UTC)

കോപ്പിയടി എങ്ങോട്ടാണ്‌ നടന്നതെന്ന് ഇതുവരെ വ്യക്തമാക്കിയില്ലല്ലോ മംഗലാട്ട് മാഷേ.. --Vssun 08:20, 23 ജനുവരി 2008 (UTC)

രസകരമായ ഭാഷാ പ്രയോഗം[തിരുത്തുക]

        "ബൂം ബൂം ബേം ബേം കീ കീ"

എന്താണെന്ന് ഒരു പിടിയും കിട്ടുന്നില്ല അല്ലേ?സംശയിക്കേണ്ട ഇത് ആഫ്രിക്കയിലെ ആദിവാസി ഭാഷയൊന്നുമല്ല,നമ്മുടെ കേരളത്തിലെ തലശ്ശേരി ഭാഗങ്ങളിലെ ചില സാധാരണക്കാരുടെ ഭാഷയാണ്.ട്രെയിനിൽ നിന്നിറങുന്ന സമയത്ത് തലശ്ശേരിക്കാരനായ ഒരു യുവാവ് കൂട്ടുകാരനോട്പറഞ വാചകമാണിത്. എന്താണ് പറഞതെന്ന് നോക്കാം, ബൂം ബൂം‌‌‌ എന്നാൽ വീഴും വീഴും എന്നര്ത്തം. ബേം ബേം എന്നാൽ വേഗം വേഗം എന്നാണ് കീ കീ എന്നാൽ ഇറങുക എന്നാണ്. ആ പ്രദേത്തുകാർ സാധാരയായി ഇറങുക എന്നതിന് കീയുക എന്നാണ് പറയാറ്. വീഴും വീഴും വേഗം വേഗം ഇറങ് എന്നാണ് അവൻ പറഞത്. നോക്കണേ ഭാഷയുടെ ഓരോ വക ഭേദങളേ.

അനി--khoob soorat 14:11, 28 ജനുവരി 2008 (UTC)

വീഴും എന്നതിന് ബീയും,ബീവും എന്നൊക്കെയാണ്‌ കണ്ണൂരുകാർ പ്രയോഗിക്കാറ്.ബൂം എന്ന് പ്രയോഗിച്ച് കണ്ടിട്ടില്ല.ഭാഷയെ രസകരമാക്കാൻ വേണമെങ്കിൽ അങ്ങനെയുമാക്കാം.

ഇത്തരം കാര്യങ്ങൾ അല്ല വിക്കിപഞ്ചായത്ത്(പലവക)യിൽ ചേർക്കേണ്ടത് എന്നും സൂചിപ്പിക്കട്ടെ --അനൂപൻ 14:13, 28 ജനുവരി 2008 (UTC) .

മാന്യ സഹോദരനോട് ഒരു ചോദ്യം,പലവകയിലല്ലാതെ വേറെ എവിടെയാണ് ഇതൊക്കെ ചേർക്കേണ്ടത് എന്ന് അറിയിച്ചാൽ നന്നായിരുന്നു.‍ --khoob soorat 14:27, 28 ജനുവരി 2008 (UTC)

ഇത്തരം കാര്യങ്ങൾ ചർച്ച ചെയ്യാൻ ഉള്ള ഒരു വേദി അല്ല വിക്കിപീഡിയ.വേണമെങ്കിൽ ഭാഷാപ്രയോഗങ്ങളെപറ്റി ഒരു ലേഖനം എഴുതി അതിൽ ഇതു സൂചിപ്പിക്കാം.അത്ര മാത്രം--അനൂപൻ 14:32, 28 ജനുവരി 2008 (UTC)
പണ്ട് മലപ്പുറത്തെ ഒരു മാപ്പിളയോട് ഒരു നംബൂരി പറഞ്ഞു "നീ എനിക്ക് വെറും പുഴുവാണ്‌ ....വെറും പുഴു.." അപ്പോൾ മാപ്പിള പറഞ്ഞു. "ച്ച് ജും" (എനിക്ക് നീയും)— ഈ തിരുത്തൽ നടത്തിയത് JasminBabu (സംവാദംസംഭാവനകൾ)

ബ്ലോഗ് എഴുത്തുകാരൊക്കെ വിക്കിയിലെത്തിയോ? --ബ്ലുമാൻ‍ഗോ ക2മ 14:58, 28 ജനുവരി 2008 (UTC)


സിദ്ദിക്ക്, മുസാഫിര്, ഡുംഡും[തിരുത്തുക]

user:Dumdum, user:Musafir, user:Sidheeq എന്നീ അംഗത്വങ്ങളെ വിക്കിപീഡിയയില് തിരുത്തുന്നതില് നിന്നും തടഞ്ഞിരിക്കുന്നു. സിദ്ദിക്കിനെ മൂന്നുമാസത്തേക്കു മാത്രമേ തടഞ്ഞിട്ടുള്ളുവെങ്കിലും, അപരമൂര്ത്തികളെ അനന്തകാലത്തേക്ക് തടഞ്ഞിരിക്കുന്നു. കാരണം അപരമൂര്ത്തികളെ1 ഉപയോഗിച്ച് വോട്ടു ചെയ്തു2--പ്രവീൺ:സംവാദം 10:57, 4 ഫെബ്രുവരി 2008 (UTC)

ഷൈജു അലെക്സിനെയും, xxx എഴുതുന്ന അച്ചായനെയും ഒന്ന് ചെക്ക് ചെയ്യണമെന്ന് അപേക്ഷിക്കുന്നു. പിന്നെ ജോർജ്ജുട്ടിയെയും--77.64.81.81 16:13, 4 ഫെബ്രുവരി 2008 (UTC)


http://meta.wikimedia.org/w/index.php?title=Requests_for_CheckUser_information. ഇതാ ഇവിടെ ഒരു റിക്വസ്റ്റ് ഇട്ടാ മതി. അവിടുള്ള വിക്കിപുലികൾ പെട്ടന്നു തന്നെ ഉത്തരം തരും. --ഷിജു അലക്സ് 16:29, 4 ഫെബ്രുവരി 2008 (UTC)

സിദ്ധീക്ക്, മുസാഫിർ,ഡും ഡും എന്നത് ഒരാളാൺ എന്ന് മനസ്സിലായി. ഇദ്ദേഹം വോട്ട് ചെയ്തത് തെറ്റാണെന്നും മനസ്സിലായി. ഇക്കാരണം കൊണ്ട് ഇദ്ധേഹത്തേ മൂന്ന് മാസത്തേക്ക് വിക്കിപീഡിയയിൽ നിന്ന് ബ്ലോക്ക് ചെയ്യേണ്ട ആവ്യശ്യമൊന്നുമില്ല. ഒന്നാമതായിട്ട് ഇവർ വിക്കിപീഡിയയിൽ ഒഫെൻസീവ് ലാഗേജൊന്നും ഉപയോഗിച്ചിട്ടില്ല. രണ്ടാമതായിട്ട് ഇദ്ധേഹത്തിന്റെ തൂലികയിൽ നിന്ന് “വിവര സാങ്കേതിക രംഗത്തേ പ്രതിഭഗൾ“ പോലത്തെ വളരെ ഉപകാരപ്രദമായ ലേഖനങ്ങൾ പുറത്ത് വന്നിട്ടുണ്ട്. മൂന്നമതായിട്ട് വിക്കിപീഡിയയിൽ വരുന്നവരൊന്നും വിക്കിപീഡിയയുടെ നിയമവാലികൾ ഇഴകീറി പരിശോധിച്ചിട്ടൊന്നുമല്ല വിക്കിയിൽ എഴുതാൻ വരുന്നത്. തെറ്റുകൾ ആർക്കും പറ്റാം. ചിലപ്പോൾ നിയമത്തേ കുറിച്ച് അറിയാതെയായിരിക്കും. (പണ്ട് ഞാൻ വരുന്നതിനും മുമ്പ് വിക്കിപീഡിയയിൽ ഭാര്യയുടെയും മക്കളുടെയും പേരിൽ അപരമൂർത്തികളെ ഉണ്ടാക്കി വോട്ട് ചെയ്തു എന്ന് ചള്ളിയാനെതിരെ ഒരു ആരോപണമുണ്ടായിരുന്നു. അതിൻ ഇത്പോലെ ബ്ലോക്ക് ചെയ്താണോ പണിഷ്മെന്റ് കൊടുത്തത് എന്ന് ഒന്നു അറിഞാൽ കൊള്ളാമായിരുന്നു. ഇരട്ടതാപ്പ് ആണോ എന്ന് അറിയാനാൺ. അല്ലാതെ വേറെ ഒന്നുമല്ല. ബ്ലോക്ക് ചെയ്യാൻ അവസരത്തിൻ വേണ്ടി കാത്തു നിന്നപോലെ) Backer 17:50, 4 ഫെബ്രുവരി 2008 (UTC)


ഇതു ഒരാളെ ബ്ലോക്കു ചെയ്യാതിർക്കാൻ ഉള്ള ഒരു കാരണം അല്ല. ഇതേ പോലെ ഒരു അക്കൗണ്ടിൽ നിന്നു പഞ്ചപാവത്തെ പോലെ വിഞാനകോശലേഖനങ്ങളും വേറെ ഒരു അക്കണ്ടു ഉണ്ടാക്കിയിട്ടു ഭള്ളു പറയാനും ആർക്കും കഴിയും. പിന്നെ സിദ്ദിക്ക് എന്ന യൂസർ ഇതാദ്യമായല്ല ബ്ലോക്ക്കു വാങ്ങുന്നത്. വാങ്ങിയിട്ടും മെച്ചപ്പെട്ടിട്ടില എന്നാണൂ ഡും ഡും എന്ന യൂസറിന്റെ പല സം‌വാദങ്ങളിലൂടെ തെളിയിച്ചത്. ഇനി ഈ സം‌വാദത്തിനുള്ള മറുപടി ഐപിയുടെ വക പ്രതീക്ഷിക്കുന്നു. മുകലിലെ പോലെ --ഷിജു അലക്സ് 18:05, 4 ഫെബ്രുവരി 2008 (UTC)


ബഹുവചനം വേണ്ട. അതു ഒരാൾ ആണ്‌. ഇപ്പോഴത്തെ ബ്ലൊക്ക് ഒഫെൻസീവ് ലാഗേജ് പയോഗിച്ചിതിനല്ല. സോക്കുകളെ ഉപയോഗിച്ച് വോട്ട് ചെയ്തതിനാണു. പക്ഷെ ഒഫൻസീഫ് ലാഗേജ് ഉപയോഗിച്ചില്ല എന്നു അങ്ങു തീര്ത്തു പറയണ്ട. ഇവിടെ ഉണ്ട് ഒരെണ്ണം . വോട്ടെടുപ്പ് നയത്തിനു വിക്കിപീഡിയ:വോട്ടെടുപ്പ് (നയം) എന്ന താൾ കാണുക. സിദ്ധീഖ് വിക്കിയെ നശിപ്പിക്കുന്ന പ്രവര്ത്തനം നടത്തുന്നതു ഇതു ഒന്നാമത്തെ പ്രാവശ്യം അല്ലാത്തതു കൊണ്ടു സ്ഥിരമായി ബ്ലോക്കുകയാണു വേണ്ടതു. --ഷിജു അലക്സ് 18:17, 4 ഫെബ്രുവരി 2008 (UTC)

ഒരു സംശയം ഒരു ആഴ്ച്ച എന്നാണല്ലോ നിയമവാലിയിൽ കൊടുത്തിരിക്കുന്നത്. അതെങ്ങനെ മൂന്ന് മാസമായി. പുതുമുഖമാൺ വിക്കിപീഡിയയെ പറ്റി വലിയ അറിവില്ലാത്ത ഒരാളാൺ.

അധികാരം കയ്യിൽ കിട്ടിയതിൻ ശേഷം വിക്കിപീഡിയയിൽ ലേഖനമെയ്തുന്ന പരിപാടി നിർത്തുകയും. പകരം വിക്കിപീഡിയയിൽ തെറ്റുതിരിത്തുക എന്ന വ്യാജേനെ (അക്ഷരതെറ്റ് ഒഴിച്ച്) ലോകത്ത് ഇത് വരെ ആരും ചോ‍ദിക്കാത്ത മുടിഞ സംശയങ്ങൾ ചോദിക്കുകയും. അതുപയോഗിച്ച് മറ്റുള്ളവരെ പരിഹസിക്കുകയും മറ്റൊള്ളവർ ഒന്നുമറിയാത്തവരാൺ എന്ന് നടിക്കുകയും ചെയ്യുന്നവരാൺ യത്ഥാർത്തത്തിൽ വിക്കി പീഡിയയെ നശിപ്പിക്കുന്നത്. ആരും നിസാരന്മാരല്ല എന്നത് എല്ലവരും മനസ്സിലാക്കേണ്ട കാര്യമാൺ. ഒരു അഭിപ്രായം......

ഒരാൾ ഐപി ഉപയോഗിച്ച് അഭിപ്രായം പറയുക എന്നത് തെറ്റാണോ എന്നറിയില്ല. Backer 18:45, 4 ഫെബ്രുവരി 2008 (UTC)


ബാക്കർ dingismi എന്ന ഒരു ഉപയൊക്താവിനെ ഒർക്കുന്നുണ്ടാവും. അന്നു ഇതേ പോലെ എന്തോ കാണിച്ചപ്പോ ഒറാഴ്ചത്തെക്കാ ബ്ലൊക്കിയതു[അവലംബം ആവശ്യമാണ്]. ഇനി 3 മാസം ഒന്നും ബ്ലോക്കേണ്ട കാര്യമില്ല. സ്ഥിരമ്മയി തടയുകയാണു വേണ്ടതു. കഴിഞ്ഞ പ്രാവശ്യം ബ്ലൊക്കു കീട്ടിയപ്പോൽ ഓപ്പൺ പ്രോക്സി ഉപയോഗിച്ചു വിക്കിയിൽ നടത്തിയ ആഭാസത്തരങ്ങൾ[അവലംബം ആവശ്യമാണ്] ഒരോന്നും ഞാൻ പെറുക്കി എടുത്തു തരാം വേണമെങ്കിൽ.

പിന്നെ അനന്തകാലത്തേക്കു ബ്ലോക്കുന്നതിൽ ഒരു അഡ്മിനിസ്റ്റ്രേറ്റർക്ക് നല്ല ഉദ്ദേശത്തിൽ ചില ഇളവുകൾ അനുവദിക്കാം. അതനുസരിച്ചായിരിക്കും ബ്രൂറൊക്രാറ്റ് 3 മാസത്തിൽ ഒതുക്കിയതു. പക്ഷെ വിക്കിയെ നശിപ്പിക്കുവാൻ നടത്തുന്ന പ്രവർത്തങ്ങൾ കാണുമ്പോൾ അതു 3 മാസത്തിൽ ഒതുക്കരുതായിരുന്നു എന്നാണു എന്റെ അഭിപ്രായം. ഇതിനുൾല കൃത്മ്മായ ഉത്തരം കാര്യവിർ‌വാഹകർ തരട്ടെ.

അധികാരം കയ്യിൽ വെച്ച് കൊടുത്തപ്പോൽ അതിനനുസരിച്ച് ചില ജോലികലും കൊടുത്തിട്ടുണ്ട്. അപ്പോൾ ലേഖനമെഴുതുന്നതു പഴയ പോലെ ചെയ്യാൻ പറ്റിയെന്നു വരില്ല. അക്ഷരത്തെറ്റു തിരുത്തുന്നതും വിക്കിക്കു ആവശ്യം വേണ്ടതു തന്നെയാണു.

അങ്ങനെ അല്ലല്ലോ ഇന്നു എന്നെ തെറി പറഞ്ഞു നടത്തിയിട്ടുള്ള ചില എഡിറ്റുകൾ.

ഐപി ഉപയോഗിച്ചു അഭിപ്രായം പറയുന്നതു തെറ്റല്ല. പക്ഷെ അതു വേറെ ഒരാളെ ഒന്ന്, രണ്ട്, മൂന്ന് ഇതേ പോലെ തേജോവധം ചെയ്യാൻ ആവരുത്. നല്ല പിള്ള ചമയാൻ യൂസർ നെയിമും ഭള്ളു പറയാൻ ഐപിയും. അങ്ങനാകുമ്പോ ഐപി പ്രശ്നമാ. അതു നല്ല ഉദ്ദേശത്തിൽ അല്ല ചെയ്യുന്നതു എന്നാകുംപ്പോ പ്രത്യേകിച്ചും.[അവലംബം ആവശ്യമാണ്] --ഷിജു അലക്സ് 19:08, 4 ഫെബ്രുവരി 2008 (UTC)

ഭള്ളിന്റെ അർത്ഥം എന്താണാവോ?[തിരുത്തുക]

ഇതിനെല്ലാം മറുപടി പറയേണ്ടത് അഡ്മിന്മാരാണ്.പ്രകോപിതരായവരെ ബ്ലോക്കുന്നത് പോലെ പ്രകോപനം ഉണ്ടാക്കുന്നതും ബ്ലോക്ക് ചെയ്യാനുള്ള തെറ്റായി പരിഗണിച്ചാൽ ഷൈജുവിനെ ഒരു കൊല്ലം മുൻപ് ബ്ലോക്ക് ചെയ്യാം പാകത്തിനുള്ള തെറ്റ് ചെയ്തിട്ടുണ്ട്. പക്ഷെ അച്ചായന്മാർ വിക്കി ക്രസ്ത്യൻ വത്കരിക്കുകയും അത് കണ്ടു വിക്കിയുടെ ബാല പാഠം പഠിച്ചമാപ്പിളാര് എഴുതാൻ തുടങ്ങിയപ്പോൾ പുതിയ പല നയങ്ങളും ഉണ്ടാവാൻ തുടങ്ങുകയും ചെയ്തു. അങ്ങനെ ഇരട്ടത്താപ്പിനു 1000 ഉദാഹരണമുണ്ട്. ഓർക്കുക .സ്വജനം എന്തെങ്കിലും എഴുതിയാൽ കണ്ണടക്കുകയും അന്യമതക്കാർ എന്തെങ്കിലും എഴുതിയാൽ ഉടൻ വിവാദ(സംവാദം)മാക്കുകയും ചെയ്യുന്നതും നമ്മൾ കണ്ടു.ഇവിടെ മാപ്പിളാര് എന്ത് എഴുതിയാലും മഞ്ഞകണ്ണിലൂടെ കാണുന്നു.അഡ്മിനുകളുടെ മൌനം ഈ ജീവികളെ വളർത്തുകയെയുള്ളൂ. വെറുപ്പ് മനസ്സിൽ വെച്ച് സഹിഷ്ണുക്കളാവുക-അൺസൈന്ഡ്

വിക്കിയിൽ ലേഖനം എഴുതുന്നവരെ അച്ചായനും, മാപ്ലയും, ഹിന്ദുവും ഒക്കെ ആയി കണ്ടാൽ മുകലീൽ എഴുതിയതു പോലെയും പിന്നെ ഞാൻ ചൂണ്ടിക്കണിച്ച പോലെയും ഉള്ള അഭിപ്രായങ്ങൾ വരും. --ഷിജു അലക്സ് 19:30, 4 ഫെബ്രുവരി 2008 (UTC)

ഷൈജു ചൂണ്ടിക്കാണിച്ച ആഭാസങ്ങൾ എന്നു പറയുന്ന ഭാഗം ഷൈജുവിന്റെ ഭാഗത്ത് നിന്നുനോക്കുമ്പോൾ മാത്രമെ ആഭാസമാവുന്നുള്ളൂ. വിക്കിയുടെ പൊതു സ്വഭാവം പഠിക്കൂ. പ്രകോപനം ഉണ്ടാക്കാതെ സൌമ്യമായി സംസാരിക്കൂ. ജോതിസ്നെ പോലെ നല്ല പെരുമാറ്റ രീതികളുള്ള എത്രയോ കാര്യക്കാർ ഇവിടെ ഉണ്ട്. അവരെയൊക്കെ മാതൃകയാക്കൂ

Yes check.svg float പക്ഷെ ഇതു ഒന്ന്, രണ്ട്] ഇതു ഭാഗത്തു നിന്നു നോക്കിയാലും ആഭാസമാണു. അതു കൊണ്ടാണല്ലോ ഐപിയിൽ നിന്നു തന്നെ എഡിറ്റു ചെയ്തിട്ടു എന്റെ പേരിൽ ആരോപിച്ചതു. --ഷിജു അലക്സ് 19:43, 4 ഫെബ്രുവരി 2008 (UTC)

അതെ സംസാരിക്കുമ്പോയുള്ള രീതി എഴുതുൻപോൾ കിട്ടില്ല എന്ന് ജോതിസിൻ നാന്നായി അറിയാം. അത് കൊണ്ട് അദ്ദേഹം വാക്കുകൾ പോലും സൂക്ഷിച്ച് പ്രയോഗിക്കുന്നത് നമ്മുക്ക് കാണാം. പ്രകോപനം ഉണ്ടാക്കുന്നത് ഒരു നല്ല കാര്യമൊന്നുമല്ല

മുഹമ്മദ് നബിയുടെ കുടുംബ ജീവിതം എന്ന ലേഖനത്തിലെ സംവാദ താളാണിത്.


ഇതാണു ഒഴിവാക്കിയ വാക്യങ്ങളിൽ കുറച്ചെണ്ണം. ഇതെന്താ നോവലോ. വായിച്ചപ്പോൾ കണ്ണുനീർ വാർത്തു --ഷിജു അലക്സ് 02:05, 5 ജനുവരി 2008 (UTC)

ഒരിജിനൽ ഇവിടെ വിക്കിപീഡിയയിൽ ലേഖനമെഴുതാൻ വരുന്നവരെ ഷിജു അലക്സ് തിരുത്തിയതാൺ ഇത്. ആരും നിസാരന്മാരല്ല എന്ന കാര്യം ഇവിടെ ഒന്നും കൂടി എടുത്ത് പറയുന്നു. ഇത് ഷിജു അലെക്സിനെ അധിക്ഷേപിക്കാൻ ഉപയോഗിച്ചതൊന്നുമല്ല. ഒരാൾ അലെങ്കിൽ ഒരു ഐപി ഉപയോഗിച്ച് എഴുതുന്ന ഒരാൾ ഒരു അഭിപ്രായം പറയുംബോൾ അത് ചിലപ്പോൾ പ്രകോപനപരമായാലും അതിൻ അതേ നാണയത്തിൽ തന്നെ തിരിച്ച് മറുപടി പറയുന്നത് അതും വിക്കിപിഡീയയിൽ വളരെ കാലത്തെ പരിജയമുള്ള ഒരാളിൽ നിന്ന് തന്നെ വരുന്നത് അദ്ദേഹത്തിന്റെ അസഹിഷ്ണതയേയോ അലെങ്കിൽ അദ്ദേഹത്തിൻ വിക്കി പീഡിയ എന്താൺ എന്ന് മനസ്സിലായിട്ടില്ല എന്നതാണ് കാണിക്കുന്നത്. ചില ഐപി വിക്കിപീഡീയയിൽ അഭിപ്രായം പരഞ് അവരങ്ങ് പോകും അതിന്റെ മറുപടി ചിലപ്പോൾ അവർ കാണുന്നു പോലുമുണ്ടാകില്ല. എല്ലാവരും എഴുതുന്നത് വിക്കിപീഡിയ നന്നാവാനാൺ. തെറ്റു വന്നത് ശെരിയാക്കുന്നതിൻ ഈ രീതി നല്ലതല്ല. Backer 20:10, 4 ഫെബ്രുവരി 2008 (UTC)

മുകളിൽ കാണിച്ച ഖണ്ഡികയിൽ എന്താണ് പ്രശ്നമുള്ളത് എന്ന് മനസ്സിലാവുന്നില്ല. ബോൾഡാക്കാൻ എല്ലാർക്കും കഴിയും. വിക്കി വായിച്ച് കരയാൻ തോന്നുന്നവർ കരയും. അതൊക്കെ ഓരോരുത്തരുടെയും സൌകര്യം. വിക്കിയിൽ വരാൻ പാടില്ലാന്ന് ഷൈജുവിനു തോന്നുന്ന ആ പാരയിൽ അത് എന്തുകൊണ്ട്, എങ്ങനെയാണെന്ന് ഒന്നു വിഷദീകരിക്കാമോ? ഓമന എന്ന വാക്ക് വിക്കിയിൽ വരാൻ പാടില്ലെ?ഓരോന്നും വ്യക്തമാകി‍ ഷൈജു വിമർശിക്കുകയായിരുന്നെങ്കിൽ അതിലെ ആത്മാർത്ഥത മനസ്സിലാക്കം.— ഈ തിരുത്തൽ നടത്തിയത് 87.109.45.125 (സംവാദംസംഭാവനകൾ)

അപരമൂര്ത്തികള്ക്കാണ്‌ അനന്ത തടയല് നല്കിയത്, സിദ്ദിക്കിന്‌ ശുഭപ്രതീക്ഷ കൊണ്ട് മാത്രമാണ്‌ മൂന്നുമാസം ബ്ലോക്ക് ആയത്.--പ്രവീൺ:സംവാദം 02:11, 5 ഫെബ്രുവരി 2008 (UTC)

float നടപടിയോട് പൂർണമായും യോജിക്കുന്നു. --Vssun 04:04, 5 ഫെബ്രുവരി 2008 (UTC)
float-
 • Symbol oppose vote.svg എതിർക്കുന്നു

അപേക്ഷ[തിരുത്തുക]

സംവാദം നീട്ടികൊണ്ട് പോകാൻ താല്പര്യമില്ല. ചെയ്തത് തെറ്റല്ല എന്ന് പറയുന്നില്ല. മൂന്ന് മാസം എന്നത് വളരെ നീണ്ട ഒരു കാലയളവാൺ. ബ്ലോക്കിന്റ്റെ കാലാവധി കുറച്ച് ഒരാഴ്ച്ചയാക്കണമെന്ന് അപേക്ഷിക്കുന്നു. താഴെ അഭിപ്രായം പറയുക. Backer 07:34, 5 ഫെബ്രുവരി 2008 (UTC)

ഇത് രണ്ടാം തവണയായതു കൊണ്ട് കാലാവധി കൂട്ടണമെന്നാണ്‌ എന്റെ അഭിപ്രായം. --Vssun 07:48, 5 ഫെബ്രുവരി 2008 (UTC)
ഒന്നാം തവണ ബ്ലോക്കിയതിനുതന്നെ വ്യക്തമായ കാരണങ്ങളില്ല. രണ്ടാം തവണ 1 ആഴ്ചമതി എന്നാണ് എന്റെ അഭിപ്രായം --ബ്ലുമാൻ‍ഗോ ക2മ 08:31, 5 ഫെബ്രുവരി 2008 (UTC)

മുകളിൽ ബോൾഡാക്കി എഴുതിയതിനു ഷൈജു അലെക്സ് മറുപടി പറഞ്ഞില്ല.പ്രസ്തുതപേജിൽ ബ്ലുമാംഗോയും ഈ സംശയം ചോദിച്ചിരിന്നു.അറിയാനുള്ള ആഗ്രഹം കൊണ്ടാ.ഉദാഹരണം സഹിതം നയം വ്യക്തമാക്കൂ. എന്താ ഉത്തരം മുട്ടിയോ? അതോ മുങ്ങിയോ? --90.148.158.130 10:02, 5 ഫെബ്രുവരി 2008 (UTC)


മാപ്പിളയെ മാപ്പിളയായും അച്ചായനെ അച്ചായനായും ഹിന്ദുവിനെ ഹിന്ദുവായും തന്നെ കാണണം. അല്ലാതെ ഒരു മതത്തിന്റെ അനുയായി ആണെന്ന് പറയുന്നതിൽ ഒരു കോപ്ലക്സും ആവശ്യമില്ല.ഏതെങ്കിലും ജാതിയിലോ മതത്തിൻലോ, അല്ലെങ്കിൽ നിരീശ്വരമതത്തിലോ നിൽക്കുന്നവർ താൻ നിൽക്കുന്നത് നേരായ പാതയിലാണെന്ന് മനസ്സിലാക്കിതന്നെയായിരിക്കും നിൽക്കുക. ഞാൻ ഹിന്ദുവാണെന്ന് പറഞ്ഞാലോ എനിക്ക് ഗോളശാസ്ത്രം അറിയാം എന്നു പറഞ്ഞാലോ ആരും വന്നു വിഴുങ്ങാൻ പോവുന്നില്ല.പക്ഷെ താങ്കൾ ചെയ്യുന്നത് അങ്ങനെ അല്ല. ഒരാളെ മാപ്പിളയാണെന്ന് മനസ്സിലായ ശേഷം അയാളെ എഴുതുന്ന ലേഖനത്തിനെ നശിപ്പിക്കാൻ ശ്രമിക്കുകയാണ്. അത് തികഞ്ഞ അസഹിഷ്ണുത തന്നെ. അതിനിടയിൽ “ഇസ്ലാമിലെ പണ്ഡിതന്മാരെ കുറിച്ച് എനിക്കറിയില്ല“ എന്ന് സത്യം പറഞ്ഞ് നോർമലാവാറുമുണ്ട്. എപ്പോഴും നോർമലാവണം എന്നാലെ നശീകരണ പ്രവർത്തനങ്ങൾ നിൽക്കൂ.

ഷൈജു അലെക്സിനു കരയാൻ[തിരുത്തുക]

ഇംഗ്ലീഷ് വിക്കിയിലെ ജീസസ് എന്ന പേജ് ശരിക്ക് വായിച്ച് നോക്കൂ. മുകളിൽ ബോൾഡ് കൊടുത്ത് എഴുതിയ ആൾക്ക് അവിടെ ചെന്നാലും ഇഷ്ടാനുസരണം കരയാം.സൂക്ഷിച്ച് ഓരോ വാചകവും വായിക്കണമെന്ന് മാത്രം. സംസ്കൃതം എഴുതിയാൽ സാഹിത്യവും മലയാളം എഴുതിയാൽ ലേഖനവും ആണെന്ന് കരുതുന്നവരുടെ കൂട്ടത്തിലാണ് ഷൈജുഅലെക്സ്. പണ്ട് വൈക്കം മുഹമ്മദ് ബഷീർ നോവൽ അച്ചടിക്കാൻ പ്രസ്സിൽ പോയപ്പോൾ ഭാഷ ശരിയല്ലാന്ന് പറഞ്ഞത് ഓർമ്മവരുന്നു.--90.148.158.130 12:31, 5 ഫെബ്രുവരി 2008 (UTC)


സിദിഖിന്‌ പിന്തുണച്ച് ഇങ്ങനെ മുതലക്കണ്ണീർ ഒഴുക്കുന്നതെന്തിന്‌. വിക്കിയുടെ പുരോഗതിമാത്രമാണ്‌ ലക്ഷ്യമെങ്കിൽ (ഈഗോ ഇല്ല എങ്കിൽ) പുതിയ ഒരു അക്കൗണ്ട് ഉണ്ടാക്കി അതിൽ നിന്ന് തിരുത്തട്ടെ. അതല്ല ലക്ഷ്യമെങ്കിൽ ഇങ്ങനെ ഒരോരോ ഐ.പി.യിൽ നിന്നായി സം‌വദിച്ച് നേരം കളയാം. കറിയുപ്പ് തിന്നവൻ കുറച്ച് വെള്ളം കുടിക്കുന്നത് ശരീരത്തിനു നല്ലതാ. --220.226.80.43 13:04, 5 ഫെബ്രുവരി 2008 (UTC)

സം‌രക്ഷിച്ചിരിക്കുന്നു[തിരുത്തുക]

അനാവശ്യ - വ്യക്തിഹത്യയുടെ വക്കിൽ നിക്കുന്ന ഐ.പി. സം‌വാദങ്ങൾ ഒഴിവാക്കാൻ താൾ മൂന്നു ദിവസത്തേക്ക് സം‌രക്ഷിച്ചിരിക്കുന്നു--പ്രവീൺ:സംവാദം 06:43, 6 ഫെബ്രുവരി 2008 (UTC)

Musafir1[തിരുത്തുക]

മുസാഫിർ1 എന്ന ഈ ഉപയോക്താവ് ബ്ലോക് ചെയ്യപ്പെട്ട മുസാഫിർ ആണെന്നു കരുതാം. ബ്ലോക്ക് ചെയ്യണോ എന്നെനിക്കു തീർച്ചയില്ല. കാരണം താൻ നിഷ്കളങ്കനാണെന്ന് അദ്ദേഹം തുടർച്ചയായി പറയുന്നുണ്ട്--പ്രവീൺ:സംവാദം 08:50, 7 ഫെബ്രുവരി 2008 (UTC)

മുസാഫിർ1 നെ ബ്ലോക്ക് ചെയ്യേണ്ടതില്ല. --Vssun 10:10, 7 ഫെബ്രുവരി 2008 (UTC)

നാൾ‌വഴി[തിരുത്തുക]

"തിരഞ്ഞെടുത്ത മാറ്റങ്ങളുടെ വ്യത്യാസം കാണുക" Compare selected Versions ന്റെ മലയാളം ആണ്‌... ദെന്താപ്പാ ഇങ്ങനെ? മലയാളിയുടെ ഭാവന ചേച്ചിയൊക്കെ മുരടിച്ചു പോയോ --വിക്കിമേസ്തിരി 16:29, 7 ഫെബ്രുവരി 2008 (UTC)

പകരം ഒരു വാചകം എഴുതൂ മേസ്തിരി.--Vssun 08:34, 8 ഫെബ്രുവരി 2008 (UTC)

മാറ്റിയിട്ടുണ്ട്. തിരഞ്ഞെടുത്ത പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം കാണുക എന്നാക്കി. 2 ദിവസത്തിനുള്ളിൽ ഇവിടെ അപ്‌ഡേറ്റ് ആകും. ഇവിടുത്തെ മീഡിയാ വിക്കി താളുകൾ ഒന്നും തിരുത്തരുത്. തിരുത്തിയാൽ മറ്റു വിക്കികളീൽ കാണുന്ന പോലെ ആവില്ല ഇവിടെ കാണുക.--ഷിജു അലക്സ് 08:38, 8 ഫെബ്രുവരി 2008 (UTC)

ഒറ്റവരി ലേഖനങ്ങള്[തിരുത്തുക]

കുറച്ചു പ്രാവശ്യം ഓടി നോക്കുക. കിട്ടുന്നതെല്ലാം ചെറു ലേഖനങ്ങള്. ഇക്കാര്യത്തില് ഇനി മത്സരിക്കാമെന്നു തോന്നുന്നു ;-)--പ്രവീൺ:സംവാദം 12:33, 27 ഫെബ്രുവരി 2008 (UTC)

നിഷ്പക്ഷ കാര്യവാഹകരുടെ ശ്രദ്ധക്ക്[തിരുത്തുക]

ഇവിടെഒന്ന് ശ്രദ്ധിക്കുക,77.30.49.68

 • 77.30.49.68 ഈ ഐ.പി.യിൽ നിന്നും ലോഗിൻ ചെയ്ത/ചെയ്തിരുന്ന/ചെയ്യുന്ന വ്യക്തിയെ പുറത്തു നിർത്തിയിരിക്കുകയാണ്‌ എങ്കിൽ ഈ ഐ.പി. ബ്ലോക്ക് ചെയ്യുക. പുറത്തു നിർത്തിയിരിക്കുകയല്ല എങ്കിൽ യൂസർ നെയിം ഉപയോഗിച്ച് മാത്രം വിക്കിയിൽ പ്രവേശിക്കുവാൻ അനുവദിക്കുക. --സുഗീഷ് 18:26, 7 മാർച്ച് 2008 (UTC)
പണ്ട് ഒരു യൂസർ എന്നെ തെറിവിളിച്ചപ്പോൾ ഞാൻ അതെല്ലാം എന്റെ യൂസർ പേജിൽ സൂക്ഷിച്ചിരുന്നത് ഒരു അഡ്മിൻ വന്ന് ഡിലീറ്റിയിരിന്നു. ആ ഉത്സാഹം ഇവിടെ കാണുന്നില്ലല്ലോ. ഇത് നല്ല പ്രവണതയാണോ? --ബ്ലുമാൻ‍ഗോ ക2മ 18:38, 7 മാർച്ച് 2008 (UTC)

യൂസർ പേജ്[തിരുത്തുക]

ഈ കാണുനത് എഴുതിയത് ഒരു ഐപിയാണ്. അത് മായ്ച്ച് കളയാമോ. നയമെന്തെന്നറിയില്ല.--അഭി 07:46, 10 മാർച്ച് 2008 (UTC)

Yes check.svg --Vssun 08:52, 10 മാർച്ച് 2008 (UTC)


സേർച്ചിങ്[തിരുത്തുക]

ഒരു പ്രാവശ്യം സേർച്ച് ചെയ്ത് കഴിഞ്ഞ് ആ പേജിൽ തന്നെ വീണ്ടും മലയാളത്തിൽ സേർച്ച് ചെയ്യാൻ പറ്റുന്നില്ല. ഇടതു വശത്ത് സേർച്ച് ബോക്സിന് താഴെ "മലയാളത്തിലെഴുതുക" ടിക്ക് ബോക്സ് അപ്രത്യക്ഷമാകുന്നു. എന്റെ സെറ്റിംഗ്സിന്റെ വല്ല പ്രശ്നവുമാണോ അതോ എല്ലാവർക്കും ഈ പ്രശ്നം വരുന്നുണ്ടോ?--അഭി 16:11, 22 മാർച്ച് 2008 (UTC)

സെർച്ച് പേജിലായിരിക്കുമ്പോൾ "മലയാളത്തിലെഴുതുക" എന്ന ടിക്ക് ബോക്സ് എനിക്കും അപ്രത്യക്ഷമാവുന്നുണ്ട്. ഓപ്പറയിലും IE-ഇലും ഇതുതന്നെ സ്ഥിതി. അപ്പോൾ ബ്രൗസറിന്റെ പ്രശ്നമായിരിക്കാൻ വഴിയില്ല. എന്നാൽ താളിൽ എത്തിക്കഴിഞ്ഞാൽ തിരിച്ചുവരുന്നുണ്ടുതാനും. അതുപോലെ മറ്റൊരു പ്രശ്നം "മലയാളത്തിലെഴുതുക" എന്നതിനുപകരം പലപ്പോഴും ടൈറ്റിൽ "false" എന്നാണ്‌ കാണുന്നത്. --ജേക്കബ് 16:16, 22 മാർച്ച് 2008 (UTC)

ഫയർഫോക്സിലും ഇതു തന്നെ സ്ഥിതി.--അഭി 16:20, 22 മാർച്ച് 2008 (UTC)

Cite this page[തിരുത്തുക]

Cite this page എന്താ മലയാളമാക്കാത്തേ?--അഭി 12:19, 26 മാർച്ച് 2008 (UTC)

Math[തിരുത്തുക]

ക്രമീകരണങ്ങളിലെ Math എന്ന റ്റാബ് സമവാക്യം എന്നു മലയാളീകരിക്കാമോ??--പ്രവീൺ:സംവാദം 09:45, 27 മാർച്ച് 2008 (UTC)

മലയാളീകരിക്കാം. പക്ഷെ എല്ലാ പരിഭാഷയും ബീറ്റാവിക്കിയിൽ മാത്രം ചെയ്യുക. അല്ലെങ്കിൽ ഓരോ വിക്കിയിലും പോയി തിരുത്തേണ്ടി വരും. --ഷിജു അലക്സ് 09:53, 27 മാർച്ച് 2008 (UTC)

വ്യാകരണം[തിരുത്തുക]

ജൈനം + മതം =ജൈനമതം ഇതും തെറ്റാണോ? മതം എന്ന താളിൽ കണ്ടതാ? ഇവിടെ ം കാരം വിട്ടു പോയാൽ പ്രശ്നമുണ്ടോ? അങ്ങനെ എങ്കിൽ ജൈനം‌മതം എന്ന് എഴുതേണ്ടേ? -- നീലമാങ്ങ ♥♥✉  15:23, 31 മാർച്ച് 2008 (UTC)


ജൈനം എന്നൊരു മതം ഇല്ല. അങ്ങനല്ല ആ മതത്തിന്റെ പേരും. ജൈനമതം ഉണ്ട് താനും. ഇസ്ലാം എന്നൊരു മതം ഉണ്ട്. ഇസ്ലാമതം ഇല്ലതാനും. ഇസ്ലാം എന്നു പറഞ്ഞാൽ തന്നെ മതം ആണെന്നു മനസ്സിലാകും. അതിനു മതം എന്ന വാലു ചേർക്കണം എന്നു തന്നെയില്ല. അതേ പൊലെ തന്നെ അയ്യാവഴി, ബഹായ് എന്നി മതങ്ങൾ. ഇതിനൊന്നും വാലു ചേർക്കണ്ട. എന്നാൽ ക്രിസ്തുമതം, ജൈനമതം, ബുദ്ധമതം, ജൂതമതം ഇതിനൊക്കെ വാലു ചേർത്താണു പറയുന്നത്. അതാണു മലയാളത്തിന്റെ രീതി.

എന്തായാലും തെറ്റുന്യായീകരിക്കാൻ തപ്പിപിടിച്ചു കൊണ്ടു വന്ന വാക്കു കൊള്ളാം. :) --ഷിജു അലക്സ് 06:52, 1 ഏപ്രിൽ 2008 (UTC)

ഞാൻ തപ്പിപിടിച്ച് കൊണ്ടു വന്നതല്ല. വിക്കിയിൽ തന്നെ മതം എന്ന താളിൽ ഉള്ളതാണ്‌.എനിക്ക് മലയാളം ഗ്രാമർ അത്ര അറിയില്ല. സന്ധി നിയപ്രാകാരം ഇസ്ലാമതം തെറ്റാണ്‌ എന്ന് അനൂപൻ പറഞ്ഞത് കൊണ്ടാണ്‌ ഞാൻ അങ്ങനെ ചോദിച്ചത്. മലയാളത്തിന്റെ രീതിയാണെന്ന് ഷിജു പറഞ്ഞപ്പോഴാ മനസ്സിലായത്. ആദ്യം തന്നെ ഇസ്ലാം എന്നുമാത്രമാണ്‌ ശരിയെന്നും, ഇസ്ലാം മതം എന്നു ഇസ്ലാമതം എന്നും തെറ്റാണെന്ന് പറഞ്ഞാൽ ഈ പ്രശ്നം ഉണ്ടാവില്ലായിരിന്നു. വല്യ ആലിമീങ്ങളോട് ഈ വിനീതന്റെ അപേക്ഷ-- നീലമാങ്ങ ♥♥✉  14:59, 1 ഏപ്രിൽ 2008 (UTC)


സേർച്ച്[തിരുത്തുക]

സേർച്ചിൽ ഗൂഗിൾ, യാഹൂ സേർച്ച് ഇംഗ്ലീഷ് വിക്കിയിലീക്കുള്ളതാണ്. അതൊന്ന് മലയാളം വിക്കിയിലേക്ക് ആക്കണേ.--അഭി 12:29, 8 ഏപ്രിൽ 2008 (UTC)


സ്റ്റബ്ബും അപൂർണ്ണവും[തിരുത്തുക]

മലയാളം വിക്കിയിൽ ഇപ്പോൾ ഉള്ള ലേഖനങ്ങളിൽ 3/5 ഭാഗവും (ഏകദേശം) അപൂർണ വിഭാഗത്തിൽ അഥവാ സ്റ്റബ് ആണ്. എന്നാൽ ഇംഗ്ലീഷ് വിക്കിയിലെ ഒരു സ്റ്റബ് ലേഖനവും ഇവിടുത്തെ അപൂർണ ലേഖനവും തമ്മിൽ വളരെ വ്യത്യാസങ്ങളുണ്ട്. അവിടെ സ്റ്റബ് ലേഖനത്തിന് കൊടുത്തിരിക്കുന്ന നിർ‌വചനം. അവ്ടെ ക്വാളിറ്റി സ്കെയിലിൽ ഏറ്റവും താഴെ വരുന്നവയാണ് സ്റ്റബ്ബുകൾ. ഇതനുസരിച്ച് ഇവിടെ സ്റ്റബാക്കിയിരിക്കുന്ന പല ലേഖനങ്ങൾക്കും ആ തലക്കെട്ട് യോജിക്കുന്നില്ലെന്ന് എനിക്ക് തോന്നുന്നു (സ്റ്റബായ പല ലേഖനങ്ങളും ആ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നതും വാസ്തവം തന്നെ:-)). അവ അപൂർണമാണ്(പൂർണമല്ലാത്തതെന്തും അപൂർണമാണല്ലോ), പക്ഷെ ഇംഗ്ലീഷ് വിക്കിയിൽ ഉദ്ദേശിക്കും പോലെ സ്റ്റബ്ബല്ല എന്നാണെനിക്ക് തോന്നുന്നത്. ഡെപ്തിന്റെ കാര്യത്തിൽ വരുമ്പോൾ ഇതൊരു പ്രശ്നമാകുന്നു. ഇത് എന്റെയൊരു സംശയമായി കണക്കാക്കണം. ഒരു പക്ഷെ എന്റെ ചില തെറ്റിദ്ധാരണകളായിർക്കാം കാരണം. എലാവരുടേയും അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു.--അഭി 15:52, 8 ഏപ്രിൽ 2008 (UTC)

ചില ഉദാഹരണങ്ങൾ-അടക്ക,ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി,ആകാശനൗക,ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്,ഇരുമ്പ്--അഭി 16:30, 8 ഏപ്രിൽ 2008 (UTC)

അഭിയോടു യോജിക്കുന്നു. അപൂർണ്ണ ലേഖനങ്ങൾക്ക് സ്റ്റബ്ബ് എന്ന് കൊടുക്കേണ്ടതില്ല. തീരെ വലിപ്പമില്ലാത്തവക്ക് മാത്രം മതിയാവും. --ചള്ളിയാൻ ♫ ♫ 04:44, 9 ഏപ്രിൽ 2008 (UTC)

അഭിപ്രായം വേണം[തിരുത്തുക]

സംവാദം:കണിക്കൊന്ന ഇവിടെ ഒരു സമവായം വേണം, ദയവായി ആരെങ്കിലുമൊക്കെ അവരവരുടെ അഭിപ്രായം അറിയിക്കാന് താത്പര്യപ്പെടുന്നു. നന്ദി--പ്രവീൺ:സംവാദം 08:18, 16 ഏപ്രിൽ 2008 (UTC)

ഡിലീറ്റാൻ കാരണം[തിരുത്തുക]

മുസ്ലിം ശാസ്ത്രജ്ഞന്മാരുടെ പട്ടിക പ്രസിദ്ധരായ ഈഴവരുടെ പട്ടിക തമ്മിലെന്താണ് വ്യ്ത്യാസം? പ്രസിദ്ധരായ എന്ന് ചേർക്കാത്തതാണോ? അതോ പ്രസിദ്ധരായ മുസ്ലിങ്ങളുടെ പട്ടിക എന്ന ലേഖനം എഴുതാതെ നേരിട്ട് മുസ്ലിം ശാസ്ത്രജ്ഞന്മാരുടെ പട്ടിക എഴുതിയതാണോ? -- നീലമാങ്ങ ♥♥✉  03:56, 19 ഏപ്രിൽ 2008 (UTC)